Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, ജോബ് ഓഫറുകൾ എന്നിവ ഉണ്ടാകുന്നതാണ്‌ജോ ലി സംബന്ധമായ ചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം . ക്രിയേറ്റിവ് കഴിവ്കൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. ഈ രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങളും ലഭിക്കാവുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ ലഭിക്കാനും, വിദേശ ഗ്രൂപ്പുകളോടൊത്തു പ്രവർത്തിക്കാനും ഉള്ള അവസരം ലഭിക്കുന്നതാണ്. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിയിൽ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങൾക്ക് പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും.സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചർച്ചകൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിനുള്ളിൽ ചർച്ചകൾ, വീട് മാറ്റം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജീവിതത്തിൽ പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ ജോബ് ഓഫ്‌റ്, അധികാരികളും ആയുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ ജോലിക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ദൃഷ്ടി ചെയ്യുന്നു, അപ്പോൾ സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ , മീഡിയ , ലോജിസ്റ്റിക്‌സ്, എന്ന മേഖലയിൽ നിന്നുള്ള ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഈ ആഴ്ച ജോലിയിൽ എന്തെങ്കിലും റിസ്‌കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. പുതിയ ലോങ്ങ് ടേം ജോലികൾ, സുഹൃദ് ബന്ധത്തിൽ വിള്ളലുകൾ, വിദേശത്തു നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. വിദേശ യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, വിദേശ സംസ്‌കാരവുമായി അടുത്ത ഇടപഴകാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ്. പങ്കാളിയുമായി ബിസിനസ് ചർച്ചകൾ, സാമ്പത്തിക വിഷയത്തെ ചൊല്ലി ഉള്ള തർക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വിദേശ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ജോലി സ്ഥലത്തു പല വിധത്തിലുള്ള ജോലികൾ ഉണ്ടാകും, ഈ ജോലികൾ എല്ലാം തന്നെ ശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ള തർക്കം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പല തരത്തിൽ ഉള്ള റിയൽ സ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫർ, പങ്കാളിത്ത ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഇന്റർവ്യൂ, ജോലി സംബന്ധമായ ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, ചെറിയ ശാരീരിരിക അസ്വസ്ഥതകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകൾ, തീർത്ഥാടനം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിരവധി ടീം ചർച്ചകൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ ഈ സമയമ പ്രതീക്ഷിക്കാം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ , ലോജിസ്റ്റിക്‌സ്, ആരോഗ്യം, ബാങ്കിങ് എന്ന മേഖലയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള അവസരങ്ങളും ഈ സമയം ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ് . കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി സമയം ചിലവഴിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ആവസരങ്ങളും ഉണ്ടാകുന്നതാണ് . സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവിഷയമാകും. . ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള സംശയം, അവരോടുള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതം ആരോഗ്യം എന്നിവയും കൂടുതൽ ശ്രദ്ധ നേടും. ക്രിയേറ്റിവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ, നെറ്റ് വര്കിഇങ് അവസരങ്ങൾ, പുതിയ ബിസിനസ് സംരംഭത്തിന് ഉള്ള അവസരങ്ങൾ ഉണ്ടാകും എങ്കിലും അവയിൽ റിസ്‌കുകൾ ഏറ്റെടുക്കരുത്. പ്രേമ ബന്ധത്തിൽ പല വിധ തർക്കങ്ങങ്ങളും ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ പങ്കാളിത്ത ബന്ധങ്ങളും വ്യക്തി ജീവിതവും ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോൾ പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക. പലരുമായി ഉള്ള തർക്കങ്ങൾ ഈ അവസരം ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥകളും ഈ ആഴ്ചയുടെ ഭാഗവും ആകും. അത് പോലെ തന്നെ പല തരത്തിൽ ഉള്ള റിയൽ സ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വീട്ടിൽ നിന്നും ജോലി, ബിസിനസ് എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകും.കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം , കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എഎന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ശ്കതമായി സ്വാധീനിക്കുന്നു. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ റിസ്‌കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല ഈ ആഴ്ച. നിരവധി ടീം ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്. ശാരീരികവും, മാനസികവുമായ ആരോഗ്യം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടും. അനാവശ്യമായ തർക്കങ്ങളിൽ സമയം ചെലവാക്കരുത്. അത് ലോങ്ങ് ടേം രീതിയിൽ ഉള്ള പ്രശ്‌നങ്ങൾ കൊണ്ട് വരുന്നതാണ്. നിരവധി ചെറു പ്രൊജക്ക്റ്റ്കൾ ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നതാണ്. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഈ സമയം പ്രതീക്ഷിക്കുക. സഹോദരങ്ങൾ. അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം വളരെ പ്രധാനമാണ്, സങ്കീർണമായ ജോലികൾ അവരെ കാത്തിരിക്കുന്നു. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളും ഈ സമയം പ്രധാനം ആകും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. അധിക ചിലവുണ്ടാകാനുള്ള നിരവധി സാഹചര്യങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും ലഭിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രൊയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാൽ റിസ്‌ക് വർധിച്ച ജോലികളിൽ ഏർപ്പെടാൻ പാടുള്ളതല്ല. പ്രേമ ബന്ധത്തിൽ നിന്നും, വിവാഹ ബന്ധത്തിൽ നിന്നും ഉള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക, വാഗ്വാദങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിങ്ങളുടെ കൂട്ട് കെട്ടുകളിൽ നിന്നും പ്രതീക്ഷിക്കുക.. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസിൽ ഉള്ള തർക്കങ്ങൾ, ടാക്‌സ് ഇൻഷുറൻസ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക പത്തു തീർപ്പുകൾ വേണ്ടി വരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ കുടുംബ ജീവിതത്തിലും, ജോലിയിലും അൽപ നാളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ബന്ധു ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂർവ്വിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളുമായി ഉള്ള ചർച്ചകൾ, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകൾ വേണ്ടി വരും. വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും. . എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങൾ ഏറ്റെടുത്ത നടത്താൻ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫർ, ബിസിനസ് ഓഫർ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ചൊവ്വ നിങ്ങളുടെ , മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നു. നിരവധി  ചെറു ജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, വിദേശതു നിന്നുള്ള ജോലികൾ, ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP