Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ലോങ്ങ് ടേം ജോലികളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് വരുന്നതായാണ്. ഈ ജോലികളിൽ റീ വർക്ക് വേണ്ടി വരും. വിദേശത്തു നിന്നുള്ള പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങളോട് ഉള്ള സംസാരം, പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം , പരിപോഷണം, വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകുന്നതാണ്. . ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരഭങ്ങളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കുള്ള സമയവും ഉണ്ടാകുന്നതാണ്. അതോടൊപ്പം സാമ്പത്തികമായി ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. അനാവശ്യമായ ചിലവുകളും ഒപ്പം എത്താം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ ജോലി കുടുംബ ജീവിതം എന്നിവയിൽ ഇനി അൽപ കാലം കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നതാണ്. വീടിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, പുതിയ വ്യക്തികൾ വീട്ടിൽ വന്നു ചേരുന്ന അവസരം, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടിൽ നിന്നുള്ള യാത്രകൾ, പൂർവിക സ്മരണ, കുടുംബാങ്ങങ്ങളും ആയുള്ള ചർച്ച , അവരെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കാൻ അത്ര യോജിച്ച സമയം അല്ല. ജോലിയിലും , ജോലി സ്ഥലത്തും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം, ചില ജോലികളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക, പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
യാത്രകളെ സൂചിപ്പിക്കുന്ന ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ സഞ്ചരിക്കുന്നു. യാത്രകളിൽ താടസങ്ങൾ അനുഭവപ്പെടാം , വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ ആഴ്ചയും പല വിധത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നുവരാം. വിദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കുക. എന്നാലും ഈ ജോലികളിൽ എല്ലാം തന്നെ അല്പം തടസങ്ങൾ ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരും ആയുള്ള ബന്ധത്തിലും വിള്ളലുകൾ ഉണ്ടാകുന്നതാണ്. മാനസിക സമ്മർദ്ദവും ഈ ആഴ്ച ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. ഈ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നിങ്ങളുടെ ഒപ്പം ദീർഘ കാലം നില നിൽക്കുകയു0 ചെയ്യും,. പുതിയ സാമ്പത്തിക പ്ലാനുകൾക്ക് ഈ ആഴ്ച അത്ര യോജിച്ച സമയം അല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും ഉണ്ട്. ജീവിതത്തിൽ നിന്നും, ബിസിനസിൽ നിന്നും ഉള്ള പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയിൽ നീങ്ങുന്നതാണ്. അതിനാൽ ബന്ധങ്ങൾ അത്ര സുഖ പ്രദ0 ആയിരിക്കുകയില്ല. ജോലി സ്ഥലത്തു നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഠിന ശ്രമം വേണ്ടി വരും. പാർട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വിവാഹം ബന്ധം, വ്യക്തി ബന്ധ, ഔദ്യോഗിക ബന്ധങ്ങളിൽ നിന്നുള്ള പല തടസങ്ങളും ഐ നീ ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിരവധി ആശയ സംഘട്ടനങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. . അതിനാൽ, പല വിധമായ തർക്കങ്ങൾ, വ്യക്തി ജീവിതത്തിൽ ഉള്ള മാറ്റങ്ങൾ , ഭൂത കാലത്തു നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിലും പല തരത്തിൽ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. അതിനാൽ ആ തീരുമാനങ്ങൾ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോബ് ഓഫറുകൾ അത്ര വിശ്വസിക്കേണ്ടതില്ല, അധികാരികളുമായുള്ള തര്ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിയും, ജോലി സ്ഥലവും ഈ അവസരം വളരെ പ്രാധാന്യ0 നേടും. ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ ആയതിനാൽ ജോലി സ്ത്ഥലത് പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളും പൂർത്തീകരിക്കേണ്ടതായി വരും. ഈ ജോലികളിൽ നിന്നുള്ള ടീം ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലി , പുതിയ പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കാൻ അത്ര അനുയോജ്യമായ സമയം അല്ല.അതിനാൽ അങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചു വേണം, സാമ്പത്തിക ബാധ്യത , ആരോഗ്യ പരമായ വെല്ലുവിളികൾ എന്നിവയും ഈ അവസരം തെളിഞ്ഞു നിൽക്കുന്നതാണ്. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള സന്ദേശം, ജോലികൾ എന്നിവ ഈ ആഴ്ചയു0 പ്രതീക്ഷിക്കാവുന്നതാണ്. പുതിയ കോഴ്‌സുകൾ പഠിക്കാൻ ഉള്ള അവസരം, പരീക്ഷകൾ, എന്നിവയും ഉണ്ടാകാം. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങുന്നതാണ്. കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാൽ റിസ്‌ക് വർധിച്ച ജോലികളിൽ ഏർപ്പെടാൻ പാടുള്ളതല്ല. പൂർവ കാലത് നിങ്ങളെ അറിയുന്നവർ പിന്നെയും കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. . പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിങ്ങളുടെ കൂട്ട് കെട്ടുകളിൽ നിന്നും പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാനും ഉള്ള അവസരങ്ങളും ഉഉണ്ടാകും, നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാനുള്ള അവസരങ്ങളും ലാഭിക്കാം, പക്ഷെ ഈ ഓഫറുകൾ അത്ര യാഥാർത്ഥം ആകണം എന്നില്ല.അതിനാൽ ഈ അവസരങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സാമ്പത്തികമായ ബാധ്യതകളും ഈ അവസരം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസിൽ ഉള്ള തർക്കങ്ങൾ, ടാക്‌സ് ഇൻഷുറൻസ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ ആഴ്ച മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള നീക്ക0 തുടങ്ങുന്നതാണ്. അതിനാൽ കുടുംബ ജീവിതം വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം, ബന്ധു ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂർവ്വിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളുമായി ഉള്ള ചർച്ചകൾ, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകൾ വേണ്ടി വരും. സെയ്ൽസ്, മീഡിയ എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് ഈ അവസരം വളരെ കാഠിന്യം നിറഞ്ഞതായിരിക്കും. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലി , പ്രോജെക്ട്കട്ടുകൾ എന്നിവയിൽ നിന്നുള്ള അവസര0 ലഭിക്കും എങ്കിലും അവ ദീർഘ കാലം നില നിൽക്കണം എന്നില്ല. പുതിയ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാൻ ഉള്ള എന്ന് വരാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ സംഞ്ചരിക്കുന്നതാണ് അതിനാൽ ജോലി, ആശയ വിനിമയം എന്നിവയിൽ തടസങ്ങൾ പ്രതീക്ഷിക്കുക. ചെറു ജോലികൾ എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയില് നിന്നുള്ള നിരവധി അവസരങ്ങള് പ്രതീക്ഷിക്കുക. എന്നിരുന്നാലും ഇവയിൽ തടസങ്ങളും ഉണ്ടാകുന്നതാണ്. ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായി ഉള്ള ബന്ധം ഈ അവസരം ശ്രദ്ധേയമാകും. അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ച മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ വേണ്ടി വരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക. ജോലി സ്ഥലത്തു ചില ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. തീം ചർച്ചകൾ, പുതിയ ടീം അംഗങ്ങൾ വരാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. കൂടുതൽ റിസ്‌കുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും. ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും. ഭൂത കാലത് നിന്നുള്ള സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങൾ ഏറ്റെടുത്ത നടത്താൻ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫർ, ബിസിനസ് ഓഫർ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ബന്ധുക്കളുമായുള്ള നല്ല ഒരു സമയം ഈ ആഴ്ച പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, റിപെയറിങ് എന്നിവയും ഈ ആഴ്ചയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. മാനസികവും ശാരീരിരികവും ആയ ബുദ്ധിമുട്ടുകൾ നിങ്ങളെ തേടി വരുന്നതാണ്. . ജോലി സംബന്ധമായ പല വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുടെ അടുത്ത് നിന്നും ഒരു പക്ഷെ അനിഷ്ടകരമായ അനുഭവങ്ങൾ ഉണ്ടാകും, അതിനാൽ, അവരുമായി രഹസ്യങ്ങൾ പങ്കു വയ്ക്കരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ലഭിക്കാ0 എങ്കിലും അവ ദീർഘ കലാം ഉണ്ടാകണം എന്നില്ല. ചെറു യാത്രകളും, ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങളും ആയുള്ള തർക്കങ്ങൾ, അയൽക്കാർ ചെറു ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ഉള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ൽസ്, അദ്ധ്യാപന രംഗത് പ്രവർത്തിക്കുന്നവർ എന്നിവർക്കും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇനി ഉള്ള നാളുകൾ അല്പം കാഠിന്യം ഏറിയതായിരിക്കും. ജോലി സ്ഥലത്തുള്ള പല തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP