Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

സൂര്യൻ നാലാം ഭാവത്തിൽ നിന്നാൽ: ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സൂര്യൻ നാലാം ഭാവത്തിൽ നിന്നാൽ: ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നാലാം ഭാവം നമ്മുടെ കുടുംബം, മാതാവ്, സുഖസൗകര്യങ്ങൾ, സമാധാനം, ഉറക്കം, വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നു. നാലാം ഭാവം കാലപുരുഷന്റെ ചാർട്ടിൽ ചന്ദ്രന്റെ ഭാവം ആണ്. ഈ ഭാവത്തിൽ സൂര്യൻവരുമ്പോൾ യഥാർത്ഥത്തിൽ വ്യക്തിക്ക് വളരെ അധികം രഹസ്യങ്ങൾ ഉണ്ടാകും എന്നതാണ്. സൂര്യൻ പിതാവിനെ സൂചിപ്പിക്കുന്നു. എന്നാൽ, നാലാം ഭാവത്തിൽ സൂര്യൻ വരുമ്പോൾ, പിതാവിൽ നിന്നുള്ള അകൽച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാം. നിങ്ങളുടെ മാതാവിന്റെ വേദനകളെ ആണ് നാലാം ഭാവത്തിലെ സൂര്യൻഎടുത്തു കാണിക്കുക. അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഉള്ള നിരവധി സാധ്യതകൾ ഈ സൂര്യനെ കൊണ്ട് നമുക്ക് മനസിലാക്കാൻ കഴിയും. അത്‌പോലെതന്നെ രാഷ്ട്രീയം, ഗവൺമെന്റ് എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഇവർക്ക് ലഭിക്കാവുന്നതാണ്. ജീവിതത്തിന്റെ രണ്ടാം പകുതിയിൽ പലതരത്തിൽ ഉള്ള സുഖകരമായ അവസ്ഥകൾ വന്നുചേരും. എങ്കിലും ജീവിതത്തിലെ ആദ്യ പകുതി അല്പം ഭാരപ്പെട്ടതായിരിക്കും. ആദ്യപകുതിയിൽ ഉള്ള ഇൻസെക്ക്യൂർ ചിന്താഗതി രണ്ടാം പകുതിയിൽ ഇല്ലാതാകുന്നതാണ്. ചാരിറ്റിപ്രവർത്തനങ്ങൾപോലെസമൂഹത്തിനുവേണ്ടിഉള്ളപ്രവർത്തനങ്ങളിലുംഇവർഏർപെടുന്നതാണ്. നാലാം ഭാവത്തിൽ ഏതെങ്കിലും രീതിയിൽ നെഗറ്റിവ് രീതിയിൽ ദൂരദേശവാസം ഉണ്ടാകാം. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്‌കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെപ്രധാനമാണ്. ജോലി സ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക്ആകാംഷ ഉണ്ട്. പലപുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറുപ്രോജക്ക്ട്ടുകൾ, സഹപ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പുതിയ ജോബ്ഓഫറുകളും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ്ഡീലുകൾ, വീടുമാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽശ്രദ്ധ ആവശ്യമായിവരുന്നതാണ്. വീടിനുള്ളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾക്ക്വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്തനിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക്വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ്‌കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നുംഉള്ള അവസരങ്ങൾക്ക്വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയയാത്രകൾ, ബിസിനസ്ട്രിപ്പുകൾ , ഉല്ലാസയാത്രകൾ എന്നിവയുംഅധികമായിസംഭവിക്കാവുന്നഅവസരമാണിത്. നിയമവശത്തെകുറിച്ചുള്ളചർച്ചകൾ, തത്വചിന്താപരമായചർച്ചകൾ എന്നിവയും ഈഅവസരം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വ്യക്തിജീവിതത്തിൽ നിന്നും, സാമൂഹികജീവിതത്തിൽ നിന്നും പങ്കാളിതബന്ധങ്ങളിൽ നിരവധിമാറ്റങ്ങൾ ഉണ്ടാകാം. ചിലബന്ധങ്ങളിൽ അവസാനതീരുമാനംകൈക്കൊള്ളേണ്ടഅവസ്ഥഉണ്ടാകും . അല്പംസങ്കീർണമായഅവസ്ഥകളിലൂടെനാംകടന്നുപോകുന്നു. പുതിയപങ്കാളിതബന്ധങ്ങൾക്ക്വേണ്ടിഉള്ളശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കുംനല്ലത്. ജോയിന്റ്‌സ്വത്തുക്കളെകുറിച്ചുള്ളതർക്കങ്ങൾ, പങ്കാളിയോടുള്ളചർച്ചകൾ, ഭൂതകാലത്തെകുറിച്ചുള്ളഓർമ്മകൾ, സാമ്പത്തികബാധ്യതകളെകുറിച്ചുള്ളആലോചന, ടാക്‌സ്, ഇൻഷുറൻസ്എന്നാമേഖലയിൽ നിന്നുള്ളതിരുത്തലുകൾ, പാർട്ട്‌ടൈംജോലിക്ക്വേണ്ടിഉള്ളതയ്യാറെടുപ്പുകൾ എന്നിവയുംപ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തിബന്ധവും ഔദ്യോഗിക ജീവിതവും ഈ അവസരം വളരെ ശ്രദ്ധനേടുന്നതാണ്. . ഈ ബന്ധങ്ങളിൽ നിന്നുള്ള തരക്കങ്ങൾ സ്വാഭാവികമാണ്. പുതിയ ജോബ് ഓഫർ, പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക .ചില ജോലികളിൽ പൂര്തീക്രണം സംഭവിക്കും. ജോലിസ്ഥലത്ത്പുതിയ തുടക്കങ്ങൾ, സഹപ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം സഹപ്രവർത്തകർക്ക്‌നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പുതിയതീരുമാനങ്ങൾ എടുക്കും, പുതിയഭക്ഷണക്രമം, ആരോഗ്യക്രമം എന്നിവയും ഉണ്ടാകാം . ദൂരയാത്രകൾക്ക്വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ഈ ആഴ്ച പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം സഹപ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാനനീക്കങ്ങൾ ഉണ്ടാകും. ചിലജോലികൾ നാംചെയ്തുതീർക്കും. സഹപ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹചര്യങ്ങൾ ആണ്. സഹപ്രവർത്തകർക്ക്‌നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പുതിയതീരുമാനങ്ങൾ എടുക്കും, പുതിയഭക്ഷണക്രമം, ആരോഗ്യക്രമംഎന്നിവയുംഉണ്ടാകാം . ദൂരയാത്രകൾക്ക്വേണ്ടിഉള്ളആലോചന, ആത്മീയവിഷയങ്ങോലോടുള്ളതാല്പര്യം, ചാരിറ്റിപ്രവർത്തനങ്ങൾ, രഹസ്യമായനീക്കങ്ങൾ. എന്നിവയുംഈആഴ്ചപ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും . സാമ്പത്തിക വിഷയങ്ങളിൻ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കേണ്ടി വരും. പങ്കാളിയുമായുള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ചയും കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. മാതാ പിതാക്കൾ, കുടുംബത്തിലെ മറ്റു അംഗങ്ങൾ എന്നിവരുടെ ആരോഗ്യം , സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനുള്ളിൽ തർക്കങ്ങൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസരമാണ്. നിരവധി ചെറു യാത്രകൾ, പ്രതീക്ഷിക്കാത്ത യാത്രകൾ, എഴുത്ത് , മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിരവധി ചെറു യാത്രകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ സഹോദരങ്ങൾ , ബന്ധുക്കൾ ചെറു കമ്യൂണിറ്റികൾ എന്നാ വിഷയങ്ങളും ഈ അവസരം സങ്കീർണമായ രീതിയിൽ ശക്തമാണ്.ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക.,പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത് പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. സൂര്യൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP