Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, ജോബ് ഓഫറുകൾ എന്നിവ ഉണ്ടാകുന്നതാണ്‌ജോ ലി സംബന്ധമായ ചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികൾ, വിദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ജോലി ചെയ്യാൻ ഉള്ള അവസരങ്ങൾ പ്രതീക്ഷക്കുക. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം പ്രതീക്ഷയ്ക്കുക. വിദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി രംഗത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
പുതിയ ലോങ്ങ് ടേം ജോലികൾ, സുഹൃദ് ബന്ധത്തിൽ വിള്ളലുകൾ, വിദേശത്തു നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. വിദേശ യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, വിദേശ സംസ്‌കാരവുമായി അടുത്ത ഇടപഴകാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും നിലവില് ഉള്ള ജോലിയില് റിസ്‌ക് എടുക്കാന് ഉള്ള അവസരമല്ല.. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഉണ്ടാകും. ഇവ ക്രിയേറ്റീവ് , ബിസിസ്‌ന്‌സ് എന്ന മേഖലയിൽ നിന്നായിരിക്കും. ജോലി വളരെ അധികം പ്രാധാന്യം നേടും.. വീട്ടിലും കൂടുതൽ ശ്രദ വേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവ ആവശ്യമാകും. നിങ്ങൾ വീടിനു വേണ്ടി പ്ലാൻ ചെയ്തിരുന്ന കാര്യങ്ങൾ ഈ മാസം മുതൽ തുടങ്ങാൻ ഉള്ള നിരവധി സാഹചര്യങ്ങളും വന്നെത്താം. നിങ്ങളുടെ അധികാരികളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്, യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് ഒപ്പം ഉള്ള ജോലികൾ, മീഡിയ, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. വളരെ അധികം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ വരുന്നതിനാൽ ശാരീരിരിക അസ്വസ്ഥതകളും നിങ്ങൾക്ക് ഈആഴ്ച പ്രതീക്ഷിക്കാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക.. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകുന്നതാണ്. പങ്കാളിയുമായി ബിസിനസ് ചർച്ചകൾ, സാമ്പത്തിക വിഷയത്തെ ചൊല്ലി ഉള്ള തർക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക മുതൽ കൂടുതൽ ശ്രദ്ധ നേടും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാം. പുതിയ ജോബ് ഓഫർ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, ജോബ് ഓഫറുകൾ എന്നിവ ഉണ്ടാകുന്നതാണ്‌ജോ ലി സംബന്ധമായ ചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവ പ്രധാനം ആകും.പ്രേമ ബന്ധം ഉണ്ടാകാൻ ഉള്ള അവസരം, നിരവധി നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള സാമ്പത്തിക ബാധ്യതകളും ഉണ്ടാകുന്നതാണ്. റിസ്‌കുള്ള ജോലികൾ ചെയ്യാൻ ഉള്ള അവസരവും ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, വ്യായാമം എന്നിവയും നിങ്ങൾ ഏറ്റെടുക്കുന്നതാണ്. സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ക്രിയേറ്റിവ് കഴിവ്കൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. ഈ രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങളും ലഭിക്കാവുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ ലഭിക്കാനും, വിദേശ ഗ്രൂപ്പുകളോടൊത്തു പ്രവർത്തിക്കാനും ഉള്ള അവസരം ലഭിക്കുന്നതാണ്. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ പ്രാധാന്യം നേടും.നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിനുള്ളിൽ ചർച്ചകൾ, വീട് മാറ്റം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജീവിതത്തിൽ പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ ജോബ് ഓഫ്‌റ്, അധികാരികളും ആയുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ , മീഡിയ , ലോജിസ്റ്റിക്‌സ്, എന്ന മേഖലയിൽ നിന്നുള്ള ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഈ സമയം പ്രതീക്ഷിക്കുക. സഹോദരങ്ങൾ. അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം വളരെ പ്രധാനമാണ്, സങ്കീർണമായ ജോലികൾ അവരെ കാത്തിരിക്കുന്നു. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളും ഈ സമയം പ്രധാനം ആകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിങ്ങളുടെ കൂട്ട് കെട്ടുകളിൽ നിന്നും പ്രതീക്ഷിക്കുക.. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസിൽ ഉള്ള തർക്കങ്ങൾ, ടാക്‌സ് ഇൻഷുറൻസ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക പത്തു തീർപ്പുകൾ വേണ്ടി വരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക. നിരവധി ചെറു ജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകള് എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP