Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം വളരെ പ്രധാനം ആയിരിക്കും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉണ്ടാകുന്നതാണ്. നിരവധി ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ കൊണ്ടുള്ള ജോലികൾ, . ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകും. ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ആരോഗ്യം ഈ ആഴ്ചയും പ്രധാന വിഷയം ആകുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയും പ്രധാന വിഷയം ആകുന്നതാണ്. പ്രതീക്ഷിക്കാതെ ഉള്ള ചെലവ് ഈ ആഴ്ച ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള അതൃപ്തി എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ചില ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. പുതിയ സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,,എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ ,ലഭിക്കും., നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ചയും നിങ്ങളുടെ ജോലി എന്നാ വിഷയം വളരെ പ്രധാനം ആണ്. പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികൾ പുതിയ ജോലികൾ നിങ്ങളെ ഏൽപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ അവ ഒന്നും ലഘു ആയിരിക്കുകയില്ല. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. ഒരേ സമയം പല ജോലികൾ ചെയ്യേണ്ടി വരുന്നതിനാൽ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാന വിഷയം ആകുന്നതാണ്. പ്രാർത്ഥന , ധ്യാനം എന്നിവയിൽ കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ചയും ദൂര യാത്രകൾ, പ്രാർത്ഥന , ധ്യാനം എന്നാ വിഷയങ്ങൾ പ്രധാനം ആകുന്നതാണ്. . വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം എന്നിവയും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്.  എന്നാൽ ഈ വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം അല്പം സങ്കീർണമാണ്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ലോങ്ങ്‌ ടേം ജോലികൾ ഈ അവസരം ലഭിക്കുന്നതാണ്. . നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക വിഷയങ്ങൾ ഈ അവസരം പ്രധാനം ആകുന്നതാണ്. നിരവധി ചർച്ചകൾ, കൊടുക്കൽ വാങ്ങലുകൾ എന്നിവയെ കുറിച്ച ഉണ്ടാകുന്നതാണ്. സങ്കീർണമായ സാമ്പത്തിക കൊടുക്കൽ വാങ്ങലുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.നിങ്ങൾ വിചാരിക്കാത്ത സമയത്ത് ഉള്ള ചിലവുകളും വന്നു ചേരാം. അതിനാൽ ഈ മാസം വളരെ അധികം ശ്രദ്ധ സാംബത്തിക വിഷയങ്ങളിൽ ആവശ്യമായി വരുന്നതാണ്

ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങൾ ഉണ്ടാകുന്നതാണ്. പൊലീസ്, സ്പോർട്സ് , എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരും. ജോലി സ്ഥലത്ത് ഉള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയും ഈ ആഴ്ച ലഭിക്കാം. എങ്കിലും ഇവയിൽ എല്ലാം തന്നെ പല തർക്കങ്ങളും ഉണ്ടാകാം.  ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേർണലിസം, എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി ചെയ്യേണ്ടി വരുന്നതാണ്. ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം വളരെ ശ്രദ്ധ നേടുന്നതാണ്. ഇവയിൽ പല വെല്ലുവിളികളും പ്രതീക്ഷിക്കുക. ജോലി സ്ഥലംസഹ പ്രവർത്തകർ എന്നിവയിൽ നിന്നും പലതരം വെല്ലു വിളികൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ സങ്കീർണമായ പ്രോജക്ക്ട്ടുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

പ്രതീക്ഷിക്കാതെ ഉള്ള ചെലവ് ഈ സമയം ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. ബിസിനസ് പങ്കാളി, ജീവിത പങ്കാളി എന്നിവരോടുള്ള തർക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ക്രിയേറ്റീവ് ജോലികൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്.   കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധത്തിൽ ഉള്ള തർക്കങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്.  പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യതിന്മേലും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വീട് , കുടുംബം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. ,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് വളരെ അധികം സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, ടീം ജോലികൾ എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ച ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ടാതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധ നേടും, ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ ഈ സമയം ഉണ്ടാകാം. കുട്ടികൾ , ചെറു ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ പ്രധാനം ആകുന്നതാണ്. നിരവധി സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.   . മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്.പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP