Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2021 ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

2021 ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ ചെലുത്തും. ഈ വിഷയങ്ങളിൽ   പല മാറ്റങ്ങളും ഉണ്ടാകാം. ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ ഈ വിഷയങ്ങളെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു.   ആരോഗ്യം   സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ ബിസിനസ് ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ പലരുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. , ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.     സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസത്തിന്റെ ഭൂരി ഭാഗവും സൂര്യൻ നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങളെ എടുത്തു കാണിക്കുന്നതാണ്. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ പലപ്പോഴും നിങ്ങളുടെ ഉറക്കം, വേദനകൾ എന്നിവയെ എടുത്തു കാണിക്കും. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ എല്ലാം തന്നെ ഈ മാസം പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ ജോലിയെ കുറിച്ചുള്ള ചിന്തകളും ഈ മാസം ഉണ്ടാകുന്നതാണ്.  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ചില ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഉണ്ടാകുന്നതാണ് . ജോലി സ്ഥലത്ത് നിന്നുള്ള ശക്തമായ സ്മ്മ്ർദ൦ ഈ മാസം ഉണ്ടാകുന്നതാണ്. അതിനാൽ ജോലിയിലോ , ജോലി സ്ഥലത്തോ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. പുതിയ പ്രോജക്ക്ട്ടുകൾ, ജോബ്‌ ഓഫറുകൾ എന്നിവയും ഉണ്ടാകുന്നതാണ്. 

ധനം വസ്തു വകകൾ, സാമ്പത്തിക ബാധ്യതകൾ എന്നാ മേഖലയ്ക്ക് മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. . അധിക ചെലവ് ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങലിൽ പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,,എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.   പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ മാസം ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ ,ലഭിക്കും., നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകളും പ്രതീക്ഷിക്കുക. സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എത്താം. 

നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം വളരെ പ്രധാനം ആണ്.  നിങ്ങളുടെ വ്യക്തി ജീവിതം, വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ,,വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, നിയമപരമായ ബന്ധങ്ങളും ഈ മാസം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം സ്വാധീനിക്കും. പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ചൊവ്വ നിങ്ങളുടെ മാനസികമായ ഭാരങ്ങളെ ഈ മാസം വർധിപ്പിക്കും. അതിനാൽ അനാവശ്യമായ വിവാദങ്ങളിൽ ചെന്ന് പെടാതിരിക്കുക. ശാരീരിരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാകും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയു൦ ഏറ്റെടുക്കേണ്ടി വരുന്നതാണ്. , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. സഹപ്രവർത്തകരെ കുറിച്ചുള്ള  ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ബുധൻ സൂര്യൻ ശുക്രൻ എന്നിവ സ്വാധീനിക്കും.   സ്വാധീനിക്കും. ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പല തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക., 

എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് വന്നു ചേരാം, പ്രതീക്ഷിക്കാതെ ഉള്ള നീക്കങ്ങൾ ഉണ്ടാകാം. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ  വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. 

ചൊവ്വ നിങ്ങളുടെ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയെ സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങൾ ഉണ്ടാകുന്നതാണ്. മാത്സര്യ ബുദ്ധി നിറഞ്ഞ പല ജോലികളും ഉണ്ടാകാം. അത് പോലെ തന്നെ ജോലി സ്ഥലത്തെ തർക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടുകരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം സൂര്യൻ, ശുക്രൻ, ബുധൻ എന്നുവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കും. നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0., ചില ബന്ധങ്ങളിൽ നിന്നുള്ള ആഗ്രഹിക്കും., പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും.,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം., കോൺട്രാക്ടുകൾ ക്ക്,വേണ്ടിയുള്ള ചർച്ചകൾ,  പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം., ബന്ധങ്ങളിൽനിന്ന്,വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്. മാസത്തിന്റെ അവസാനം സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

ചൊവ്വ നിങ്ങളുടെ ദൂര യാത്രകൾ, പഠനം എന്നിവയെ സ്വാധീനിക്കുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേർണലിസം, എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകൾക്കുള്ള അവസരവും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികൾ ആയിരിക്കും ഈ മാസം തെളിഞ്ഞു നിൽക്കുക. അതിനാൽ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എറെട്ടുക്കാൻ പാടുള്ളതല്ല. ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ആശയ വിനിമയത്തിൽ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികൾ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും. 

സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളിന്മേലുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവൻ പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. , ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം , പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീർണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. സൂര്യൻ, ബുധൻ , ശുക്രൻ എന്നിവ നിങ്ങളുടെ കുടുംബാ ജീവിതത്തെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,   വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും.

ചൊവ നിങ്ങളുടെ ജോലി സ്ഥലം സഹ പ്രവർത്തകർ എന്നിവയെ ശകതമായി സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വർക്ക്‌ ആവശ്യമാകും, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മാത്സര്യ ബുദ്ധി നിറഞ്ഞ പല പ്രോജക്ക്ട്ടുകളും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ആവശ്യമായി വരുന്നതാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിങ്ങളുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സഹോദരങ്ങൾ , അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം എന്നിവ പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്, അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ നടത്തുന്നതാണ്. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള ശ്രമം ഉണ്ടാകും. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള മാനസികമായ സമ്മർദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം. പാർട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. മണി ചെയിൻ പോലെ ഉള്ള പ്രോജക്ക്ട്ടുകളിൽ നിന്നും മാറി നിൽക്കുക. കുടുംബ ജീവിതത്തെ കുറിച്ചുള്ള പല തരം ആശങ്കയും ഈ മാസം പ്രതീക്ഷിക്കുക. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്.പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP