Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഒക്ടോബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒക്ടോബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുധൻ കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും വക്ര ഗതിയിൽ നീങ്ങുന്നു. ഈ നീക്കം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സങ്കീർണമായി ബാധിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികൾ ഈ അവസരം ഉണ്ടാകും. അത് പോലെ തന്നെ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഈ സമരം അധികരിക്കുന്നതാണ്. ധന ലാഭവും, ചിലവുകളും ഒരു പോലെ പ്രതീക്ഷിക്കുക. അത് പോലെ തന്നെ നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങുകൾ പലപ്പോഴും തെറ്റിപോകാൻ ഉള്ള സാധ്യതയും ഉണ്ട്. പങ്കാളിയുമായുള്ള ബന്ധത്തിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. അത് പോലെ തന്നെ പുതിയ ബിസിനസ് കോണ്ട്രാക്കറ്റുകൾ, പുതിയ ജോബ് ഓഫറുകൾ എല്ലാം ഉണ്ടാകാൻ ഉള്ള നിരവധി സാധ്യതകൾ ഉണ്ട്. എന്നിരുന്നാലും പുതിയ തുടക്കങ്ങൾക്ക് ഈ അവസരം അത്ര യോജ്യം അല്ല.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ തന്നെ നീങ്ങു0. അതിനാൽ, ബന്ധങ്ങളിന്മേൽ വളരെ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ബുധൻ ആശയ വിനിമയം ലോജിക് എന്നിവയെ സ്വാധീനിക്കുന്നു. ഇവ രണ്ടും, സങ്കീർണമായ രീതിയിൽ ആയിരിക്കും. അതിനാൽ പുതിയ ബന്ധങ്ങളിൽ ചേരാൻ അത്ര നല്ല സമയം അല്ല. ഈ സമയം നടത്തുന്ന പുതിയ നീക്കങ്ങൾ അത്ര സുഖകരം ആയി അവസാനിക്കുകയില്ല എന്നതാണ്. അതിനാൽ ചർച്ചകൾ ശ്രദ്ധിച്ചു വേണം. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തം ആയി സ്വാധീനിക്കും. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകുന്നതാണ്. എങ്കിലും പുതിയ ഓഫറുകൾ ശ്രദ്ധിച്ചു വേണം സ്വീകരിക്കാൻ. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു തർക്കം, ഡയറ്റ് സംബന്ധമായ അസുഖങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും ബുധൻ വക്ര ഗതിയിൽ നീങ്ങുന്നു, അതിനാൽ ജോലി സ്ഥലത്തു പല വിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. ജോലികളിൽ നിന്നുള്ള പല വിധ തടസങ്ങൾ ഉണ്ടാകുന്നതാണ്. ജോലിക്കുള്ള ഉപകരണങ്ങളിൽ റിപെയറിങ് ഉണ്ടാകും. പല തരത്തിൽ ഉള്ള ആശയക്കുഴപ്പം പ്രതീക്ഷക്കുക. എഴുത്തു, മീഡിയ എന്നിവയിൽ നിന്നുള്ള ജോലികളും തിരുത്തലുകളും ഉണ്ടാകുന്നതാണ് സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം അത്ര യോജ്യമല്ല. ശുക്രൻ ഈ ആഴ്ച മുതൽ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപാലനം എന്നിവയിൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും. പുതിയ ടീമിൽ ജോയിൻ ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ ഉള്ള നീക്കം തുടരും. ഈ നീക്കം നിങ്ങളുടെ കുട്ടികൾ , ക്രിയേറ്റിവ് ജോലികൾ എന്നിവയിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല വിധ തടസങ്ങളും ഉണ്ടാകുന്നതാണ്. എന്നാലും ഈ ജോലികളിൽ നിന്നുള്ള പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, ടീം ചർച്ചകളിൽ നിന്നുള്ള തർക്കങ്ങൾ എന്നിവയും നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ ആഴ്ച മുതൽ സ്വാധീനിക്കും. അതിനാൽ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിപെയറിങ്, എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ, എന്നിവ ആവശ്യമാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബം, വീട് എന്നിവയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതാണ്. അതിനാൽ കുടുംബ ജീവിതത്തിന്മേൽ പല വിധത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. ഈ അവസരം റിയൽ എസ്റ്റേറ്റ് ഡീലുകൾക്ക് അത്ര യോജ്യമല്ല. അതിനാൽ ഇത്തരം ഡീലുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കുടുംബ അംഗങ്ങളുടെ ആരോഗ്യത്തിന്മേൽ ശ്രദ്ധ ആവശ്യമാകും. അവരോടുള്ള തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നറിവായും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, മീഡിയ എഴുത്തു എന്ന മേഖലയിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട ആവശ്യം ഉണ്ടാകും, എങ്കിലും ഇവയിൽ എല്ലാം പല വിധ തടസങ്ങളും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ നീങ്ങുന്നതാണ്. ആശയ ആഴ്ചയും ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. നിരവധി യാത്രക്കുള്ള തയ്യാറെടുപ്പുകൾ ഉണ്ടാകും എങ്കിലും അവയിൽ എല്ലാം തടസങ്ങളും പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾക്ക് ഈ അവസരം വളരെ സങ്കീർണമാണ് അതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശാരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും., അതിനാൽ പല വിധത്തിലുള്ള ചിലവുകളും ഉണ്ടാകുന്നതാണ്. ധന ലാഭവും ചിലവുകളും ഒരു പോലെ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഈ അവസരം ഉണ്ടാകുന്നതാണ്. ധന നഷ്ടവും ലാഭവും ഉണ്ടാകും, പക്ഷെ കൂടുതൽ നഷ്ടങ്ങൾ ആണ് ഉണ്ടാകുക. ജോലികളിൽ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു തർക്കങ്ങൾ ആശങ്ക എന്നിവയും ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. സാമ്പത്തിക വിഷയങ്ങളിന്മേൽ ഉള്ള തർ ക്കങ്ങളും പ്രതീക്ഷിക്കുക. അതിനാൽ പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് ഈ അവസരം അത്ര യോജ്യം അല്ല.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത ഗതിയിൽ സ്വാധീനിക്കും. അതിനാൽ ജോലി സ്ഥലത്തു പല വിധത്തിൽ ഉള്ള വെല്ലു വിളികളും ഉണ്ടാകുന്നതാണ്/ നിലവിൽ ഉള്ള ജോലിയിൽ പൽ വിധത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകും.റീ വർക്കുകൾ ഈ അവസരം യഥേഷ്ടം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരും ആയുള്ള തർക്കങ്ങൾ ആ ബന്ധങ്ങളിലെ ആശയ കുഴപ്പം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ആരോഗ്യ കാര്യത്തിലും, കൂടുതൽ ശ്രദ്ധ ആവശ്യമാകും. മാനസികമായ സമ്മർദവും ഈ ആഴ്ച പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ചയും നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ജോലി സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു ജോലികൾ ഈ അവസരം ഉണ്ടാകാം എങ്കിലും, ഇവയിൽ എല്ലാം തന്നെ പല തടസങ്ങളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജോലി ഉപകരണങ്ങൾ റിപെയർ ചെയ്ത സൂക്ഷിക്കേണ്ടതാണ് വരാം. അതിനാൽ പല തരം തടസങ്ങൾ ഈ ആഴ്ച ജോലി സ്ഥലത്തു നിന്ന് പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ചയും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ നെഗറ്റിവ് രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ പുതിയ ടീം അംഗത്വം , അതിനെ കുറിച്ചുള്ള തീരുമാനം ഇനിയും വൈകുന്നതാണ്. അതിനാൽ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുന്നതാണ്. ലോങ്ങ് ടേം ജോലികളിൽ തടസങ്ങളും പ്രതീക്ഷിക്കുക. കുട്ടികളും ആയുള്ള തർക്കങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഈ അവസരം ലാഭിക്കാം. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ ആഴ്ച മുതൽ സ്വാധീനിക്കും. പുതിയ പ്രോജെക്ട്കട്ടുകൾ ഈ ആഴ്ച ലഭിക്കുന്നതാണ്. ജോലിയിൽ നിന്നുള്ള പുതിയ അവസരം എന്നിവയും ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ തന്നെ സഞ്ചരിക്കും.അതിനാൽ ജോലിയിൽ പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള വെല്ലു വിളികളും ഉണ്ടാകുന്നതാണ്. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തെ തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, വിദേശത്തു നിന്നുള്ള വ്യക്തികളിൽ നിന്നുള്ള സന്ദേശം, പബ്ലിഷിങ്, പ്രിന്റിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ സഞ്ചരിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. ഈ ജോലികളിൽ റീ വർക്ക് ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, അവയിൽ ഉള്ള തടസങ്ങൾ എന്നവയും നിങ്ങൾക്ക് പ്രതീക്ഷിക്കാം. പഠനം, ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകും, പക്ഷെ അവയിൽ തടസങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം കൂടുതൽ ശ്രദ്ധ നേടും. കൊടുക്കൽ വാങ്ങലുകൾ, സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP