Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

നക്ഷത്ര രഹസ്യങ്ങൾ: പൂരുരുട്ടാതി നക്ഷത്രം: ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: പൂരുരുട്ടാതി നക്ഷത്രം: ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ : പൂരുരുട്ടാതി നക്ഷത്രം

കുംഭം രാശിയുടെ 20-00 മുതൽ മീനം രാശിയുടെ 3-20' വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രം ആണ് പൂരുരുട്ടാതി .ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹാം വ്യാഴമാണ്. അജ ഏക പാദ എന്ന ഒരു ദേവത ആണ് ഈ നക്ഷത്രത്തിന്റെ ദേവത. ഇരട്ട മുഖം ഉള്ള രുദ്രൻ എന്ന ദേവനെയും ഈ നക്ഷത്രത്തിന്റെ ദേവത ആയി കണക്കാക്കുന്നു. അത് പോലെ തന്നെ ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരട്ട സ്വഭാവം ഉണ്ടെന്നാണ് പറയുക. കാണുന്നവർക്ക് ആശങ്ക ജനിപ്പിക്കും വിധം ഉള്ള സ്വഭാവ സവിശേഷതകൾ ഇവരിൽ ഉണ്ടാകും.

ഈ നക്ഷത്രം ഒരു ഉഗ്ര നക്ഷത്രം ആണ്. കുംഭ രാശിയിൽ ഈ നക്ഷത്രം വരുന്നവർക്ക് ശനിയുടേതായ ഗുണങ്ങളും ഉണ്ടാകും. മീനം രാശിയിൽ വരുമ്പോൾ വ്യാഴത്തിന്റെ ഗുണങ്ങൾ അധികമായി നിൽക്കും. ഈ നക്ഷത്രത്തിന്റെ അടയാളം റി ശവമഞ്ചത്തിന്റെ പിന്ഭാഗത്തെ കാൽ ആയതിനാൽ, ലൗകീകമായ വിഷയങ്ങളിൽ നിന്നുള്ള അകൽക്കച്ചയെ ആണ് സൂചിപ്പിക്കുക. മീനം രാശിയിൽ ഈ നക്ഷത്രം വരുന്നവർക്ക് ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം അധികരിക്കും, കാരണം മീനം രാശി കല ചക്രത്തിൽ പന്ത്രണ്ടാമത്തെ ഭാവത്തെ സൂചിപ്പിക്കുന്നു. ഈ ഭാവം മരണം മോക്ഷം എന്നിവയെയും സൂചിപ്പിക്കുന്നു.

ദുരൂഹമായ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ നക്ഷത്രത്തക്കാർക്ക് കൂടുതലായി ഉണ്ടാകും. ഇവരെ മനസിലാക്കാൻ അല്പം പ്രായമസം ആയിരിക്കുകയും ചെയ്യും. ആത്മീയ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഈ നക്ഷത്രത്തിന്റെ അധിക സ്വാധീനം കാണാറുണ്ട്. ഈ നക്ഷത്രത്തിന്റെ നാഥൻ വ്യാഴം ആയതിനാൽ, സാമ്പത്തികമായ പുരോഗതി ലഭിക്കാൻ ഉള്ള സാധ്യത ഇവർക്ക് ഉണ്ട് എന്നാണ് അർഥം. വ്യാഴം സമ്പത്തിന്റെ അധിപൻ ആകുന്നു. കൃഷി എം മൃഗ പരിപാലനം എന്നിവയിൽ നിന്നും ഇവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതാണ. തത്വ ചിന്താപരമായ ജീവിതം നയിക്കാനുള്ള താല്പര്യമാണ് ഇവരിൽ തെളിഞ്ഞു കാണുക. മുന്‌കോപവും ഇവരിൽ കാണാൻ കഴിയും,

ഈ നക്ഷത്രം ഒന്ന്, പത്തു എന്ന ഭാവങ്ങളിൽ വന്നാൽ അദ്ധ്യാപനം, എഴുതി കൗൺസലിങ് എന്ന വിഷയങ്ങളിൽ ജോലി ചെയ്യാം എന്നാണു. ഏതു വിഷയത്തെയും ആഴത്തിൽ പഠിക്കുക എന്നതു ഇവർക്ക് വളരെ താല്പര്യം ഉള്ള വിഷയമാന്. കുംഭം രാശിയിൽ ഉള്ളവർ കുറെ കൂടി പ്രായോഗികം ആയി ചിന്തിക്കുന്നവർ ആകും എങ്കിലും, മീനം രാശിയിൽ പെടുന്നവർക്ക് അത്യധികമായ ആലോചന, ഭാവന ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ ഉണ്ടാകുന്നതാണ്. വ്യാഴം ശുഭമായി നിന്നാല് ആത്മീയതയും, മോശമായി നിന്നാൽ ക്രിമിനൽ മനസ് വരെ ഉണ്ടാകാവുന്ന വ്യകതികൾ ആണ് ഈ നക്ഷത്രത്തിൽ പ്രെടുന്നവർ. 

ഒക്ടോബർ മാസഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകും. ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. പല വിധത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. ലോൺ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ചെവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെ ഈ ആഴ്ചയും നെഗറ്റിവ് ആയി സ്വാധീനിക്കും. അതിനാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. പുതിയ തുടക്കങ്ങൾക്ക് ഈ ആഴ്ച നല്ലതല്ല.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും . കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു0 ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. മാതാ പിതാക്കൾ, കുടുംബത്തിലെ മറ്റു അംഗങ്ങൾ എന്നിവരുടെ ആരോഗ്യം , സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനുള്ളിൽ തർക്കങ്ങൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസരമാണ്. നിരവധി ചെറു യാത്രകൾ, പ്രതീക്ഷിക്കാത്ത യാത്രകൾ, എഴുത്ത് , മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിരവധി ചെറു യാത്രകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ സഹോദരങ്ങൾ , ബന്ധുക്കൾ ചെറു കമ്യൂണിറ്റികൾ എന്നാ വിഷയങ്ങളും ഈ അവസരം സങ്കീർണമായ രീതിയിൽ ശക്തമാണ്. ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത് പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. സൂര്യൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക . ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്‌കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ, ടെക്ക്‌നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലുമായുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ബന്ധവും ഔദ്യോഗിക ജീവിതവും ഈ അവസരം വളരെ ശ്രദ്ധ നേടുന്നതാണ്. . ഈ ബന്ധങ്ങളിൽ നിന്നുള്ള തരക്കങ്ങൾ സ്വാഭാവികമാണ്. പുതിയ ജോബ് ഓഫർ, പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക .ചില ജോലികളിൽ പൂര്തീക്രണം സംഭവിക്കും. ജോലി സ്ഥലത്ത് പുതിയ തുടക്കങ്ങൾ, സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP