Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം മുഴുവൻ ശക്തമായ മാറ്റങ്ങളിലൂടെ കടന്നു പോകും. കടന്നു പോയ ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ ശക്തമായി ഉണ്ടാകുന്നതാണ്. ആരോഗ്യം, ബന്ധങ്ങൾ എന്നിവയും ഈ മാസം വളരെ പ്രധാനമായിരിക്കും.പഴയ സുഹൃത്തുക്കൾ, പ്രേമിച്ചിരിന്നവർ എന്നിവരെ കാണാൻ ഉള്ള അവസരവും ഉണ്ടാകും. ഈ മാസം പുതിയ തുടക്കങ്ങൾക്ക് അനുയോജ്യം അല്ല. ശുക്രൻ ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. ജോലിസ്ഥലത് പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ആരോഗ്യ പാലന പദ്ധതികൾ ഏറ്റെടുക്കും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ മാസം മനസിലാകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ഡൊണേഷൻ എന്നിവയും ഈ മാസം ഉണ്ടാകും.ഈ മാസം പതിനാലാം തീയതി ബുധൻ വക്ര ഗതിയിൽ ഉള്ള തന്റെ സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെസാമ്പത്തിക വിഷയങ്ങളിൽ ആശങ്കകൾ കൊണ്ട് വരുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾ ഈ മാസ്സം മുഴുവൻ അല്പം അസ്ഥിരത നേടും. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ല എങ്കിൽ, പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ മാസം ഉണ്ടാകുന്നതാണ്. . ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ദീർഘ നാളേക്കുള്ള ജോലികളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. തല്ക്കാലം മൗനം പാലിക്കുന്നതാണ് ബുദ്ധി. ഭാവി പദ്ധതികളെ കുറിച്ചുള്ള തിരക്കുള്ള കണക്ക് കൂട്ടലുകൾ ഈ മാസം ഉണ്ടാകും. സൂര്യൻ ഈ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ ബന്ധങ്ങളിലേക്ക് പോകാൻ ഉള്ള ആഗ്രഹം ഉണ്ടാകും എങ്കിലും, തൽക്കാലം ' ഹോൾഡ് ' ചെയ്തു വാക്കുകയാവും നല്ലത്. ഈ നവംബർ വരെ നിങ്ങളുടെ ജ്ജീവിതം അത്ര സുഖകരം ആണ് മുന്നോട്ട് പോകുകയില്ല.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ, നിങ്ങളുടെ വൈകാരികമായ സമ്മർദ്ദങ്ങളെ പ്രപഞ്ചം എടുത്തു കാണിക്കും. വൈകാരികമായ വിഷയങ്ങൾ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ വക്ര ഗതിയിൽ നീങ്ങുന്നു. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ എത്തുന്നതാണ്. നിങ്ങളുടെ അരക്ഷിത മനോഭാവം, ഭയങ്ങൾ എന്നിവ ഈ മാസം തെളിഞ്ഞു നിൽക്കും. അതിനാൽ യാതൊരു വിധത്തിൽ ഉള്ള റിസ്‌കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. നവംബർ വരെ ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെ ആയിരിക്കുകയും ചെയ്യും.ഇത്രയും നാൾ അല്പം സൈലന്റ് മോദിൽ ഇരിക്കുകയായിരിക്കും സെയ്ഫ്. ആദ്യ ആഴ്ച തന്നെ ശുക്രൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ കൊണ്ട് വരുന്നതാണ്. പുതിയ ടീം ബന്ധങ്ങൾ, ക്രിയേറ്റിവ് ജോലികൾ, കുട്ടികൾക്ക് വേണ്ടി ഉള്ള പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകുന്ന അവസരമാണ്. എന്നാലും ഇവയിൽ എല്ലാം മിതത്വം പാലിക്കേണ്ട അവസ്ഥയാണ്. ഈ മാസം രണ്ടു ഗ്രഹങ്ങൾ ആണ് വക്ര ഗതിയിൽ സഞ്ചരിക്കുക. ബുധനും ചൊവ്വയും വക്ര ഗതിയിൽ ഉള്ള സഞ്ചാരം നവംബർ വരെ തുടരുകയും ചെയ്യുന്നതാണ്. പതിനാലാം തീയതി ബുധൻ വക്രഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം പ്രാധാന്യം നേടും. എന്നാൽ ഈ വിഷയങ്ങൾ ഒന്നും തന്നെ അത്ര സുഖകരം ആയിരിക്കുകയില്ല. പുതിയ ബിസിനസ് ബന്ധം ഔദ്യോഗിക ബന്ധം എന്നിവയ്ക്കായി അൽപ നാളുകൾ കൂടി കാത്തിരിക്കുക .പഴയ സുഹൃത്തുക്കൾ ടീം അംഗങ്ങൾ, നിങ്ങളുടെ പഴയ പാർട്ണർ എന്നിവരെ ഇനിയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തും, ഈ മാസം പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ചർച്ചക എന്നിവയും പ്രതീക്ഷിക്കുക

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവനും നിങ്ങളുടെ ലോങ്ങ് ടെം ബന്ധങ്ങൾക്ക് മേൽ വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളെയും വ്യക്തി ബന്ധങ്ങളെയും സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ വക്ര ഗതിയിൽ നേരത്തെ തന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ ബന്ധങ്ങളിൽ നിന്ന് പല തരത്തിൽ ഉള്ള അസംതൃപ്തി ഉണ്ടാകുന്നതാണ്. അതിനാൽ ഈ ബന്ധങ്ങളിൽ നിന്ന് അനാവശ്യമായ ഭാരങ്ങൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. പല പ്രോജെക്ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണ്. കൂടുതൽ ശ്രദ്ധ ഈ ജോലികളിൽ ആവശ്യമാകും. പുതിയ ടീമുകളിൽ ജോലി ചെയ്യാനുള്ള അവസരങ്ങളിൽ ശ്രദ്ധ നേടണം. നിലവിൽ ഉള്ള ടീം ഉപേക്ഷിക്കാൻ ഉള്ള തീരുമാനം ഉണ്ടെങ്കിൽ നവംബർ വരെ ആ തീരുമാനം മാറ്റി വയ്ക്കുകയായിരിക്കും ഉചിതം. അല്ലെങ്കിൽ ആ തീരുമാനത്തിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ അനവധിയായി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ, ഫിനാൻസ് രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകും, പതിനാലാം തിയതി, ബുധൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിച്ചു തുടങ്ങും. ജോലി സ്ഥലത്തു പല തരത്തിൽ ഉള്ള നീക്കങ്ങൾ ഉണ്ടാകും എന്നാണു ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുക.സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധന്യം ഈ മാസം മനസിലാകുന്നതാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസം സ്വാധീനിക്കുമ്പോൾ പല വിധത്തിൽ ഉള്ള റിയൽ സ്റ്റേറ് ഡീലുകൾ നിങ്ങൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ എല്ലാം തന്നെ ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിക്ക് വാൻ പ്രാധാന്യം ആണ് ഉള്ളത്. പക്ഷെ വെല്ലുവിളികൾ ആണ് . മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു,കഴിഞ്ഞ മാസം മുതൽ ചൊവ്വ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിനാൽ പുതിയ ജോലി, പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കുന്നവർ ആ തീരുമാനം നവംബർ വരെ നീട്ടി വയ്ക്കാൻ സാധിക്കുമോ എന്ന് ആലോചിക്കുക . ജോലി സ്ഥലത്തു അല്പം സൈലന്റ് മോദിൽ നിൽക്കുന്നതായിരിക്കും നല്ലത്. പല ജോലികളും പെട്ടാണ് തന്നെ പൂർത്തീകരിക്കേണ്ടതായി വരുന്നതാണ്. നിങ്ങളുടെ അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച് ഒന്നും പറയാതെ അവ നിറവേറ്റുകയാണ് ഈ മാസം നിങ്ങൾക്ക് ഉചിതം. അല്ലെങ്കിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഈ മാസം മുഴുവൻ തന്റെ സ്വാധീനം ചെലുത്തും. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ ഈ മാസം ഉണ്ടാകുന്നതാണ്. മീഡിയ, കമ്യൂണിക്കേഷൻ, സെയ്ൽസ്,എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ പ്രധാനം ആണ്. സഹോദരങ്ങളുടെ ജീവിതത്തിൽ ആക്ക്റ്റീവ് ആയി ഇടപെടാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധൻ വക്ര ഗതിയിൽ ഈ മാസം മുഴുവൻ നീങ്ങും. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളെ കാണിക്കുന്നു. അതിനാൽ ഈ ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ടീമുകളിൽ ചേരാനുള്ള തീരുമാന ങ്ങൾ ഉണ്ടാകും. ഇവയിൽ സാവധാനം പാലിക്കണം. ടീം ചർച്ചകളിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ദൂര യാത്രകൾ, ഉപരി പഠനം എന്നിവയിൽ ആയിരിക്കും. മാസത്തി ന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ദൂരയാത്രകൾ, ഉപരി പഠനം എന്നിവയെ സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ കഴിഞ്ഞ മാസം മുതൽ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. അതിനാൽ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ തടസങ്ങളും പല തരം വെല്ലു വിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ യാത്രകൾ നവംബർ വരെ തടസപ്പെടുന്ന അവസ്ഥയാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം ഈ മാസം വർധിക്കുന്നതാണ്. ഉപരി പഠനവും ഈ മാസം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ഈ വിഷയങ്ങളിലും തടസങ്ങൾ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രൻ ഈ മാസം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. പല തരത്തിൽ ഉള്ള ചെലവ് വന്നു ചേരുന്നതാണ്.ജോലിയിൽ മാറ്റങ്ങൾ, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതാണ്. പെട്ടന്നുള്ള സാമ്പത്തിക ലാഭവും ഈ ആഴ്ച പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ് സംബന്ധമായ ചർച്ചകൾ ഉണ്ടാകുന്നതാണ്. ഉള്ള തീരുമാനം അല്പം വൈകിപ്പിക്കാൻ സാധിക്കും എങ്കിൽ നല്ലതാണ്. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. വീടിനുള്ളിൽ സീരിയസ് ചർച്ചകളും തർക്കങ്ങളും പ്രതീക്ഷിക്കുക, വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്നവരുടെ ആരോഗ്യത്തിൽ ഉള്ള ആശങ്ക എന്നിവയും ഉണ്ടാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം സെന്‌സിറ്റിവ് മോദിൽ ആയിരിക്കും. കഴിഞ്ഞ മാസം മുതൽക്ക് തന്നെ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആയി സ്വാധീനിക്കുന്നു. ഈ സ്വാധീനം നവംബർ വരെ ഉണ്ടാകുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ. അല്ലെങ്കിൽ ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനത ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ഒത്തു തീർപ്പുകളും ഉണ്ടാകും., സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ശുക്രൻ ഈ മാസം നിങ്ങളുടെ രാശിയിലേക്ക് എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ വളരെ അധികം മാറ്റങ്ങൾ വരുന്ന ഒരു അവസരവും ആണ് . നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സമാധാനം സന്തോഷം എന്നിവ പ്രധാനം ആകുന്നതാണ്. പുതിയ ആരോഗ്യം, സുന്ദര്യം എന്നിവ ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. ഈ മാസം പതിനാലാം തീയതി മുതൽ ബുധൻ നിങ്ങളുടെ മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടരുന്നതാണ് . അതിനാൽ യാത്രകളിൽ ഉള്ള തടസം പ്രതീക്ഷിക്കുക, പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹോദരങ്ങളുമായുള്ള തർക്കങ്ങളും ഈ മാസം മുഴുവൻ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ തടസം നേരിടും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ബന്ധങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്. ചൊവ്വ കഴിഞ്ഞ മാസം തൊട്ടേ ഈ മേഖലയിൽ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ, ഈ മാസവും, അടുത്ത മാസവും ബന്ധങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾക്ക് ഈ മാസം അത്ര യോജ്യം അല്ല. അതിനാൽ ബന്ധങ്ങൾ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പഴയ ബന്ധങ്ങളുടെ ഓര്മ പ്പെടുത്തലുകളും ഈ മാസം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പതിനാലാം തീയതി, ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വളരെ നെഗറ്റിവ് ആയി സ്വാധീനിച്ച തുടങ്ങും. ബുധൻ തന്റെ ഗതി വക്ര രീതിൽ തുടങ്ങുന്നത് നവംബറിലെ അവസാനിക്കൂ. അതിനാൽ ദീർഘ കാലം സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും . നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങുകൾ ഉടച്ചു വാർക്കേണ്ട അവസ്ഥയാണ്. പക്ഷെ അശ്രദ്ധമായ പ്ലാനുകൾ നടപ്പിലാക്കുന്ന അവസ്ഥയാണ് താനും. ജോലിയിലും പ്രകടമായ വ്യത്യാസങ്ങൾ ഈ മാസം ഉണ്ടാകും. രണ്ടാം ഭാവം ഏതെങ്കിലും രീതിൽ സ്വാധീനിക്കപ്പെടുമ്പോൾ ജോലിയിൽ ആ നീക്കം മാറ്റങ്ങൾ കൊണ്ട് വരുന്നതാണ്. എന്നിരുന്നാലും നവംബർ വരെ ഈ സെന്‌സിറ്റിവ് ആയ അവസ്ഥ ഉണ്ടാകുന്നതാണ്. അതിനാൽ ശ്രദ്ധ വളരെ അതികം വേണ്ടി വരും. ശുക്രൻ ആദ്യ ആഴ്ച തന്നെ നിങ്ങളുടെ വൈകാരികമായ സമ്മര്ദദങ്ങളെ ഉയർത്തിക്കാട്ടുന്നതാണു . പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിലും ഈ മാസം താല്പര്യം വർധിക്കുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങൾ ഈ അവസരം പ്രധാനമാകും. കഴിഞ്ഞ മാസം മുതൽക്ക് തന്നെ ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ നെഗേറ്റിവ് ആയി സ്വാധീനിച്ചു തുടങ്ങിയിരുന്നു. ഈ സ്വാധീനം നവംബർ വരെ തുടരുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു പല വിധ സമ്മര്ദദങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ജോലിയിൽ യാതൊരു റിസ്‌കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ശ്രദ്ധിച്ചില്ല എങ്കിൽ ജോലി സ്ഥലത്തു നിന്നുള്ള നിരവധി വെല്ലു വിളികൾ ഉണ്ടാകുകയും ചെയ്യു0. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും ഉണ്ടാകാം, ആരോഗ്യ കാര്യത്തിലും ഇതേ ശ്രദ്ധ ആവശ്യമാകും. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ജോലിയിൽ പൂർത്തീകരണം വേണ്ടി വരും.ശുക്രൻ ഈ മാസം നിങ്ങളുടെ ലോങ്ങ് ടെം ജോലികളെ സ്വാധീനിക്കുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ചില ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങളും, ഔദ്യോഗിക ബന്ധങ്ങളും ഉണ്ടാകുന്നതാണ്. ബുധൻ പതിനാലാം തീയതി മുതൽ നിങ്ങളുടെ വ്യക്തി ജീവിതം സൂചിപ്പിക്കുന്ന വിഷയങ്ങളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. ആരോഗ്യം വ്യക്തി ജീവിതം ശ്രദ്ധേയമാകും. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ കഴിയുന്നതാണ്. പക്ഷെ അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യ0 ഇല്ല. പല കാരണങ്ങൾ കൊണ്ടും ഈ മാസം എല്ലാ രാശിക്കാർക്കും സങ്കീർണമാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികൾക്ക് ഉള്ള പ്രാധാന്യം വർധിക്കുന്നതാണ്. ചൊവ്വ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ കഴിഞ്ഞ മാസം മുതലേ നെഗറ്റിവ് ആയി സ്വാധീനിക്കുന്നതാണ്. അതിനാൽ ഈ ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ഈ മാസം ഈ ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. നിങ്ങളുടെ പ്രേമ ബന്ധങ്ങളിൽ നിന്നുള്ള പല തടസങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. ടീം ജോലികളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ ഈ മാസം മാത്രമല്ല നവംബർ വരെ ഉണ്ടാകുന്നതാണ്. ബുധൻ നിങ്ങളുടെ മാനസികമായ വെല്ലു വിളികളെ ബുധൻ വിപരീത രീതിയിൽ ഈ അവസരം സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം നിങ്ങളുടെ ജോലി സ്ഥലത്തും ദൃശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. റിസേർച് രംഗത് നിന്നുള്ള ജോലിയിൽ താല്പര്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു യാതൊരു റിസ്‌കും എടുക്കാൻ പാടുള്ളതല്ല .ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ മാസം മുതൽ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പല രീതിയിൽ ഉള്ള പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും, പക്ഷേ അവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ് മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും, നിങ്ങളുടെ കുടുംബ ജീവിതം, വീട് എന്നിവയെ കഴിഞ്ഞ മാസം മുതലേ ചെവ്വ വക്ര ഗതിയിൽ സ്വാധീനിച്ചു തുടങ്ങിരിയിരുന്നു, ഈ സ്വാധീനം അടുത്ത മാസം വരെ ഉണ്ടാകും. വക്ര ഗതിയിൽ ഒരു ഗ്രഹാം നീങ്ങുക എന്നാൽ തടസങ്ങൾ എന്നാണ് അർഥം, അതിനാൽ പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകും. എന്നാൽ ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷക്കുക. പതിവിൽ കവിഞ്ഞ തര്ക്കങ്ങളും അസ്വാരസ്യവും കുടുംബത്തിനുള്ളിൽ പ്രതീക്ഷിക്കുക. അതിനാൽ അല്പം സൈലന്റ് മോദിൽ നിൽക്കുകയാണ് ഉചിതം. മുതിർന്ന വ്യക്തികളുടെ ജീവിതത്തിനെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ബുധൻ നിങ്ങളുടെ ലോങ്ങ് ടേം ജോലികളെ പതിനാലാം തീയതി മുതൽ വക്ര ഗതിയിൽ സ്വാധീനിക്കും. അതിനാൽ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ഉണ്ടാകും. ഇപ്പോൾ ചെയ്യുന്ന ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ഉണ്ടാകുന്നതാണ്. അതിനാൽ ശ്രദ്ധിച്ചു വേണം ഈ ജോലികൾ ചെയ്യാൻ.പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ അത്ര നല്ല സമയം അല്ല. നിലവിൽ ഉള്ള തീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകാം. ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ ദൂരയാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂര യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലികളിൽ നിന്നുള്ള ശ്രദ്ധ വർധിക്കും. പൂർണ ചന്ദ്രൻ ആദ്യ ആഴ്ച തന്നെ ഈ ജോലികളുടെ പൂർത്തീകരണം ആവശ്യമാണ് എന്ന് കാണിക്കുന്നു. ചൊവ്വ ഇ വിഷയങ്ങളെ കഴിഞ്ഞ മാസം മുതലേ സ്വാധീനിച്ച കൊണ്ടിരിക്കുന്നു. മീഡിയ, മാസ്സ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. സഹോദരങ്ങളുമായി ഉള്ള ബന്ധവും, വളരെ സെന്‌സിറ്റിവ് ആയിരിക്കും.ജോലി ഭാരം ഈ മാസം വളരെ അധികം വർധിക്കുന്നതാണ്. ബുധൻ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തെ വിപരീത ഗതിയിൽ പതിനാലാം തീയതി മുതൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു വളരെ അധികം ശ്രദ്ധിക്കണം. നിങ്ങളുടെ ആശയവിനിമയങ്ങൾ തെറ്റിധരിക്കപ്പെടാൻ ഉള്ള ശക്തമായ സാധ്യതൾ ഉണ്ട്. നിരവധി ജോലികൾ ഒരേ സമയം തന്നെ ചെയ്യേണ്ടി വരുന്നതാണ്. ജോലി സ്ഥലത്തു ഈ സമയം നിങ്ങൾ അത്ര ഭദ്രമല്ല. അതിനാൽ ആശയ വിനിമയങ്ങളിലും മിതത്വം പാലിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള തീരുമാനങ്ങൾ പെട്ടന്ന് എടുക്കാതിരിക്കുക. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കും, സാമ്പത്തികമായ ലാഭങ്ങളും ചിലവുകളും ഈ മാസം ഉണ്ടാകും. പുതിയ പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികളും ഈ മാസം ഉണ്ടാകുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങൾ വളരെ സെന്‌സിട്ടീവ് ഉണ്ടാകുന്നതാണ്. കഴിഞ്ഞ മാസം മുതലേ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് രീതിയിൽ കഴിഞ്ഞ മാസം മുതലേ സ്വാധീനിക്കുന്നു. നവംബർ വരെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആണ് സ്വാധീനിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ മാസം വളരെ അധിക ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക മാര്ഗങ്ങള് ഉണ്ടാകുന്നതാണ്. എന്നാലും ശ്രദ്ധ ഇല്ലാതെ അവയെ സ്വീകരിക്കാൻ പാടുള്ളതല്ല. ചൊവ്വ വക്ര ഗതിയിലാണ് നീങ്ങുന്നത്. വക്ര ഗതിയിൽ ഗ്രഹങ്ങൾ നീങ്ങുന്ന അത്രയും കാലം തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രവണത ഉണ്ടാകും എന്നാണു . ജോലി സ്ഥലത്തും അത്ര അനുകൂലമായ സാഹചര്യമല്ല. നിങ്ങളുടെ അഭിമാനത്തെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് പോലെ ഉള്ള അനുഭവം ഉണ്ടാകുന്നതാണ്. ബുധൻ പതിനാലാം തീയതി ബുധൻ മുതൽ നിങ്ങളുടെ ദൂര യാത്രകളെ നെഗറ്റിവ് രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ദൂര യാത്രകളിൽ പല വിധ തടസങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർക്ക് പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ വന്നു ചേരാം. അതിനാൽ, അവരുടെ ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ആത്മീയ വിഷയങ്ങളിലും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ശുക്രൻ പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ നിങ്ങളിലേക്ക് കൊണ്ട് വരുന്നതാണ് . മറ്റു ചില ഗ്രഹങ്ങൾ വക്ര ഗതിയിൽ ആയതിനാൽ ഈ ബന്ധങ്ങളിൽ നിന്നുള്ള ശ്രദ്ധ ആവശ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP