Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നക്ഷത്ര രഹസ്യങ്ങൾ; രേവതി നക്ഷത്രം: ഒക്ടോബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ; രേവതി നക്ഷത്രം: ഒക്ടോബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

മീനം രാശിയുടെ 16-40' മുതൽ 30-00' വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് രേവതി. സംസ്‌കൃതത്തിൽ രേവതി എന്നാൽ 'സമ്പത്തുള്ള' ഒരാൾ എന്നാണ് അർഥം. ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹ0 ബുധനും, ദേവത പുഷൻ എന്ന ഒരു മൂർത്തിയും ആണ്. ബുധന്റെ സ്വാധീനം കൊണ്ട് ഇവർക്ക് ബുധന്റെ ഗുണങ്ങൾ ആയ ആശയ വിനിമയം, ലോജിക്, ബുദ്ധി, എന്നിവയിൽ ഇവർക്ക് താല്പര്യം ഉണ്ടാകുന്നതാണ് എങ്കിലും, മീനം രാശിയിൽ ബുധൻ അത്ര സ്വസ്ഥൻ അല്ലാത്തതിനാൽ, മാനസികമായ വെല്ലുവിളികളും ഇവർക്ക് കൂടുതലായി ഉണ്ടാകുന്നതാണു ബുദ്ധി, ആശയ വിനിമയം എന്നിവ ദുരൂഹമായ വിഷയങ്ങളിൽ ഇവർ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നതുകൊണ്ട്, അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്ന മേഖലയിൽ ഈ നക്ഷത്രക്കാർ അധികവും കാണാം. മീനം രാശി തന്നെ പല രീതിയിൽ ഉള്ള ഹീലിങ്, അദ്ധ്യാപനം, കൗൺസലിങ് എന്നിവയെ സൂചിപ്പിക്കുന്നു . പഠനത്തേക്കാൾ, സിലബസിൽ ഇല്ലാത്ത വിഷയങ്ങൾ പഠിക്കാൻ ഉള്ള താല്പര്യം ഇവർക്ക് അധികം ആയിരിക്കും.

ഈ നക്ഷത്രത്തെ ഭരിക്കുന്നത് പുഷൻ എന്ന ദേവൻ ആണ്, അതിനാൽ ഈ ദേവൻ എന്തൊക്കെ ചെയ്യുന്നു എന്ന് മനസിലാക്കുമ്പോൾ, ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ കഴിയുന്നതാണ്. ഈ ദേവനെ വേദങ്ങളിൽ സൂര്യനോട് ഒപ്പമാണ് ഉപമിക്കുന്നത് . യാത്രകളിൽ മറ്റുള്ളവർക്ക് വഴികാട്ടുക എന്നതാണ് ഈ ദേവന്റെ പ്രധാന ജോലി. ഈ ദേവന് ക്ഷീരദ്യാപനി എന്ന പ്രത്യേക ശക്തി ഉണ്ട്. പാല് കൊണ്ട് മറ്റുള്ളവരെ ശക്തിപ്പെടുത്താൻ ഉള്ള കഴിവാണ് അത്, അതിനാൽ ഈ ദേവനെ മൃഗങ്ങളുടെ പരിപാലകൻ ആയി കാണുന്നു. യാത്രകളിൽ വഴികാട്ടുക, മറ്റുള്ളവരുടെമായി ഒന്നിച്ചു ചേരാൻ ഉള്ള അവസരം ഉണ്ടാക്കുക എന്നിവ ഒക്കെ ആണ് ഈ ദേവന്റെ ജോലി.

ബുധൻ , ചന്ദ്രൻ . വ്യാഴ0 എന്നിവ നിങ്ങളുടെ ജാതകത്തിൽ എവിടെ നിൽക്കുന്നു എങ്ങനെ നിൽക്കുന്നു എന്നറിയാതെ വെറുതെ പൊതുവായ ഫലം പറയുന്നത് പ്രായോഗികമല്ല. ബുധൻ ഏതു രാശിയിൽ നിൽക്കുന്നു, ആവിഷയത്തെ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ഇവർക്ക് വൈദഗ്ദ്യം ഉണ്ടായിരിക്കും. ജീവിത കാലം മുഴുവൻ ജോലി ചെയ്യാനുള്ള താല്പര്യം ഇവർക്ക് അധികമായിരിക്കും.മോക്ഷ ത്രികോണത്തിൽ ഉള്ള അവസാനത്തെ നക്ഷത്രം ആയതിനാൽ, മോക്ഷകാരമായ വിഷയങ്ങളിൽ ഇവർക്ക് താല്പര്യ0 ഉണ്ടാകും. ഒന്ന്, അഞ്ചു, ഏഴു , പത്തു , പതിനൊന്, ഈ ഭാവങ്ങളിൽ ഈ നക്ഷത്രം വന്നാൽ ആശയവിനിമയം കൊണ്ടുള്ള മേഖലയിൽ ഇവർ ജോലി ചെയ്യും എന്നാണ്.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുഴുവന് സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വര്ധിക്കും. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നതാണ്. അധിക ചെലവ് വര്ധിക്കുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേര്ച്ച്, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങള്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ ആഴ്ച മുഴുവന് നമ്മോടൊപ്പം ഉണ്ടാകും. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഈ മാസം മുഴുവന് ശ്രദ്ധ നേടും.അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഉപേക്ഷിക്കേണ്ടതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം, സാമൂഹിക ബന്ധം , വിവാഹം എന്ന വിഷയങ്ങളിൽ ഈ ആഴ്ച പൂർതീകരണം സംഭവിക്കുന്നതാണ്. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവയെ കുറിച്ചുള്ള പ്ലാനുകളും പ്രതീക്ഷയ്ക്കുക. പുതിയ ബിസ്‌നസ് ഡീലുകള്, കൊന്റ്രാക്ക്ട്ടുകള്, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും തുടക്കങ്ങള് ഉണ്ടാകാം. ജോബ് ഓഫറുകള്, ദൂര യാത്രകള് എന്നിവയും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം എന്നാൽ അവ താൽക്കാലികം ആകും ജോലിയിൽ കൂടുതൽ ആശയ വിനിമയങ്ങൾ വേണ്ടി വരുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, അവയിൽ ഉള്ള തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ടീം ജോലികള്, ക്രിയേറ്റീവ് ജോലികള് എന്നിവ ഈ ആഴ്ച വളരെ പ്രധാനം ആണ്. പുതിയ ഹോബികള് ഏറ്റെടുക്കാനുള്ള അവസരം , ചില ജോലികളിൽ പൂർത്തീകരണം, വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരം, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവരുമോത്തുള്ള ജോലികള് , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, കല ആസ്വാദനം എന്നിവയില് നിന്നും ഉള്ള അവസരങ്ങളും ഈആഴ്ച ഉണ്ടാകുന്നതാണ് പ്രേമ ബന്ധങ്ങളില് പുരോഗതി, പുതിയ ടീം അംഗങ്ങള് , പുതിയ ടീം ജോലികള്, എന്നിവ എല്ലാം പ്രതീക്ഷിക്കുക. അതോടൊപ്പം കുട്ടികളുടെ കുറിച്ചുള്ള ആകാംഷ, അവരുടെ പരിപോഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകാം. എങ്കിലും പല വിധത്തിൽ ഉള്ള മാനസിക സമ്മര്ദദ്ദങ്ങളും ഈ അവസരം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച ലോങ്ങ് ടേം ബന്ധങ്ങളില് പൂര്ത്തീകരണം സംഭവിക്കാം. ലോങ്ങ് ടേം ബന്ധങ്ങളെ സൂചിപ്പിക്കുന്ന പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുന്നതാണ്. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചര്ച്ചകള്, നിലവില് ഉള്ള സുഹൃദ് ബന്ധങ്ങളില് പ്രകടമായ മാറ്റങ്ങള്, പുതിയ ടീം ജോലികള്, ചാരിറ്റി പ്രവര്ത്തനങ്ങള് , ടീം ചര്ച്ചകളില് നിങ്ങളുടെ വേറിട്ട നിലപാടുകള്, ലോങ്ങ് ടേം ജോലികളില് കൂടുതല് ശ്രദ്ധ വേണ്ട അവസരങ്ങള്, ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ് ടേം പദ്ധതികളില് ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രണ്ടാമത്തെ ആഴ്ച ജോലിയില് പല മാറ്റങ്ങളും ഉണ്ടാകും. പൂര്ണ ചന്ദ്രന്റെ സ്വാധീനം ജോലിയില് ഉണ്ടാകും. പല പ്രോജക്ക്ട്ടുകളിലും പൂര്ത്തീകരണം സംഭവിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില് ജോലിയില് കൂടുതല് ഉത്തര വാദിത്തം എന്നിവയും പ്രതീക്ഷിക്കുക. ജോലി, ജോലിസ്ഥലം എന്ന വിഷയങ്ങള് അല്പം സെന്‌സിറ്റീവ് അവസ്ഥയില് ആണ്. ജോലി അന്വേഷിക്കുന്നവര്ക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട അവസ്ഥയാണ്.അതോടൊപ്പവും കുടുംബ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ , വീട്ടിലെ മുതിർന്ന വ്യക്തികളുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ച, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പൂര്ണ ചന്ദ്രന് ഈ ആഴ്ച ആത്മീയ വിഷയങ്ങളെ കൂടുതല് സ്വാധീനിക്കും. ദൂര യാത്രകളെ കുറിച്ചുള്ള ചര്ച്ചകള്, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ചകള്, ഈ ചര്ച്ചകളില് നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചര്ച്ചകള്, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്‌കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല് സാധ്യതകളും ഉണ്ടാകാം.അതോടപ്പം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ചയും ഉണ്ടാകും. അതിനാൽ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങള്, പങ്കാളിത്തബന്ധം എന്നിവയില് പൂര്ത്തീകരണം ഉണ്ടാകും. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം. വ്യക്തി ജീവിതത്തിൽ നിന്നും ഉള്ള പല വിധ ബാധ്യതകൾ കൊണ്ട് വരുന്നതാണ്. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രണ്ടാമത്തെ ആഴ്ച മുതല്, വ്യക്തി ബന്ധങ്ങള്, ഔദ്യോഗിക ബന്ധം എന്നിവയുടെ മേല് വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂര്ണചന്ദ്രന് ഈ വിഷയങ്ങളില് പൂര്ത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില് പല പൂര്തീകരണങ്ങള് ഉണ്ടാകും. ഇവ സമീപ ഭാവിയില് തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയില് പ്രോജക്ക്ട്ടുകളുടെ പൂര്ത്തീകരണം, ദൂര യാത്രക്ക് വേണ്ട ആലോചന, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ മാനസികമായ സമ്മർദ്ദം , ജോലിയെ കുറിച്ചുള്ള ആശങ്ക, പല വിധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രണ്ടാമത്തെ ആഴ്ച മുതല് ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. പല ജോലികളിലും പൂര്ത്തീകരണം ഉണ്ടാകും. ചില ജോലികൾ പെട്ടന്ന് തന്നെ പൂർത്തീകരിക്കേണ്ടി വരുന്നതാണ്. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള് , ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങള് വളരെ സെന്‌സിറ്റീവ് ആണ്. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്ത്തകരുമായുള്ള ബന്ധത്തില് ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്ത്തകര് , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്റ്രെ ഭാഗം ആജ്കും. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. ചില പ്രോജെക്ട്കട്ടുകളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവര്ത്തിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടാമത്തെ ആഴ്ച മുതല്, കുട്ടികള്ക്ക് വേണ്ടി ഉള്ള പരിപാടികള് , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, എന്നിവയില് കൂടുതല് ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് ജോലികള്, നെറ്റ് വര്ക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള് , ചുറ്റുപാടുകള് എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. അതോടൊപ്പം നിങ്ങളുടെ ജോലിയിലും പല വിധത്തിൽ ഉള്ള സമ്മർദ്ദം ഉണ്ടാകുന്നതാണ്. ജോലിയിൽ തിരുത്തലുകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രണ്ടാമത്തെ ആഴ്ച മുതല് കുടുംബ യോഗങ്ങള്, ബന്ധു ജന സമാഗമം, പൂര്വിക സമ്പത്തിനെ കുറിച്ചുള്ള ചര്ച്ചകള്, പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള്, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, എന്നിവ അധികമായി സംഭവിക്കും. പുതിയ ഉപജീവന മാര്ഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകള്, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അതോടൊപ്പം നിങ്ങളുടെ ജോലിയിൽ ചില പ്രോജെക്ട്കട്ടുകളുടെ പൂർത്തീകരണം, അധികാരികളോടുള്ള തർക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകളോടുള്ള താല്പര്യം ഉണ്ടാകും, പക്ഷെ ഇവയിൽ തടസങ്ങളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, മീഡിയ ആശയ വിനിമയം എന്ന വിഷയങ്ങളിൽ നിന്നുള്ള ജോലികൾ, അവയിൽ ഉള്ള തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സഹോദരങ്ങളുടെ ജീവിതം ഈ ആഴ്ച കൂടുതല് പ്രാധാന്യം നേടും. ചെറു യാത്രകള്, നെറ്റ്‌വര്ക്കിങ് അവസരങ്ങള്, നിങ്ങളുടെ സ്വന്തം സംരംഭങ്ങള് മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങള് ഒരുങ്ങി വരും. ആശയ വിനിമയങ്ങള്, അവയില് നിന്നുള്ള നിരവധി ജോലികള് എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കള്, സഹോദരങ്ങള് എന്നിവരുമായുള്ള സംസാരം, നെറ്റ് വര്ക്കിങ് അവസരങ്ങള് , ഇലെക്ട്രോനിക് ഉപകരണങ്ങള് വാങ്ങാനുള്ള അവസരങ്ങള്, ചില്ലറ ശാരീരിരിക അസ്വസ്ഥതകള്, ദൂര യാത്രകള് എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP