മെയ്, ജൂൺ മാസങ്ങൾ വളരെ സംഘർഷം നിറഞ്ഞതാണ്... അതിജീവനത്തിനു വേണ്ടി നാം എന്ത് ചെയ്യണം: മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ
മേയ്, ജൂൺ മാസങ്ങളിൽ, നാല് ഗ്രഹങ്ങൾ വക്ര ഗതിയിൽ സഞ്ചരിക്കും. മെയ് മാസം വ്യാഴം, ശനി, ശുക്രൻ എന്നിവയും. ജൂൺ മാസം ബുധനും ഇവയ്ക്ക് ഒപ്പം വക്ര ഗതിയിൽ നീങ്ങുകയും ചെയ്യും. ഇവയിൽ ശുക്രൻ ജൂൺ മാസം തന്നെ നേർ ഗതിയിൽ എത്തുകയും, ബുധൻ ജൂലായ് മാസവും, ശനിയും, വ്യാഴവും, സെപ്റ്റംബറിലും ആയിരിക്കും നേർ ഗതിയിൽ നീങ്ങുക. വ്യാഴത്തിന്റെ ഈ നീക്കത്തെ അതി വക്രി എന്നാണു പറയുക. ഈ ഗതിയിൽ ജൂൺ മാസം വ്യാഴം തിരികെ സ്വന്തം രാശി ആയ ധനുവിൽ എത്തുന്നതാണ്. എങ്കിലും, വക്ര ഗതിയിൽ ഉള്ള നീക്കം സെപ്റ്റംബറിൽ മാത്രം ആയിരിക്കും അവസാനിപ്പിക്കുക. ഇത്രയും നാൾ നോട്ടു ചെയ്തു വയ്ക്കുക. ഇപ്പോഴേ നാം പലതും അനുഭവിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇതേ പോലത്തെയും, ഇതിനെ ക്കാൾ കൂടുതലും അനുഭവങ്ങൾ ഈ മാസങ്ങളിൽ വരുന്നതായിരിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ.മൊത്തം 2020ആർക്കും നല്ലതല്ല എന്നാണു അർഥം.
ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ സൂചിപ്പിക്കുന്ന സാമ്പത്തികം, ലീഗൽ എഗ്രീമെന്റുകൾ, എന്നിവയിൽ വ്യാഴം തിരിച്ചു ധനു രാശിയിൽ എത്തുന്ന സമയം വക്ര ഗതിയിൽ തന്നെ ആയിരിക്കുന്നതിനാൽ, ലോകം എമ്പാടും ഉള്ള കലാപങ്ങളെ ആണ് സൂചിപ്പിക്കുക. അത് നമ്മുടെ രാജ്യത്ത് കൂടുതലായിരിക്കും എന്ന് മാത്രം. പൊളിറ്റിക്കൽ ആയ കാരണങ്ങൾക്ക് വേണ്ടി ഉള്ള കലാപങ്ങൾ വർദ്ധിക്കുന്നതാണ്. വിഘടന വാദികളും, ഭരണ പക്ഷവും തമ്മിലുള്ള അന്തർധാര സജീവം ആകുമെന്നതിനാൽ ഉയർന്ന ശക്തികൾ എല്ലാത്തിലും കയറി ഇടപെടലുകൾ നടത്തുന്നതാണ്. ചിലരുടെ ആവശ്യം, മറ്റുള്ളവർക്ക് അനാവശ്യമായി തോന്നുകയും, ചിലർ കണ്ടം വഴി സ്ഥിരമായി ഓടിതള്ളുന്നതാണ്. ധനു രാശി എന്നാൽ രാഷ്ട്രീയം, ജനക്കൂട്ടം, നിയമം, നിയമ വിധേയമായ ജീവിതം എന്നിവയെ സൂചിപ്പിക്കുന്നു. രാഷ്ട്രീയ രംഗം വളരെ അധികം സെൻസിറ്റീവ് ആയി മാറും. നിങ്ങൾ സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ, ദയവായി സ്വന്തം കുടുംബകാര്യം നോക്കി ജീവിക്കുക. പിന്നെ ധനു രാശി സൂചിപ്പിക്കുന്നത്, പഠനം, ഉപരി പഠനം, ആത്മീയത, മതം, ഫിലോസഫി, എന്നാ വിഷയങ്ങളെയും ആണ്. അതായത്. ഈ വിഷയങ്ങൾ എല്ലാം തന്നെ തല തിരിഞ്ഞ രീതിയിൽ നാടിനു പ്രശ്നം ഉണ്ടാക്കും എന്നാണ്. അടിമുടി മാറിയ വിദ്യാഭ്യാസ രംഗം, വക്രി ആയ വ്യാഴത്തിന്റെ സമ്മാനം ആയിരിക്കും. മതം , മത തീവ്രവാദം എന്നിവ തീവ്രമാകുന്ന ദിവസങ്ങായിരിക്കും. ദൈവത്തെ രക്ഷിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ തീക്കൊള്ളി കൊണ്ട് തല മാത്രമല്ല വേറെ പലതും ചൊറിയുന്ന രീതിയിൽ ആയിരിക്കും. വ്യാഴം ഇന്ത്യയുടെ ചാർട്ടിൽ നിയമ നിർമ്മാണത്തെ സൂചിപ്പിക്കുന്ന ആറാം ഭാവത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. പുതിയ നിയമങ്ങൾ വരൂ വരി ആയി വന്നത് 2019 മുതൽ നാം കണ്ടു എങ്കിൽ, ഇനി അങ്ങോട്ട പുതിയ ശീലങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കാൻ നാം തയ്യാറാകണം. അല്പം ബുദ്ധിമുട്ടായിരിക്കും. സുഹൃത്തുക്കളെ പോസിറ്റീവ് ആയി പല എഴുതാൻ ആഗ്രഹം ഉണ്ടെങ്കിലും അത് തൽക്കാലം നടപ്പില്ല. ജൂൺ മാസം അവസാന ആഴയിൽ ഒരു സൂര്യ ഗ്രഹണം ഉണ്ടാകും. അതൊരു പൂർണ സൂര്യ ഗ്രഹണം ആണ്. ഈ സൂര്യഗ്രഹണം നമ്മുടെ രാജ്യത്തിന്റെ ചാർട്ടിൽ രണ്ടാം ഭാവം, എട്ടാം ഭാവം എന്നിവയെ ആണ് സൂചിപ്പിക്കുക .
ഇവയിൽ രണ്ടാം ഭാവം രാജ്യത്തിന്റെ സമ്പത്ത് ,മറ്റു രാജ്യങ്ങളുമായി ഉള്ള ബന്ധം, ജനങ്ങളുടെ സമ്പൽ സമൃദ്ധി , സാമ്പത്തിക ഭദ്രത, രൂപയുടെ മൂല്യം, ബട്ജറ്റ് , balance of , എന്നിവയും. എട്ടാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ആയ, പ്രകൃതി ക്ഷോഭങ്ങൾ, പകർച്ച വ്യാധികൾ, പെട്ടെന്നുണ്ടാകുന്ന നെഗറ്റീവ് ആയ അനുഭവങ്ങൾ, , മരണ നിരക്ക് , എന്നിവയും ആണ്. സൂര്യൻ എന്നാൽ head of the state. അതായത് അധികരികൾ, അവർക്ക് മോശം സമയമാണ്. അത് ഇതു അറ്റം വരെയും പോകാം.
ഈ സൂര്യ ഗ്രഹണം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജൂലായ് മാസം മാത്രമേ കൊറോണ അല്പം ശമിക്കുകയുള്ളൂ, എങ്കിലും ഒരിക്കലും ആ സുഖം എന്നേക്കുമായി അപ്രത്യക്ഷം ആകില്ല എന്ന് ഞാൻ നേരത്തെ പല തവണ പറഞ്ഞു കഴിഞ്ഞു. മെയ്, ജൂൺ മാസം നമുക്ക് മോശമാണ്. 2023 വരെ പരിമിതികളുടെ ഗ്രഹമായ ശനി, തന്റെ സ്വന്തം രാശി ആയ , മകരത്തിൽ നിൽക്കും. അത് വരെ പല രീതിയിലുംഉള്ള പരിമിതികൾ നമ്മുടെ ജീവിതത്തിൽ പ്രകടമായും ഉണ്ടാകും. സാമ്പത്തികം, ആരോഗ്യം, മാനസിക സന്തോഷം എന്നിവയിൽ എല്ലാം പരിമിതകൾ ആണ്. ഇപ്പൊ തന്നെ വായ തുറന്നു നിൽക്കാൻ തന്നെ പറ്റുന്നില. ഇടക്കിടക്ക് എന്തെങ്കിലും ഇളവുകൾ കിട്ടിയാൽ ഭാഗ്യം എന്ന് പറയാം.
മെയ് മൂന്നാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആശങ്ക ഉണ്ടാകുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങൾ എന്നിവയെ ശുക്രൻ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. മേൽപ്പറഞ്ഞ വിഷയങ്ങളിൽ അല്പം താമസം വരാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കുക. പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാംപുതിയ സംരംഭങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ശുക്രൻ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. . സാമ്പത്തിക വിഷയങ്ങളിലെ സന്കീർണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക. അതിനാൽ അതീവ ശ്രദ്ധ നിങ്ങളുടെ വരവ് ചിലവുകളിന്മേൽ ഉണ്ടാകണം. ഇവ തമ്മിലും സന്തുലനം എളുപ്പമായിരിക്കുയില്ല പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ കർശനമായും ഒഴിവാക്കുക ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാൽ ശ്രദ്ധയോടെ നീങ്ങുക. ജോലിയിൽ പല വിധത്തിൽ ഉള്ള സങ്കീർണതകൾ ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം വൻ നീക്കങ്ങൾ നടക്കാം. ശുക്രൻ വക്ര ഗതിയിൽ ആണ് നീങ്ങുന്നത്. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. ചൊവ്വ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലി സ്ഥലത്ത് പല വെല്ലുവിളികളും ഉണ്ടാകും. പുതിയ ജോലിയിലേക്ക് എടുത്തു ചാടരുത്.
കാൻസർ (ജൂൺ 21 - ജൂലൈ 22)രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. ഈ വിഷയങ്ങളെ ശുക്രൻ വക്ര ഗത്യിൽ സ്വാധീനിക്കുന്നു ,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയെ ഈ മാസം ശുക്രൻ വളരെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)ജോലി, ജീവിതാ മാര്ഗം, എംപ്ലോയർ , എന്നാ മേഖലയിലൂടെ ശുക്രൻ ഈ മാസം സങ്കീർണമായ രീതിയിൽ നീങ്ങും . ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രൻ ഈ മാസം മുഴുവനും ഈ വിഷയങ്ങളിൽ സങ്കീർണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയില് ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുക. ശുക്രൻ ഇപ്പോൾ ഈ വിഷയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് . അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത.,എന്നിവ നിങ്ങൾക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന വിഷയങ്ങളെ. ശുക്രൻ ഈ വക്ര ഗതിയിൽ സ്വാധീനിക്കുന്നു . ഈ മാസം മുഴുവൻ ഈ വിഷയങ്ങളെ അല്പം മെല്ലെ നീങ്ങും എന്നാ ഉറപ്പോടു കൂടി മാത്രം സമീപിക്കുക. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആജ്കും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് . അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നെല്ലാം സമ്മർദ്ദം ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് . അപ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ പൂർണതയ്ക്ക് വേണ്ടി കടുത്ത സമീപനം ആവശ്യമാകും. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. മാതാപിതാക്കൾ മുതോർന്ന വ്യക്തികൾ എന്നിവറെ കുറിച്ചുള്ള ആശങ്ക ഉണ്ടാകും പല വിധത്തിലുള്ള സമ്മർദ്ദം കുടുംബ ജീവിതത്തിൽ നിന്ന് ഈ അവസരം ഉണ്ടാകണം എന്നാണ്.
Stories you may Like
- നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
- എനിക്ക് പണമുണ്ട്, പക്ഷേ വിഷാദത്തോട് പൊരുതാനാകുന്നില്ല
- ജയശ്രീ രാമയ്യ സുഹൃത്തുക്കളെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം
- നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു
- തൃശൂരിൽ നിന്നും യു കെയിൽ എത്തിയ ഡോക്ടർ ഇപ്പോൾ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍