എന്താണ് മേദിനി ജ്യോതിഷം; ഈ ജ്യോതിഷം വഴി യുദ്ധങ്ങൾ മഹാമാരി എന്നിവയെ കുറിച്ചൊക്കെ പറയാൻ കഴിയുമോ?

ജയശ്രീ
ലോകത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ച് പറയുന്ന ജ്യോത്സ്യം ആണ് മേദിനി ജ്യോതിഷം, ഇംഗ്ലീഷ് ഭാഷയിൽ Mundane ജ്യോതിഷം എന്ന് പറയും. ഒരു വ്യക്തിയുടെ ജാതക വായനയും മേദിനി ജ്യോതിഷവും വേറെ വേറെ ആണ്. ജാതക൦ വായിക്കുന്ന ആൾക്ക് മേദിനി ജ്യോതിഷത്തെ കുറിച്ച് അറിയണം എന്നില്ല . ഒരു വലിയ ജനക്കൂട്ടത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് മേദിനി ജ്യോതിഷത്തിൽ നിന്നാണ് മനസിലാക്കുക. ഈ ജ്യോതിഷത്തെ കുറിച്ച് കൂടുതൽ പറഞ്ഞിരിക്കുന്നത്, വരാഹ മിഹിരന്റെ ബ്രിഹദ് ജാതകം എന്നാ പുസ്തകത്തിൽ ആണ്.മഹാഭാരതയുദ്ധത്തെ കുറിച്ചും, രാമായണത്തിലും മേദിനി ജ്യോതിഷത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
രാജ്യത്ത് ഉണ്ടാകുന്ന അപകടങ്ങൾ, നേതാക്കന്മാരുടെ ജീവിതം, ഭരണ രംഗത്ത് ഉണ്ടാകുന്ന നീക്കങ്ങൾ, ഇവയൊക്കെ മേദിനി ജ്യോതിഷം നോക്കി ആണ് പറയുക. ഈ ശാഖയിൽ ഗ്രഹണങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഇത് ഒരു പ്രത്യേക ശാഖ ആയി പഠിക്കേണ്ട ഒരു ജ്യോത്സ്യം ആണ്. പഠിക്കുക വളരെ പ്രയാസം ആണ്.
ഈ ജ്യോതിഷത്തിൽ സൂര്യൻ എന്നാൽ, രാജാവ് , അധികാരികൾ, ജനങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവയാണ്
ചന്ദ്രൻ : സ്ത്രീകൾ, ഭക്ഷണം, ജലം, മാനസിക പീട, ജല ജന്യ രോഗങ്ങൾ
ബുധൻ : മാസ് മീഡിയ, യാത്രകൾ, ഡിപ്ലോമാറ്റ്, വ്യവസായികൾ,
ചൊവ്വ : പൊലീസ്, പട്ടാളം, തർക്കങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ,
ശുക്രൻ : കലാകാരന്മാർ, വിവാഹം, ജനനം, സെക്സ്, ആഡംബര ജീവിതം,
ശനി : ജാധിപത്യം, കൃഷി, വൃദ്ധർ, ഖനി, കൽക്കരി, വിളകൾ, ഭൂമി
വ്യാഴ൦: ജഡ്ജി, കോടതി, ആരാധനാലയങ്ങൾ, ഉപദേശി, മത പണ്ഡിതന്മാർ
രാഹു: സുഖപ്പെടുത്താൻ കഴിയാത്ത അസുഖങ്ങൾ, സ്വാര്തത, ചതിയന്മാർ, കള്ളന്മാർ
കേതു: മരുന്ന്, മഹാമാരി, പന പ്പെരുപ്പം
യുറാനസ്: റെയിൽവെ , സ്ഫോടക വസ്തുക്കൾ, ന്യൂക്ലിയർ ആയുധം, ഇലെക്ട്രിക്കൽ ഉപകരണം, നിഗൂഡ ശാസ്ത്രം,
നെപ്ട്യൂൺ : അനസ്തീഷ്യ, മരുന്ന, അബോധാവസ്ഥ, കടൽ, ഫ്രോഡ് കമ്പനികൾ,
പ്ലൂട്ടോ : കൂട്ട മരണം, പെട്ടെന്നുണ്ടാകുന്ന ധനലാഭം നഷ്ടം, പുതിയ കണ്ടു പിടിത്തങ്ങൾ
ഭാവങ്ങൾ സൂചിപ്പിക്കുന്നത് ഇവയെല്ലാം
ഒന്നാം ഭാവം : മന്ത്രിസഭാ, പൊതു ജന ആരോഗ്യം
രണ്ടു : ഷെയർ മാർക്കെറ്റ്, വരുമാനം, ബാങ്കിങ്,
മൂന്നാം ഭാവം: ഗതാഗതം, വാഹനം, റെയിൽവേ , ന്യൂസ് പേപ്പർ, തപാൽ , ടെലിഫോൺ
നാല് : കാലവസ്ഥ, കൃഷി, ഗവന്മേന്റ്റ് വസ്തു വകകൾ, ഖനി,
അഞ്ചു : വിദ്യാഭ്യാസം, കുട്ടികൾ, പുതിയ ജനനം, കായിക രംഗത്ത് നിന്നുള്ള ലാഭം, സിനിമ വ്യവസായം
ആറു : അസുഖം, പൊതു ജന ആരോഗ്യം, പട്ടാളം, നേവി, ഡിഫൻസ്,
ഏഴു : വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, സ്ത്രെകൾക്ക് എതിരായ കുറ്റങ്ങൾ, വിവാഹം, അന്താരഷ്ട്ര തർക്കങ്ങൾ, യുദ്ധം
എട്ടു : ട്രഷറി, മരണം, വൻ നഷ്ടങ്ങൾ,
ഒൻപത : നിയമം, കോടതി, ധർമ്മ സ്ഥാപനങ്ങൾ, ശാസ്ത്രം, കപ്പൽ മാർഗം ചെയ്യുന്ന കച്ചവടം,
പത്തു : ഭരണ കക്ഷി, അധികാരി, കാര്യനിർവ്വാഹകസംഘം
പതിനൊന്നു : പാർലമെന്റ് , നിയമനിർമ്മാണം, നിയമനിർമ്മാണസഭയിലെ അംഗങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, \
പന്ത്രണ്ടു : ആശുപത്രി, ജയിൽ, അഭയ കേന്ദ്രം, ആരാധനാലയങ്ങൾ, കുറ്റം, കുറ്റാന്വേഷണ എജെന്സി
ജാതക വായനയും, മേദിനി ജ്യോത്സ്യവും രണ്ടും രണ്ടാണ്. അതുകൊറോണയെ കുറിച്ച് എല്ലാ ജ്യോല്സ്യന്മാർക്കും പറയാൻ കഴിഞ്ഞു എന്ന് വരില്ല. മേദിനി ജ്യോത്സ്യത്തിൽ നല്ല തഴക്കം ഉള്ളവർക്ക് മാത്രമേ അത് മുൻകൂട്ടി കാണാൻ കഴിയൂ. കഴിഞ്ഞ ഏപ്രിൽ തൊട്ടേ മഹാമാരി ഉണ്ടാകും എന്ന് പലരും പറഞ്ഞതാണ്. വായിച്ചവരിൽ ആരെങ്കിലും സീരിയസ് ആയിട്ട എടുത്തതായി കണ്ടില്ല. പക്ഷെ ഇതെല്ലാം ഉണ്ടായിക്കഴിഞ്ഞു എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് പരക്കെ വിമർശനം ഉണ്ടായി. ആരും പറഞ്ഞില്ല എന്ന് എങ്ങനെ അറിയാം? എത്രയോ പേര് പറഞ്ഞു, അത് നേരത്തെ അറിഞ്ഞതുകൊണ്ട് ഞാൻ പല ലോങ്ങ് ടേം പ്ലാനും കാൻസൽ ചെയ്തു. ഞാൻ അറിഞ്ഞവ ഈ കോളം വഴി മാത്രം അല്ല എന്റെ ചാനൽ വഴി മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ഒന്ന് കൂടെ പറയാം, കൊറോണ അങ്ങനെ പെട്ടന്ന് പോവില്ല, വൈറസ് കൊണ്ട് ഉണ്ടാകുന്ന ഒരു അസുഖത്തിന് പ്രത്യേകിച്ച് കൃത്യമായ മരുന്നില്ല. ഇത് ജൂലായ് മാസം മുതൽ അല്പം കുറയുകയെ ഉള്ളൂ, എങ്കിലും ഒരു വര്ഷം എടുക്കാതെ നമുക്ക് ഒന്നും സ്വസ്ഥമായി ഇരിക്കുവാൻ കഴിയുകയില്ല. അങ്ങനെ സ്വസ്ഥം ആയെന്നു നാം കരുതുമ്പോൾ, വൻ തിരിച്ചടികളുമായി പിന്നെയും കാലം അവതരിക്കും. അതെ കുറിച്ചൊക്കെ, ഈ കോളത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ദയവായി എന്റെ ഫെയ്സ് ബോക്ക് പെയ്ജിൽ വന്നു കൊറോണ എന്ന് പോകും എന്ന് ചോദിക്കരുത്. 2023 കഴിയുന്നത് വരെ നാം ഇന്ത്യാക്കാരുടെ ജീവിതം വെറും ഒരു ഞാണിന്മേൽ കളി ആയിരിക്കും. എനിക്ക് ഇത്രയേ പറയാൻ പറ്റൂ. നേരത്തെ ഉള്ള ആർട്ടിക്കിൾ എഴുതിയതിനു എന്റെ ഓഫീസിൽ നിന്ന് വാണിങ് ലഭിച്ചിരുന്നു. എന്റെ ജോലി കളയാൻ താല്പര്യമില്ല. ഈ ജൂൺ മാസം ഒരു സൂര്യ ഗ്രഹണം ഉണ്ടാകും. ആ സമയം വളരെ സെൻസിറ്റീവ് ആണ്. അതു വരെ നാം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു തന്നെ കഴിയുക. ഞാൻ പറയുമ്പോൾ അതിന്റെ പിന്നിൽ അനേകം കാര്യങ്ങൾ നിശബ്ദമായി പറഞു എന്ന് വിചാരിക്കുക.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും. പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി കരുതുക. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീപെയറിങ്, ഫിസ്കിങ് എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ, വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും .. ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യമോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക്മുൻപിൽ വെളിപ്പെടാം. ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. നിഗൂഡവിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റിപ്രവർത്തനങ്ങൾ നടത്താനുള്ളശ്രമം, എന്നിവയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം. സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാം. പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം. പുതിയ ഗ്രൂപുകളിൽ നിങ്ങൾ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. . ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങൾ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്എന്നാ വിഷയങ്ങൾക്ക്ഈ ആഴ്ച വളരെ അധികം പ്രാധാന്യംഉണ്ട്. വൈകാരിക ബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ മേഖല പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ റീസേർച്ച്, നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ,സാമ്പത്തിക സഹായംലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ്സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെകുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെകുറിച്ചുള്ള ആലോചന, എന്നിവ അൽപകാലത്തേക്ക്സ്ഥിരമായി പ്രതീക്ഷിക്കാം. ഉപരി പഠനം, പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഈ മാസം മുഴവൻ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.സാമ്പത്തിക വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്എന്നിവ പ്രതീക്ഷിക്കുക. . വൈകാരികബന്ധങ്ങളെകുറിച്ചുള്ളകൂടുതൽചിന്തകൾഉണ്ടാകാം. ഈമേഖല പങ്കാളിതബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈബന്ധങ്ങളെകുറിച്ചുള്ള കൂടുതൽ റീസേർച്ച്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ്സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)മാനസികമായ സമ്മർദ്ദങ്ങൾ ഈ ആഴ്ച വര്ധിചെക്കാം ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ചാരിറ്റി പ്രവര്തനന്ങ്ങൾ, നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. നെഗറ്റീവ് മനസ്ഥിതി ഉള്ളവർ കൂടുതലായി നിങ്ങളെ സമീപിക്കുന്ന അവസരവും കൂടി ആണിത്. അവർ അർഹിക്കുന്നത് നൽക്കാൻ മടിക്കേണ്ടതില്ല. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, എന്നിവയും ഉണ്ടാകും.ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു. കുടുംബവുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
Stories you may Like
- നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
- ജയശ്രീ രാമയ്യ സുഹൃത്തുക്കളെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം
- തൃശൂരിൽ നിന്നും യു കെയിൽ എത്തിയ ഡോക്ടർ ഇപ്പോൾ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ
- ആരാധകരെ ആശങ്കയിലാക്കി നടി ജയശ്രീ രാമയ്യയുടെ കുറിപ്പ്
- 'മീശ' നോവലിന് ജെസിബി സാഹിത്യ പുരസ്കാരം
- TODAY
- LAST WEEK
- LAST MONTH
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്