1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

രജിത് കുമാറും, വികലമായ എന്റെ മനസും, പിന്നെ ആ കൊലപാതകി ഡോക്ടറും: മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ...

March 16, 2020 | 04:45 PM IST | Permalinkരജിത് കുമാറും, വികലമായ എന്റെ മനസും, പിന്നെ ആ കൊലപാതകി ഡോക്ടറും: മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ...

ജയശ്രീ

ക്തവും, ശാന്തവുമായ മനസ് ഒരാളുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തിന് ആവശ്യമാണ്. ഈ മനസിലെ ചിന്തകൾ ആണ് അവന്റെ പ്രവർത്തികളുടെ ആധാരം. വേദങ്ങൾ ആകട്ടെ, ബൈബിൾ ആകട്ടെ, ഖുർആൻ ആകട്ടെ, ഇവ എല്ലാം തന്നെ mental energies, mental strength എന്നിവയെ ശക്തിപ്പെടുത്താൻ ഉള്ളവ ആണ്. ഇവയിൽ എന്തെങ്കിലും ആചാരങ്ങളോ , പൂജകളോ പറഞ്ഞിട്ടുണ്ട് എങ്കിൽ അവയുടെ ആത്യന്തികമായ ലക്‌ഷ്യം, ഒരു മനുഷ്യന്റെ മനസിനെ ശക്തമാക്കി എടുക്കുക എന്നതാണ്. ഋഗ് വേദം വായിച്ചു നോക്കുമ്പോൾ അതിൽ മനസിന്റെ വേഗത, സന്തോഷം, ഹീലിങ് എന്നിവയെ ആരോഗ്യപരമായ നിലയിൽ കാണുവാൻ എല്ലാ നിരവധി വചനങ്ങൾ ആണ് ഉള്ളത്.ഭഗവദ് ഗീതയിൽ കൃഷ്ണൻ വളരെ വാലിഡ്‌ ആയിട്ടുള്ള ഒരു കാര്യം പറയുന്നുണ്ട്. 

“ ബന്ധുർ ആത്മാനാസ് മനസ് തസ്യ, യെനാത്മായ്വാത്മന ജിത അനത്മാനാസ് തു ശത്രുത്വേ വർതെതത്മൈവ ശത്രുവത് “ 

എന്ന് വച്ചാൽ, ആരോരാൾ അവന്റെ മനസിനെ കീഴടക്കിയോ, അയാൾക്ക് അവന്റെ മനസ് ഒരു നല്ല സുഹൃത്താണ്. അങ്ങനെ അല്ലാത്ത ആൾക്കോ മനസ് അവനു ഒരു ശത്രുവിനെ പോലെ പ്രവർത്തിക്കും. 

ഞാൻ ഇതിവിടെ കുറിക്കാൻ കാരണം ഇത്തവണത്തെ ബിഗ്‌ ബോസ് സീസൺ 2 മത്സരം കുറെ എപിസോഡുകൾ കണ്ടതിനു ശേഷമാണ്. ബിഗ്‌ ബോസ് ഹിന്ദി സീരീസ് സ്ഥിരമായി ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. മലയാളം ബിഗ്‌ ബോസ് ഉണ്ടെന്ന ഈ വര്ഷം യൂട്യൂബ് പ്രോമോ കണ്ടാണ്‌ ഞാൻ അറിയുന്നത്.

കുറെ വ്യക്തികളെ നൂറു ദിവസത്തേക്ക് ഒറ്റപ്പെടുത്തി ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ അടച്ചിടുക എന്നത് തന്നെ ക്രൂരതയാണ്. പക്ഷെ അതവർക്ക് സംമാതമായതുകൊണ്ടാണെന്ന് കരുതാം. പ്രാങ്ക് വീഡിയോ, പിഞ്ചു കുട്ടികളെ കരയിപ്പിച്ചും പ്രകൊപിപ്പിച്ചും മറ്റുള്ളവരെ ആസ്വദിപ്പിക്കുന്ന വീഡിയോ, ഇവയൊക്കെ നിരോധിക്കേണ്ട സംഗതികളാണ്.

ഈ ഷോയിൽ നിന്ന്  ഞാൻ മനസിലാക്കിയത് അനുസരിച്ച്, എന്ത് തന്ത്രവും എടുത്ത് ആ വീട്ടിൽ അവസാനം വരെ നിൽക്കുന്ന ആളാണ്‌ വിജയി എന്നതാണ്. അതൊരു നല്ല മനുഷ്യനെ തിരഞ്ഞെടുക്കാനുള്ള മത്സരം അല്ല. രേജിത് കുമാറിനുള്ള ഫാൻ ഫോളോവിങ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പക്ഷെ ഇത്രയും മാസ് ഫ്രെൻസി, ലഭിക്കാൻ തക്കവണ്ണം ഉള്ള നല്ലൊരു പ്രകടനം ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. His behavior is odd from the first day onwards. നമ്മളിൽ എല്ലാം തന്നെ മോശമായ പെരുമാറ്റവും ചിന്താ ഗതികളും ഉണ്ട്. പക്ഷെ നാം എല്ലാം അത് ഒരു പരിധി വരെ നിയന്ത്രിക്കും. പക്ഷെ ചിലർക്ക് അത് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ആണ്, വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും തകിടം മറിയുന്നത്. പെൺകുട്ടികൾ ചാടിയാൽ ഗർഭ പാത്രം ഇളകും എന്ന് പറയുമ്പോൾ, ബോബി ആലോഷ്യസിനു മൂന്നു കുട്ടികൾ ഉണ്ടെന്ന നാം മറക്കാൻ പാടില്ല. ഇത്തരം ചിന്തകൾ വികലമായ മനസിന്റെ ഒരു സൃഷ്ടിയാണ്. വിവാഹം കഴിഞ്ഞാൽ ഭർത്താവ് തന്നെ ചെലവിനു കൊടുക്കണം എന്നലറി വിളിച്ച പെൺകുട്ടി, നിന്റെ കളി വീട്ടിൽ എടുത്താൽ മതി എന്ന് പറഞ്ഞു സ്ത്രീകളെ മാത്രം ഗെയ്മിനു ഇടയിൽ ആക്രമിച്ച ഇരുപത്തിമൂനുകാരൻ ആയ യുവാവ്, ഭക്ഷണം വലിച്ചെറിഞ്ഞ ആക്ക്ട്ടിവിസ്റ്റ്, ഇരുപത്തഞ്ചു വയസുള്ള യുവാവിനെ മാദകമായ രീതിയിൽ ചുംബിച്ച ഫ്ലാറ്റ് നേടാൻ നോക്കിയ സ്ത്രീ ഇവർക്ക് മാത്രമല്ല ഈ ഷോ ഇരുന്ന കണ്ട എനിക്ക് ഉൾപ്പടെ മാനസികമായ ചാഞ്ചല്യം ഉണ്ടെന്നാണ്. അതിനാൽ തന്നെ എല്ലാ എപ്പിസോഡും ഞാൻ കണ്ടതും ഇല്ല. ഈ ഷോയിൽ എനിക്ക് ഒട്ടും ഇഷ്ടപ്പെടാതിരുന്നത് ഇരുപത്തിമൂന്ന് വയസുള്ള ആ യുവാവിനെയാണ്. അയാൾ പുറത്ത് പോയില്ലായിരുന്നു എങ്കിൽ, ഈ ഷോ വളരെ അധികം സ്ത്രീ വിരുദ്ധം ആയിരുന്നേനെ. He was very unethical and anti-female. 

ജ്യോത്സ്യത്തിൽ ചന്ദ്രൻ നമ്മുടെ മനസിനെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ അവസ്ഥ നോക്കിയാണ് ആസ്ട്രോ സൈക്കോളജിയിൽ മാനസിക രോഗങ്ങളെ തിരിച്ചറിയുക, ഏഴര ശനിയിൽ മനസ് കൂടുതൽ പരിഭ്രാന്തം ആകുന്നത് ചന്ദ്രന് ചുറ്റും, ശനി എത്തുന്ന സമയം ആയതിനാൽ ആണ്. ശനി , മരവിപ്, വരണ്ട അവസ്ഥ, നെഗെറ്റിവിറ്റി, തടസം, എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ജന്മ രാശിക്ക് വലതു വശത്ത ഉള്ള ഭാവത്തിൽ ശനി എത്തുമ്പോൾ ഏഴര ശനി ആരംഭിക്കുന്നു. ജന്മരാശിയിലൂടെ ശനി നീങ്ങുമ്പോൾ , ഏഴര ശനി അതിന്റെ peak അയ അവസ്ഥയിൽ എത്തുന്നു. ഈ അവസ്ഥയിൽ, മാനസികമായ വൈഷയ്മങ്ങൾ നിങ്ങളുടെ മനസിനെ അടക്കി ഭരിക്കും വിധം ജീവിതത്തിൽ പല ഭാരങ്ങളും നിങ്ങൾ ഏറ്റെടുക്കെണ്ടാതായി വരുന്നു. ഈ അവസ്ഥയിൽ നിന്ന്, ആരും മോചിതർ അല്ല. 

ചന്ദ്രൻ ഒരു പ്രത്യേക ഗ്രഹതിനോട്‌ വളരെ അടുത്തുള്ള ഡിഗ്രികളിൽ നിന്നാൽ , സുഹൃത്തുക്കളെ അത് 100% bipolar disease ആണ്. അത് പോലെ ചന്ദ്രനാൽ സൂചിപ്പിക്കപ്പെടുന്ന ദോഷങ്ങൾ എല്ലാം തന്നെ പല ലെവലിൽ ഉള്ള മാനസികരോഗങ്ങളെ ആണ് സൂചിപ്പിക്കുക. ഉദാഹരണം കേമദ്രുമ യോഗം. 

നിങ്ങളുടെ വീട്ടിലെ മുതിർന്ന സ്ത്രീകളെ ശ്രദ്ധിക്കുക , പൂർണ ചന്ദ്രൻ വരുന്ന ദിവസങ്ങളിൽ, ഇവർ തീർച്ചയായും ശാരീരിക/മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായിരിക്കും.

ബുധൻ ഞരമ്പുകളെ സൂചിപ്പിക്കുന്നു, ഈ ഗ്രഹത്തിന്റെ അവസ്ഥ നോക്കി, മിക്ക Nervous system diseases ആയ മൾട്ടിപ്പിൾ സ്ക്ലീറോസിസ്, അല്ഷിമേഴ്സ്, സെറിബ്രൽ പാൾസി, ഇവ മാത്രം അല്ല, ഓട്ടിസം, ജാഗ്രത ഇല്ലായ്മ ഇവയെല്ലാം തന്നെ ബുധന്റെ അവസ്ഥയിൽ നിന്ന് മനസിലാക്കാൻ കഴിയും. നിങ്ങൾ ബുധന്റെ മഹാ ദശ, അപഹാരം എന്നിവയിലൂടെ കടന്നു പോകുന്നു എങ്കിൽ, ബുധൻ നിങ്ങളുടെ ചാർട്ടിൽ എത്ര നല്ല അവസ്ഥയിൽ നിന്നാലും പല തീരുമാനങ്ങളും തെറ്റിപോകാം. പ്രത്യേകിച്ച്, ബുധന്റെ അപഹാര സമയം ആണ് എങ്കിൽ, മാനസികമായ ചാഞ്ചല്യം അധികരിചിരിക്കും.ഈ സമയം മുതിർന്നവർ, അല്ലെങ്കിൽ വിദഗ്ദർ എന്നിവരുടെ അഭിപ്രായം ഏറ്റവും ആവശ്യമായ ഒരു സമയം ആണ് ഈ അപഹാര കാലഘടം. 

എന്ത് തന്നെ ആയാലും, കൂടെ സുഹൃത്തായി നിന്ന പെൺകുട്ടിയുടെ കണ്ണിൽ മുളക് തേക്കാൻ ഉണ്ടായ ആ മനസുണ്ടാലോ, ആ മനസിനെ നോട്ടു ചെയ്തു വക്കണം. ആ മനസിന്റെ സപ്പോർട്ട് ചെയ്യുന്ന കൂട്ടരുണ്ടല്ലോ, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ആ ജനക്കൂട്ടം , അവർ , നമ്മുടെ സമൂഹം എത്ര അധ:പതിച്ചു പോയിരിക്കുന്ന എന്നാ ഭീകരമായ അവസ്ഥയെ ആണ് ആണ് കാണിക്കുന്നത്. ചിന്ത ശക്തി, ധാർമിക ബോധം എന്നിവ നശിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതു എന്നാ തിരിച്ചറിവാണ് ഈ അക്രമകാരികൾ ആയ ഫാൻസ്‌ നമ്മെ കാണിച്ചു തരുന്നത്. തന്റെ കഴിവ് കൊണ്ട് ലോകം എമ്പാടും ആരാധകരെ നേടിയ, നമ്മുടെ ഭാരതത്തിനു അഭിമാനമായ മോഹൻ ലാലിന് , രേജിത് കുമാറിനോട് അസൂയ ആണെന്ന് പറഞ്ഞ വ്യക്തികൾ വരെ ഉണ്ട്. മാത്രമല്ല, രജിത് കുമാറിനെ ഏതു സ്ത്രീ കുറ്റം പറഞ്ഞാലും അവരെല്ലാം വേശ്യകൾ... എന്നാൽ പിന്നെ രജിത് കുമാർ മാത്രം മതിയായിരുന്നല്ലോ ആ വീടിനുള്ളിൽ. ഏതായാലും അദ്ദേഹത്തെ പുറത്താക്കിയത് വളരെ ഉചിതമായ നടപടിയാണ്. അല്ലെങ്കിൽ വരും ദിവസങ്ങളിൽ, അദ്ദേഹം ഇതിനേക്കാൾ ഭീതി ജനിപ്പിക്കുന്ന രീതിയിൽ തന്റെ നീക്കങ്ങൾ നടത്തുമായിരുന്നു. കാലു പിടിച്ചു മാപ്പ് ചോദിക്കുമ്പോൾ കൊടുക്കുകയല്ല, നേരെ പൊലീസ് കേസ് ചാർജ് ചെയ്യുകയാണ് വേണ്ടത്. എന്റെ കുട്ടികളുടെ കണ്ണിൽ ആരെങ്കിലും മുളക് തേച്ചാൽ ഞാൻ അയാളോട് ക്ഷമിക്കുമോ? അതൊരു തരത്തിൽ കൊലപാതക ശ്രമം അല്ലെ ? 

ആറു മാസം മുൻപ് ഒരു ഡോക്ക്ട്ടറിനെ പരിചയപ്പെട്ടു. ഈ ഡോക്ടർ വിവാഹിതനാണ്, അദ്ദേഹത്തിന്റെ ഭാര്യ ഒരു സൈക്കിയാട്രിസ്റ്റ്, രണ്ടു കുട്ടികൾ. തന്റെ ഭാര്യ തന്നെ ചതിച്ചു എന്നും, രണ്ടാമത്തെ കുട്ടി തന്റെ അല്ല എന്നും , താൻ അബദ്ധത്തിൽ കാറിടിച്ച് ഒരാളെ കൊലപ്പെടുത്തി എന്നും അതിൽ തനിക്ക് വളരെ വിഷമം ഉണ്ടെന്നും വളരെ വിശദമായി വിശ്വാസ യോഗ്യമായ രീതിയിൽ അവതരിപ്പിച്ചു. തുടക്കം തൊട്ടേ ഇദ്ദേഹം എന്നെ “ട്യൂൺ” ചെയ്യുകയല്ലേ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല. പക്ഷെ ഒരു ജ്യോസ്ല്യർക്ക് സത്യം കണ്ടു പിടിക്കാൻ വേറെ മാർഗങ്ങൾ ഉണ്ട്. മുന്നിൽ ഇരിക്കുന്ന വ്യക്തി സത്യമാണോ പറയുന്നത് എന്ന് അറിയാൻ ഒരു പരിധി വരെ ആ സമയം പ്രകൃതി എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി. ഇയാൾ എന്നെ “ വളയ്ക്കാൻ” നോക്കുകയാണ് എന്നെനിക്ക് കൃത്യമായി ബോധ്യപ്പെട്ടു. പക്ഷെ ഭാര്യ ചതിച്ചു എന്നും, കുട്ടി തന്റെ അല്ല എന്നും അത്ര നീചൻ ആയ വ്യക്തിക്കെ പറയാൻ കഴിയൂ. ആദ്യം രണ്ടാമത്തെ കുട്ടി തന്റെ അല്ല എന്ന് പറഞ്ഞ ഇദ്ദേഹം അൽപ നാളുകൾ കഴിഞ്ഞു ആദ്യ കുട്ടിയും തന്റെതല്ല എന്ന് അവകാശപ്പെട്ടു. എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ പരിചയപ്പെടുന്ന ആളുകളുടെ ചാർട്ട് ഞാൻ സാധാരണ നോക്കാറില്ല, കാരണം, അത് വ്യക്തി ബന്ധത്തെ നെഗറ്റീവ് ആയി ബാധിക്കും. എങ്കിലും ഇദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ചാർട്ട് നോക്കിയ എനിക്ക് അദ്ദേഹത്തിന്റെ ഭാര്യയോടും കുട്ടികളോടും വളരെ അധികം സഹതാപം തോന്നി. രണ്ടാം ഭാവം എന്നാൽ സംസാരം, കുടുംബം എന്നിവയുടെ ഭാവമാണ്. ഈ ഭാവത്തിൽ ഗ്രഹങ്ങൾ നെഗറ്റീവ് അവസ്ഥയിൽ നിന്നാൽ pathological lying എന്നാ അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് Mythomania, Pseudologiafantastica, എന്നും പറയും. ഇതൊന്നും എളുപ്പത്തിൽ ഭേദപ്പെടുത്താൻ പറ്റിയ അസുഖമല്ല. മാത്രമല്ല, ചന്ദ്രൻ, ആറാം ഭാവത്തിൽ മകരം രാശിയിൽ കേമധ്രുമ ദോഷത്തിൽ നിൽക്കുകയും ചെയ്യുന്നു. ബാക്കി ഉള്ള ഗ്രഹങ്ങൾ നോക്കിയാൽ ഈ ചാർട്ട് സത്യം പറഞ്ഞാൽ ഒരു കൊലപാതകിയുടെത് ആണെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായി. എട്ടാം ഭാവതിലെക്ക് നെഗറ്റീവ് ഗ്രഹങ്ങൾ വളരെ മോശമായി സ്വാധീനിക്കുമ്പോൾ ആണ് കൊലപാതക വാസന ഒരാളിൽ ഉണ്ടാകുക. 

ഒരു സൈക്കിയട്രിസ്റ്റ് ആയ ഇദ്ദേഹത്തിന്റെ ഭാര്യക്ക് വളരെ ലളിതമായി ഇദ്ദേഹത്തിന്റെ മനഃശാസ്ത്രം മനസിലായി കാണും എന്നും, ഇദ്ദേഹത്തിന്റെ കൂടെ ഉള്ള ജീവിതം വളരെ അപകടകരമായിരിക്കും എന്നും, മനസിലാക്കിയതുകൊണ്ടാകാം കുട്ടികളെ പോലും അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത് എന്നെനിക്ക് മനസിലായി. ഈ വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാൻ അവർക്ക് ഒന്നുമില്ല, മാത്രമല്ല അയാൾ ഒരു അപകടകാരിയായ വ്യക്തിയും ആണ്. ഇദ്ദേഹം തന്നെ കേസിന്റെ നമ്പർ മനഃപൂർവ്വം അല്ലാത്ത നര ഹത്യയുടെതും അല്ല. അതോടെ ഞാൻ അദ്ദേഹത്തിന്റെ നമ്പർ ബ്ലോക്ക് ചെയ്ത് എന്നെ തന്നെ രക്ഷപ്പെട്ടുത്തി. ഇനി ഈ കേസ് ഒരു സൈക്കൊളജിസ്ട്ടിന്റെ കയ്യിൽ നിൽക്കില്ല എന്നും, സൈക്കിയാട്രിസ്ട്ടിന്റെ അടുത്ത മെഡിക്കൽ ട്രീറ്റ് മെന്റ് എടുക്കേണ്ട സമയം കഴിഞ്ഞു എന്നും എനിക്ക് തോന്നി. എന്ത് ചെയ്തും , എന്ത് പറഞ്ഞും ശ്രദ്ധ നേടുക എന്നത് ഒരു തരം മാനസിക വൈകല്യമാണ്. ശരീരം തുറന്നു കാണിച്ചു ശ്രദ്ധ നേടുക എന്നതും ഒരു തരം മാനസിക രോഗമാണ്. Exhiionistic disorder എന്ന് അതിനു പറയും. അത് പോലെ സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടി ഒരു പാവയെയും കൊണ്ട് കോമാളിതരം കാണിച്ചതും ഒരു സാധാരണ ആരോഗ്യമുള്ള മനസിന്റെ ലക്ഷണം അല്ല. നമ്മുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഇങ്ങനെ ഒറ്റക്കിരുന്നു സംസാരിച്ചാൽ നാം അയാളെ ആദ്യം കൊണ്ട് പോകുക ഒരു മാനസിക രോഗ വിദഗ്ദന്റെ അടുത്തായിരിക്കും. ജെസ്ല മാട ശ്ശേരി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്, ആര് അദ്ദേഹതോട് സംസാരിച്ചാലും, അവരെ മാനസികമായി തളർത്തി അപമാനിച്ചു വിടുന്ന രീതി ആയിരുന്നു അദ്ദേഹത്തിന്റെതു. അത് ശ്രദ്ധിച്ചാൽ മനസിലാകും. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ആ വീട്ടിൽ ഒറ്റപ്പെട്ടത്. വേറെ ആരും അവിടെ ആ അവസ്ഥയിൽ നിന്നില്ലലോ. ഈ വിഷയത്തിൽ ജെസ്ലയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. പിന്നെ സിഗരറ്റ് , അത് വലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരല്ലേ? 

ഏതായാലും രജിത് കുമാർ ബിഗ്‌ ബോസിന് പുറത്ത് പോയതിൽ ഞാൻ എന്റെ ആശ്വാസം രേഖപ്പെടുത്തുന്നു. പക്ഷെ അടുത്ത തവണ ബിഗ്‌ ബോസ് എന്നെ വിളിച്ചാൽ ഞാൻ പോകും. അതും വികലമായ മനസിനെ സൂചിപ്പിക്കുന്നു. എനിക്ക് അധെഹതിനോട് അസൂയ ആണെന് ദൈവത്തെ ഓർത്തു നിങ്ങൾ പറയരുത്. ആസൂയപ്പെടാൻ മാത്രം അദ്ദേഹത്തിൽ യാതൊന്നും ഇല്ല. എന്റെ കാര്യം ജനങ്ങൾ നോക്കുമെണ്ൺ അദ്ദേഹം ഇത്ര ഉറപ്പിച്ചു പറയണം എങ്കിൽ, വെളിയിൽ നിന്ന് ഡീൽ ഉറപ്പിചിട്ടായിരിക്കണം അകത്തു കയറിയിരിക്കുക. അതാരോടു ആണെന്ന് കണ്ടു പിടിക്കേണ്ടത് വളരെ ആവശ്യമാണ്‌.ഇത്ര അധികം നെഗറ്റീവ് മാസ് ഫ്രെൻസി ക്രിയേറ്റ് ചെയ്യപ്പെട്ടു എങ്കിൽ അത് ഇല്ലതാക്കെണ്ടതു സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്ക് ആവശ്യമാണ്. വേദങ്ങളിലെക്ക് നോക്കിയാൽ മതി, മിക്ക ഋഷി തുല്യരായ വ്യക്തികളും സ്ത്രീ വിരുദ്ധർ ആയിരിന്നു. എനിക്ക് ബിഗ്‌ ബോസിനോട് ഒരു അഭ്യർത്ഥന ഉണ്ട്, രാജിനി ചാണ്ടിയെ ഇനിയും കൊണ്ട് വരാൻ സാധിക്കുമെങ്കിൽ അത് ചെയ്യണം.   രജിത് കുമാറിനൊപ്പം ജയിലിൽ കിടക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ അവരുടെ മാനസിക നില പ്രായം ചെന്ന സ്ത്രീ എന്നാ നിലയിൽ എനിക്ക് മനസിലാക്കാൻ കഴിയും. 

ഈ ഷോയിൽ രേജിത് കുമാർ തിരിച്ചു വരുമോ എന്നെനിക്ക് അറിയില്ല, ഷോ റേറ്റിങ് ഉള്ളതാവാൻ ശ്രമിക്കേണ്ടത് ഏഷ്യാനെറ്റിന്റെ ആവശ്യമാണ്‌. ഇനി തിരിച്ചു വന്നാൽ തന്നെ അത് വളരെ വലിയ അനീതി ആയിരിക്കും, പക്ഷെ അല്പം കൂടെ മര്യാദയോടെ പെരുമാറാൻ , വിനയമുള്ള രീതിയിൽ പെരുമാറാൻ അദ്ദേഹത്തിന് കഴിയട്ടെ. മറ്റേ സ്ത്രീയുടെ കാമം നിറഞ്ഞ ചുംബനങ്ങൾക്ക് നിന്ന് കൊടുത്തു എങ്കിലും, ഫുക്രുവിനെ ആണ് ഞാൻ സപ്പോർട്ട് ചെയ്യുന്നത്. ആ ചുംബനങ്ങൾ ആകട്ടെ ആഭാസകരമായിരുന്നു. ചില വ്യക്തികൾ അങ്ങനെയാണ്. പണം പ്രശസ്തി , ഇവ രണ്ടും ലഭിക്കാൻ വേണ്ടി, എന്ത് വൃത്തികേടും ചെയ്യും. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത   എന്നാ   വിഷയങ്ങളെ ഈ ദിവസങ്ങളിൽ വളരെ സജീവമാണ്. വ്യക്തിജീവിതം, ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും.

ലോങ്ങ്‌ റ്റേം ബന്ധങ്ങളി പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും.   ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
പുതിയ ഗ്രൂപ്പ് ജോലികൾക്കുള്ള അവസരങ്ങൾ അടുത്ത ദിവസങ്ങളിൽ എത്താനുള്ള ശക്തമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടീം ചർച്ചകള്, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ,  ലാഭത്തിനു വേണ്ടി ഉള്ള ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമായി ഉള്ള അടുപ്പം, പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

അൽപ നാലതെക്ക് നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നാ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നും, ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും ഉണ്ടാകാം.  അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ തന്നെ കൂടുതൽ എത്തുന്ന സമയമാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഈ സമയം ലഭിക്കാവുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ ,  ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം,  തീര്ത്ഥാടനം  എന്നാ  വിഷയങ്ങൾ സജീവമാണ് .  ദൂര യാത്രകളെ  കുറിച്ചുള്ള പ്ലാനുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.

ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം എന്നിവ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും തുടരും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം,  തീര്ത്ഥാടനം  എന്നാ വിഷയങ്ങൾ സജീവമാണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള,ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ   വിഷയങ്ങൾക്ക് ഈ ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ട് . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും വന്നേക്കാം. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം,   നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്,  അയല്ക്കാര്  എന്നാ വിഷയങ്ങൾ സജീവമാണ് .സാമ്പത്തിക  ബാധ്യതകളെ  കുറിച്ചുള്ള  വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബിസിനസ്  പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം. 

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ,  ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന  വിഷയങ്ങൾ ഈ അവസരം വളരെ പ്രധാന്മായിരിക്കും. ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും. എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ അയല്ക്കാര് എന്ന വിഷയങ്ങൾ സജീവമാണ്. പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം, പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ശുക്രൻ ഈ മേഖലയിൽ നിൽക്കുമ്പോൾ പുതിയ ബന്ധങ്ങൾ ഉണ്ടാവണം എന്നാണു. നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല. 

ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ   വിഷയങ്ങളെ ഈ ദിവസങ്ങളിൽ വളരെ പ്രധാനമാണ്. ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, ജീവിത രീതികൾ എന്നിവ ഏറ്റെടുക്കേണ്ടി വന്നേക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള് ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ., ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക. എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്റ്റ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം അയല്ക്കാര് എന്നാ വിഷയങ്ങൾ സജീവമാണ്   ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ അൽപ നാളുകളിലേക്ക് ലഭിക്കാം.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാടിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ   വിഷയങ്ങൾ അൽപ കാലമായി വളരെ പ്രധാനമാണ്. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള വേറിട്ട ചിന്തകൾ ഉണ്ടാകും. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, ക്രിയേറ്റീവ് ജോലികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ., യൂത്ത് ഗ്രൂപുകളുടെ ഒപ്പമുള്ള സമയം, എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾ അയല്ക്കാര് എന്നാ വിഷയങ്ങൾ സജീവമാണ്. ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങൾ പ്രാധാന്യം ഈ ആഴ്ച കൂടുതൽ ഉണ്ടാകും. വീട് മാറ്റം, വീട് വില്പന , മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ,   . മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം, എന്നിവ ഉണ്ടാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയു൦ ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, അയല്ക്കാര്എന്നാ വിഷയങ്ങളെ സജീവമാണ് .  അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   വിഷയങ്ങളെ ഈ ദിവസങ്ങളിൽ വളരെ പ്രധാനമാണ്. യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള നിരവധി അവസരങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ ചെയ്യാനുള്ള അവസരം., എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ , എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.   ചെറുയാത്രകള്,  ചെറുകോഴ്സുകള്,   അയല്ക്കാര്എന്നാ  വിഷയങ്ങളെ  ഈ ആഴ്ച  സജീവം  ആയിരിക്കും.   എഴുത്ത്   എഡിറ്റിങ്,  മറ്റു ആശയ വിനിമയ മാർഗങ്ങൾ  എന്നിവയിൽ  നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ   വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

സാംബത്തിക വിഷയങ്ങളും ഈ ആഴ്ച അല്പം സെൻസിറ്റീവ് ആയ രീതിയിൽ ആയിരിക്കും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ട ചർച്ചകൾ, വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, വാഗ്വാദങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
ഞാറയ്ക്കലിലെ നേതാവ് നടത്തിയത് സ്വർണം പുറത്തിറക്കാനുള്ള കൈവിട്ട കളി; തിരുവനന്തപുരത്ത് വീടുള്ള യൂണിയൻ നേതാവ് നിരീക്ഷണത്തിൽ; തിരുവനന്തപുരത്ത് നിന്ന് സ്വപ്‌നയും സന്ദീപും കടന്നത് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആംബുലൻസിലെന്നും സൂചന; ചെന്നൈയിൽ ഫോൺ സ്വിച്ച് ഓൺ ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രം; സ്വർണ്ണ കുരുക്ക് തുടങ്ങിയ ശേഷം സ്വപ്‌ന വിളിച്ചത് വിവിഐപികളെ മാത്രം; സിബിഐ എത്തിയാൽ വമ്പന്മാർ കുടുങ്ങും
'വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതിരോധം തീർക്കുന്ന ചാനൽ; അപവാദ പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ സർക്കാറിനെയും സംരക്ഷിക്കുന്ന ചാനൽ; കൈരളി ഇല്ലായിരുന്നെങ്കിൽ ഭരണം ഇപ്പോൾ യുഡിഎഫിന് ആവുമായിരുന്നു; എന്നിട്ടും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലും കൈരളിയിൽ കാണാൻ പാർട്ടിക്കാർക്ക് മടി'; വേദനകൾ പങ്കു വെച്ച് കൈരളി ടി വി വനിതാ റിപ്പോർട്ടറുടെ പോസ്റ്റ് വൈറൽ
നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം
ബ്രാഹ്മണ യുവാക്കളെ ചേർത്ത് കീഴ്ജാതിക്കാരെ അടിച്ചൊതുക്കി തുടക്കം; 18ാമത്തെ വയസ്സിൽ ഒരു വിവാഹ പാർട്ടിയുടെ ബസ് തടഞ്ഞുനിർത്തി കൊള്ളയടിച്ച് നാടിനെ നടുക്കി; ബിജെപിയിലും ബിഎസ്‌പിയും മാറിമാറി നിന്ന് രാഷ്ട്രീയ പിൻബലം ആർജ്ജിച്ചു; ബിജെപി നേതാവിനെ പൊലീസ് സറ്റേഷിനിൽ വെച്ച് വെടിവെച്ച് കൊന്നിട്ടും സാക്ഷിപറയൻ ആരുമുണ്ടായില്ല; എതിരാളികളുടെ തലവെട്ടിയും കൈവെട്ടിയും ക്രൂരത; ബ്രാഹ്മണരെ തോക്കെടുപ്പിച്ച് അധോലോക നായകനായ വികാസ് ദുബെയുടെ കഥ
കസ്റ്റംസിനെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന സംശയ നിഴലിലുള്ളത് തിരുവനന്തപുരത്തെ കസ്റ്റംസ് ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ നേതാവ്; തിരുവനന്തപുരത്തും ഞാറയ്ക്കലിലും വീടുകളുള്ള ക്ലിയറൻസ് ഏജന്റിന്റെ കാറുകൾ അപ്രത്യക്ഷമായത് ദൂരൂഹത കൂട്ടുന്നു; സംശയ നിഴലിലുള്ളത് കാർഗോ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ബിഎംഎസ് സംഘടനാ നേതാവ്; ഞാറയ്ക്കലുകാരനെ നിരീക്ഷിച്ച് കസ്റ്റംസ്; സ്വപ്‌നാ സുരേഷ് എവിടെ എന്നതിൽ ആർക്കും എത്തുംപിടിയുമില്ല
നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല; ശരീരത്തിൽ പിശാച് കയറിയതാണെന്നും മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ചികിൽസ; ഇബ്ലീസിനെ ഓടിക്കാൻ ഉസ്താദുമാർ വാങ്ങിയത് ലക്ഷത്തോളം രൂപ; ചികിത്സയ്ക്കിടയിൽ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു; തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് ഇപ്പോൾ ഒരു മാസം; ചെറുപ്പം മുതൽ ഉണ്ടായിരുന്നത് വ്യത്യസ്ത ഫീലിംഗുകൾ; ട്രാൻസ് വുമണായി മാറിയ മലപ്പുറത്തുകാരി നിഷാന ജീവിതം പറയുമ്പോൾ
രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച എപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം; കോൺസുലേറ്റിലെ സല്യൂട്ട് വിവാദത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാനുള്ള ശുപാർശയ്ക്ക് പിന്നിലും ഉന്നതർ; സ്വപ്നയെ കണ്ടെത്താനുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൊലീസിനെ സഹകരിപ്പിക്കാതെ; ചോദിച്ച സിസിടിവി ദൃശ്യങ്ങൾ പോലും നൽകാതെ കൂറ് വ്യക്തമാക്കി കേരളാ പൊലീസും; സ്വപ്‌നാ സുരേഷ് വെറുമൊരു 'ചെറിയ മീനല്ല' എന്ന് അമേരിക്കയിലെ സഹോദരനും; സ്വർണ്ണ കടത്ത് ആസൂത്രക ഒളിവിൽ തുടരുമ്പോൾ
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്; ഇതിൽ എനിക്ക് വേറൊന്നും അറിയില്ല; എന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നും അന്വേഷിക്കണം; എന്നേയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു; ഒളിവിൽ പോയത് ഭയം കാരണം; മുഖ്യമന്ത്രിയേയോ മറ്റ് മന്ത്രിമാരേയോ ഈ പ്രശ്‌നം ബാധിക്കില്ലെന്നും സ്വപ്‌നയുടെ വെളിപ്പെടുത്തൽ; ഓഡിയോ പുറത്ത്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും