Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

കൊറോണ എന്ന് അവസാനിക്കും; ഇനി വേറെ മഹാമാരി വരുമോ?

കൊറോണ എന്ന് അവസാനിക്കും; ഇനി വേറെ മഹാമാരി വരുമോ?

ജയശ്രീ

ദ്യം തന്നെ ഞാൻ നേരത്തെ എഴുതിയ മൂന്നു ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ഇവയിൽ ഭാവിയിൽ നാം നേരിടാൻ പോകുന്ന പല തരം വെല്ലുവിളികളുടെ

നാം എല്ലാവരും വളരെ വലിയ ഭീതിയിലൂടെ കടന്നു പോകുന്ന അവസരമാണല്ലോ . എല്ലാവരുടെയും മനസിലൂടെ ഇപ്പോൾ കടന്നു പോകുന്ന ചോദ്യം, എന്ന് ഈ മഹാ മാരി അവസാനിക്കും എന്നതാണ്.   അസ്ട്രോളജി പഠിക്കുന്ന വ്യക്തി എന്നാ നിലയിൽ ഈ വിഷയത്തിൽ ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങളെ നെഗറ്റീവ് ആയി ബാധിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്. സമൂഹത്തിൽ സമാധാനം പരത്താൻ ആണ് ഒരു ലൈറ്റ് വർക്കർ എന്നാ നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്.

Stories you may Like

ജൂൺ അവസാനിക്കുന്ന സമയമായിരിക്കും ഈ വിപത്ത് അല്പം എങ്കിലും നിയന്ത്രണത്തിൽ വരുക. എങ്കിലും, അത് ഒരു എന്നേക്കുമായുള്ള പരിഹാരം ആയി നാം കാണേണ്ടതില്ല. 

ഈ സമയം കുറിച്ച് വക്കുക. 2020-2023, ശനി ഈ അവസരം മകരം രാശിയിൽ ആയിരിക്കും.മകരം രാശി ശനിയുടെ സ്വന്തം രാശി ആണ്. സ്വന്തം വീടിനുള്ളിൽ നാം എത്ര ആത്മ വിശ്വാസത്തോടെ നിൽക്കുന്നോ, അതെ രീതിയിൽ ശനി മകരം രാശിയിൽ വളരെ ശക്തൻ ആയാണ് നിൽക്കുന്നത്. ഈ അവസ്ഥയിൽ ശനി തന്റെ കർമം വളരെ ഭംഗിയായി നിർവഹിക്കുമ്പോൾ, ഇത് വരെ ഉള്ള നമ്മുടെ കർമം, ജീവിതം എന്നിവയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകും. ശനി എന്നാൽ പരിമിതികൾ എന്നാണു അർഥം, എല്ലാ രീതിയിലും നാം ഇത് വരെ അനുഭവിച്ചു വന്ന സ്വാതന്ത്ര്യം, ശനി എപ്പോൾ മകരം രാശിയിലേക്ക് വന്നോ, അന്ന് മുതൽ പരിമിതപ്പെട്ടിരിക്കുന്നു. 2020-2023, മുഴുവൻ പല കാരണങ്ങൾ കൊണ്ട് നമ്മുടെ ജീവിതം പരിമിതപ്പെട്ടിരിക്കുന്നതാണ്. ഇപ്പോൾ കൊറോണ എങ്കിൽ നാളെ വേറൊന്നു. 

മാർച്ച്‌ മുപ്പതാം തീയതി വ്യാഴം ശനിയുടെ ഒപ്പം മകരം രാശിയിലേക്ക് എത്തും,ചൊവ്വ ഇപ്പോൾ ശനിയുടെ ഒപ്പം മകരം രാശിയിൽ നിൽക്കുന്നു ഈ ഗ്രഹം മെയ്‌ ആദ്യ ആഴ്ച മാത്രമേ ഈ രാശിയിൽ നിന്ന് മാറുകയുള്ളൂ. അപ്പോൾ മാർച്ച്‌ മുതൽ ജൂൺ വരെ ഉള്ള സമയം കൊറോണ രണ്ടാം ഘട്ടം കൊടുമ്പിരി കൊള്ളുന്ന സമയം ആയിരിക്കു൦. 

ഇനി ആണ് നിങ്ങളോടു പരമ പ്രധാനമായ കാര്യം പറയാൻ ഉള്ളത്. പല ജ്യോത്സ്യന്മാരും പറയുന്നു, മാര്ച് മുതൽ കൊറോണക്ക് പരിഹാരം ഉണ്ടാകും, ഏപ്രിലോടു കൂടി പരിഹാരം ഉണ്ടാകും എന്ന്, പക്ഷെ, എനിക്ക് അങ്ങനെ തോന്നുന്നില്ല. 

മൂന്നു ഗ്രഹങ്ങൾ, മകരം രാശിയിൽ നിൽക്കുമ്പോൾ ഇവ മൂന്നും നമ്മുടെ മേൽ നൽകുന്ന സമ്മർദ്ദം അതി ശക്തം ആയിരിക്കും. ശനി, ചൊവ്വ, വ്യാഴം, ഇവ മൂന്നും അച്ചടക്കം, വിനയ൦ , അനുസരണ, ശ്രദ്ധ, ബഹുമാനം, എന്നിവ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ ആണ്. ശനി, ദുഃഖം, ചൊവ്വ അധികാരം ഉപയോഗിച്ചുള്ള അനുസരണ എന്നിവയും സൂചിപ്പിക്കുന്നു. വ്യാഴം ജൂൺ മാസത്തിലെ മകരം രാശി വിട്ടു പോവുകയുള്ളൂ. അതിനാൽ, , ജൂലായ്‌ മാസം   ഒരു മാറ്റം പ്രതീക്ഷിക്കുക. പക്ഷെ, ഒരു Relapse2023 വരെ നാം പ്രതീക്ഷിച്ചു മുന്നോട്ടു നീങ്ങുക. 

ചാന്ദ്ര മാസങ്ങൾ ഇവയാണ്

 • ചൈത്ര –മാർച്ച്‌ 22 / ഏപ്രിൽ 21
 • വൈശാഖ –ഏപ്രിൽ 21-മെയ്‌ 22
 • ജ്യേഷ്ഠ –മെയ്‌ 22-ജൂൺ 21
 • ആഷാഡ –ജൂൺ 21-ജൂലായ്‌ 22
 • ശ്രവണ –ജൂലായ്‌ 23-ഓഗസ്റ്റ്‌ 23
 • ഭദ്രപഥ –ഓഗസ്റ്റ്‌ 23 –സെപ്റ്റംബർ 23
 • ആശ്വിന - സെപ്റ്റംബർ 23 –ഒക്റ്റോബർ 23
 • കാർത്തിക - ഒക്റ്റോബർ 23 -നവംബർ 22
 • മാർഗശീർഷ - നവംബർ 22-ഡിസംബർ 22
 • പൗഷ - ഡിസംബർ 22 –ജാനുവരി 21
 • മാഘ- ജാനുവരി 21 –ഫെബ്രുവരി 20
 • ഫാൽഗുന- ഫെബ്രുവരി 20- മാർച്ച്‌ 22 

Mundane astrology അനുസരിച് ഒരേ ചന്ദ്ര മാസം സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും വരുന്നത് അശുഭകരം ആണെന്നാണ്. കഴിഞ്ഞ പൗഷ മാസം ഈ ഒരു പ്രതിഭാസം ഉണ്ടായത്, ഈ ദുരന്തങ്ങളുടെ സൂചനയായിരുന്നു. അതെ കുറിച്ച് എഴുതിയത് ഇവിടെ വായിക്കാവുന്നതാണ്.

https://www.marunadanmalayali.com/column/weekly-forecast/astrology-by-jayashree-2020-january-2nd-week-171943

വെസ്റ്റെൻ ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹണം, അമാവാസ്യ , പൂർണ ചന്ദ്രൻ എന്നിവയുടെ സ്വാധീനം ആര് മാസത്തേക്ക് നീണ്ടു നിൽക്കും എന്നതാണ്.

ഇനി ഈ വര്ഷം ഒരേ ചാന്ദ്ര മാസം, സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും ഒത്തു വരുന്നില്ല എന്നത് ആശ്വാസകരമായ സാഹചര്യത്തെ കാണിക്കുന്നു. അടുത്ത ചാന്ദ്ര ഗ്രഹണം ജ്യേഷ്ഠ മാസത്തിലും, സൂര്യ ഗ്രഹണം, മാർഗശീർഷ( മാർഗഴി ) മാസത്തിലും ആണ്. അതിനാൽ ജ്യേഷ്ഠ മാസത്തിലെ ചന്ദ്ര ഗ്രഹണം കഴിഞായിരിക്കും കൊറോണ ഒന്ന് ഒതുങ്ങുക. എന്നാൽ relapse മാർഗ ശീർഷ മാസം പ്രതീക്ഷിക്കാവുന്നതാണ്. 

ഇനി നമ്മുടെ ഭയം, ഇതൊരു മഹാ മാരി ആയി നമ്മെ എല്ലാം കൊന്നൊടുക്കുമോ എന്നതാണ്. സാധ്യത വളരെ കുറവാണ്. കാരണം, ശനി നമ്മുടെ ഇന്ത്യയുടെ ചാർട്ടിൽ ഭാഗ്യ ഭാവത്തിന്റെ അധിപനും, യോഗ കാരക ഗ്രഹവും ആണ്. അതുകൊണ്ട് തന്നെ ഈ മഹാരോഗത്തെ നാം അതി ജീവിക്കും എന്നാ സൂചനയാണ്. പക്ഷെ പല തരത്തിൽ ഉള്ള പരിമിതികൾ നാം ഇനിയും പ്രതീക്ഷിക്കുക മരണം ഒന്നും ജ്യോല്സ്യന്മാർക്ക് കൃത്യമായി പ്രവചിക്കാൻ കഴിയില്ല.

ഇന്ത്യയുടെ ജാതകം അനുസരിച്ച്, നാം ഇപ്പോൾ കടന്നു പോകുന്നത് ചന്ദ്രനിൽ ശനിയുടെ അപഹാരം, ഇനി വരുന്ന ചന്ദ്രനിൽ, ബുധൻ, ചന്ദ്രനിൽ കേതു, എന്നിവയുടെ അപഹാരം 2023 വരെ നീണ്ടു നിൽക്കും. അതിനാൽ, ഈ വരുന്ന നാളുകളിലും, പല വിധ വെല്ലു വിളികൾ നേരിടാൻ തയ്യാരായിരിക്കുക. മാര്ച് തൊട്ടു ജൂൺ വരെ ഉള്ള സമയം എന്റെ കണക്ക് കൂട്ടൽ അനുസരിച്ച്, മോശമായിരിക്കും.സാമ്പത്തികമായും, ആരോഗ്യ പരമായും ഈ സമയം വളരെ നെഗറ്റീവ് ആണ്.

ശനി എന്നാൽ കാല താമസം, തടസം, പരിമിതി, restrictions , ഭയം , കൂട്ടായ പ്രവർത്തനം, എന്നിവയാണ്. ഇവയെല്ലാം ആയിരിക്കും അടുത്ത കുറെ നാളേക്ക് നമ്മെ ഭരിക്കുക. ഗവന്മേന്റ്റ് നമ്മോടു പറയുന്നവ അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ , വെഒരൊരു പരിഹാരം ഈ അവസ്ഥയ്ക്ക് ഇല്ല. സ്ഥിതി നിയന്ത്രിക്കാൻ പട്ടാളവും ഇറങ്ങുന്ന അവസ്ഥ ഉണ്ടാകാം. ഇവയെ കുറിച്ചെല്ലാം നേരത്തെ തന്നെ എഴുതിയത് വായിക്കുക. ഫേസ്‌ബുക്കിലോ മറ്റു സോഷ്യൽ മീഡിയയിലോ ഇരുന്നു “ തള്ളുന്ന “ ശീലം എനിക്കില്ല. വേണമെങ്കിൽ എന്റെ ക്വോറ പെയ്ജോ, യൂട്യൂബ് ചാനലോ നോക്കാം. അതും നിർബന്ധം ഇല്ല. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.            ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.  നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പല തരം റിയാൽ എസ്റ്റേറ്റ്‌ ദീലുകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തർക്കം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച വർധിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മർദ്ദങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാർത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ, വിദേശ സമ്പർക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ വസരം പല ജോലികളും ലഭിക്കാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഉപരി പഠനം, കരിയർ ഡെവലപ്മെന്റ് കോഴ്സുകൾ എന്നിവ ചെയ്യാനുള്ള അവസരവും ഉണ്ടാകാം. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്.   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക .ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നീ  വിഷയങ്ങൾ ഈ അവസരം വളരെ പ്രധാന്മായിരിക്കും. ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും. എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയും ഉണ്ടാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. .ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു, മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം, ബാധ്യതകൾ,   വെല്ലുവിളികൾ എന്നീ വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക. ദിവസേന ഉള്ളജീവിതം മെച്ചപ്പെടുത്താനുള്ളപ്ലാനുകൾ തയ്യാറാക്കുക. പുതിയജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധവേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എറ്റെടുക്കാതിരിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.            ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. . ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,,സെല്ഫ് പ്രൊമോഷന്,,നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളെ എന്നാവിഷയങ്ങളെസൂര്യൻ സ്വാധീനിക്കും..   ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,  എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ്   കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങൾ , ബിസിനസ ബന്ധങ്ങൾ എന്നിവയുടെ മേൽ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. .കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. ഈ ആഴ്ച     ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക   നിങ്ങളുടെ   വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും.  

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുകധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാൻ കഴിയുക.   വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും.   ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക,   വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP