Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

സുശാന്ത് സിങ് രജ്പുത്, ശാന്തമല്ലാത്ത ഒരു ജീവിതം: ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സുശാന്ത് സിങ് രജ്പുത്, ശാന്തമല്ലാത്ത ഒരു ജീവിതം: ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

സുശാന്ത് സിംഗിന്റെ അപാരമായ അഭിനയപാടവം തിരിച്ചറിയാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണണം എന്നില്ല. അദ്ദേഹം അഭിനയിച്ച പവിത്ര രിശ്ത എന്നാ സീരിയൽ ഒന്ന് മാത്രം മതി. തുടക്കം ഗംഭീരം ആയി എങ്കിലും ഒടുക്കം ഇങ്ങനെ ആകും എന്നും ആരും കരുതിയില്ല. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് പല ഊഹാപോഹങ്ങളും ഉണ്ടെങ്കിലും, ഈ ലേഖനത്തിൽ നാം അദ്ദേഹത്തിന്റെ ജാതകത്തെ കുറിച്ചാണ് വായിക്കാൻ പോകുന്നത്. അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.

നമ്മുടെ ജാതകം എന്നാൽ നാളെ എന്ത് സംഭവിക്കും എന്നതിനേക്കാൾ നമ്മുടെ കഴിവുകൾ , ബലഹീനതകൾ എന്നിവ തിരിച്ചറിഞ്ഞു, ചിട്ടയായ ഒരു ജീവിതം നയിക്കാൻ ആണ് ഉപയോഗിക്കേണ്ടത്. അപ്പോൾ കൃത്യമായി കൂടുതൽ പോസിറ്റീവ് ആയ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ഉദാഹരണത്തിന്, മൂന്നോ അതിൽ അധികം ഗ്രഹങ്ങളോ ഒരു ഭാവത്തിൽ നിന്നാൽ ആ വ്യക്തിക്ക് സന്യാസ യോഗം ഉണ്ടെന്നാണ്. സന്യാസ യോഗത്തിന് വേറെയും പല കോമ്പിനെഷനുകൾ ഉണ്ടെങ്കിലും മേൽപ്പറഞ്ഞത്‌ ഏറ്റവും ശക്തമായ സന്യാസ യോഗത്തെ സൂചിപ്പിക്കുന്നു.

അങ്ങനെ ഉള്ള വ്യക്തികൾക്ക് പ്രേമ ജീവിതം, വിവാഹ ജീവിതം എന്നിവയിൽ നിന്ന് ബാക്ക് ടു ബാക്ക് തിരിച്ചടികൾ കിട്ടും എന്നാണു. അതിനർത്ഥം അവർക്ക് വിവാഹ ജീവിതം ഇല്ലാതാകും എന്നല്ല. പങ്കാളിയുമായി ഒന്നിച്ചു സമാധാന പരമായ ജീവിതം പ്രതീക്ഷിക്കേണ്ട എന്നതാണ്. അവർക്ക് ഏറ്റവും നല്ലത് ലോങ്ങ്‌ ഡിസ്റ്റൻസ് ബന്ധങ്ങൾ ആണ്.  അധിക നാൾ വിദേശത്ത പങ്കാളി ജീവിക്കുന്ന വ്യക്തികളുടെ ചാർട്ടിൽ ഈ യോഗം കാണാൻ കഴിയുന്നതാണ്. ഒരാളുടെ ജാതകത്തിൽ വ്യാഴം നെഗറ്റീവ് അവസ്ഥയിൽ നിന്നാൽ, അയാളുടെ ആറാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഗോചരം ചെയ്യുന്ന അവസ്ഥയിൽ വ്യാഴത്തിന്റെ സ്വാധീനം ഉണ്ടായാൽ ആ സമയം ഡയബെറ്റീസ് ഉണ്ടാകും എന്നാണു.

വ്യാഴം സൂര്യനും ആയി ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് ഡയബെറ്റീസ് സാധ്യത നൂറു ശതമാനം ആണ്. അങ്ങനെ ഉള്ള വ്യക്തികൾ അവരുടെ ലൈഫ്സ്റ്റൈൽ മെച്ചപ്പെടുത്തണം എന്നാ സൂചന നമുക്ക് ജാതകം വഴി ലഭിക്കുന്നതാണ്. അത് പോലെ രണ്ടാം ഭാവത്തിൽ നെഗറ്റീവ് അവസ്ഥ ഉണ്ടെങ്കിൽ അവരുടെ ദന്ത ആരോഗ്യം, കണ്ണുകളുടെ ആരോഗ്യം എന്നിവ ഈ ഭാവം ഭരിക്കുന്ന ഗ്രഹം, ആ ഭാവത്തിൽ ദൃഷ്ടി ചെയ്യുന്ന ഗ്രഹം, സ്ഥിതി ചെയ്യുന്ന ഗ്രഹം. യുതി ചെയ്യുന്ന ഗ്രഹം എന്നിവയുടെ ദശാ കാലം ദന്ത ആരോഗ്യ ക്ഷയം, കണ്ണാടി വയ്ക്കേണ്ട സാഹചര്യം എന്നിവ ഉണ്ടാകും എന്നതാണ്.  മേടം ലഗ്നത്തിൽ പെട്ട വ്യക്തികൾക്ക് സ്ഥിരമായി തലവേദന വരാനും, മുടി കൊഴിയാനും സാധ്യത കൂടുതൽ ആണ്. ലഗ്നത്തിൽ ചന്ദ്രൻ ഉള്ളവരെ അത്ര കണ്ടു അങ്ങ് വിശ്വസിക്കെണ്ടാതിലെന്നും, സൂര്യനോ  ചൊവ്വയോ ഉണ്ടെങ്കിൽ തലവേദന അവന്റെ കൂടപ്പിറപ്പാണ് എന്നും നമുക്ക് മനസിലാക്കാൻ കഴിയും. 

ജാതകത്തിൽ നിന്ന് ഒരു വ്യക്തിയുടെ മാനസിക നിലയുടെ അപഗ്രഥനം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ചന്ദ്രൻ ആണ് മാനസിക നിലയെ സൂചിപ്പിക്കുക. ഈ ചന്ദ്രന് എത്ര ശുഭകരമായ സ്വാധീനം ഉണ്ടെന്ന വിലയിരുത്തളിലൂടെ ഒരു വ്യക്തി എത്ര ഒപ്ടിമിസ്ട്ടിക് ആണ്, എത്ര പെസ്സിമിസ്ട്ടിക് ആണ് എന്ന് മനസിലാക്കാൻ കഴിയുക. സുശാന്ത് സിങ് രാജ്പുതിന്റെ ചാർട്ടിൽ ചന്ദ്രൻ ഏഴാം ഭാവത്തിൽ ഇടവം രാശിയിൽ നിൽക്കുന്നു. ഈ രാശിയിൽ ചന്ദ്രൻ ഉച്ച അവസ്ഥയിൽ ആണ്.

പലരും ഉച്ച ഗ്രഹങ്ങളെ ശുഭകരമായ അവസ്ഥയിൽ ആണെന്ന പറയും, പക്ഷെ നാം വളരെ അധിക നാൾ ജ്യോതിഷത്തിൽ റിസേർച് ചെയ്യുമ്പോൾ മനസിലാകും, ഉച്ച ഗ്രഹങ്ങൾ പല പ്രത്യേക അവസ്ഥകളിൽ വളരെ മോശം ആയ ഫലങ്ങൾ ആണ് നൽകുക എന്നത്. ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അധിപൻ ആയ ശുക്രൻ വളരെ deep combustion അതായത് വളരെ അധികം അസ്തം എന്നാ നിലയിൽ ആണ്. സൂര്യൻ 06.51 ശുക്രൻ 7.08.  അപ്പോൾ വളരെ destructive ആയി ചിന്തിക്കാൻ കഴിവുള്ള ഒരാളാണ് അദ്ദേഹം. മാത്രമല്ല ചന്ദ്രൻ ഏഴാം ഭാവത്തിൽ ഏകാന് ആയി നിൽക്കുന്നു, ഈ അവസ്ഥയെ കേമ ദ്രുമ ദോഷം എന്നാണ് ജ്യോത്സ്യത്തിൽ പറയുക. ഈ അവസ്ഥയിൽ ചന്ദ്രൻ ഉള്ള വ്യക്തികൾക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടെങ്കിലും, അവർക്ക് ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടും എന്നതാണ്. ഡിപ്രഷൻ ഉണ്ടാകാൻ ഉള്ള സാധ്യത ഇവർക്ക് വളരെ കൂടുതൽ ആയിരിക്കും. അവർ ആഗ്രഹിക്കുന്നത് പോലെ ഉള്ള ഒരു സപ്പോർട്ട് അവർക്ക് ഒരിക്കലും ലഭിക്കണം എന്നില്ല.

ഈ ഒരു അവസ്ഥ മാറണം എങ്കിൽ തീർച്ചയായും നാല്പത് വയസ് വരെ എത്തിയിരിക്കണം അപ്പോൾ മാത്രമേ ഇവർക്ക് ബന്ധങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് ലഭിക്കുകയുള്ളൂ. അത് പോലെ തന്നെ ഈ അവസ്ഥ ഉള്ളവർ ആത്മീയ വിഷയങ്ങളിൽ ഉള്ള അറിവില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമെന്ന് കരുതരുത്. സുശാന്ത് സിങ് രാജ്പുതിന്റെ ലഗ്നം വൃശ്ചികം ആണ്, ലഗ്നത്തിൽ ശനി ഉണ്ട്. വൃശ്ചിക ലഗ്നം തന്നെ പെട്ടന്നുള്ള ഉയർച്ച താഴ്ചകൾ, വൈകാരിക സമ്മർദ്ദം, വിചാരിക്കാത്ത സമയത്തുള്ള നീക്കങ്ങൾ എന്നിവയുടെതാണ്. ശനി വൃശ്ചിക രാശിയിൽ നിൽക്കുമ്പോൾ പല രീതിയിൽ ഉള്ള ഭീതി ഉണ്ടാകും എന്നാണ്. സൂപർ നാച്ചുറൽ ശക്തികളെ കുറിച്ചുള്ള ഭീതിൽ ഉയർന്ന നിൽക്കും. ല്ഗ്നത്തെ രണ്ടാം ഭാവത്തിൽ നിന്ന് ബുധനും, പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ചൊവ്വയും കേതുവും hemming ബന്ധിച്ചു നിർത്തിയിരിക്കുന്നു. ഇത് ഒരു തര0 ബന്ധന യോഗം കൂടി ആണ്. അദ്ദേഹത്തിന് മുന്നോട്ട് പോകണം എന്നാ ആഗ്രഹം ഉണ്ട്, പക്ഷേ പല കാര്യങ്ങളും ആ യാത്രയെ തടസപ്പെടുത്തുന്നു. ലഗ്നം പാപ കര്തൃ യോഗത്തിലും ആണ്. അതായത്, ലഗ്നതെ ഇടത് നിന്നും, വലതു നിന്നും നെഗറ്റീവ് ഗ്രഹങ്ങൾ വളഞ്ഞു നിൽക്കുന്നു. ബുധൻ പോസിറ്റീവ് ഗ്രഹം ആണെങ്കിലും. ആറാം ഭാവത്തിൽ നിന്ന് രാഹു ദൃഷ്ടി ചെയ്യുമ്പോൾ നെഗറ്റീവ് അവസ്ഥ കൈവരുന്നു.

പക്ഷെ ചന്ദ്രൻ ഏഴാം ഭാവത്തിൽ നിൽക്കുക എന്നാൽ നല്ല പ്രശസ്തി ഉണ്ടാകും എന്നാണു. ഈ മരണം നടന്നിരിക്കുന്നത് രാഹുവിൽ ചന്ദ്രന്റെ അപഹര കാലത്താണ്. രാഹു ആറാം ഭാവത്തിൽ, ചന്ദ്രൻ ഏഴാം ഭാവത്തിൽ. ആറാം ഭാവം മാനസിക/ശാരീരിരിക ആരോഗ്യം, അസുഖങ്ങൾ, കടങ്ങൾ, ശത്രുക്കൾ സാമ്പത്തിക ബാധ്യതകൾ എന്നിവയുടെതും. ഏഴാം ഭാവം സ്ത്രീകൾ,  ബിസിനസ് എഗ്രെമെന്റുകൾ വിവാഹ ജീവിതം, പ്രേമ ബന്ധം എന്നിവയും. അപ്പോൾ ഇവയിൽ നിന്ന് ഉണ്ടായ വിഷയങ്ങളാൽ ആണ് ഈ മരണം നടന്നിരിക്കുന്നത്. ആത്മഹത്യ എന്നാൽ താൽക്കാലികമായ ഒരു പ്രശ്നത്തിന് ശാശ്വതം ആയ ഒരു പരിഹാരം മാത്രമാണ്. ചന്ദ്രൻ ബല ഹീനൻ ആയി ആണ് നിങ്ങളുടെ ജാതകത്തിൽ എങ്കിൽ, ആദ്യം നിങ്ങൾക്ക് വേണ്ടത് ദൈവ വിശ്വാസം ആണ്, പിന്നെ ചാരിറ്റി, പിന്നെ കൃഷി മൃഗങ്ങളോടുള്ള ദയ, മുതിർന്ന സ്ത്രീകളോട് ബഹുമാനം ഇവ മാത്രം ആണ് പരിഹാരം. ഇവ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നാച്ചുറൽ ആയ സമാധാനം, സന്തോഷം വിജയം എന്നിവ വന്നു ചേരും. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ പ്രതിഫലിക്കും.വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും എടുക്കും.  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, അവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ജോലി സ്ഥല0, അധികാരികൾ എന്നിവയും ഈ അവസരം വളരെ  പ്രധാനമാണ്. ജോലിസ്ഥലത് പല രീതിയിൽ ഉള്ള വെല്ലുവിളികൾ ഉണ്ട്. സ്ഥിതിഗതികൾ അല്പം പ്രതികൂലം ആയതിനാൽ മൗനം പാലിക്കുകയാണ് നല്ലത്.  മേലധികാരികൾ, അവരുമായുള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാ0. പുതിയ ജോലികൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഏറ്റെടുക്കേണ്ടി വന്നേക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ പ്രതിഫലിക്കും.സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്ന സമയമാണ്. അതിനാൽ  സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടി വരും.  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പല സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് പങ്കാളിയോട് ചർച്ചകൾ നടത്തു0. ഈ ചർച്ചകളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസരങ്ങൾ,, ചെറു കോഴ്സുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്ക്കുക.  സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ഉള്ള സംവാദവും പ്രതീക്ഷിക്കവുന്നതാണ്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ് പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം. പക്ഷെ ഇവയിൽ നിന്നെല്ലാം പല തരം സങ്കീർണതകളും ഉണ്ടാകുന്നതാണ്.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.ധന സംബന്ധമായ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. പല രീതിയിൽ ഉള്ള ചെലവ് പ്രതീക്ഷിക്കാം.  ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.   ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങൾ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങൾ  മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക.  പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്.  നിങ്ങളുടെ വ്യക്തി ജീവിതത്തിനു കൂടുതൽ പ്രാധാന്യം ഉള്ള ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകുന്നത്. . വൈകാരികമായ പല വെല്ലുവിളികൾ പ്രതീക്ഷിക്കുക.  പല വിധമായ വാഗ്വാദങ്ങൾ ഈ അവസരം ഉണ്ടാകാ൦ . പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്.  ക്രിയേറ്റീവ് ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, സ്വന്തം കഴിവ് പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക  ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്  അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ അല്പം മാറ്റം ഉണ്ടായിരുന്നു., എന്നാൽ ഈ ആഴ്ച ദൂര യാത്രകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്.      എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പുരോഗതി ഉണ്ടാകാം. .  ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക.  വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ,  വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ ആഴ്ച മുതൽ മുന്നോട്ട് നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല വിധത്തിലുള്ള ഡിബെറ്റുകളും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ് സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള ചില തടസങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ ഉള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളുടെ  മേൽ ഉള്ള സമ്മർദ്ദവും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രകൾ വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക... എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ, നിരവധി ചെറു ജോലികൾ, ബൗധീക ശേഷി  കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്.  സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്  അതിനാൽ സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. ബന്ധങ്ങൾക്ക് ഈ ആഴ്ച വൻ പ്രാധാന്യം ആണുള്ള.തു. പല രീതിയിൽ ഉള്ള പരീക്ഷണങ്ങളിലൂടെ ബന്ധങ്ങൾക്ക് കടന്നു പോകേണ്ടി വന്നേക്കാം. പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും സാധ്യമാണ്. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത   എന്നാ വിഷയങ്ങൾഈ ദിവസങ്ങളിൽ വളരെ സജീവമാണ്.  വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ് അതിനാൽ എല്ലാ വിധ ബന്ധങ്ങളിന്മേലും, വളരെ അധികം ശ്രദ്ധ വേണ്ടി വരും. പല വിധ തർക്കങ്ങൾ ഈ അവസരം വന്നു ചേരാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയത്തിന് മേൽ നിയന്ത്രണം വേണ്ടി വരുന്നതാണ്. പുതിയ ബിസിനസ് ഡീൽ , നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമം. എന്നിവയും ഉണ്ടാകും. നിങ്ങളുടെ എതിരാളികളും ഈ അവസരം വളരെ സജീവമാണ്.  . ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്തെ നവീകരണം, . പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ച,വാഗ്വാദങ്ങൾ, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഈ അവസരം സാധ്യമാണ്.ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക.  ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്     പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ  ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന,   എന്നിവയും ഉണ്ടാകാം കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. .  കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ,  വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം.   പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ് ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള ചില നീക്കങ്ങൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ  ലഭിക്കാൻ ഉള്ള ശ്രമം, ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും.  പുതിയഗ്രൂപുകളിൽചേരാനുള്ളശ്രമം,  ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  വിനോദ പരിപാടികളും പ്രതീക്ഷിക്കുക. .   വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം,  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം  വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ് . വീടിനെ കുറിച്ചും പുതിയ പ്ലാനുകൾ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും.  . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും. മൾട്ടി ടാസ്കിങ് അവസ്ഥയിൽ ഈ ആഴ്ചയും നിരവധി ജോലികൾ ഉണ്ടാകും.  എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും പലതരം ജോലികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക.   സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,   . ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. . ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥകളും ഈ അവസരം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP