Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ചങ്കിലെ ചൈനയും വരും നാളുകളിലെ വെല്ലുവിളികളും; അവ എന്താണെന്ന് അറിയുക: ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ചങ്കിലെ ചൈനയും വരും നാളുകളിലെ വെല്ലുവിളികളും; അവ എന്താണെന്ന് അറിയുക: ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

മ്മുടെ ജാതകത്തിലെ മൂന്നാം ഭാവം ആണ് അയൽക്കാർ, സഹോദരങ്ങൾ, സ്ഥലം മാറ്റം, എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ച് ആണെങ്കിൽ മൂന്നാം ഭാവം എന്നാൽ അയൽരാജ്യം, അയൽ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഭാവം ഭരിക്കുന്ന ഗ്രഹം, ഈ ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ദൃഷ്ടി, യുതി ചെയ്തു നിൽക്കുന്ന ഗ്രഹങ്ങൾ, ഇവയുടെ മഹാ ദശാ കാലത്തോ അപഹാര കാലത്തോ ആണ്, അയൽക്കാർ, സഹോദരങ്ങൾ, ബന്ധുക്കൾ, എന്നിവരുമായി അടുപ്പമോ അകൽച്ചയോ ഉണ്ടാകുക. സഹോദരങ്ങളുടെ ജീവിതത്തിലെ മുഖ്യ സംഭവങ്ങൾ, അതായത് വിവാഹം, ജോലി, അവർക്ക് കുട്ടികൾ ഉണ്ടാകുക എന്നാ പ്രമുഖ വിഷയങ്ങൾ ഈ സമയം ആണ് ഉണ്ടാകുക. അതെ പോലെ തന്നെ, ഈ ദശാ കാലങ്ങളിൽ ആണ്, അയാൾ രാജ്യങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഞാൻ ഇത് എഴുതുന്നത് നമ്മുടെ ചങ്കിലെ ചൈനയെ മനസ്സിൽ കണ്ടിട്ടാണ്.  ഒരു ജാതകത്തിൽ ബുധൻ ചോവ്വയുമായി ഒന്നിച്ചു നിൽക്കുകയോ, ദൃഷ്ടി ചെയ്യുകയോ, നാലാം ഭാവം അശുഭകരമായി നിൽക്കുകയോ ചെയ്‌താൽ, ആ വ്യക്തിക്ക കപട യോഗം ഉണ്ടെന്നാണ് പറയുക. അതായത് കപടത ഈ ജാതകന്റെ മുഖ മുദ്ര ആയിരിക്കും. ചങ്കിലെ ചൈന കപട വസ്തുക്കൾക്ക് പേര് കേട്ട നാടാണ് എന്ന് മറക്കരുത്. ഈ യോഗത്തെ കുറിച്ച്, ജാതക തത്വം എന്നാ പുസ്തകത്തിൽ ആണ് കാണാൻ കഴിയുക. ചൈനയുടെ നവാംശ ചാർട്ടിൽ ഈ യോഗം നമുക്ക് കാണാൻ കഴിയുന്നതാണ്. ജാതകത്തിലും നവാംശതിലും നോക്കിയാൽ ശുക്രന്റെ അവസ്ഥ ദയനീയം ആയതിനാൽ, സ്ത്രീകൾക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയാണ്. അവർക്ക് ആഹാരം ഉണ്ടാക്കുക, ഒരു തവണ പ്രസവിക്കുക, അതിൽ കൂടുതൽ തല പുകയ്ക്കേണ്ട ആവശ്യമില്ല. അതായത് ഇവിടുത്തെ നവോധാനം അവിടെ നടക്കില്ല എന്നർത്ഥം.

Note the Point തൈവാനിലും, ഹോങ്കോങ്ങിലും ഇഷ്ടം പോലെ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉണ്ട്. അവിടുത്തെ ഫെമിനിസ്ട്ടുകളെ കമ്യൂണിസ്റ്റ് ഗവ്ന്മേന്റ്റ് തന്നെ അടിച്ചൊതുക്കുകയാണ്.  ഇവിടുത്തെ ഫെമിനിസ്റ്റുകൾ എത്രയോ ഭാഗ്യവതികൾ. ചന്ദ്രൻ, ശുക്രൻ എന്നിവ ആണ് സ്ത്രീ ഗ്രഹങ്ങൾ, ചൈനയുടെ ചാർട്ടിൽ ഈ ഗ്രഹങ്ങൾ വളരെ ബല ഹീനമായ അവസ്ഥയിൽ ആണ്.  

ചൈനയുടെ ജാതകത്തിലെ പല കോമ്പിനേഷനുകളും കാണിക്കുന്നത് കപടത നിറഞ്ഞ ഒരു അവസ്ഥയെ ആണ്. ലഗ്നാധിപൻ ആയ ശനി, ചിങ്ങം രാശിയിൽ എട്ടാം ഭാവത്തിൽ നിൽക്കുക എന്നാൽ, ഹീനമായ കപട രാഷ്ട്രീയ തന്ത്രങ്ങളെ ആണ് സൂചിപ്പിക്കുക. ചിങ്ങം രാശി രാഷ്ട്രീയം സൂചിപ്പിക്കുന്ന രാശി ആണ്. എട്ടാം ഭാവം രഹസ്യങ്ങൾ സൂചിപ്പിക്കുന്നു. ശനി പരിമിതപ്പെടുതലുകളുടെ ഗ്രഹം ആയതിനാൽ, ഈ രഹസ്യങ്ങൾ അധികൃതർക്ക് മാത്രം സൂക്ഷിക്കും. 2000-2019 വരെ ശനിയുടെ ദശാ കാലത്തിലൂടെ കടന്നു പോയിരുന്ന ചൈന ഈ സെപ്റ്റംബറിൽ ബുധന്റെ ദശാ കാലത്തിലേക്ക് കടക്കുന്നതാണ്. ബുധൻ ആറാം ഭാവം ഒൻപതാം ഭാവം എന്നിവ ഭരിക്കുകയും, ഒൻപതാം ഭാവത്തിൽ കേതുവിനും, സൂര്യനും ഒപ്പം നിൽക്കുകയും ചെയ്യുന്നു. 

ഒൻപതാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവതെക്ക് ചങ്കിലെ ചൈനയുടെ ബുധൻ ദൃഷ്ടി ചെയ്യുമ്പോൾ, അടുത്ത കുറെ നാളേക്ക് ഇവരുടെ മെയിൻ ടാർഗറ്റ് നമ്മുടെ ഭാരതം തന്നെ ആയിരിക്കും. ഇപ്പോൾ തന്നെ അവർ നമ്മുടെ അയൽ രാജ്യങ്ങൾ ആയ നേപ്പാൾ, ശ്രീലങ്ക, മാലി ദ്വീപ് എന്നിവയെ എല്ലാം അവരുടെ കുന്നംകുളം ഉൽപ്പന്നങ്ങൾ വിട്ടു ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് വിലക്ക് എടുത്തിരിക്കുന്നു. ഈ രാജ്യങ്ങളും നമുക്ക് നേരെ തിരിയാവുന്ന അവസ്ഥയാണ്.   നമ്മുടെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ, ടിക്ക് ടോക്കിൽ നിറഞ്ഞാടിയ കഴുതകൾ അവർക്ക് മുൻപിൽ വെളിപ്പെടുതിയിരിക്കുകയും ചെയ്യുന്നു. വേദിക് ജ്യോത്സ്യം അനുസരിച്ച് ജൂൺ  21 ലെ സൂര്യ ഗ്രഹണം, ചങ്കിലെ ചൈനയുടെ ആറാം ഭാവത്തിൽ ആണ് ഉണ്ടാകുക. സൂര്യ ഗ്രഹണം എന്നാൽ പുതിയ തുടക്കങ്ങൾ എന്നാണ് അർഥം. ആറാം ഭാവം എന്നാൽ ശത്രുക്കൾ, നിയമ നിർമ്മാണം, എന്നും. ആ സമയത്തോട്‌ അടുപ്പിച്ചു എന്തെങ്കിലും “ കുത്തിതിരിപ്പുകൾ” നാം അവരുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കുക. അത് ഒരു തുടക്കം മാത്രം ആയിരിക്കും. പക്ഷെ ഈ ബുധ ദശ മുഴുവൻ അവർക്ക് പ്രതികൂലം ആണ്, ഈ വരുന്ന സൂര്യ ഗ്രഹണം നമ്മുടെ രാജ്യത്തിനും നല്ലതല്ല. നമ്മുടെ രാജ്യത്തിന്റെ രണ്ടാം ഭാവതിനെ ആണ് അത് സ്വാധീനിക്കുക. രണ്ടാം ഭാവം എന്നാൽ നമ്മുടെ സാമ്പത്തികം, നമ്മുടെ ആത്മാഭിമാനം, ആഭ്യന്തര വിഷയങ്ങൾ എന്നിവയെ ആണ്. ഒരു ഗ്രഹണം, അത് സൂര്യ ഗ്രഹണമോ, ചന്ദ്ര ഗ്രഹണമോ ആയിക്കോട്ടെ അവയുടെ പ്രതിഫലനം ആറു മാസം മുതൽ ഒരു വർഷമാണ്‌ ഉണ്ടാകുക. ഈ ഗ്രഹണം പാക്കിസ്ഥാന്റെയും മൂന്നാം ഭാവത്തിൽ ആണ് ഉണ്ടാകുക. പല രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം ജൂൺ മാസം മുതൽ മോശം ആകുന്ന വല്ലാത്ത അവസ്ഥയാണ്.  പാക്കിസ്ഥാനും ഈ അവസ്ഥാ നല്ലതല്ല. ഇന്ത്യയിലെ മൊത്തം ജിഹാദികളെ ഇത് വേദനിപ്പിക്കുകയും, എന്ത് ചെയ്യണം എന്ന് അവർ കൂടി ആലോചിക്കുകയും ചെയ്യും. അതിനു തീ കൊടുക്കുക കേരള ജിഹാദികൾ ആയിരിക്കും. എനിക്ക് ഇങ്ങനെ ഒക്കെയേ പറയാൻ പറ്റൂ. പൊലീസിന്റെ ഇടി കൊള്ളാൻ എനിക്ക് വയ്യ . Mundane ജ്യോതിഷം അല്ലെങ്കിൽ മേദിനി ജ്യോതിഷത്തിന്റെ അടിസ്ഥാന പുസ്തകമായ ബ്രിഹാദ് സംഹിതയിൽ ഗ്രഹണങ്ങൾ എപ്പോഴാണ് അപകട സൂചന നൽകുക എന്നത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 

ഗ്രീഷ്മത്തിൽ , അതായത് ജൂൺ ജൂലായ്‌ മാസം സൂര്യൻ വെളുപ്പും സ്വർണ നിറത്തിലും കാണപ്പെട്ടാൽ ജനങ്ങൾ സന്തുഷ്ടർ ആകുമെന്നാണ് ഈ പുസ്തകത്തിൽ വരാഹ മിഹിരൻ പറയുന്നത്. വർഷത്തിൽ അതായത് ഓഗസ്ത് സെപ്റ്റംബർ മാസം വെളുത്ത നിറത്തിലും, ശരത്തിൽ അതായത് ഒക്റ്റോബർ നവംബർ മാസം താമരയുടെ അകത്തെ നിറം പോലെയും, ഹേമന്തത്തിൽ, അതായാത് ഡിസംബർ, ജാനുവരി മാസങ്ങൾ രക്ത വർണത്തിലും സൂര്യൻ കാണപ്പെട്ടാൽ ജനങ്ങൾ സന്തോഷവന്മാർ ആകും എന്നാണു. എന്നാൽ ഗ്രീഷ്മത്തിൽ സൂര്യൻരക്ത വരണം ആണെങ്കിൽ ജനങ്ങൾ ഭയ ചകിതർ ആകുമെന്നും, ഇരുണ്ട /കറുത്ത സൂര്യൻ വർഷത്തിൽ ദേശത് ക്ഷാമം കൊണ്ട് വരും എന്നും, ഹേമന്തത്തിൽ മഞ്ഞ നിറം ആണെങ്കിൽ വ്യാധികളിൽ നിന്നുള്ള ഭയവും ഉണ്ടെന്നാണ് പറയുന്നത്. സൂര്യന് മറഞ്ഞു മഴ വില്ല് വന്നാൽ യുദ്ധവും, ശിശിരത്തിൽ തെളിമ ഉള്ള സൂര്യൻ വന്നാൽ മഴയും ആണെന്നാണ്. വർഷത്തിൽ സൂര്യൻ തൊട്ടാവാടിപ്പൂവിന്റെ നിറത്തോടെ വന്നാൽ പേമാരി, സൂര്യൻ ചാര നിറത്തോടെ കാണപ്പെട്ടാൽ രാജാവ് യുദ്ധത്തിനു പുറപ്പെടും എന്നാണ്. ആ രാജ്യം ആക്രമിക്കപ്പെടും എന്നാണു. സൂര്യനിൽ ഇരുണ്ട ദ്വാരം കണ്ടാൽ, സൂര്യൻ ഏതു നക്ഷത്രത്തിൽ ആ ദിനം നിൽക്കുന്നോ, ആ നക്ഷത്രത്തിൽ പെട്ട രാജാവ് കൊല്ലപ്പെടാം എന്നാണു. ഉദയ സൂര്യൻ മിന്നലോടു കൂടെ പ്രത്യക്ഷപ്പെട്ടാൽ രാജാവ് യുദ്ധം ജയിക്കും എന്നാണ്.

സമ്പൂര്ണ ഗ്രഹണം , അധിക സമയം നീണ്ടു നിൽക്കുന്നു എങ്കിൽ “അവമർ ദന” അതായത് വിപരീത രീതിയിൽ നമ്മെ ഗ്രസിക്കും എന്നാണ്. ഈ അവസ്ഥയിൽ അധികാരികൾക്ക് വളരെ ദുർഘടം ആയ കാലം ആണെന്നാണ് പറയുക.

ഇനി അവസാനം ആയി പറയാം ജ്യേഷ്ഠ മാസം, ഗ്രഹണം ഉണ്ടാവും എങ്കിൽ ബ്രാഹ്മണർ, അധികാരികളുടെ ഭാര്യമാർ, ധാന്യ വിളകൾ, പേമാരി, ജനക്കൂട്ടം, സുന്ദരന്മാരും സുന്ദരികളും, സല്പ വംശത്തിൽ പെട്ടവർ, നിഷാദവംശത്തിൽ പെട്ടവർ എന്നിവർക്ക് കഷ്ട കാലം എന്നാണ്. ഇപ്പോൾ social distancing നിയമങ്ങളിൽ ഇളവു വന്നു എങ്കിലും, നാം ദയവായി ആൾക്കൂട്ടത്തിൽ ചെന്ന് നിൽക്കാതിരിക്കുക, May 22. മുതൽ June 22. വരെ ആണ് ജ്യേഷ്ഠ മാസം, ഈ മാസം ഒരു ഗ്രഹണവും ഉണ്ട്. കഴിഞ്ഞ ആഴ്ച ഒരു ചന്ദ്ര ഗ്രഹണവും ഉണ്ടായിരുന്നു എന്ന് നാം മറക്കരുത്. യൂട്യൂബിലെ ഫുഡ് ചാനൽ കണ്ടു നിങ്ങൾ ദയവായി ആഹാരം ദുർവ്യയം ചെയ്യരുത്. അതെല്ലാം രാഹുവിന്റെ നെഗറ്റീവ് സ്വാധീനം ഉള്ളവർ ചെയ്യുന്നതാണ്. ആർക്കും നല്ല കാലമല്ല വരുന്നത്. ധാന്യം ദുർലഭം ആകുന്ന അവസ്ഥ ഉടൻ തന്നെ വന്നു ചേരുന്നതാണ്. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്.  മാതാ പിതാക്കൾ, കുടുംബത്തിലെ മറ്റു അംഗങ്ങൾ എന്നിവരുടെ ആരോഗ്യം , സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീട്ടിൽ നിന്നുള്ള  യാത്രകൾ, വീടിനുള്ളിൽ തർക്കങ്ങൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസരമാണ്. നിരവധി ചെറു യാത്രകൾ, പ്രതീക്ഷിക്കാത്ത യാത്രകൾ, എഴുത്ത് , മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിരവധി ചെറു യാത്രകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ സഹോദരങ്ങൾ , ബന്ധുക്കൾ ചെറു കമ്യൂണിറ്റികൾ എന്നാ വിഷയങ്ങളും ഈ അവസരം സങ്കീർണമായ രീതിയിൽ ശക്തമാണ്.ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .പുതിയ,സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ  ജോലി എന്നിവയ്ക്കുള്ള അവസരമാണിത്. 

ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം.  പുതിയ ബിസിനസ്  പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും.  സൂര്യൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും.  വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.    ഈ ബന്ധങ്ങളിൽ  സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം.ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ  കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്.   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക  ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും.ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ  കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും.      നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ ,  പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ,  ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലുമായുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക.  വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ജീവിതത്തിൽ  നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും  പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വ്യക്തി ബന്ധവും ഔദ്യോഗിക ജീവിതവും ഈ അവസരം വളരെ ശ്രദ്ധ നേടുന്നതാണ്. . ഈ ബന്ധങ്ങളിൽ നിന്നുള്ള തരക്കങ്ങൾ സ്വാഭാവികമാണ്. പുതിയ ജോബ്‌ ഓഫർ, പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക .ചില ജോലികളിൽ പൂര്തീക്രണം സംഭവിക്കും. ജോലി സ്ഥലത്ത് പുതിയ തുടക്കങ്ങൾ, സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്.  സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും.  ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം,  ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ  പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും.  സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്.  സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും.  ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം,  ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.ടീം ജോലികൾ ക്രിയെറ്റീവ്   ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം.  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ടീം ജോലികൾ ക്രിയെറ്റീവ്   ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം.  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും .കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌  ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ,    വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP