Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

നക്ഷത്ര രഹസ്യങ്ങൾ: ചതയം/ശതാഭിഷേക, ശതതാര: ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: ചതയം/ശതാഭിഷേക, ശതതാര: ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

കുംഭം രാശിയുടെ 6-40′ to 20-00  വരെ വ്യാപിച്ചു  കിടക്കുന്ന ഒരു നക്ഷത്രം ആണ് ചതയം നക്ഷത്രം, ഈ രാശി, ആത്മീയതയുടെ മാത്രമല്ല സയൻസ് ആൻഡ് ടെക്കനോളജിയുടെ രാശി കൂടി ആണ്. അതിനാൽ ഈ നക്ഷത്രത്തിൽ പെട്ടവർക്ക് സയൻസ് ആൻഡ് ടെക്കനോളജിയിൽ നല്ല താല്പര്യം ഉണ്ടാകാനുള്ള സാധ്യത വളരെ  അധികം ആണ്. ഈ നക്ഷത്രത്തെ ഭരിക്കുന്നത്, സയൻസ് ആൻഡ് ടെക്കനോളജിയെ സൂചിപ്പിക്കുന്ന ഗ്രഹാം രാഹു ആണ്. ഈ നക്ഷത്രക്കാർക്ക്  ഈ മേഖലയിൽ ജോലി ചെയ്യാൻ ഉള്ള സാധ്യത വളരെ അധികമാണ്.  ഈ നക്ഷത്രത്തിന്റെ അടയാളം ശൂന്യം ആയ ഒരു വൃത്തം ആണ്. അതിനർത്ഥം, അനന്തമായ പ്രപഞ്ചം എന്നതാണ്. ഈ നക്ഷത്രത്തിന്റെ ഉപാസന മൂർത്തി വരുന്ന ദേവൻ ആണ്.

കുംഭം രാശി, മീനം രാശിയെ പോലെ തന്നെ നിഗൂഡതകളുടെ രാശി ആയതിനാൽ ഈ രാശിയിൽ ജനിച്ചവർക്ക് ഒരു ദുരൂഹമായ വശം ഉണ്ടായിരിക്കുന്നതാണ്. നക്ഷത്ര നാഥൻ ആയ രാഹു  വ്യര്തമായ കാര്യങ്ങൾ, മയമോഹങ്ങൾ, രഹസ്യങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നതിനാൽ, ഈ വിഷയങ്ങളിൽ, ഈ വ്യക്തികൾക്ക് വളരെ താല്പര്യം ഉണ്ടാകുന്നതാണ്. ഇവരിൽ നിന്ന് രഹസ്യങ്ങൾ അടർത്തിയെടുക്കുക വിഷമം പിടിച്ച ഒരു കാര്യമാണ്, എന്നാൽ മറ്റുള്ളവരിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവർ രഹസ്യങ്ങൾ ചോർത്തി എടുക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ  അടയാളം ആയ ശൂന്യമായ വലയം പോലെ തന്നെ,  ഇവരുടെ മനസ്സിൽ ഒരു ശൂന്യം ഇപ്പോഴും ഉണ്ടായിരിക്കും. പക്ഷെ പുറമെ നിന്ന് നോക്കുന്നവർക്ക് ഇവർ വളരെ തീക്ഷ്ണമായ ജീവിതം നയിക്കുന്നവർ ആണെന്ന് തോന്നും. പക്ഷെ മാനസികമായ പല വേദനകളും ഇവർക്ക് ഉണ്ടായിരിക്കും. എന്ത് പ്രശ്നം ആയാലും, ഇവർ അതിനെ പല രീതിയിലും  .നോക്കി കാണുന്നതാണ്. 

ഇലക്ട്രോണിക് മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഇവർക്ക് ലഭിക്കുന്നതാണ്. ശത താര എന്ന പേരിന്റെ അർഥം തന്നെ നൂറു നക്ഷത്രങ്ങൾ എന്നതാണ് . നൂറു നക്ഷത്രങ്ങളുടെ പ്രഭ ഉള്ള വ്യക്തി , നൂറു വിദഗ്ഗ്ദ്ധർ എന്നും അർത്ഥമാക്കാം. ഇവർ സൂക്ഷമ നിരീക്ഷകർ ആണ്. നൂറു ഇവർ ഇപ്പോഴും പ്രോബ്ലം സോൾവിങ് എന്ന  മേഖലയിൽ ജോലി ചെയ്യും  എന്നാണ് അർഥം. എന്ത് ചെയ്താലും എത്തുന്നു ഒരു ഒരു ശുഭ പര്യവസാനം ഉണ്ടാകണം എന്നാണ് ഇവർ    ആഗ്രഹിക്കുക .  ഈ നക്ഷത്രത്തെ ഭരിക്കുന്നത് വായു സമ്മാനം ആയ ഒരു അംശം ആണ്, ഈഥർ എന്നാണു അംശത്തിന്റെ പേര്. ഈ അംശം, അനന്തമായ മൗനം, ദിവ്യമായ അന്തരീക്ഷകം എന്നിവയെ സൂചിപ്പിക്കുന്നു. ഈ അനന്തതയിൽ ആണ് എല്ലാം സൃഷ്ടികളും ഉടലെടുക്കുന്നത്,. അതിനാൽ ഇവരുടെ ഉള്ളിൽ ഇല്ല ശൂന്യതയിൽ നിന്ന് പല ക്രിയേറ്റിവ് സൃഷ്ടികളും ഒരുങ്ങുന്നു.  

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും കുടുംബ ജീവിതം പ്രധാനം ആയിരിക്കും.  വീടിനെ കുറിച്ചുള്ള .    മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ,,വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,,  നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.    പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം.  നിങ്ങൾ ചെയ്യുന്ന ഈ ജോലികൾക്ക് വിലയിരുത്തലുകളും പ്രതീക്ഷിക്കുക.  പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.  അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും നിങ്ങളുടെ ജോലി ഭാരം വര്ധിക്കുന്ന്താണ്. ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.     സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.  .  ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും.,  ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്., ആത്മീയത, തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും   തീർത്ഥാടനം,വിദേശത്ത നിന്നുള്ള ജോലികൾ, ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ,   വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം    എന്നിവയും ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ചയും  സാമ്പത്തിക വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക  ഈ ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും.    ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ,സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,,  ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാoആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താംപുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം,  എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ,  പ്രതീക്ഷിക്കാവുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേൽ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയും  ഉണ്ടാകുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച ഈ ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്.  ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ  എന്നിവയിൽ ഉള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം,  പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക

ജോലി സ്ഥലത്തെ തർക്കങ്ങൾ പ്രതീക്ഷിക്കുക. വളരെ അധികം കഠിന അധ്വാനം വേണ്ട ജോലികൾ വന്നെതാം. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്.  വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും.  വീടും  ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും,  ജോലിസ്ഥലത്തെ  സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികവും, ശാരീരിരികവും ആയ ആരോഗ്യതിന്മേൽ വളരെ അധികം ശ്രദ്ധ ഈ ആഴ്ചയും പ്രതീക്ഷിക്കുക. .  പുതിയ ലോങ്ങ്‌ ടേം കൂട്ടുകെട്ടുകൾ, ടീം ചർച്ചകൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ , ടീം ചർച്ചകൾ എന്നിവ നടക്കുന്നതാണ്. അതോടൊപ്പം ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, ഇടയ്ക്കിടെ ഉള്ള സാമ്പത്തിക ലാഭം, ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ , പബ്ലിഷിങ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരി പഠനത്തിനു ഉള്ള അവസരങ്ങൾ, വിദേശികളും ആയുള്ള സ്മ്ർക്കം എന്നിവ എല്ലാം പ്രതീക്ഷിക്കുക. അതോടപ്പം ആരോഗ്യ സംരക്ഷണം, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നുവയും പ്രതീക്ഷിക്കുക. 

വിർഗോ ഓഗസ്റ്റ് 22 - സെപ്തബർ 22    ഈ ആഴ്ചയും ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ,  പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ  നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും.  കുട്ടികൾ  അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം,  ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ . കുടുംബ യോഗങ്ങള്ആ  , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക.  വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും  ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് .  ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ  എന്നിവയിൽ ഉള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം. ഇവയിൽ എല്ലാം തർക്കങ്ങൾ ഉണ്ടാകുന്നതാണ്.  പുതിയ ജോബ്‌ ഓഫർ, ബിസിനസ് ഓഫർ എന്നിവയും അൽപ നാളുകളിലേക്ക് പ്രതീക്ഷിക്കാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ചയും  നിങ്ങൾ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. . തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ,  എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം സംഭവിക്കാം .  ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.  സഹോദരങ്ങൾ, ചെറു കമ്യൂണിറ്റികൾ എന്നിവരിൽ എന്നിവരോട് കൂടുതൽ ആശയ വിനിമയങ്ങളും, തർക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും.   സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളിൽ നിന്നുള്ള നീക്കങ്ങൾ ഉണ്ടാകുന്നതാണ്   അതിനാൽ, യാതൊരു വിധ അധിക ചിലവുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ലോണുകൾ, ടാക്സ്, ഇന്ഷുറന്സ് എന്ന വിഷയങ്ങളിൽ നിന്നുള്ള തിരുത്തലുകളും ഈ അവസരം പ്രതീക്ഷിക്കാം. പെട്ടന്നുള്ള ചിലവുകളും ഉണ്ടാകാം.  പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ  കർശനമായും ഒഴിവാക്കുക  ജോലിയിൽ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പുതിയ ബിസിനസ് ഡീലുകൾ, ജോബ്‌ ഓഫർ, നിരവധി  ടീം ചർച്ചകൾ , പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും,   പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളും ഈ അവസരം ഉണ്ടാകുന്നതാണ്.  . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ,വീടിനുള്ളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന വ്യക്തികളുടെ ആരോഗ്യതിന്മേൽ നല്ല ശ്രദ്ധ വേണ്ടി വരും. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ കുറെ നാൾ സ്വാധീനിക്കും, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾക്ക് ഉള്ള അവസരവും വന്നു ചേരും. ജോലി സ്ഥലത്ത് പുതിയ ജോലികൾ, പുതിയ പദവി, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. ആരോഗ്യ പ്രശങ്ങളും ഈ അവസ്ഥയുടെ ഭാഗം ആകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ആരോഗ്യ വിഷയം ഈ ആഴ്ചയും പ്രധാനം ആകും. ജോലിയെ കുറിച്ച് ഈ ആഴ്ചയും അത്ര തൃപ്തി തോന്നണം എന്നില്ല. എങ്കിലും ജോലികൾ മുന്നോട്ട് നീങ്ങുന്ന ഒരു അവസ്ഥയാണ്. ജോലി സ്ഥലത്ത് ഈ ആഴ്ചയും, തർക്കങ്ങളും, ചർച്ചയും ഉണ്ടാകാം. പുതിയ ജോലി, പുതിയ പദവി എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ടീം ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. പ്രേമ ബന്ധത്തിൽ നിന്നുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. അതെ പോലെ വിനോദ പരിപാടികൾ , കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവര്ത്നനഗൽ, എന്നിവയും പ്രതീക്ഷിക്കുക. നിരവധി ജോലികൾ ആശയ വിനിമയ൦ എന്നാ മേഖലയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ചയും  കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.   ക്രിയേറ്റീവ് ജോലികൾ,  നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .  പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും.  ജോലിയെ കുറിച്ചുള്ള തരക്കങ്ങൾ എന്നിവ  പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP