Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവിധ മതങ്ങൾ, അവയുടെ ആശയങ്ങൾ: ഭാഗം ഒന്ന്: ജനുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വിവിധ മതങ്ങൾ, അവയുടെ ആശയങ്ങൾ: ഭാഗം ഒന്ന്: ജനുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ളരെ നാളുകൾ ആയി കരുതുന്ന കാര്യമാണ്, വിവിധ മതങ്ങളെ കുറിച്ചുള്ള ഒരു വിശദീകരണം എഴുതണം എന്ന്. ഇപ്പോൾ CAA, NPR, NRC, നിയമങ്ങൾ,മതം അടിസ്ഥാനം ആക്കി ആണെന്നും അല്ലെന്നും ഉള്ള വാഗ്വാദങ്ങളും, ഈ നിയമത്തിനു അനുകൂലവും പ്രതികൂലവും ആയുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണല്ലോ. ഈ അവസരം തന്നെ ആണ് ഈ മതങ്ങൾ യഥാർത്ഥത്തിൽ എന്താണ് പറയുന്നത് എന്നും, ഒരു മതം മറ്റു മതക്കാർക്ക് അത്ര ദഹിക്കാത്തത് എന്നും മനസിലാക്കേണ്ടത്. ഒരു മതത്തെയും ഫോളോ ചെയ്യാത്ത ഞാൻ വളരെ നിഷ്പക്ഷമായ കാഴ്ചപ്പാടിലൂടെ ആണ് ഇവയെ എല്ലാം കാണുന്നത്. പക്ഷെ തുടക്കത്തിൽ തന്നെ പറഞ്ഞോട്ടെ, ലോകം എമ്പാടും ഉള്ള മനുഷ്യരെ ഭിന്നിപ്പിക്കാൻ മതത്തിനു ഉള്ള കഴിവ് പോലെ വേറൊരു ശാഖക്കും ഇല്ല. രാഷ്ട്രീയത്തിനു ശാന്തിയും സമാധാനവും ഓഫർ ചെയ്യാൻ മതത്തിനെക്കാൾ ശക്തി ഉണ്ട് എന്നതാണ് സത്യം. ഒരു മനുഷ്യന്റെ ജീവിത രീതികൾ, ചിന്ത ശക്തി, ആഹാരരീതി, വസ്ത്ര ധാരണം, വൃത്തി, ശാസ്ത്ര ബോധം, എന്ന് വേണ്ട അവന്റെ സെക്ഷ്വൽ ബന്ധത്തെ വരെ നിയന്ത്രിച്ചു അവനെ ഒരു Mind Controlled Slave ആക്കുന്നതിൽ മതത്തെക്കാൾ മെച്ചം ആയി വേറൊന്നും ഇല്ല. അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റി എങ്കിൽ, നിങ്ങൾ ബുദ്ധിമാനും, യഥാർത്ഥത്തിൽ നല്ല മാനസിക ആരോഗ്യം ഉള്ളവനും ആണെന്നതാണ് സത്യം. അതോടൊപ്പം, മനുഷ്യർക്ക് ചിട്ടയായ ജീവിതം, ഒരു പ്രത്യേക തരം ഹാനികരമായ ഒരുമ, ആത്മ വിശ്വാസം, ജീവിതത്തിൽ ഉയർച്ച, ബന്ധങ്ങളിൽ പക്വത എന്നിവ എല്ലാം നൽകാൻ ഉള്ള കഴിവും മതത്തിനു ഉണ്ട് എന്ന് മറക്കുന്നില്ല.

ഞാൻ ഒരു ഏക ദൈവ വിശ്വാസിയാണ്. വിഗ്രഹ ആരാധന ഞാൻ ചെയ്യാറില്ല. എല്ലാ വർഷവും ഞാൻ മുടങ്ങാതെ വായിക്കുന്ന മൂന്ന് പുസ്തകങ്ങൾ, ഖുറാൻ, ബൈബിൾ, ഗീത എന്നിവയാണ്. ഞാൻ ഫോളോ ചെയ്യുന്ന ഒരേ ഒരു മത പ്രഭാഷകൻ ഡോക്ടർ . സകീർ നായിക് ആണ്. കാരണം, മറ്റു മതങ്ങളെ കുറിച്ച് ആധികാരികമായി, അദ്ദേഹം സംസാരിക്കുന്നത് പോലെ വേറെ ആരും സംസാരിച്ചു കണ്ടിട്ടില്ല. അദ്ദേഹം ക്ലിയർ ആയി കാര്യങ്ങൾ പറയുന്നു, ഏതു മത പുസ്തകത്തിൽ, എവിടെ എന്തൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. മറ്റു മതങ്ങളെ കുറിച്ച് എന്ത്തെങ്കിലും കാര്യമായി അറിയണം എങ്കിൽ ഇദ്ദേഹത്തിന്റെ ഒരു ക്ലാസ് കണ്ടാൽ മതി.. പിന്നെ മത പരിവർത്തനം, അത് സെമിറ്റിക് മതങ്ങളുടെ അടിസ്ഥാന തത്വം ആണ്. ഈ മതങ്ങളുടെ എല്ലാം ഉള്ളിലേക്ക് പോയി നോക്കിയാൽ, മനസിലാകും, അസഹിഷ്ണുത കൂടുതലാണ്. അതിനു വളരെ വാലിഡ്‌ ആയ കാരണങ്ങളും ഉണ്ട്. ആ കാരണങ്ങൾ എല്ലാം തന്നെ അതാതു മതങ്ങളെ കുറിച്ചുള്ള വിശദീകരണത്തിൽ പറയുന്നതാണ്. പ്രത്യേകിച്ചും നമ്മുടെതു ഒരു മതേതര രാഷ്ട്രം ആണെന്ന് ഭരണഘടന പറയുന്നതുകൊണ്ടും, മത വിശ്വാസം പ്രചരിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളതുകൊണ്ടും, ഈ രാജ്യത്ത് സമാധാനം വേണം എങ്കിൽ ആദ്യം വേണ്ടത് മത പ്രചരണം , മത പരിവർത്താനം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഒരു നിയമം ആണ്. ഒരു മതത്തെയും ഫ്രീ ആയിട്ട കറങ്ങാൻ അനുവദിക്കരുത്. അത്ര സ്വാതത്ര്യം ആവശ്യം ആയവർ, അവർക്ക് വേണ്ടി വേറെ സ്ഥലം അന്വേഷിക്കുക ആയിരിക്കും ഉചിതം.

ഹിന്ദു മതം:

ങ്ങനെ ചുമ്മാ ആർക്കും പിടി കൊടുക്കാത്ത ഒരു മതം. അതുകൊണ്ട് തന്നെ ഈ രാജ്യത്തെ കൂടുതൽ സെക്കുലർ മനുഷ്യരും ഈ മതത്തിൽ നിന്നാണ്. കാരണം , എന്താണ് അടിസ്ഥാന തത്വം എന്ന് എത്ര ചിന്തിച്ചാലും മനസിലാവുകയില്ല. കുറെ ആചാരങ്ങൾ, കുറെ മാമൂലുകൾ, ( ഇവയിൽ പലതിനും യാതൊരു അർത്ഥവും ഇല്ല എന്നുള്ളതാണ് ) കുറെ വിശ്വാസങ്ങൾ, ദൈവം എന്നാ സങ്കല്പത്തിൻ ഉള്ള ക്ലാരിറ്റി ഇല്ലായ്മ, എന്നാൽ, വളരെ അധികം സ്വാതന്ത്ര്യം, മറ്റു മതങ്ങളെ പോലെ പിടി വാശി ഇല്ലായ്മ, എന്നിവ ഹിന്ദു മതത്തിന്റെ പ്രത്യേകതകൾ ആണ്. സ്വന്തം അടിവേര് അരുത്, മറ്റുള്ള മതങ്ങൾക്ക് വളമായി തീരാനുള്ള വ്യഗ്രത ഈ മതത്തിൽ പെട്ടവർക്ക് കൂടുതൽ ആണ്. കാരണം, അവർക്ക് അറിയില്ല, അവരുടെ മതം എന്ത് പറയുന്നു എന്ന്. പുരാണ പുസ്തകങ്ങളിലെ ഒരു അത്ഭുതത്തെ കുറിച്ച്, ഉദാഹരണ൦ മഹാ ഭാരതത്തിൽ അനേകം കാതങ്ങൾ അകലെ നടക്കുന്ന സംഭവങ്ങൾ സഞ്ജയൻ , അതായത് ധൃത രാഷ്ട്രരുടെ തേരാളിക്ക് കാണാൻ സാധിക്കും എന്ന് ആരെങ്കിലും പറഞ്ഞാൽ, ഹിന്ദു മതത്തിൽ പെട്ട കുട്ടികൾ തന്നെ അതിനെ കളിയാക്കി കൊണ്ട് പോസ്റ്റുകൾ ഇടുകയും, പിന്നെ അത് കഴിഞ്ഞു. അവർ മൊബൈലിലെ ചില ബട്ടണുകൾ ഞെക്കി അനേകായിരം മൈലുകൾ അപ്പുറം സ്പെയിനിൽ ഹെല്മാന്റിക്കോ സ്റ്റെഡിയത്തിൽ നടക്കുന്ന ലാ ലിഗ ഫുട്ബോൾ മത്സര൦ നേരിട്ട കണ്ടു റയൽ മാദ്രിട് ഫുട് ബാൽ ക്ലബിന് വേണ്ടി ആർപ്പ് വിളിക്കുകയും ചെയ്യും. അവർക്ക് സ്പെയിനിൽ നിന്ന് തൽസമയ മത്സരം കാണാം . എന്നാൽ സഞ്ജയന് മഹാഭാരത യുദ്ധം നേരിട്ട കാണാൻ ഉള്ള “ വകുപ്പ്” ഇല്ല. കഷ്ടം തന്നെ കുട്ടികളെ. കാരണം അന്ന് സയൻസ് ആൻഡ്‌ ടെക്നോളജി ഇല്ല, ഇന്ന് ആണ് ഈ വക എല്ലാം വികസിച്ചത്. ആകാശിക് റെക്കോര്ഡ് എന്നാൽ കളിയാക്കി ചിരിക്കും, എന്നാൽ ക്ലൗഡ് കമ്പ്യൂട്ടിങ് എന്ന് കേട്ടാൽ, കണ്ണും തള്ളി ഇരിക്കും.

എന്താണ് ഹിന്ദു മതം? എന്താണ് അടിസ്ഥാന തത്വങ്ങൾ? ആർക്കു പുച്ഛം തോന്നിയാലും, ഈ മതം തന്നെയാണ്, ഇന്ന് വരെ ഉള്ള മതങ്ങളിൽ എറ്റവും പുരാതനം. ഏതു മതവും ദീർഘ കാലത്തിനു ശേഷം, മിത്തോളജി ആയി കരുതപ്പെടും. അങ്ങനെ ഒരു മിത്തോളജി ആയി തള്ളി മറിക്കപ്പെട്ട ഒരു മതം ആണ് ഹിന്ദു മതം. ഹരപ്പ കാലഘട്ടത്തിലേക്ക് ആണ് ഈ മതത്തിന്റെ വേരുകൾ തേടി പോകുമ്പോൾ നാം എത്തുക. ഈ മതത്തിനു ഒരു നാഥൻ ഇല്ല. പ്രത്യേകിച്ച് ഒരു തത്വം ഇല്ല. അടിസ്ഥാന പുസ്തകങ്ങൾ ആയ വേദങ്ങൾ വായിച്ചാൽ സാധാരണക്കാരന് മനസിലാവുകയില്ല. ഹിന്ദുക്കൾ കൂടുതൽ വായിക്കുന്ന പുസ്തകങ്ങൾ ആയ മഹാഭാരതം, രാമായണ൦ എന്നിവ വേദങ്ങൾ ആയി കണക്കാക്കപെട്ടിട്ടില്ല. അവ വേദങ്ങൾക്ക് വളരെ അധികം കാലം ശേഷം വന്നവാ ആണ്. ഈ വേദങ്ങളിൽ, കൃഷ്ണനെ കുറിച്ചോ , രാമനെ കുറിച്ചോ ഒന്നും പറഞ്ഞിട്ടും ഇല്ല.

സത്യം, അത് അനശ്വരവും ശാശ്വതവും ആണെന്നും, പല വഴികൾ ഉണ്ടെങ്കിലും, എല്ലാ വഴികളും സത്യത്തിൽ ആണ് അവസാനിക്കുക എന്നത് ഹിന്ദു വിശ്വാസത്തിന്റെ അടിസ്ഥാന തത്വം ആണ്. ഹിന്ദു മതം സത്യത്തിൽ ഏക ദൈവ വിശ്വാസത്തിൽ അധിഷ്ടിതം ആണ്. ബ്രഹ്മത്തിന്റെ അധികാരി ഏക ദൈവം ആയ ബ്രാഹ്മണൻ ( മറ്റേ ബ്രാഹ്മണൻ അല്ല ) ആണെന്നും, ആ ഉറവിടത്തിൽ നിന്ന് ആണ് എല്ലാ സൃഷ്ടികളും പുറപ്പെട്ടതെന്നും, അതിനാൽ ദുനിയാവിൽ ഉള്ള എന്തിനും. ചാണകത്തിന് പോലും ദൈവികമായ ഒരു ഛായാ ഉണ്ടെന്നും ആണ് ഹിന്ദു മതം നമ്മെ പഠിപ്പിക്കുക. കാരണം എല്ലാംബ്രഹ്മത്തിനും പരൻ ആയ പര ബ്രഹ്മത്തിൽ നിന്നും വരുന്നു. ഈ പര ബ്രഹ്മം എന്താണെന്നു വിശദീകരിക്കുക ആർക്കും സാധ്യം അല്ല. ഈ പര ബ്രഹ്മത്തിന്റെ ഭാഗങ്ങളാണ്, പല വിധ ദേവീ ദേവന്മാർ. അവർ അവരുടെ ധർമങ്ങളിലൂടെ പര ബ്രഹ്മ൦ കല്പീചിരിക്കുന്ന ജോലികൾ ചെയ്യുകയാണ്. തൽഫലമായി അവരെയും ആരാധിക്കുന്നു. നിരവധി ദേവീ ദേവന്മാർ, ഒന്നിച്ചു പര ബ്രഹ്മത്തിന്റെ ഉദ്ദേശം നിറവേറ്റാൻ ഒന്നായി പ്രവർത്തിക്കുന്നു. ഒരേ സമയം ഏക ദൈവ വിശ്വാസവും, അത് നിറവേറ്റാൻ ബഹു ദൈവ തത്വവും ഒന്നിച്ചു കൊണ്ട് പോകുന്ന ഒരു മതമാണ്‌ ഹിന്ദു മതം.അതു കൊണ്ട് തന്നെ മറ്റു മതങ്ങളെ വേർതിരിവ് കൂടാതെ കാണാൻ ഉള്ള നാച്ചുറൽ കഴിവ് ഒരു ഹിന്ദുവിന് ജന്മന ലഭിക്കുന്നു. പക്ഷെ ഹിന്ദുവിന്റെ ആ വിശാല മനസ്കത , മറ്റുള്ളവർ ചൂഷണം ചെയ്യുന്നു. അത് മനസിലാക്കാൻ ഉള്ള ആ സ്കിൽ ഹിന്ദുവിന് കുറവാണ്.

ആത്മാവ്, അതിന്റെ എന്നേക്കും ആയുള്ള നില നില്പ്, അത് ഹിന്ദു വിശ്വാസത്തിന്റെ പ്രധാന തത്വം ആണ്. പര ബ്രഹ്മത്തിന്റെ ഭാഗം ആയ ഈ ആത്മാവ്, പ്രപഞ്ചത്തിലെ എല്ലാ ജീവനും, ജീവൻ ഇല്ലാത്തതും ആയ വസ്തുക്കളിൽ വസിക്കുന്നു. അതിനാൽ പ്രപഞ്ചത്തിലെ ഏതു വസ്തുക്കളെയും ആരാധനയോടെ കാണുന്നതിൽ ഹിന്ദു മതം തെറ്റ് കാണുന്നില്ല. ഞാനും നിങ്ങളും, പര ബ്രഹ്മത്തിന്റെ പ്രതിഫലനങ്ങൾ ആകുമ്പോൾ, നാം എല്ലാവരും ദൈവ തുല്യർ ആണെന്നാണ്‌ ഹിന്ദു മതത്തിലേക്ക് ചുഴിഞ്ഞു നോക്കുമ്പോൾ മനസിലാകുക. നമ്മുടെ ധർമം , കർമം എന്നിവ സത്യത്തിന്റെ പാതയിൽ നിറവേറ്റുമ്പോൾ, നാം മോക്ഷത്തിനു അർഹരായിതീരുന്നു. ഇടക്ക് നാൾ കുക്കര്മങ്ങൾ ചെയ്യുമ്പോൾ, ആ ബാധ്യത സല്ക്ക്ർമം ചെയ്തു തീർക്കാൻ പബ്ലിക് സർവീസ് എന്നാ രീതിയിൽ പര ബ്രഹ്മം നമ്മെ ഭൂമിയിലേക്ക് തിരിച്ചു വിടുന്നു. കാരണം അദ്ദേഹം നിർമലനും, കളങ്കം ഇല്ലാത്തവനും ആയതിനാൽ, കളങ്കം ഇല്ലാത്ത ഒരു സത്തക്കേ ആ പുണ്യ ഉറവിടത്തിൽ വിലയം പ്രാപിക്കാൻ കഴിയൂ. 

വർണ സമ്പ്രദായം , ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം ആണ്. അത് അടിസ്ഥാനം അല്ല എന്നും ഒക്കെ ഇപ്പൊൾ ചില ഹിന്ദുക്കൾ പറഞ്ഞു പരതുന്നുണ്ട്. അവർ അത് വെറുതെ പൊതുജന സമ്മതി കൂടാൻ വേണ്ടി തള്ളി മറിക്കുന്നതാണ്. ജാതി വർണ സമ്പ്രദായം, ഹിന്ദു മതത്തിന്റെ വേറിട്ട ഫീച്ചർ ആണ്. ഋഗ് വേദം, മണ്ഡലം പത്തു, പുരുഷ സൂക്തം, അതായത് എല്ലാത്തിനും പരമൻ ആയുള്ള പുരുഷൻ, ഇദ്ദേഹത്തിൽ നിന്നാണ് മിക്ക പ്രാപഞ്ചിക ശക്തികളും പുറപ്പെടുന്നത്. ഋഗ് വേദം തന്നെ പല ഋഷിമാർ , അവരുടെ ആശയങ്ങൾക്ക് അനുസരിച്ച് ഉരുവിട്ട സൂക്തങ്ങൾ ആണ്. അപ്പോൾ. പലരും, അവർക്ക് ഏറ്റവും അനുയോജ്യം എന്നാ രീതിയിൽ ആണ് സൃഷ്ടാവിനെ വിശദീകരിച്ചിരിക്കുന്നത്. വേദങ്ങളിൽ ഉടനീളം ഇദ്ദേഹത്തെ പല പേരുകളാൽ പല ഋഷിമാരും പ്രകീർത്തിക്കുന്നു. അപ്പോൾ , പുരുഷ സൂക്തത്തിൽ പറയുന്നത്. പരമ പുരുഷൻ പലതിനെയും സൃഷ്ടിച്ചു. പന്ത്രണ്ടാം വാക്യത്തിൽ ആണ് അന്ന് നില നിന്ന വർണ സമ്പ്രദായത്തെ കുറിച്ച് ഋഷി എഴുതുന്നത്. ഒരു പക്ഷെ, അത് ജാതി വ്യവസ്ഥ ആയി മാറിയത് പിനീട് ആകണം. ബ്രാഹ്മണർ വായിൽ നിന്നും, കൈകളിൽ നിന്ന് ക്ഷത്രിയരും, തുടകളിൽ നിന്ന് വൈശ്യരും, കാലുകളിൽ നിന്ന് ശൂദ്രരും ഉത്ഭവിച്ചു എന്നതാണ്. അത് എന്ത് തന്നെ ആയാലും, എല്ലാം ഒരേ സ്ഥാനത്ത് നിന്ന് ഉത്ഭവിച്ചു എന്നാണു അർഥം. സത്യമായും ജാതി വേർതിരിവ് ഹിന്ദുക്കളുടെ ഇടയിൽ നില നിൽക്കുന്നു. ഇന്ന് വരെ ഒരു പി എസ സി പരീക്ഷ എഴുതത്തവൻ പോലും റിസർവേഷൻ കാരണം അവനു അവസരം നഷ്ടപ്പെട്ടതായി പോസ്റ്റിട്ടത് ഞാൻ കഴിഞ്ഞ ദിവസം കണ്ടതാണ്. മനു സ്മൃതിയിൽ ജാതി വേർതിരിവ് എങ്ങനെ സംഭവിക്കുന്നു എന്ന് കൂടുതൽ വിശദീകരിക്കുന്നു, പക്ഷെ ഒന്നോര്മിപ്പിക്കട്ടെ, ഹിന്ദു മതത്തിന്റെ അടിസ്ഥാനം വേദങ്ങൾ ആണ്, രാമായണവും , മഹാഭാരതവും പോലും മെയിൻ പുസ്തകങ്ങൾ അല്ല. ബാക്കി ഉള്ള പുസ്തകങ്ങൾ, ഉപനിഷത്ത്, പുരാണം എന്നിവ സപ്പോർട്ടിങ് ഫാക്ക്ട്ടുകൾ ആണെന്ന് മാത്രം. എങ്കിലും, ഇന്ന് വരെ ആരും പറ ബ്രഹ്മത്തെ കണ്ടിട്ടില്ല എന്നതാണ് സത്യ൦.
പുനർജന്മങ്ങളുടെ ചങ്ങലയിൽ നിന്ന്, നിങ്ങളുടെ ആത്മാവിനെ വിടുവിച്, പര ബ്രഹ്മത്തിൽ ലയിച്ചു ചേരുക ഇതാണ്, ഹിന്ദു മതത്തിന്റെ ലക്‌ഷ്യം. ചടങ്ങുകൾ, ആചാരങ്ങൾ ഇവയെല്ലാം ജന്മ ബന്ധനങ്ങളുടെ ചങ്ങലയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ഉള്ള സ്ട്രാട്ടെജികൾ മാത്രം ആണ്. പിന്നെ ഹിന്ദു മതത്തിന്റെ വേറൊരു പ്രത്യേകത, ആർക്കും “ബിമർഷിക്കാം” ആരും കൈയും കാലും വെട്ടില്ല.

ഇസ്ലാം മതം:

സ്ലാം മതത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ടത് , ആ മതത്തിന്റെ സ്ഥാപകൻ ആയ മുഹമ്മദ്‌ നബിയെ ആണ്. അദ്ദേഹത്തിന്റെ ജീവിതം, വിവാഹം എന്നിവയെ കുറിച്ച് അനവധി വിമർശനങ്ങൾ ഉണ്ടെങ്കിലും, അദ്ദേഹം വളരെ “മാസ്സ് “ ആയ വ്യക്തിത്വ൦ ആണ്. അത് തിരിച്ചറിയണം എങ്കിൽ, പഴയകാല അറേബ്യ, അവിടുത്തെ സംസ്കാരം, ജീവിത രീതി, എന്നിവ തീർച്ചയായും മനസിലാക്കേണ്ടതാണ്. ഇവയെല്ലാം ഇസ്ലാം മത രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ ആണ്. അതുകൊണ്ട് ഖുറാനിലെ വചനങ്ങൾ വെറുതെ അതെ പടി എടുത്ത് വിഴുങ്ങി അതിനെ വിമർശിക്കാൻ നിൽക്കരുത്. പല മതങ്ങളിൽ ആയി പല പ്രവാചകന്മാർ ഉണ്ടെങ്കിൽ, മുഹമ്മദ് നബിയെ ഏറ്റവും അവസാനത്തെ പ്രവാചകൻ ആയി ഇസ്ലാം കാണുന്നു. ഇനി വേറൊരു പ്രവാചകൻ ഇല്ല എന്നും, അതെ രീതിയിൽ, ദൈവവും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയത്തിനു അതീതമായി അദ്ദേഹം വിശദീകരിച്ചു എന്നും ഇസ്ലാം മത അനുയായികൾ വിശ്വസിക്കുന്നു. പക്ഷെ ഇസ്ലാം മതത്തെ കുറിച്ച് അറിയുന്നതിന് മുന്പ് അറിയേണ്ട വേറൊരു വ്യക്തി ഉണ്ട്. അദ്ദേഹം ആണ് ബൈബിളിൽ ഉള്ള എബ്രഹാം, അല്ലെങ്കിൽ ഇസ്ലാം മത വിശ്വാസികളുടെ ഇബ്രാഹീം. ആദം ഹവ്വ ജോടിയിൽ നിന്ന് വേരെടുത്ത അബ്രഹാം ആണ്, ഏക ദൈവ ആരാധനക്ക് ഒഫീഷ്യൽ ആയി തുടക്കം കുറിച്ച വ്യക്തി. ലോകത്ത് ആദ്യമായി സുന്നത്/circumcision സിറിയയിലെ ഏതെങ്കിലും ജിഹാദിയോ പൊന്നാനിയിലെ ഏതെങ്കിലും യുവാവോ അല്ല അത് എബ്രഹാം തന്നെ ആണ്. ഏതാണ്ട് നൂറു വയസിനോട് അടുപ്പിച്ചാണ് ദൈവം അബ്രാഹമിനോട് ഈ കാര്യം പറയുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, അത് വരെ അദ്ദേഹത്തിന് തന്റെ ഒഫീശ്യൽ ഭാര്യ ആയിരുന്ന സാറയിൽ നിന്ന് കുട്ടികൾ ഇല്ലായിരുന്നു എന്നതാണ്. ആദം ഹവ്വ കുലത്തിൽ നിന്ന് പുറപ്പെട്ടവരിൽ പലരും ബഹു ദൈവ. വിഗ്രഹ ആരാധകർ ആയിരുന്നു, ഇവരിൽ നിന്നെല്ലാം മാറി എബ്രഹാം ഏക ദൈവവിശ്വാസത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു. അബ്രഹാമിന്റെ യാത്രയെ കുറിച്ചുള്ള വിശദീകരണം, ബുക്ക്‌ ഓഫ് ജഷാർ എന്നാ പുസ്തകത്തിൽ വളരെ വിശദമായി എഴിതിയിട്ടുണ്ട്. വളരെ കർശനമായി ഏക ദൈവ വിശ്വാസം നടപ്പിലാക്കാൻ ശ്രമിച്ച ഒരു വ്യക്തിയാണ് അബ്രഹാം എന്നാണു അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് മനസിലാക്കാൻ കഴിയുക. ഇദ്ദേഹത്തിനു അനവധി പുത്രന്മാരുണ്ട്,. ഒഫീഷ്യലി ഒരു ഭാര്യ, പക്ഷെ നിരവധി സഹ ഭാര്യമാരും ഉണ്ട്. സഹ ഭാര്യമാരിൽ നിന്നുള്ള കുട്ടികൾക്ക് ലീഗൽ ടൈറ്റിൽ ഇല്ല. ദൈവനിയോഗം ആദ്യ പുത്രൻ ഒരു അടിമ സ്ത്രീയിൽ നുന്നു ഉണ്ടാകാൻ ഉള്ളതായിരുന്നു , അതിനാൽ, ഹാഗർ എന്നാ സ്ത്രീയിൽ നിന്ന് ഉണ്ടായ ഇഷ്മായീൽ ആണ് അദ്ദേഹത്തിന്റെ ആദ്യ പുത്രൻ. സാറാ ആദ്യം ഒക്കെ ഇഷ്മയീലിനെ താലോലിച്ചു എങ്കിലും സ്വന്തം കുഞ്ഞു പിറന്നപ്പോൾ, ആദ്യ കുഞ്ഞിനേയും അമ്മയെയും പുറത്താക്കാൻ നിർദാക്ഷിണ്യം ഭർത്താവിനോട് ആവശ്യപ്പെട്ടു എന്നതാണ്. ഏക ദൈവ വിശ്വാസിയും, വേറെ ഒന്നിനെയും ഭയം ഇല്ലാത്തവൻ ആയിരുന്നു എങ്കിലും, ഭാര്യയെ പേടി ഉണ്ടായിരുന്നു എന്ന് വേണം നാം കരുതാൻ. അതിനാൽ പെട്ടന്ന് തന്നെ ഈ യുവതിയെയും, പറക്കമുറ്റാത്ത കുഞ്ഞിനേയും, പറഞ്ഞു വിട്ടു എങ്കിലും, അദ്ദേഹം അവരെ കൈവെടിഞ്ഞില്ല. വേറൊരു വഴിക്ക് ഈ കുഞ്ഞിനു വേണ്ട സകല സഹായവും അദ്ദേഹം ചെയ്തു കൊടുത്തു എന്നതാണ്. ആ കുഞ്ഞിനെ ഇസ്ലാം മത വിശ്വാസികളുടെ കുലപതി നിസ്സംശയം വിളിക്കാം. Now let’s go to Mecca. 570 CE യിൽ ആണ് പ്രവാചകൻ ആയ മുഹമ്മദ്‌ നബി ജനിക്കുന്നത്. ചെറുപ്പത്തിൽ തന്നെ യഹൂദ മതം, ക്രിസ്ത്യൻ മതം, ഗോത്ര വർഗ വിശ്വാസം എന്നിവയെ കുറിച്ച് തന്നെ അദ്ദേഹം അറിയാൻ താല്പര്യം കാണിച്ചു എങ്കിലും, ഇവയിൽ ഒന്നും അദ്ദേഹം തന്റ്റെ സത്തയെ തിരിച്ചറിഞ്ഞില്ല. വളരെ ചെറുപ്പത്തിലെ അനാഥൻ ആയ ഈ കുട്ടി വളർന്നത് അദ്ദേഹത്തിന്റെ പിതാമഹാന്റെ ഒപ്പമാണ്. പിതാ മഹാന്റെ മാരൻ ശേഷം അദ്ദേഹം തന്റെ അമ്മാവൻ ആയ അബു താലിബ്നൊപ്പം വളർന്നു. അങ്ങനെ ജീവിച്ച ഒരു കുട്ടി ഒരു തത്വ ചിന്തകൻ ആയില്ലെന്കിലെ അത്ഭുതം ഉള്ളൂ. അപ്പോൾ പല വിധ മതങ്ങൾ നിറഞ്ഞാടിയ അറേബിയയിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു ആ മതങ്ങളിൽ ഒന്നും തന്നെ പരിപൂർണൻ ആയ ദൈവത്തെ കാണാൻ കഴിഞ്ഞില്ല എന്നതാണ്. ഈ ആത്മീയമായ ദാഹം, സത്യമായ ഒന്നാണ്. അത് പരമ്പരാഗത മതത്തിൽ പെട്ട വിശ്വാസികൾക്ക് ദാഹിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ ധ്യാനം, പ്രാർത്ഥന എന്നാ കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ സമയം ചിലവഴിച്ചിരുന്നു എന്നതാണ്. പല വിധ മതങ്ങളിൽ പെട്ടവർ എല്ലാം തന്നെ തീര്ധാടനതിനു പോയിരുന്ന ഒരു സ്ഥലമാണ് “കാ അബ”. ഇസ്ലാം വിശ്വാസം അനുസരിച്ച്, ഈ മന്ദിരം അബ്രഹാം അല്ലാഹുവിന്റെ കല്പന അനുസരിച്ച് തന്റെ മകൻ ആയ ഇഷ്മഈലും ഒന്നിച്ച പണിതതാണ്. അബ്രഹാമിന്റെ ജീവിതം നോകിയാൽ, പല തവണ അദ്ദേഹത്തെ extra terrestrial beings/ ഭൗമേതര ജീവികൾ വന്നു പല സന്ദേശങ്ങളും നൽകിയതായി കാണാൻ കഴിയും. ബുക്ക്‌ ഓഫ് ജാഷരിൽ, പല തരത്തിലുള്ള , പല ആകൃതിയിൽ ഉള്ള ഭൗമേതര ജീവികളെ കണ്ടതായി ഉള്ള വിശദീകരണം നമുക്ക് കാണാം. അങ്ങനെ ഈ കാ അബ പണിതു കൊണ്ടിരുന്നപ്പോൾ ഒരു ഭൗമേതര ജീവി അദ്ദേഹത്തിന് രണ്ടു അത്ഭുത കല്ലുകൾ നൽകുകയുണ്ടായി. എല്ലാ മത പുസ്തകങ്ങളിലും, ഇത്തരം ഭൗമേതര ജീവികളെ നമുക്ക് കാണാൻ കഴിയും. വേദങ്ങളിൽ കാണുന്ന സപ്തഋഷികൾ interstellar/ നക്ഷത്രങ്ങളുടെ ഇടയിലൂടെ ഉള്ള സഞ്ചാരികൾ ആണെന്നാണ് പറയുന്നത്. ഈ ഭൗമെതര ജീവികളാണ് എല്ലാ മതങ്ങളിലും ദൈവത്തിന്റെ സന്ദേശ വാഹകർ.

അപ്പോൾ എബ്രഹാം ഈ രണ്ടു കല്ലുകളും ക അബയിൽ സ്ഥാപിച്ചിട്ടുണ്ട്. By all chances അത് ഉൽക്ക ആകണം എന്ന് ഞാൻ കരുതുന്നു. അങ്ങനെ പ്രവാചകന്റെ യൗവന കാലത്ത്, ഈ ക അബ അല്പംമോടി പിടിപ്പിച്ചപ്പോൾ, ആ കല്ല്‌ തിരിച്ചു സ്വ സ്ഥാനത് വയ്ക്കാൻ എല്ലാവരും യോഗ്യനായി കണ്ടത്, വേറെ ആരെയും അല്ല, മുഹമ്മദ്‌ നബിയെ തന്നെ ആണ്. അപ്പോൾ അദ്ദേഹത്തിന്റെ ജീവിത ശൈലി , വ്യക്തി പ്രഭാവം സമൂഹത്തിലെ സ്ഥാനം എന്നിവയെ കുറിച്ച് സങ്കല്പിക്കാവുന്നത്തെ ഉള്ളു. അങ്ങനെ പ്രാർത്ഥന , ധ്യാനം, ചാരിറ്റി എന്നിവയുമായി അർത്ഥ പൂർണമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം വിവാഹിതൻ ആവുകയും, കാലാനന്തരം നിരവധി കുട്ടികളാൽ അനുഗ്രഹീതൻ ആകുകയും ചെയ്തു എന്നതാണ്. സ്വന്തം ബിസിനസും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

സ്ഥിരമായി അദ്ദേഹം ധ്യാനത്തിന് വേണ്ടി തിരഞ്ഞെടുത്ത സ്ഥലമാണ് ഹിര ഗുഹ. ഈ ഗുഹയിൽ വച്ചാണ്, ഭൗമെതര ജീവി ആയ ജിബ്രീൽ, അദ്ദേഹത്തിന് അല്ലാഹുവിന്റെ സന്ദേശം എത്തിക്കുന്നത്. മിക്കവാറും ഈ ഗുഹ parallel universe അതിലേക്കുള്ള ഒരു പോർട്ടൽ ആയിരിക്കണം, Multiverse Portal. ലോകത്ത് പലയിടത്തും ഈ പോര്ടല്സ് ഉണ്ടെങ്കിലും ഇപ്പോൾ മിക്കതും സീൽ ചെയ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും ഈ ഗുഹയിൽ വച്ചാണ്, അദ്ദേഹം തേടി നടന്ന ദൈവം ഏതാണോ ആ ശക്തിയെ കുറിച്ചുള്ള യഥാർഥ അറിവ് ലഭിച്ചത്. പക്ഷെ note the point, അദ്ദേഹത്തിനു ജിബ്രീൽ പറഞ്ഞ അറിവുകളെ ഉള്ളൂ. അല്ലാഹു എന്നാ പ്രതിഭാസത്തെ അദ്ദേഹം നേരിട്ട കണ്ടിട്ടില്ല. ഏതു മത പുസ്തകവും എടുത്തോളൂ, ദൈവം എന്നാ പ്രതിഭാസത്തെ ആരും കണ്ടിട്ടില്ല. പകരം, ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങളിലൂടെ ആണ്, മഹാ പുരുഷന്മാർ കടന്നു പോയിരിക്കുന്നത്. അതിനെ കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട്. al-An’aam 6:103 No visual perception can encompass Him, even though He encompasses all visual perception. He is the All-Subtle, the All-Aware

കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.(103)

ഇനി ഇസ്ലാം മതം അറിയാത്തവർക്ക് ഒരു പ്രധാന തെറ്റി ധാരണ ഉണ്ട്. പ്രവാചകൻ അവരുടെ ദൈവം അല്ല. ആ ഒരു ആംഗിളിൽ പലരും സംസാരിച്ചു കേട്ടിട്ടുണ്ട്.

ജിബ്രീൽ ഏതാണ്ട് ഇരുപതു വര്ഷം പ്രവാചകന് ഒപ്പം സഞ്ചരിച്ചു എന്നതാണ്. ഈ വർഷങ്ങൾ മുഴുവനും പലതരം വെളിപാടുകളുടെതാണ്. ഈ വെളിപാടുകളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം തനിക്ക് കിട്ടിയ വിശ്വാസത്തിലേക്ക് മറ്റുള്ളവരെ പരിവർത്തനം ചെയ്യാൻ തുടങ്ങുന്നത്. ഏക ദൈവ വിശ്വാസികൾ ആകാൻ അദ്ദേഹം നടത്തിയ പ്രബോധനങ്ങൾ പലരും ആദ്യം സ്വീകരിച്ചില്ല എന്നും, അദ്ദേഹത്തിന്റെ വചനങ്ങളെ പലരും തള്ളിക്കളഞ്ഞു എന്നതും ഒരു സത്യമാണു. 621 ഇല അദ്ദേഹം നടത്തിയ മറ്റൊരു പ്രവചനം പലരെയും ഞെട്ടിച്ചു എന്നുള്ളതാണ്. ബുറാക്ക് എന്നാ മാന്റ്ത്രിക ക്കുതിരയുടെ പുറത്ത് ഏറി ഒരു രാത്രി കൊണ്ട് അനേക മൈലുകൾ അപ്പുറം സ്ഥിതി ചെയ്ത ജെറുസലേമിൽ എത്തുകയും, അവിടെ നിന്ന് സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും, പല പഴയ പ്രവാചകരെ കാണുകയും ചെയ്തു എന്നതാണ് ആ പ്രവചനം. ഈ സ്വർഗരോഹന സമയത്താണ് ഒരു ഇസ്ലാം മത വിശ്വാസി അഞ്ചു നേരം നിസ്കരിക്കണം എന്നാ ദിവ്യ ഉപദേശം അദ്ദേഹത്തിന് ലഭിക്കുന്നത്. ഈ യാത്രയിൽ നേരിട്ട അനുഭവങ്ങൾ അൽ ഇസ്ര എന്നാ അധ്യായത്തിൽ വായിക്കാൻ കഴിയും. ഈ അധ്യത്തിൽ മനുഷ്യരും , ഭൗമെതര ജീവികളും തമ്മിലുള്ള inter breeding നെ കുറിച്ചും പറഞ്ഞിരിക്കുന്നു. ഏഴു തര൦ ആകാശങ്ങളും,. ഭൂമിയും ഉണ്ടെന്നാണ് ഈ അധ്യായത്തിൽ പറഞ്ഞിരിക്കുന്നത്. എങ്കിലും അല്ലാഹുവിനെ മറ ഇല്ലാതെ കണ്ടതായി അദ്ദേഹം പറയുന്നില്ല. എല്ലാ മത പുസ്തകങ്ങളിലും, പറയുന്നത്, ഭൂമിക്കപ്പുറം വേറെ ലോകങ്ങൾ ഉണ്ടെന്നും, അവിടെ ജീവ ജാലങ്ങൾ സ്ഥിതി ചെയ്യുന്നു എന്നുമാണ്. പക്ഷെ അവയിൽ ഒന്നും പോലും കണ്ടു പിടിക്കാൻ സയൻസിനു ഇത് വരെ കഴിഞ്ഞിട്ടില്ല എന്നും ഓർക്കണം. അതെന്തും ആയിക്കൊള്ളട്ടെ. ഒരേ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളൂ എന്നാണു ഖുറാൻ ആവർത്തിച്ച്‌ ആവർത്തിച്ചു പറയുന്നത്.

അങ്ങനെ 622 ൽ അദ്ദേഹം തന്റെ അനുയായികളെയും കൂട്ടി മദീന എന്നാ നഗരത്തിലേക്ക് സെറ്റിൽ ചെയ്യാൻ നടത്തിയ യാത്രയെ ആണ് ഹിജ്റ എന്ന് പറയുന്നത്. ഈ വാക്കിന്റെ അർഥം തന്നെ പുറപ്പാട്‌ എന്നാണു. മെക്കയിൽ അദ്ദേഹത്തെ തള്ളിക്കളയുന്ന ധാരാളം ആൾക്കാർ ഉണ്ടായിരുന്നു. പക്ഷെ മേക്കയെക്കാൾ സ്വീകാര്യത അദ്ദേഹത്തിന് മദീനയിൽ ലഭിച്ചു എന്നതാണ്. അവിടെ ഉണ്ടായിരിന്ന നിരവധി മതത്തിൽ പെട്ടവരെ തന്റെ മത സംഹിത പറഞ്ഞു മനസിലാക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ബൈബിളിൽ ഒരു വചനം ഉണ്ട്.” ഒരു പ്രവാചകൻ, സ്വന്തം നാട്ടിൽ ഒരിക്കലും സ്വീകാര്യത ലഭിക്കുക ഇല്ല “ ഏതു വമ്പൻ ആണെങ്കിലും, സ്വന്തം നാട്ടിൽ അവനു വലിയ വിലയൊന്നും കാണുകയില്ല എന്നതാണ്. മദീനയിൽ വച്ചാണ് ഒരു പുതിയ നിയമ സംഹിത അദ്ദേഹം തയ്യാറാക്കുന്നത്. ഈ സംഹിതയെ “Constitution of Medina’ എന്ന് വിളിക്കുന്നു. ഇത് വളരെ സങ്കീർണമായ ഒരു ഡേറ്റ ആണ്. വായിച്ചു മനസിലാക്കാൻ വളരെ പ്രയാസം ആണ്. പക്ഷെ അതിന്റെ ഉദ്ധേശ൦, പല വിധ മതങ്ങൾക്കിടയിൽ ഒരുമ കൊണ്ട് വരുക എന്നതാണ്. അൽപ നാളുകൾ കഴിഞ്ഞു അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം വർദ്ധിക്കുകയും, ഇവർ ഒന്നിച്ചു മെക്ക കീഴടക്കാൻ ആയി പുറപ്പെടുകയും ചെയ്തു. ആ യുദ്ധത്തിൽ വിജയിച്ച അദ്ദേഹം നേരെ ക അബയിൽ കടന്നു അവിടെ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഒരു ഏക ദൈവ വിശ്വാസി ആയ എനിക്ക് അദ്ദേഹത്തിന്റെ പ്രവർത്തി ഒരിക്കലും തെറ്റാണ് എന്ന് പറയാൻ കഴിയുകയില്ല.

അന്ത്യ വിധി നാളുകളിലേക്ക് നന്നായി തയ്യാറെടുക്കുകയും, ഏക ദൈവം ആയ അല്ലാഹുവിന്റെ സവിധത്തിൽ ഉയിർത് എഴുനേൽക്കുകയും ചെയ്യുക എന്നാതാണ് ഇസ്ലാം മത വിശ്വാസികളുടെ ലക്‌ഷ്യം.

ഖുറാൻ , പ്രവാചകന് ലഭിച്ച വെളിപാടുകളുടെ ഒരു പുസ്തകമാണ്, ഇ പുസ്തകം അധേഹത്തിൽ നിന്ന് ശ്രവിച്ചവർ അതെ പടി പകർത്തി എഴുതിയിരിക്കുന്നതാണ്. 114 അദ്ധ്യായങ്ങൾ ഉണ്ട്, ഈ അധ്യായങ്ങളെ സുരാ എന്നാണു വിളിക്കുക 6236 വചനങ്ങളും ഉണ്ട്. പ്രാർത്ഥന , ഖുറാൻ പറയണം എന്നിവ അറബി ഭാഷയിൽ ആയിരിക്കണം എന്നാണു. ഹാദിത് എന്നാതു, പ്രവാചകന്റെ ജീവിതത്തെ കുറിച്ച് മറ്റുള്ളവർ എഴുതിയ ലേഖനങ്ങൾ ആണ്. അദ്ദേഹത്തിന്റെ ജീവിത ചര്യ, പ്രബോധനങ്ങൾ,. എന്നിവ അതിൽ കാണാൻ കഴിയും. ഇവ രണ്ടിന്റെയും ഒരു കൂട്ടായ്മ ആണ് ശരിയത് നിയമങ്ങൾ. ഇവ തങ്ങളുടെ മൂല്യങ്ങൾ, ആശയങ്ങൾ, ആദർശം എന്നിവ സംരക്ഷിക്കാൻ ഉചിതം ആണെന്ന് ഇസ്ലാം മത വിശ്വാസികൾ കരുതുന്നു.

ഇസ്ലാമിന്റെ അഞ്ചു തത്വങ്ങൾ ഇവയെല്ലാം. ഷഹദ, സലാഹ്, സക്കാത്ത്, ഹജ്ജ്, ഉപവാസം

ശഹാദ : അല്ലാഹു അല്ലാതെ വേറൊരു ദൈവം ഇല്ലയെന്നും. ആ ദൈവത്തിനോട് മാത്രം ആണ് ഒരു ഇസ്ലാം മത വിശ്വാസി കടപ്പെട്ടിരിക്കുന്നത് എന്നും, ഈ ദൈവത്തിന്റെ പ്രവാചകൻ മോഹ്ഹം നബി മാത്രമാണെന്നും എന്നുള്ള വിളിച്ചു പറയൽ ആണ് ശഹാദ . അതുകൊണ്ട്, അല്ലാഹു സെൻറർ പോയിന്റ് അല്ലാത്ത , ഒരു ആഘോഷം, കർമം, നിയമ൦, ജനക്കൂട്ടം, രാജ്യം, എന്നിവ ഇസ്ലാം മത വിശ്വാസികൾക്ക് താല്പര്യം ഇല്ല . അത് അവരുടെ കുറ്റം അല്ല.

സലാഹ് എന്നാൽ പ്രാർത്ഥന ആണ്. എല്ലാ ഇസ്ലാം മത വിശ്വാസികളും ദിവസം അഞ്ചു നേരം പ്രാര്തിക്കണം എന്നതാണ്. ആര്ത്തവ൦ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആല്ലാഹുവിനു അതൊരു പ്രശ്നം അല്ല. പ്രാർത്ഥന ക അബയെ അഭിമുഖീകരിച്ചു ആയിരിക്കണം.

സക്കാത്ത് എന്നാൽധാന ധർമം.

Sawm ഉപവാസം

ഹജ്ജ് സ്ത്രീ പുരുഷ ഭേദമേന്യേ മെക്കയിൽ പോയി തീര്ഥാടനം അനുഷ്ടിക്കുക എന്നതും ഇസ്ലാം മത വിശ്വാസികൾക്ക് നിർബന്ധം ഉള്ള കാര്യം ആണ്.

ഇനി എന്താണ് ഈ സുന്നി ഷിയാ പോരാട്ടം ?

പ്രവാചകന്റെ മരണ ശേഷം, ആരാകും നേതാവ് എന്നാ തർക്കം ശക്തമായി. കൂടുതൽ പേരും, അദ്ദേഹത്തിന്റെ ഭാര്യാപിതാവ്‌ ആയ അബു ബക്കർ ആണ് അടുത്ത നേതാവാകാൻ യോഗ്യൻ എന്ന് അഭിപ്രായപ്പെട്ടു. അവരാണ്, സുന്നി. എന്നാൽ, അദ്ദേഹത്തിന്റെ മരുമകൻ ആയ Ali ibn Abi Talib ആണ് യോഗ്യൻ എന്നു അവകാശപ്പെട്ടവർ ആണ് ഷിയാ. സുന്നി വിഭാഗത്തിൽ പെട്ടവരാണ് ഭൂരിഭാഗവും,. ഷിയകൾക്ക് ഇസ്ലാമിലെ പല നിയമങ്ങളോടും ആശയ പരമായ ഭിന്നതകൾ ഉണ്ട്. 

എല്ലാ പുണ്യ പുരുഷന്മാരുടെയും അന്ത്യം എന്തുകൊണ്ട് ദയനീയം ആകുന്നു എന്നത് ഒരു ചോദ്യം തന്നെയാണ്. പ്രവാചകന്റെ മരണവും വ്യത്യസ്തമല. പക്ഷെ അതിനെ കുറിച്ച് വളരെ അധികം വാദ പ്രതിവാദങ്ങളും ഉണ്ട്.

ഇനി അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യമാരെ കുറിച്ച് പറയാതെ നിവൃത്തിയില്ല. നിരവധി സ്ത്രീകൾ അദ്ദേഹത്തിന്റെ ഭാര്യമാർ ആയി ഉണ്ടായിരുന്നു എന്നതാണ്. അവരിൽ ആയിഷ എന്നാ ഭാര്യയെ വിവാഹം ചെയ്തത് സംബന്ധിച്ച് നിരവധി വിമർശനങ്ങൾ ഉണ്ട്. കാർമിക ബന്ധങ്ങൾ, അവ യെ ഒരിക്കലും തടയാൻ കഴിയുകയില്ല. ദൈവ നിശ്ചയം ആയതു സംഭവിക്കുകയും ചെയ്യും. പക്ഷെ ആയിഷയുടെ ജീവിതം നോക്കുമ്പോൾ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു കാഴ്ചയാണ് നാം കാണുക. അവർ ഒരിക്കലും ബന്ധനസ്തയായ ഒരു സ്ത്രീ ആയിരുന്നില്ല. പ്രവാചകൻ ഒരിക്കലും അവരിലെ ആ ഒരു സ്പാർക്കിനെ കെടുത്തി ക്കളയാൻ നോക്കിയതും ഇല്ല. അവർ പ്രവാചകന്റെ ജീവിതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല യുദ്ധങ്ങളിൽ പോലും പങ്കെടുത്തു എന്നത് വിസ്മയകരമായ സംഗതി ആണ്. പ്രവാചകന്റെ അസാന്നിധ്യത്തിൽ അവർക്ക് മതപരമായ സംശയങ്ങൾ തീർക്കാനുള്ള അധികാരവും ഉണ്ടായിരുന്നു എന്നതാണ്.

എന്ത് തന്നെ ആയാലും ഒരു തികഞ്ഞ ഇസ്ലാം മത വിശ്വാസിയെ അവന്റെ അഞ്ചു മത പ്രമാണങ്ങൾ തെറ്റിച്ചു ജീവിക്കുന്നത് കാണാൻ കഴിയുകയില്ല. അവർക്ക് കടപ്പാട് അവരുടെ ദൈവത്തോടും, പ്രവാചകനോടും മാത്രമാണ്. ഏതു പ്രതിസന്ധിയിൽ ആയാലും, സ്വന്ത൦ വിശ്വാസത്തെ കൈ വെടിയുക അവർക്ക് സാധ്യമല്ല. അന്തിമ വിധിനാളിൽ അല്ലാഹുവിനോദ് ചേരണം എങ്കിൽ. ഈ നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അവനു കഴിയുകയില്ല. അല്ലാഹുവിനും, പ്രവാചകനും എതിരായ ഒരു വാക്ക് പോലും ഇസ്ലാം മത വിശ്വാസികൾ പ്രോത്സാഹിപ്പിക്കില്ല. അത് ഒരു അച്ചടക്കത്തിന്റെ ഭാഗമാണ്. ആ ഒരു ആത്മ വിശ്വാസം , അതാണ്‌ ആ ജനതയെ ഒന്നിപ്പിക്കുന്നതും, ശക്തരാക്കുന്നതും. ഏക ദൈവ വിശ്വാസം വളരെ ശക്തമാണ്, ബഹു ദൈവ ആരാധകർക്ക് ഇല്ലാത്ത ഒരു “ പഞ്ച് “ അതിനുണ്ട്. അവർക്ക് ഇല്ലാത്ത ഒരു ക്ലാരിറ്റി ഏക ദൈവ വിശ്വാസികൾക്ക് ഉണ്ട്. It is totally different, encouraging and motivating. അത് ബഹു ദൈവ ആരാധകർക്ക് മനസിലാകണം എന്നില്ല, ഏക ദൈവ ആരാധന കർശനം ആയി ഫോളോ ചെയ്യുന്ന എന്നാ വ്യക്തി എന്നാ നിലയിൽ, എനിക്ക് അത് കൃത്യമായി പറയാൻ കഴിയും. അങ്ങനെ ഉള്ള ഒരു വ്യക്തിക്ക് ബഹു ദൈവ ആരാധകരുടെ/ മത ആഘോഷങ്ങൾ, ചടങ്ങുകൾ, ആഘോഷങ്ങൾ, രീതികൾ എന്നിവ പിന്തുടരാൻ കഴിയില്ല. അതിനാൽ ഞാൻ അങ്ങനത്തെ ആഘോഷങ്ങൾക്കും പോകാറില്ല അത് എന്റെ വീട്ടിൽ ആയാലും.. പക്ഷെ ഞാൻ ഒരു മതവും ഫോളോ ചെയ്യുന്നില്ല. ദൈവത്തോട് അടുക്കണം എങ്കിൽ, മതം, പുരോഹിതൻ, വിഗ്രഹം, എന്തെങ്കിലും പ്രത്യേക സംഹിത, ആചാരങ്ങൾ, ചിട്ടകൾ, ചടങ്ങുകൾ എന്നിവയുടെ ഒക്കെ ആവശ്യം ഉണ്ടെന്ന എനിക്ക് തോന്നുന്നില്ല. ഇതൊക്കെ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നതും ഇല്ല. ജ്യോല്സ്യത്തിനു മതം ഇല്ല.

അടുത്ത തവണ, ക്രിസ്ത്യൻ, ജൂടായിസം. ഇതാണ് ഈ ഉള്ളവളുടെ ഫെയ്സ് ബുക്ക്‌ പേയ്ജ്
https://www.facebook.com/JayAstrogospel/?modal=admin_todo_tour

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ,

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. ജോലി, സഹ പ്രവർത്തകർ എന്നിവയിൽ നിന്നുള്ള സന്കീര്ന അവസ്ഥകൾ പ്രതീക്ഷിക്കുക. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, എന്നിവയും ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു . വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. സജീവമായിരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക..

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ സ്വാധീനിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക . പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. . വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. സൂര്യൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ ഈ ആഴ്ച സൂര്യൻ ഉദിക്കും. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP