Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

2020 ൽ ഇന്ത്യ തിളയ്ക്കുന്നത് എന്തിന് വേണ്ടി? ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

2020 ൽ ഇന്ത്യ തിളയ്ക്കുന്നത് എന്തിന് വേണ്ടി? ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ബ്രിഹദ സംഹിതയിൽ വരാഹമിഹിരൻ പറയുന്ന ഒരു പ്രത്യേക കാര്യം ഉണ്ട് . “ ഒരേ മാസം സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും വന്നാൽ, രാജാക്കന്മാരുടെ പതനം സുനിശ്ചിതമാണ്. ഈ പതനം അവരുടെ സ്വന്തം സൈന്യതാൽ ആയതിനാൽ രക്ത രൂക്ഷിത യുദ്ധങ്ങളും പ്രതീക്ഷിക്കുക . അഞ്ചാം അധ്യായത്തിൽ ഇരുപത്തി ആറാമത്തെ വചനത്തിൽ ആണ് ഈ വിവരം ചേർത്തിട്ടുള്ളത്. 

ഹിന്ദു കലെണ്ടർ അനുസരിച്ച്, പൗഷ മാസം 2019 ഡിസംബർ 22 നു തുടങ്ങി ജനുവരി 20 നാണ്  അവസാനിക്കുക . ഡിസംബർ 26  നു പൂർണമായ സൂര്യഗ്രഹണം ഉണ്ടായി എങ്കിൽ ജാനുവരി പത്തിന് പൂർണ ചന്ദ്രഗ്രഹണം ആണ് ഉണ്ടാകുക. അതായത് ഈ പൗഷ മാസം, സൂര്യ ഗ്രഹണവും, ചന്ദ്ര ഗ്രഹണവും ഒന്നിച്ചു എത്തുന്നു എന്നർത്ഥം. 

Stories you may Like

ബ്രിഹദ സംഹിത ,  mundane ജ്യോതിഷത്തെ കുറിച്ച് ആഴത്തിൽ ഉള്ള ഒരു പുസ്തകമാണ്. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വരാഹ മിഹിരൻ, ഈ പുസ്തകത്തിൽ  Sunspots നെ അടിസ്ഥാനമാക്കി എങ്ങനെ പ്രവചനങ്ങൾ നടത്താം എന്നുള്ളത് വളരെ വിശാലമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് വളരെ പ്രശസ്തനായ ഒരു ജ്യോതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഈ Sunspots നെ അദ്ദേഹം തമസ കിലക എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.  ആദ്യത്തെ ടെലസ്കൊപ് കണ്ടു പിടിച്ചത് 1608 ൽ ആണെന്ന് നാം ഓർക്കണം. Mundane ജ്യോതിഷം പഠിക്കുന്നവർക്ക് വളരെ ഏറെ പ്രയോജനപ്പെടുന്ന ഒരു പുസ്തകമാണ് ബ്രിഹദ് സംഹിതം. ഞാൻ ഈ ലേഖനം എഴുതാൻ ഒരു പ്രത്യേക കാരണവും കൂടി ഉണ്ട്. കഴിഞ്ഞ ക്ലാസിൽ എന്റെ ഗുരുജി ശ്രീ കെ എൻ റാവുജി പറഞ്ഞ ഒരു കാര്യം ഉണ്ട്.  “ നിങ്ങൾ പെൺകുട്ടികൾ, ചുണ്ടിൽ ചായവും തേച്ചും കൊണ്ട് പ്രേമം എന്ന് സഫലം ആകും, വിവാഹം എന്ന് നടക്കും, ജോലി എന്ന് ലഭിക്കും എന്നുള്ള പ്രവചനവും നടത്തി സമയം കളയുന്നു. നിങ്ങൾ mundane അസ്ട്രോലോജിയെ കുറിച്ച് ധൈര്യപൂർവ്വം പറയാൻ തയ്യാറാകണം.” ഇത്രയും വർഷമായിട്ടും അദ്ദേഹത്തിന്റെ  വിദ്യാർത്ഥിനികൾ ഈ ശാഖയിൽ ഒരു റിസ്ക്‌ എടുക്കാത്തതിൽ അദ്ദേഹം വളരെ അസന്തുഷ്ടൻ ആണ്. പ്രളയ കാലം വരുമോ, മഴ പെയ്യുമോ. കൃഷി നന്നാകുമോ അതൊക്കെ ഒരു പ്രത്യേക കാൽക്കുലേഷൻ ആണ്. വ്യക്തികളുടെ ജാതകം പറയുന്ന എല്ലാവര്ക്കും അത് വഴങ്ങണം എന്നില്ല. ഏതോ ഒരു ജ്യോത്സ്യന്റെ പ്രളയകാല പ്രവചനം തെറ്റിപ്പോയത്തിനു ഇൻബോക്സിൽ വന്നു എന്നെ ചീത്ത വിളിച്ചവർ ഉണ്ട്. 

ബ്രിഹദ് സംഹിതയിൽ അഞ്ചാം അധ്യായത്തിൽ തന്നെ നാല്പത്തി ഒന്നാമത്തെ വചനത്തിൽ പറയുന്നത്, ധനു രാശിയിൽ സൂര്യഗ്രഹണമോ , ചന്ദ്ര ഗ്രഹണമോ നടന്നാൽ, മന്ത്രിമാർ, വിദേഹ രാജ്യം അതായത് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗം വസിക്കുന്നവർ, മുല്ലാ വിഭാഗം ( ഇസ്ലാമിക് തിയോളജിയന്മാർ ) , പഞ്ചാല ദേശത് അതായത് , വൈദ്യശാസ്ത്രത്തിൽ മികച്ചു നിൽക്കുന്നവർ, കച്ചവടക്കാർ, മാരകായുധം പ്രയോഗിക്കുന്നതിൽ വിദഗ്ദർ, ഇവരെല്ലാം നശിച്ചു പോകും എന്നാണു . ഗ്രഹണങ്ങളെ പത്തു തരത്തിൽ ആയി വിഭജിച്ചിരിക്കുന്നു. സവ്യ, അപസവ്യ, ലെഹന ,ഗ്രസന, നിരോധ, അവമർദന, അരോഹ, ആഗ്രഹത, മാധ്യമത, തമോന്ത്യ. 

Mundane ജ്യോതിഷത്തിൽ എന്തിനും ഏതിനും ഒരു ജാതകം ഉണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം വച്ചിട്ടാണ് ഇന്ത്യയുടെ ജാതകം കുറിച്ചിരിക്കുന്നത്. 

ഇതാണ് ഇന്ത്യയുടെ ബെർത്ത്‌ ചാർട്ട്:-

 

നമ്മുടെ ജീവിതത്തിലെ 36, 72 എന്നീ വയസുകൾക്ക് ജ്യോത്സ്യത്തിൽ വലിയ പ്രാധാന്യം ആണുള്ളത്. ഈ രണ്ടു വയസുകളിൽ നമ്മുടെ ജീവിത്തിലെ turning പോയിന്റുകൾ ആയിരിക്കും. യുക്തിവാദികൾക്കും ഇത് ബാധകമാണ്. അത് പോലെ നമ്മുടെ രാജ്യത്തിനും. സ്വതന്ത്ര്യലബ്ടിക്ക് 36 വർഷങ്ങൾ കഴിഞ്ഞ  അവസരമാണ്, ശ്രീമതി ഇന്ദിര ഗാന്ധി വെടിയേറ്റ്‌ മരിച്ചത് എന്ന് നാം മറന്നു കൂടാ, അതിനു തൊട്ടു മുൻപേ രാജ്യത്തെ മൊത്തം ഇളക്കി മറിച്ച  ബ്ലൂ സ്റ്റാർ ഓപ്പറേഷൻ,  അതിനു ശേഷം സിക്ക് കൂട്ടക്കൊല അതെ തുറന്നുണ്ടായ സങ്കീർണതകൾ, ഇവയെല്ലാം ഈ വയസിൽ ആണ് നടന്നിട്ടുള്ളത്. ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യ൦ ലഭിച്ചതിനു ശേഷം ഉള്ള എഴുപത്തി രണ്ടാമത്തെ വർഷമാണ്‌.  ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ കാഠിന്യം ഉണ്ടാകും എന്നാണു ഇന്ത്യയുടെ ജാതകം സൂചിപ്പിക്കുന്നത്,

വർഷത്തിന്റെ തുടക്കത്തിൽ നിരവധി ഗ്രഹങ്ങൾ എട്ടാം ഭാവത്തിലൂടെ നീങ്ങുന്നു.  ഓരോ ഭാവത്തിനും ഓരോ അർഥങ്ങൾ ഉണ്ട്. എട്ടാം ഭാവം ജാതകത്തിലെ രണ്ടാമത്തെ നെഗറ്റീവ് ഭാവം ആണ്. ഈ ഭാവം നോക്കിയിട്ടാണ് നാം ജീവിതത്തിൽ സ്റ്റേബിൾ ആകാൻ എത്ര സമയം എടുക്കും, എത്ര മാത്രം derailing നമ്മുടെ ജീവിതത്തിൽ നടക്കും, അപമാനം എത്ര ശതമാനം നമ്മെ ഫോളോ ചെയ്യും,  പലപ്പോഴും നാം തീരുമാനിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട് അവസാന നിമിഷം വഴുതിപ്പോകുന്നു , ലോട്ടറി അടിക്കുമോ, ഷെയർ മാർക്കറ്റിൽ തകർക്കുമോ അതോ തകരുമോ, ലഹരി പദാർഥങ്ങളുടെ അടിമ ആകുമോ, റീഹാബിൽ കഴിയേണ്ടി വരുമോ , വിവാഹ ജീവിതം സുഖപ്രദമാകുമോ, ബെഡിൽ നിങ്ങൾ ഒരു പുലിയാണോ, അതോ വാടിതളർന്ന ഏതെങ്കിലും പച്ചക്കറിയാണോ , പിമ്പിങ് ഒരു പ്രൊഫഷൻ ആയി ഏറ്റെടുക്കാൻ പറ്റിയ വ്യക്തിയാണോ, ഒരു എസ്കോർട്ട് സർവീസ് തുടങ്ങാനുള്ള “ഇത് “ നിങ്ങൾക്കുണ്ടോ, , സാമ്പത്തിക ലാഭത്തിനു വേണ്ടി എന്ത് വൃത്തികെടും ചെയ്യാൻ തക്ക ഉളുപ്പില്ലായ്മ ഉള്ള വ്യക്തി ആണോ നിങ്ങൾ, നിങ്ങളുടെ പൈതൃക സ്വത്തു ലഭിക്കുമോ, അല്ലെങ്കിൽ അത് ലഭിക്കാൻ കേസ് നടത്തേണ്ടി വരുമോ, പങ്കാളിത ബിസിനസിൽ നിങ്ങൾ പച്ച തൊടുമോ, എത്ര മാത്രം ലോണുകൾ നിങ്ങൾക്ക് ഉണ്ടാകാം, കടങ്ങൾ ജീവിതകാലം വീട്ടി തീരുമോ? അല്ലെങ്കിൽ മരണം വരെ ലോണുകളുടെ നിഴൽ നിങ്ങളെ പിന്തുടരുമോ, എത്ര നാൾ ജീവിക്കും, നിങ്ങൾക്ക് മാരക രോഗങ്ങൾ ഉണ്ടാകുമോ, മാനസിക സമ്മർദ്ദങ്ങൾ കൂടുതലായി മാനസിക രോഗി ആയി തീരുമോ, നിങ്ങൾടെ ജീവിതത്തിൽ സാമ്പത്തിക നീക്കങ്ങൾ എത്ര എന്നിങ്ങനെ അനേകം കാര്യങ്ങൾ നോക്കി അറിയുക. ഈ ഭാവം ആണ് നമ്മുടെ രാജ്യത്തിന്റെ ചാർട്ടിൽ ഇപ്പോൾ ആക്ക്ട്ടീവ് ആയിരിക്കുന്നതു. അതുകൊണ്ട് തന്നെ രാജ്യത്തെ വച്ച് നോക്കുമ്പോൾ, പല വിധത്തിൽ ഉള്ള ഉയർച്ച താഴ്ചകൾ ആണ് നമ്മെ കാത്തിരിക്കുന്നത്. ഈ അവസ്ഥയിൽ നാം എല്ലാവരും തന്നെ ആ ഭാരം ഏറ്റെടുക്കേണ്ടി വരും എന്നർത്ഥം. ഈ ഭാരം, മാനസിക സംഘർഷങ്ങൾ ആയും സാമ്പത്തിക ഭാരങ്ങൾ ആയും നമ്മെ പിന്തുടരും. ഞാൻ ഉൾപ്പെടെ ആർക്കും ഈ അവസ്ഥയിൽ നിന്ന് മാറി നിൽക്കാൻ കഴിയുകയില്ല. നമ്മുടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ നീങ്ങുന്നു, പല പൊതു മേഖല സ്ഥാപനങ്ങളും ഇപ്പോൾ വിൽക്കുന്നു, ഇനിയും പല രീതിയിൽ ഉള്ള സാംബത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക. 

കഴിഞ്ഞ സൂര്യ ഗ്രഹണ൦, ധനു രാശിയിലും, ഈ ചന്ദ്ര ഗ്രഹണം, മിഥുനം രാശിയിലും ആയിരിക്കും. മിഥുനം രാശി, ചെറു ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ, നെറ്റ് വർക്കിങ്, ചെറു ഗ്രൂപുകലുമായുള്ള പ്രവർത്തനം, എന്നിവയുടെതാണ്. ഈ ചന്ദ്ര ഗ്രഹണം കഴിയുന്ന വേളയിൽ, ചെറു ഗ്രൂപ്പുകൾ കൂടുതലായി പുറത്ത് വന്നു വിപ്ലവം നയിക്കും എന്നാണു.

ഈ ഗ്രഹ നീക്കങ്ങൾ സൂചിപ്പിക്കുക. അധികാരികൾ, മുതിർന്ന പുരുഷന്മാർ, ലീഗൽ സിസ്റ്റം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ദൂര യാത്രകൾ, ഭാഗ്യം, പുരോഗതി, civil uprising, ഫിനാൻസ്, എന്നാ വിഷയങ്ങളിൽ വളരെ അധികം സങ്കീർണതകൾ ഉണ്ടാകും എന്നാണ്. ശനി അടുത്ത രണ്ടര വർഷക്കാലത്തെ വാസത്തിനു വേണ്ടി ജാനുവരി മകരം രാശിയിലേക്ക് നീങ്ങുമ്പോൾ ഗവ്ന്മേന്റ്റ് , പൊളിറ്റിക്സ്, എന്നാ വിഷയങ്ങൾ നമ്മെ പല രീതിയിലും restrict ചെയ്യുന്നതാണ്.  CAA മാത്രമല്ല, വേറെ പല രീതിയിലും ഉള്ള പരിമിതികളും നമ്മെ തേടി എത്തും. അല്പം ആസാദി കുറവുള്ള നാളുകളിലേക്ക് ആണ് നാം യാത്ര ചെയ്യുന്നത് എന്നർത്ഥം.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വീടിനെ കുറിച്ചും പുതിയ പ്ലാനുകൾ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും.  . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാകും. ഇവയിൽ തടസങ്ങളും ഉണ്ടാകാം.  .   എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, .  വിദേശ ബന്ധം,  ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും  , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മൾട്ടി ടാസ്കിങ് അവസ്ഥയിൽ ഈ ആഴ്ചയും നിരവധി ജോലികൾ ഉണ്ടാകും.  എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും പലതരം ജോലികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക.   സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,   . ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. . ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥകളും ഈ അവസരം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളെ വളരെ സങ്കീർണമായ രീതിയിൽ ബുധൻ സ്വാധീനിക്കും.  പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം .  സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും.  നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കാം... 

ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ ആണ് ഉള്ളത്. പെട്ടന്നുള്ള പല ചിലവുകളും ഉണ്ടാകാം. പല തരം പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതാണ്. .  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കും. .  ലോണുകൾ ലഭിക്കാനും , നൽകാനും ഉള്ള അവസരങ്ങളും.  പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന വിഷയങ്ങൾ വളരെ സെൻസിറ്റീവ് ആന്നു. പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക.  പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. എങ്കിലും ഈ ബന്ധങ്ങളിലെ തുടക്കങ്ങൾക്ക് വേണ്ടി അധിക നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
അൽപ  നാളുകൾ ആയി വ്യക്തി ജീവിതം പല തരം വെല്ലുവിളികളിലൂടെ നീങ്ങുന്നു. എന്നാൽ ഈ ആഴ്ച നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കുറിച്ചുള്ള കൃത്യമായ കാഴ്ച ഈ ആഴ്ച മുതൽ ലഭിച്ചു തുടങ്ങുന്നതാണ് പുതിയ പങ്കാളിത ബന്ധങ്ങൾ, മൾടി ടാസ്കിങ് അവസരങ്ങൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു    പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ  ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന,   എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
അൽപ നാളുകൾ ആയി വൈകാരികമായ പല തരം വെല്ലുവിളികളും നാം നേരിടുന്നു.    ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  നിരവധി ചെറു ജോലികൾ, സഹ പ്രവര്തരുമായുള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസവും പ്രാധാന്യം ഉണ്ട് .  മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്..  കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. .  കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ,  വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം.   പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള ചില നീക്കങ്ങൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ  ലഭിക്കാൻ ഉള്ള ശ്രമം, ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും.  പുതിയഗ്രൂപുകളിൽചേരാനുള്ളശ്രമം,  ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  വിനോദ പരിപാടികളും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം,  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം  വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ച വരെ ജോലിയെ കുറിച്ചുള്ള പല ചിന്തകളും ഉണ്ടായിരിന്നു, അവ എല്ലാതന്നെ ഒരു നെഗറ്റീവ് രീതിയിലും ആയിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ  പുതിയ ജോലിക്ക്  വേണ്ടി ഉള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകാം. പുതിയ ജോലി, പുതിയ പ്രോജക്ക്ത്റ്റ് എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം ആവർത്തിക്കും. ജോലി സംബന്ധമായ യാത്രകൾ, ട്രെയിനിങ്ങുകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്.    .

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം.  സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ   ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം.  പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ,    ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, കഴിഞ്ഞ ആഴ്ച വരെ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ അല്പം മാറ്റം ഉണ്ടായിരുന്നു., എന്നാൽ ഈ ആഴ്ച യാത്രകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്.      എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പുരോഗതി ഉണ്ടാകാം. .  ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക.  വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ,  വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ ആഴ്ച മുതൽ മുന്നോട്ട് നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല വിധത്തിലുള്ള ഡിബെറ്റുകളും ഈ അവസരം പ്രതീക്ഷിക്കുക.. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ വിഷയങ്ങളിൽ ബുധൻ സ്വാധീനിക്കുന്നു..  വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

 കഴിഞ്ഞ മാസം സാമ്പത്തികമായ പല പ്രശങ്ങളും ഉണ്ടായിരുന്നു. എങ്കിലും ഈ ആഴ്ച മുതൽ ഈ പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകുന്നതാണ്..    ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ,  വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുൽ ഇനിയും വന്നേക്കാം. . 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ വിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും.. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, .  എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. 

പല വിധ ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ ദൃശ്യം ആകും. കഴിഞ്ഞ ആഴ്ച വരെ ഈ ഈ ബന്ധങ്ങളിൽ പല തരം വെല്ലുവിളികളും ഉണ്ടായിരുന്നു.   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരവും ഉണ്ടാകാം.  അതിനാൽ പുതിയ ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങളെ കർശനമായി പരിശോധിക്കുക. പുതിയ ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.ഈ വിഷയങ്ങളിൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം തുടരുന്നു. . പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ വിഷയങ്ങൾക്ക് അൽപ കാലമായി തടസങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഈ ആഴ്ച മുതൽ അവ ശമിക്കുന്നതാണ്, പുതിയ ആരോഗ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കും. . എഴുത്ത്, ആശയ വിനിമയം , മീഡിയ  ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവർത്തകരുമായുള്ള ബന്ധം പ്രധാനം ആകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു. . പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,  ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം,   നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകും. 

കഴിഞ്ഞ ആഴ്ച വരെ ക്രിയേറ്റീവ് ജോലികൾ, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള തടസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ അവയിൽ ഒരു പുരോഗതി ഉണ്ടാകുന്നതാണ്..   കുട്ടികൾ, ചെറിയ കുട്ടികളുടെ ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകാം. അവരുടെ പരിപോഷണം വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.സ്വന്തം ബിസിനസിനെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഷെയർ മാർക്കെറ്റ്, മറ്റു ഊഹക്കച്ചവടങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. ഇവയിൽ എല്ലാം കൂടുതൽ ശ്രദ്ധ വേണ്ടി വരും.കല , ആസ്വാദനം എന്നാ വിഷയങ്ങളിൽ നിന്നും ഉള്ള അവസരങ്ങളും വന്നെതാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP