Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വൻ പ്രാധാന്യം ഉണ്ടായിരിക്കുന്നതാണ്. ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ വളരെ ശക്തമായി മാസത്തിന്റെ അധിക ദിവസവും സ്വാധീനിക്കും. വ്യക്തി ജീവിതത്തിനു വേണ്ടിയും ഔദ്യോഗിക ജീവിതത്തിനു വേണ്ടിയും ഉള്ള പുതിയ പ്ലാനുകൾ ഉണ്ടാകു൦. ഈ അവസരം പുതിയ സാമൂഹിക ബന്ധങ്ങൾ, പ്രേമ ബന്ധം , വിവാഹ ബന്ധം എന്നിവയും ഉണ്ടാകാവുന്ന അവസരമാണ്. പല തരത്തിൽ ഉള്ള നയ തന്ത്ര പരമായുള്ള ചർച്ചകളും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമവും ഉണ്ടാകും.

ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ച, പൂർണ ചന്ദ്രൻ നിങ്ങളുടെ ക്രിയേറ്റീവ് ജോലികളുടെ മേൽ തന്റെ സ്വാധീനം ചെലുത്തുന്നതാണ്. പൂർണ ചന്ദ്രൻ എന്നാൽ പൂർത്തീകരണം എന്നാണു അർഥം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകളിൽ നിന്നുള്ള ജോലികൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം ജോലി ചെയ്യുന്നവർക്ക് ഈ മാസം നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം. നെറ്റ് വർക്കിങ് അവസരങ്ങൾ, നിങ്ങളുടെ സ്വന്തം ബിസിനസിനു വേണ്ടി പുതിയ പ്ലാനുകൾ തയ്യാറാക്കൽ, നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള അവസരങ്ങൾ, എന്നിവ എല്ലാം ഈ രണ്ടാമത്തെ ആഴ്‌ച്ചയോടു അടുപ്പിച്ചു ഉണ്ടാകും. പുതിയ കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം, ടീം ബന്ധങ്ങളിൽ തർക്കങ്ങൾ, റിസ്കി ബിസിനസുകളെ കുറിച്ചുള്ള ആശങ്ക, പ്രേമ ബന്ധത്തിൽ പുതിയ തീരുമാനം എടുക്കൽ എന്നിവയെല്ലാം പ്രതീക്ഷിക്കുക.

പതിനേഴാം തീയതി മുതൽ ബുധൻ ഈ വർഷത്തെ ആദ്യത്തെ സാവധാന ഗതിയിൽ ഉള്ള നീക്കം തുടങ്ങും. ഈ നീക്കത്തെ വക്രി എന്ന് പറയുന്നു. ഈ നീക്കം തുടങ്ങുമ്പോൾ നിങ്ങളുടെ ശാരീരികവും, മാനസികവും ആയ ആരോഗ്യം ചോദ്യം ചെയ്യപ്പെട്ടേക്കാം. അതിനാൽ ഈ മാസം യാതൊരു തർക്കത്തിലും ഏർപ്പെടാൻ പാടുള്ളതല്ല. ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം ഈ മാസം കൂടുതലായി ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള അനാവശ്യ സംസാരം ഒഴിവാക്കേണ്ടതാണ്. നിങ്ങൾ ചെയ്യുന്ന പല ജോലികളിലും റീ വർക്ക് ആവശ്യമാകും. ജോലിയെ കുറിച്ചുള്ള സകല രിസ്കുകളും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ ഈ മാസം ആരോഗ്യതെ നെഗറ്റീവ് ആയി ബാധിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാകും. ബുധൻ ലോങ്ങ്‌ ടേം ബന്ധങ്ങളെയും സ്വാധീനിക്കും. പഴയ കൂട്ടുകാരെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ എന്നിവ എല്ലാം ഈ മാസം ഉണ്ടാകും. ഈ അവസരം പുതിയ ജോലി, പുതിയ സാമൂഹിക ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങൾ വന്നു ചേരാം, പക്ഷെ ഈ ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനം അല്പം സാവധാനം ആക്കുന്നതിൽ തെറ്റൊന്നും ഇല്ല. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പുതിയ തുടക്കങ്ങൾക്ക് അത്ര കണ്ടു യോജ്യം ആല്ല.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാനസികമായ വെല്ലുവിളികൾ വർധിക്കുന്ന മാസം ആണ് ഫെബ്രുവരി മാസം. ശുക്രൻ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ വൈകാരികമായ വൈഷമ്യങ്ങളെ ഉയര്തിക്കാട്ടിക്കൊണ്ടിരിക്കും. അതിനാൽ യാതൊരു രീതിയിൽ ഉള്ള പ്രശ്നത്തിലും ചെന്ന് ചാടതിരിക്കുക. നിങ്ങൾക്ക് ഇപ്പോൾ തന്നെ പല വിധ ബാധ്യതകളും ഉള്ളതിനാൽ അധിക ഭാരം എത്റെടുക്കാതിരിക്കുക. ജോലി സ്ഥലത്ത് നിന്നുള്ള , അല്ലെങ്കിൽ ജോലിയിൽ നിന്നുള്ള പല വിധത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധിക്കണം, പ്രോഫഷണൽ അല്ലാത്ത യാതൊരു സംസാരവും പാടില്ല. നിലവിൽ ഉള്ള ജോലിയിൽ യാതൊരു രിസ്കുകളും പാടുള്ളതല്ല. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. ആരോഗ്യ സംരക്ഷണം പ്രധാന വിഷയമാകും. ആത്മീയ പ്രവർത്തികൾ, ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

മാസത്തിന്റെ രണ്ടാമത്തെ ആഴ്ച പൂർണചന്ദ്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ അതിശക്തമായി സ്വാധീനിക്കും. വീടിനെ കുറിച്ചുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്നതാണ് സൂചന, വീട്ടിലെ മുതിർന്ന സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന , വാങ്ങൽ, റീലൊക്കേഷൻ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം, ബന്ധുക്കളെ കാണുവാനുള്ള അവസരം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള സെൻസിറ്റീവ് ആയ ചിന്തകൾ ഉണ്ടാകുന്നതാണ്. ബാല്യകാലത്തെ കുറിച്ചുള്ള ചിന്തകളും ഈ അവസരം വർധിക്കും.

ബുധൻ പതിനേഴാം തീയതി മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. നിങ്ങൾക്ക് പതിനേഴാം തീയതിയോടു അടുപ്പിച്ചു ഇന്റെർവ്യൂ, മറ്റു ചർച്ചകൾ എന്നിവ ഉണ്ടെങ്കിൽ അവ അല്പം റിസ്കി ആയേക്കാം. പുതിയ ജോലി, പുതിയ കൂട്ടുകട്ടുകൾ, ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവ ഈ അവസരം വളരെ ശ്രദ്ധിച്ചു വേണം ഏറ്റെടുക്കാൻ, അല്ലെങ്കിൽ പല രീതിയിൽ ഉള്ള സങ്കീർണതകൾ ഉണ്ടാകാം. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം എടുക്കുന്ന തീരുമാനങ്ങൾ, ഉണ്ടാകുന്ന സംഭവങ്ങൾ, ജീവിതത്തിലേക്ക് വരുന്ന വ്യക്തികൾ, അവസരങ്ങൾ എന്നിവ മിഥ്യ ആകണം എന്നാണു. അതിനാൽ ഈ അവസരങ്ങൾ, വ്യക്തികൾ എന്നിവയെ കുറിച്ച് നല്ല ഒരു പഠനം തന്നെ വേണ്ടി വരും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള തിരുത്തലുകൾ, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. ബുധൻ ജോലിയെയും അല്പം സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. നിങ്ങളുടെ മനസ്സിൽ ജോലിയെ കുറിച്ചുള്ള പല സങ്കല്പങ്ങളും കാണും, അവ തൽക്കാലത്തേക്ക് മാറ്റി വച്ച് , ജോലിയിൽ ശ്രദ്ധിക്കേണ്ടി വരും. ജോലി സ്ഥലത്തെ തർക്കങ്ങൾ കർശനമായി ഒഴിവാക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രൻ ഈ മാസം ഈ വിഷയങ്ങളെ ആണ് കൂടുതലായി സ്വാധീനിക്കുക. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ,ലഭിക്കും. ശുക്രൻ ഈ വിഷയങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നതിൽ വളരെ അധികം മിടുക്കൻ ആയതിനാൽ. പുതിയ ടീം ഗ്രൂപ്പ് എന്നിവയിൽ ചെന്ന് ചേരാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം, ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം. എങ്കിലും ഫെബ്രുവരി പതിനേഴു മുതൽ ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ, മേൽപ്പറഞ്ഞ തീരുമാനങ്ങൾ ശ്രദ്ധിച്ചു വേണം.

നിങ്ങളുടെ ആശയ വിനിമയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ആശയ വിനിമയ ശേഷി കൊണ്ട് പല ജോലികളും രണ്ടാമത്തെ ആഴ്ച ചെയ്തു തീർക്കേണ്ടി വരും. മീഡിയ, കൗൺസ്ലിങ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ അവസരം പ്രധാന ജോലികൾ ഉണ്ടാകാ. ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, ചെറു കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം, എന്നിവ എല്ലാം ഈ ആഴ്ച നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ , ചെറു ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകും. ഒരേ സമയം തന്നെ നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതിനാൽ, പല വിധത്തിൽ ഉള്ള ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകാം. യാത്രകൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും.

പതിനേഴാം തീയതി മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങും. അത് വരെ നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവ വളരെ ആക്റ്റീവ് ആയിരിക്കും,. എന്നാൽ പതിനേഴാം തീയതിയോടു അടുപ്പിച്ചും അതിനു ശേഷം മാര്ച് പകുതി വരെയും പല രീതിയിൽ ഉള്ള വെല്ലുവിളികൾ ജോലിയെ കുറിച്ചുള്ള പല വെല്ലുവിളികളും ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ പല തരം റീവർക്കുകൾ പ്രതീക്ഷിക്കുക. ഈ സമയം പുതിയ ജോലിക്കുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അവ ഏറ്റെടുക്കാൻ തിരക്ക് കൂട്ടരുത്. നല്ല ആലോചനക്ക് മാത്രം ഈ ജോലി എത്റെടുക്കനമോ വേണ്ടയോ എന്നാ തീരുമാനം എടുക്കുക. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പൊതുവേ ഫെയ്ക്ക് ആയിട്ടുള്ള ഓഫറുകൾ വരാനുള്ള സാധ്യത അധികം ആണ്. ജോലി സ്ഥലത്ത് വളരെ അധികം ശ്രദ്ധ വയ്ക്കേണ്ട മാസം ആണ് ഫെബ്രുവരി മാസം. ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ , ഒഫീഷ്യൽ ആയ ആശയ വിനിമയങ്ങൾ എന്നിവയിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ ഇലെക്ട്രോനിക് ഡേറ്റ, എലെക്ട്രോനിക് ഉപകരണങ്ങൾ, എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. ബുധൻ ഈ മാസം നിങ്ങളുടെ ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയിലും കൂടുതൽ ഇടപെടലുകൾ നടത്തും . ദൂര യാത്രകളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ആണ് കൂടുതലായി ഉണ്ടാകുക. അതിനാൽ യാത്രക്കുള്ള തയ്യാറെടുപ്പുകൾ ശ്രദ്ധയോടെ ആകണം. വിദേശത് നിന്നുള്ള വ്യക്തികളോട് ഇടപെടാനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകും. മീഡിയ, പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവയിലും റീ വർക്കുകൾ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിലും ഈ അവസരം കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആലോചനകൾ വർധിക്കുന്ന ഒരു മാസം ആണ് ഫെബ്രുവരി. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം സ്വാധീനിക്കും. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. നയപരമായ നീക്കങ്ങൾ നടത്തേണ്ട അവസരമാണ്. ഇത് വരെ ചെയ്ത ജോലിക്ക് ഉള്ള അംഗീകാരം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി അവസരങ്ങൾ ഈ മാസം ഉണ്ടാകാം. ശുക്രൻ ജോലിയെ സൂചിപ്പിക്കുന്ന മേഖലയിൽ നിൽക്കുമ്പോൾ, ജോലി സ്ഥലത്ത് അശ്രദ്ധ കാണിക്കും എന്നാണു. അതിനാൽ ഈ മാസം ജോലിയെ വളരെ സീരിയസ് ആയി കാണേണ്ടി വരും. ജോലി സ്ഥലത്ത് പല തരം പുതുമകളും ഉണ്ടാകും. പുതിയ സഹ പ്രവർത്തകർ, പുതിയ ജോലി സ്ഥലം എന്നിവ എല്ലാം ഈ മാസം ഉണ്ടാകാം.

രണ്ടാമത്തെ ആഴ്‌ച്ചയോടു കൂടി സാമ്പത്തിക വിഷയങ്ങൾക് മേലുള്ള ശ്രദ്ധ വര്ധിക്കുന്നതാണ്. രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങളെ പൂർണ ചന്ദ്രൻ സ്വാധീനിക്കുമ്പോൾ, സാമ്ഭാതിക വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതാണ്. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,,വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,,എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. 

ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പക്ഷെ ഈ യാത്രകളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ നിങ്ങൾക്ക് ഉണ്ടാകാം. യാത്രകൾ, ആശയ വിനിമയം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ബുധൻ ഈ മാസം വക്ര ഗതിയിൽ ഉള്ള തന്റെ സഞ്ചാരം തുടങ്ങും. അപ്പോൾ പല തരത്തിൽ ഉള്ള തടസങ്ങൾ യാത്രകളിലും , ആശയ വിനിമയങ്ങളിലും ഉണ്ടാകും. തീർധ യാത്രകൾ, വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത ,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.സാമ്പത്തിക വിഷയങ്ങൾ പങ്കാളിത്തം, എന്നാ വിഷയങ്ങളിലും ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. മാസം സ്വാധീനിക്കും. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്, പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്ത് ധന ലാഭവും , അത് പോലെ ചിലവും വന്നു ചേരാവുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. സാമ്പത്തിക പ്ലാനുകളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ ദൂര യാത്രകൾക്കും വളരെ അധികം പ്രാധാന്യം ഉണ്ട്. ശുക്രൻ ദൂര യാത്രകളെയും, ഉപരി പഠനത്തെയും സ്വാധീനിക്കും. ദൂര യാത്രകൾക്ക് ഉള്ള നിരവധി സാധ്യതകൾ നില നിൽക്കുന്നു. വിദേശത്ത നിന്നുള്ള ജോലികൾ, വിദേശത്ത നിന്ന് സദ്‌ വാർത്തകൾ ലഭിക്കാൻ ഉള്ള അവസരം, എന്നിവയെല്ലാം ഈ മാസം ഉണ്ടാകും. ഉപരി പഠനത്തിനു ഉള്ള നിരവധി അവസരങ്ങൾ നിങ്ങളെ തേടി എത്താം. മീഡിയ , പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഈ മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വളരെ അധിക താൽപര്യവും ഉണ്ടാകാം. തീർത്ഥ യാത്രകൾ, മത പരമായ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തി ജീവിതത്തിനു മേൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കും. ആരോഗ്യ കാര്യം ഈ മാസം കൂടുതൽ ശ്രദ്ധ നേടും. വൈകാരികമായ പല വെല്ലു വിളികളും ഉണ്ടാകും. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകാനുള്ള സമയമാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലു വിളികളും ഉണ്ടാകും. ഈ ബന്ധങ്ങളിൽ പല പുതിയ തീരുമാനങ്ങളും എത്റെടുക്കുന്നതാണ്.

സാമ്പത്തിക വിഷയങ്ങളെ ഈ മാസം ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നതാണ്. .,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം.,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും.,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു. അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട പലവിധ,സാഹചര്യങ്ങളും,വന്നേക്കാം. ഈ വിഷയങ്ങളിൽ നിന്ന് പല രീതിയിൽ ഉള്ള വെല്ലു വിളികൾ പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പ്ലാനുകൾക്ക് അത്ര യോജിച്ച അവസരം അല്ല. 

വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നും പല തിരുത്തലുകൾ ഉണ്ടാകാം. ഭൂത കാലത്ത് നിന്നുള്ള പല ബന്ധങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ നിന്നുള്ള പല തരം വെല്ലുവില്കളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ അത്ര കണ്ടു നല്ല സമയം അല്ലാത്തതിനാൽ പുതിയ ബിസ്നസ് . വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ ശ്രദ്ധയോടെ വേണ്ടി വരും. പുതിയ ജോബ്‌ ഓഫർ, ദൂര യാത്രകൾ എന്നിവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക വിഷയങ്ങൾ ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്ന വിഷയങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. ശുക്രൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. പല വിധത്തിൽ ഉള്ള ചെലവ് ഈ മാസം ഉണ്ടാകാം. .,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം.,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും.,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo . നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം വർദ്ജിക്കും.

രണ്ടാമത്തെ ആഴ്ച വൈകാരിക സമ്മർദ്ദങ്ങൾ ഏറിയിരിക്കും. പൂർണ ചന്ദ്രൻ നിങ്ങളുടെ വൈകാരികമായ വിഷയങ്ങളെ എടുത്തു കാട്ടുന്നതാണ്. ഈ അവസരം ശാരീരിരികമായ വെല്ലുവിളികളും പ്രതീക്ഷിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം, തീർത്ഥ യാത്രകൾ, ധ്യാനം പ്രാർത്ഥന എന്നിവയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയെല്ലാം ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്.

ബുധൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം ആരംഭിക്കുന്നതാണ്. ഈ നീക്കം മാർച്ച വരെ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ, ജോലി എന്നിവയെ ഈ നീക്കം അല്പം നെഗറ്റീവ് ആയോ ബാധിക്കുന്നതാണ് . അതിനാൽ ഈ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ വളരെ നല്ല ശ്രദ്ധ ആവശ്യം ആയി വരും. ബുധൻ ആശയ വിനിമയങ്ങൾ , ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും അല്പം തെറ്റായ രീതിയിൽ നിനാൽ ഉപയോഗിക്കും എന്നതാണ് സൂചന. പുതിയ ബന്ധങ്ങൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകും. പുതിയ ജോബ്‌ ഓഫർ , പുതിയ കൊന്റ്രാക്ക്റ്റ് എന്നിവ ലഭിക്കും എങ്കിലും അവയിൽ ശ്രദ്ധ വേണ്ടി വരും. ജോലി സ്ഥലത്ത് നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ ശെരി ആണെന്ന ഈ അവസരം ഉറപ്പ് വരുതെണ്ടാതാണ്. നിങ്ങളുടെ ജോലി ഉപകരണങ്ങൾ, ഇലെക്ട്രോനിക് ഡേറ്റ, എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടി വരും. സഹ പ്രവര്തകരുമായുള്ള സംസാരം ജോലി സംബന്ധമായത് മാത്രം ആയിരിക്കണ,൦

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ശുക്രൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, ഔദ്യോഗികബന്ധങ്ങളെയും ഈ മാസം വളരെ അധികം സ്വാധീനിക്കുന്നതാണ്. .,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ കൊണ്ടിരിക്കുന്നു., ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്,,നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം. ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, നമ്മുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം. പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്. ഒരു വ്യക്തി എന്നാ നിലയിൽ ഈ മാസം പലരെയും സ്വാധീനിക്കാനുള്ള അവസരം കൈവരും. ഈ അവസരങ്ങൾ ശ്രദ്ധയോടെ ഉപയോഗിചാൽ പല നല്ല അവസരങ്ങളും നിങ്ങൾക്ക് കൈ വരുന്നതാണ്.

രണ്ടാമത്തെ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ഗ്രൂപ്പ് ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം, ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം. സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ എത്താം.

ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ബുധൻ ഈ മാസം തന്റെ വളര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം മാര്ച് വരെ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥല, ആരോഗ്യം എന്നിവയെ ഈ നീക്കം നെഗറ്റീവ് ആയി ബാധിക്കും എന്നാ സൂചനയാണ് ലഭിക്കുന്നത്. അതിനാൽ ജോലി സ്ഥലത്ത് യാതൊരു രിസ്കുകളും എടുക്കാൻ പാടുല്ലതാല്ല. നിങ്ങളുടെ പല പ്രോജക്ക്ട്ടുകളിലും റീ വർക്ക്‌ വേണ്ടി വന്നേക്കാം. ജോലി ഉപകരണങ്ങൾ, റെക്കോഡുകൾ, ഇലെക്ട്രോനിക് ഡേറ്റ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്. സഹ പ്രവർത്തകരുമായി പ്രൊഫഷനൽ അല്ലാത്ത ഒരു സംസാരവും ഉണ്ടാകാൻ പാടുള്ളതല്ല. ആരോഗ്യ കാര്യതിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ലഭിക്കാം, ഇവയിലും റീ വർക്ക് ആവശ്യമാകും. വിദ്യാർത്ഥികൾക്ക് ഈ മാസം അല്പോം സങ്കീർണമായ മാസമാണ്. കല ആസ്വാദനം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം എങ്കിലും. പല തരത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ നിന്നും ഉള്ള തരക്കങ്ങളും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ഈ വിഷയങ്ങളെ ശുക്രൻ മാസത്തിന്റെ അധിക ദിവസവും സ്വാധീനിക്കും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഈ മാസം ലഭിക്കുന്നതാണ്. ഈ ജോലികൾ വളരെ അധികം സന്കീർണമായിരിക്കും. ജോലി സ്ഥലത്ത് വളരെഏറെ പുതുമകൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, പുതിയ ജോലി സ്ഥല്വം , പുതിയ സഹ പ്രവർത്തകർ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, സൗന്ദര്യ സംരക്ഷണം എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പല അവസരങ്ങളും ഉണ്ടാകും. ടീം ചർച്ചകൾ, നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച പൂരണ ചന്ദ്രൻ നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കും. പൂർണ ചന്ദ്രൻ പൂർത്തീക്കരണതെ സ്വാധീനിക്കുന്നു. പല പ്രോജക്ക്ട്ടുകളിലും പൂർത്തീകരണം ആവശ്യമാകും. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ബുധൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം ആരംഭിക്കുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബം, സഹോദരങ്ങൾ, ആശയ വിനിമയം എന്നിവയെ ആണ് കൂടുതൽ ആയി ബാധിക്കുക. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകുന്നതാണ്. പക്ഷെ ഇവയിൽ നിന്ന് പല വിധ തിരുത്തലുകളും ഉണ്ടാകാൻ ഉള്ള സാധ്യതയും ഉണ്ട്. അതിനാൽ ഈ ദീലുകളിൽ ശ്രദ്ധ ആവശ്യമാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, റീലൊക്കേഷൻ, മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയെല്ലാം നില നിൽക്കുന്നു. അതോടൊപ്പം തന്നെ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം.ഇത്തരം പ്രോജക്ക്ട്ടുകളിൽ നിന്നുള്ള തിരുത്തലുകൾ, പ്രേമ ബന്ധത്തെ കുറിച്ചുള്ള തർക്കങ്ങൾ, പഠനത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകളിൽ നിന്നുള്ള പല തരം പ്രോജക്ക്ട്ടുകളും ഉണ്ടാകും. ശുക്രൻ നിങ്ങളുടെ കലാ പരമായ കഴിവുകളെ എടുത്തു കാട്ടും. നിങ്ങളുടെ കലാപരമായ കഴിവുകളെ മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. റിസ്കി ആയിട്ടുള്ള ബിസിനസിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നവർക്ക് ഈ സമയം വളരെ സെൻസിറ്റീവ് ആയിരിക്കും. അതിനാൽ ഇത്തരം ബിസിനസുകളിൽ വിദഗ്ദ അഭിപ്രായം തെടെണ്ടാതാണ്. പുതിയ പരമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തീരുമാനങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കാൻ ഉള്ള അവസരം, ഉപരി പഠനത്തിനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിങ്ങനെ നിരവധി അവസരങ്ങൾ ഉണ്ടാകും എന്നാ ശക്തമായ സൂചനയാണ് ശുക്രൻ നൽകുന്നത്.

രണ്ടാമത്തെ ആഴ്ച ദൂര യാത്രകൾക്ക് ഉള്ള സാധ്യതകളെ പൂർണ ചന്ദ്രൻ വർധിപ്പിക്കുന്നതാണ്. ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും., ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്., ആത്മീയത, തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും തീർത്ഥാടനം, വിദേശത്തുനിന്നുള്ള വ്യക്തികളെക്കുറിച്ചുള്ള ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, പ്രസിദ്ധീകരണം, നിയമത്തെക്കുറിച്ച് ഉള്ള ആലോചന, എഴുത്ത് എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാക്കാംമീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചില ജോലികളിൽ പൂർത്തീകരണം സംഭവിക്കും.

കുടുംബ ജീവിതം വീട് എന്നിവയും ഈ മാസം ശ്രദ്ധ നേടും. ബുധൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും, ഈ നീക്കം കുടുംബ ജീവിതത്തിനു അത്ര യോജിച്ചതല്ല. . മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ,,വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ ഓരോ ദിവസവും സങ്കീർണമായി തോന്നാം . അതിനാൽ അധിക സമയം എടുത്ത് മാത്രമേ ഈ ഡീലുകളിൽ തീരുമാനം എടുക്കാവൂ. അതോടൊപ്പം തന്നെ സഹോദരങ്ങളും ആയുള്ള ചർച്ചകൾ വാഗ്വാദങ്ങൾ ആയി മാറാവുന്ന അവസ്ഥ ഉണ്ടാകും. യാത്രകൾക്ക് പല വിധ തടസങ്ങളും ഉണ്ടാകാം. നിങ്ങളുടെ ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിലും പല തരം സങ്കീർണതകൾ വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനം പല രീതിയിൽ തടസപ്പെടാവുന്ന മാസം ആണ് ഫെബ്രുവരി. അതിനാൽ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്‌. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം, അവയിൽ എല്ലാം തന്നെ തിരുത്തലുകൾ വേണ്ടി വരുന്നതാണ്. ഈ മാസം സ്വന്തം സംരഭങ്ങളിൽ പുതിയ തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ വിദഗ്ദ അഭിപ്രായം തെടെണ്ടാതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെയും വീട്ടുകാര്യങ്ങളെയും വളരെ ശക്തമായി ഈ മാസം സ്വാധീനിക്കും. ശുക്രൻ ഈ വിഷയങ്ങളെ സ്വാധീനിക്കാൻ അത്ര യോജിച്ച ഗ്രഹം അല്ല. അതിനാൽ തന്നെ പല നീക്കങ്ങളും ശ്രദ്ധയോടെ വേണ്ടി വരും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും അവയെ കുറിച്ചുള്ള ആശയങ്ങളും ഉണ്ടാകും. ഇവ എല്ലാം തന്നെ സങ്കീർണം ആയിരിക്കുകയും ചെയ്യും. വീട് വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം, ബന്ധു ജന സമാഗമം, കുടുംബത്തിലെ സ്ത്രീകളും ആയുള്ള ചർച്ചകൾ, എന്നിവ എല്ലാം പ്രതീക്ഷിക്കുക. കുടുംബ സ്വത്തിനെ കുറിച്ചുള്ള ഊർജിതമായ ചർച്ചകളും ഈ മാസം ഉണ്ടാകും. 

സാമ്പത്തിക വിഷയങ്ങൾ ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്ന വിഷയങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ച ഈ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ഈ സമയം സാമ്പത്തികമായ കൊടുക്കൽ വങ്ങലുകൾക്ക് യോജ്യം അല്ല. അതിനാൽ കൊടുക്കൽ വങ്ങലുകൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമാകും. എന്നിരുന്നാലും ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യം നില നിൽക്കുന്നു. പങ്കാളിത ബന്ധങ്ങൾക്കും, ബിസിനസ് ബന്ധങ്ങൾക്കും. വളരെ സെസ്നിട്ടീവ് ആയ അവസ്തയിലൂടെ കടന്നു പോകേണ്ടി വരുന്നതാണ്. ചില പങ്കാളിത ബന്ധങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള ചർച്ചകൾ വാക്ക് തർക്കങ്ങൾ ആയി മാറാം. അതിനാൽ അവരോടുള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം. അതെ സമയം, പാർട്ട്‌ ടൈം ജോലികൾക്ക് ഈ മാസം വളരെ അധികം സാധ്യതകൾ ഉണ്ട്. നിനക്കാതെ ഉള്ള ചിലവുകളും ഈ മാസം തേടി എത്താം അതിനാൽ, പല വിധ ചെലവ് വെട്ടിച്ചുരുക്കെണ്ടാതാണ്. 

ബുധൻ ഈ മാസം തന്റെ വക്ര ഗതിയിലെ സന്ഹ്കാരം തുടങ്ങും, അദ്ദേഹം ഈ അവസ്ഥയിൽ മാര്ച് പകുതി വരെ സഞ്ചരിക്കും. ഈ നീക്കം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെയും, സഹോദരങ്ങളും ആയുള്ള ബന്ധത്തെയും നെഗറ്റീവ് ആയി സ്വാധീനിക്കുന്നതാണ്. അതിനാൽ ഇ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. സാമ്പത്തിക വിഷയങ്ങൾ, നിങ്ങൾക്ക് വളരെ അധികം ഭാരപ്പെട്ടതായി തോന്നവുന്നതിനാൽ, ഈ വിഷയത്തിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല, ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. ഇവയിൽ എല്ലാം തന്നെ പല വിധ തിരുത്തലുകളും ഉണ്ടാകും.

ഈ മാസം സംഭാതിക വിഷയങ്ങൾ പല കാരണങ്ങൾ കൊണ്ടും വളരെ സെൻസിറ്റീവ് ആണ്. . പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. ജോലി സ്ഥലത്ത് പല രീതിയിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകും. അവയിൽ നിന്ന് ഒഴിഞ്ഞു മാറുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ആശയ വിനിമയം, സഹോദരങ്ങൾ എന്നിവയുടെ മേൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ് ഫെബ്രുവരി. ശുക്രൻ ഈ വിഷയങ്ങളെ വളരെ ശക്തമായി സ്വാധീനിക്കും. നിരവട്ജി ചെറു യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്. ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. ഇവയിൽ എല്ലാം തന്നെ പല വിധ തിരുത്തലുകളും ഉണ്ടാകും.

നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ , സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ ഈ മാസം പൂർണചന്ദ്രന്റെ സ്വാധീനം ഉണ്ടാകും.. ചില ബന്ധങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരു ബിസിനസ് കൊന്റ്രാക്ക്റ്റ് , ലഭിക്കുന്ന സമയം ആയിരിക്കും ഈ മാസം, ചില പങ്കാളിത ബന്ധങ്ങളിൽ നിന്ന് നിങ്ങൾ പിരിഞ്ഞു പോകേണ്ടതായി വന്നേക്കാം. ബന്ധങ്ങളിൽ നിന്നുള്ള പല വിധ വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. പ്രതീക്ഷിച്ചിരുന്ന ജോലിയെ കുറിചുള്ള വാർത്ത, ചില വൈകാരിക ബന്ധങ്ങൾ അവസാനിക്കുന്ന അവസ്ഥ എന്നിവ എല്ലാം തന്നെ ഈ അവസരം പ്രതീക്ഷിക്കുക.

ബുധൻ ഈ മാസം മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ജീവിതം, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ നെഗറ്റീവ് ആയി ബാധിക്കുന്നതാണ്. അതിനാൽ പല രീതിയിൽ ഉള്ള ചെലവ് വന്നു ചേരാം . പ്രതീക്ഷിക്കാത്ത ചിലവുകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. അതിനാൽ സാമ്പത്തികമായ നല്ല തയ്യാറെടുപ്പ് ഉണ്ടായിരിക്കണം. ജോലി സ്ഥലത്തും, കുടുംബത്തിലും, നിങ്ങളുടെ ശൈലിയെ കുറിച്ചുള പല വിമർശനങ്ങളും ഉയർന്നു വരുന്ന സമയമാണ്. ഈ വിമർശനങ്ങളെ തല്ക്കലതെക്ക് ശ്രദ്ധിക്കാതിരിക്കുക. ഈ അവസരം നിങ്ങൾ എന്ത് തന്നെ സംസാരിച്ചാലും, അവ നിങ്ങൾക്ക് എതിരായി തീരുന്ന അവസ്ഥയാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്. ഈ അവസരങ്ങളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ മാസം പുതിയ ജോബ്‌ ഓഫറുകൾ പാർട്ട്‌ ടൈം ജോലികൾ എന്നിവ വന്നു ചേരാം,. പക്ഷെ ഇവയിൽ ഒന്നും തന്നെ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം , ആരോഗ്യ വിഷയങ്ങളിൽ ഉള്ള ശ്രദ്ധ ശ്രദ്ധ വേണ്ടി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ മാസം വളരെ അധികം ശ്രദ്ധ ആവശ്യമാകും. പുതിഅധിക ചെലവ് പല ഭാഗത്ത് നിന്നും ഉള്ള ചെലവ് ഈ മാസം പ്രകടമാകും. പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.  പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്ത് പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. പല രീതിയിൽ ഉള്ള ജോലികൾ ചെയ്തു തീർക്കേണ്ടതായി വന്നേക്കാം. സഹ പ്രവർത്തകരുമായുള്ള സംവാദം, തർക്കങ്ങൾ ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ കുറിച്ചുള്ള പല ആശങ്കകളും ഉണ്ടാകും. അതിനാൽ അനാവശ്യമായ ചർച്ചകളിൽ നിന്ന് മാറി നിൽക്കുക. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്കയും ഈ മാസം ഉണ്ടാകാം. പുതിയ മരുന്നുകൾ, ഭക്ഷ ക്രമം, നിങ്ങളുടെ ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ബുധൻ ഈ മാസം തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ടീം ജോലികൾ, ഗ്രൂപ്പ് ബന്ധങ്ങൾ, എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്. നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ നിന്നുള്ള പല തരത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകും. ടീം അംഗങ്ങൾ തമ്മിലുള്ള ചർച്ചകൾ വാക്ക് തർക്കങ്ങൾ ആയി മരം. ലോങ്ങ്‌ ടേം ജോലികളിൽ തിരുത്തലുകളും ഉണ്ടാകും. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ സൂക്ഷിച്ചു വേണം കൈകാര്യ൦ ചെയ്യാൻ. ഈ തീരുമാനങ്ങൾ അലപം നീട്ടി കൊണ്ട് പോകുന്നതിൽ ഒരു തെറ്റും ഇല്ല. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ , ഫിനാൻസ് രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകാം. ഇവയിൽ എല്ലാം തിരുത്തലുകളും ആവശ്യമാകും. ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ അതിശക്തമായി വരുന്ന ഒരു മാസമാണ്. ഈ മാസം മുഴുവൻ നിങ്ങൾക്ക് വൈകാരികമായ വെല്ലുവിളികൾ ഉണ്ടാകും. അതുകൊണ്ട് ഈ മാസം യാതൊരു വിധത്തിൽ ഉള്ള തർക്കങ്ങളിലും ഏർപ്പെടാതിരിക്കുക. അങ്ങനെ ഉള്ള അവസ്ഥകളിൽ നിന്ന് ഒഴിഞ്ഞു മാറുക. പ്രാർത്ഥന , ധ്യാനം, എന്നാ വിഷയങ്ങളിൽ താല്പര്യം വർധിക്കും. ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP