Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യൻ രണ്ടാം ഭാവത്തിൽ നിന്നാൽ എന്തായിരിക്കും ഫലം?: ഡിസംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സൂര്യൻ രണ്ടാം ഭാവത്തിൽ നിന്നാൽ എന്തായിരിക്കും ഫലം?: ഡിസംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ണ്ടാം ഭാവം  ഭാവം നിങ്ങളുടെ കുടുംബം, സംസാരം, നിങ്ങളുടെ പരിപോഷണം, ജോലി, സമ്പത്, നിങ്ങളുടെ മൂല്യം എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യൻ രണ്ടാം ഭാവത്തിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ആയിരിക്കും നിങ്ങളുടെ കൂടുതൽ ശ്രദ്ധയും. സൂര്യൻ നല്ല രാശിയിൽ നിൽക്കുകയാണെങ്കിൽ ഈ വിഷയങ്ങളിൽ നിന്നെല്ലാം നല്ല ഒരു അവസ്ഥ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ നിങ്ങൾക്ക് മതിപ്പ് വർധിക്കാനുള്ള നല്ല സാധ്യത ഉണ്ട്. പല തരത്തിൽ ഇല്ല ക്രിയേറ്റിവ് കഴിവുകൾ ഉണ്ടാകാൻ ഉള്ള ശക്തമായ സാധ്യത ആണ് ഉള്ളത്. നിങ്ങളുടെ ജീവിത ശൈലി തന്നെ വളരെ മികച്ചതായിരിക്കും. നിങ്ങളുടെ മൂല്യം വളരെ വർധിക്കുന്ന അവസ്ഥയാണ് സൂര്യൻ രണ്ടാം ഭാവത്തിൽ നിന്നാൽ. പിതാവിൽ നിന്നുള്ള ശക്‌തമായ സ്വാധീനം നിങ്ങളുടെ പെരുമാറ്റത്തിൽ കാണാൻ കഴിയും. 

കുടുബം, കുടുംബ ചരിത്രം എന്നിവയിൽ വളരെ അധികം താല്പര്യവും, അതിൽ ഗർവും ഉണ്ടായിരിക്കുന്നതാണ്. സൂര്യൻ അധികാരത്തിന്റെ സൂചിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ സംസാരം വളരെ അധികാര പൂർവം ആയിരിക്കുന്നതാണ്. സൂര്യൻ നെഗറ്റിവ് അവസ്ഥയിലാണെങ്കിൽ ജീവിതത്തിൽ ധാരാളം ചെലവ് വന്നു ചേരുന്ന രീതി ആയിരിക്കും,. അതോടപ്പം തന്നെ മുഖം, കണ്ണ്, തൊണ്ട , എന്നിവയ്ക്കു ഇടയ്ക്കിടെ ചില ബലഹീനത വന്നു ചേരാനും ഉള്ള സാധ്യത ഉണ്ട്. സൂര്യൻ മോശം അവസ്ഥയിൽ ആണെങ്കിൽ അനാവശ്യമായ ഈഗോ, സ്വന്തം കഴിവുകളിൽ ഉള്ള അമിത വിശ്വാസം അല്ലെങ്കിൽ വിശ്വാസം ഇല്ലായ്മ എന്നിവയും പ്രതീക്ഷിക്കുക. സൂര്യൻ നല്ല അവസ്ഥ ആണെങ്കിൽ ആശ്രിത വത്സലനും, അല്ലെങ്കിൽ മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്ന വ്യക്തിയും ആയിരിക്കും എന്നാണു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുധൻ നീങ്ങളുടെ ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയെ സ്വാധീനിക്കുന്നു.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകള് പ്രതീക്ഷിക്കുക.  വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകള് ലഭിക്കാന് വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷന്, ജേർണലിസം എന്നാ മേഖലയില് നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങള് ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകള്, തത്വ ചിന്താ പരമായ ചർച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.  അതോടൊപ്പം തന്നെ സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആയിരിക്കും. വരവിനേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുന്നതാണ്. അതിനാൽ, നിങ്ങളുടെ ചെലവുകൾക്ക് മേൽ നിയന്ത്രണം ഉണ്ടാകണം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. വ്യക്തി ജീവിതത്തില്  നിന്നും, സാമൂഹിക ജീവിതത്തില് നിന്നും  പങ്കാളിത ബന്ധങ്ങളില് നിരവധി മാറ്റങ്ങള് ഉണ്ടാകാം.  ചില ബന്ധങ്ങളില് അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങള് സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങള്, പങ്കാളിയോടുള്ള ചർച്ചകള്, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകള്,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയില് നിന്നുള്ള തിരുത്തലുകള്, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള് എന്നിവയും പ്രതീക്ഷിക്കുക . ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകള് വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും, പ്രൊഫെഷണൽ ബന്ധങ്ങളെയും ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നു.  ബന്ധങ്ങളില് നിരവധി മാറ്റങ്ങള് പ്രതീക്ഷിക്കുക. നിലവില് ഉള്ള ബന്ധങ്ങളില് പുതിയ തുടക്കങ്ങള് ഉണ്ടാകും.  പുതിയ ബന്ധങ്ങള് ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും  ബന്ധങ്ങള് വളരെ അധികം ശ്രദ്ധ നേടും.  എഗ്രീമെന്റുകള്, ജോബ് ഓഫര് എന്നിവയും ഉണ്ടാകും. പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവ എല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, നിരവധി ചീരു പ്രോജെക്ട്കട്ടുകൾ , ടീം ചർച്ചകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. ക്രിയേറ്റിവ് മേഖലയിൽ നിന്നുള്ള ജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു പുതിയ തുടക്കങ്ങൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും.  അവരുമായുള്ള ചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും.  പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു  .  ജോലി സ്ഥലം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ്.  വളരെ ശ്രമകരമായ ജോലികൾ ഉണ്ടാകുന്നതാണ്, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ച നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധിക്കുന്നതാണ്. പ്രേമ ബന്ധങ്ങളുടെ മേല് കൂടുതല് ശ്രദ്ധ ഉണ്ടാകാം. നിലവില് ഉള്ള ബന്ധങ്ങളില് നിന്നുള്ള  വെല്ലുവിളികള് പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങള് പഠിക്കാനുള്ള അവസരം,  കല ആസ്വാദനം എന്നാ മേഖലയില് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളില് കൂടുതല് റിസ്കുകള് എത്റെടുക്കതിരിക്കുക. നിങ്ങളുടെ  കഴിവുകള് മറ്റുള്ളവരുടെ മുൻപില് പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളില് പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകള്, ടീം ജോലികള് എന്നിവയും പ്രതീക്ഷിക്കുക.പുതിയ ടീമിൽ ജോലി ചെയ്യാനുള്ള അവസരങ്ങൾ, നെറ്റവർക്കിങ് അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
.കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്.      കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും.  വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ,  മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ,  എന്നിവ പ്രതീക്ഷിക്കുക.  

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും,. നിരവധി ചിലവുകളും, പാർട്ട് ടൈം ജോലികളും ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 പ്രതീക്ഷിക്കുക ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ   വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു.  വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും  പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തു വളരെ ശക്‌തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.  ഈ ബന്ധങ്ങളിൽ  സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.സുഹൃത്തുക്കളെ  കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, ടീം ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്.  ടീം അംഗങ്ങളുമായി തർക്കങ്ങളും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും.   ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, .  എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,    , എന്നിവ പ്രതീക്ഷിക്കുക .ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം.  പുതിയ തുടക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ ലക്ഷ്യങ്ങൾ, എന്നിവ ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, അവരുമായി പല ചർച്ചകൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.   

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്.  പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.  ക്രിയേറ്റിയവ ജോലികൾ ഈ അവസരം ഉണ്ടാകുന്നതാണ്. അധികാരികളിൽ നിന്നുള്ള സപ്പോർട്, അവരിൽ നിന്നുള്ള ഉപദേശം, എന്നിവയും ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങൾ,  കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പല തരം റിയാൽ എസ്റ്റേറ്റ്‌ ദീലുകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. വീട്ടു കാര്യങ്ങളെ കുറിച്ചുള്ള തർക്കം,  എന്നിവയും പ്രതീക്ഷിക്കുക.   ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ, മീഡിയ രംഗത് നിന്നുള്ള ജോലികൾ, ഉപരിപഠനം എന്ന വിഷയങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP