Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

നിങ്ങളുടെ ഹോബികളെ വിപുലീകരിക്കുക, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടുക: ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നിങ്ങളുടെ ഹോബികളെ വിപുലീകരിക്കുക, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടുക: ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

പ്രിയപ്പെട്ടവരേ, ഈ ലോക്ക് ഡൗൺ കാലവും അത് കഴിഞ്ഞും നാം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി, സാമ്പത്തിക മാന്ദ്യം ആയിരിക്കും. ഇതേ ക്കുറിച്ച് ഞാൻ നേരത്തെ തന്നെ ഈ കോളത്തിൽ പല തവണ എഴുതിയിട്ടുണ്ട്. കൊറോണയെ കുറിച്ച് നേരത്തെ എന്തുകൊണ്ടു ജ്യോൽസ്യന്മാര് പറഞ്ഞില്ല എന്ന് ചോദിച്ചു കൊണ്ട് കുറെ പേർ എന്റെ ഫെയ്സ് ബുക്ക്‌ പെയ്ജിൽ വന്നു തെറി വിളിക്കുകയുണ്ടായി. നിങ്ങൾ ഒരു കാര്യം മനസിലാക്കണം , കഴിഞ്ഞ വര്ഷം സെപ്റ്റംബർ തൊട്ടു ലോകത്തിലെ പലരും പ്രവചിച്ച ഒരു കാര്യമാണ് ഇത്. നിങ്ങൾ എത്ര പേർ ജ്യോത്സ്യന്മാരെ ഫോളോ ചെയ്യുന്നു എന്നെനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന പലരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഞങ്ങളുടെ അസ്ട്രോളജി ക്ലാസിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച നടന്ന കാര്യവും, ഉസ്ബെക്കിസ്ഥാനിലെക്കുള്ള എന്റെ യാത്ര ക്യാൻസൽ ചെയ്തതും ഞാൻ ഈ കോളത്തിൽ തന്നെയാണ് എഴുതിയിരുന്നത്. വല്ല സിനിമാ നടികളും അൽപ വസ്ത്രധാരിണികൾ ആയി വല്ലതും പോസ്റ്റ്‌ ചെയ്‌താൽ ആ അശ്ലീലം ഏറ്റെടുക്കാൻ ഇവിടെ കോടിക്കണക്കിന് ആൾക്കാരുണ്ട്. കുറെ നാൾ ആയി തത പറയുമ്പോലെ, കഷ്ടകാലം വരൻ പോകുന്നു എന്ന് ഞാൻ പറഞ്ഞിട്ട് ഒരു മനുഷ്യരും എന്നോട് ഇതേ ക്കുറിച്ച് “ നാം എന്ത് ചെയ്യണം “ എന്ന് ചോദിച്ചില്ല. നിങ്ങൾ എന്നെയോ അല്ലെങ്കിൽ മറ്റു ജ്യോൽസ്യന്മാരെയോ ഫോളോ ചെയ്യാത്തത് എങ്ങനെ ഞങ്ങളുടെ കുറ്റം ആകും?  

കഴിഞ്ഞ വര്ഷം തനിക്ക് ലണ്ടനിൽ നിന്ന് ഒരു ജോലി അവസരം ലഭിച്ച വ്യക്തിയോട് ഒരു കാരണ വശാലും അത് ഏറ്റെടുക്കരുത് എന്ന് പറഞ്ഞിരുന്നു,അദ്ദേഹം തിരിച്ചു വന്നു നന്ദി പറയുകയുണ്ടായി. വല്ലപ്പോഴും, ഞങ്ങളുടെ ബ്ലോഗും നോക്കുക. ജീവിതം മെച്ചപ്പെടുത്താൻ ഉള്ള പല സൂത്രവാക്യങ്ങളും അവയിൽ കാണും. ജ്യോത്സ്യന്മാരും സ്കൂളിലും കോളേജിലും പോയിട്ടുണ്ട് എന്ന് ഓർമിപ്പിക്കുന്നു. സയൻസ് ഞങ്ങൾക്കും ദഹിക്കും. എന്റെ വെബ്‌സൈറ്റിൽ ഞാൻ ഇതേ കുറിച്ച് നേരത്തെ പറഞ്ഞ കാര്യങ്ങൾ, കൊറോണ, ലൈഫ് സ്പാൻ, DNA/RNA viral diseases, എന്നായിരിക്കും കൊറോണ അപ്രത്യക്ഷമാകുക, എന്നതിനെ കുറിച്ച് ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്. സമയം കിട്ടുന്നവർ വായിച്ചു നോക്കുക. 

കൊറോണ എന്നത് പുതിയ രോഗം അല്ല. ജീവൻ ഭൂമിയിൽ ഉടലെടുത്ത നാൾ മുതൽ ഉള്ള ഒരു പ്രതിഭാസം ആണ് ഈ വൈറസ്‌. അവ ഒരിക്കലും നശിക്കുകയില്ല. കാലം ചെല്ലുന്തോറും അവ രൂപം മാറും. അവ ഫോസിലുകൾ അവശേഷിപ്പിക്കുകയില്ലാതതിനാൽ, അവയുടെ ജനനം, മരണം എന്നിവയെ കുറിച്ച് നമുക്ക് അറിയില്ല. അതിനർഥം, COVID 19 എന്നത് പണ്ടേ ഉണ്ടായിരുന്ന വൈറസിന്റെ ഒരു രൂപ മാറ്റം മാത്രം ആണെന്നാണ്‌. വൈറസുകൾ ഒരിക്കലും ഇല്ലാതാകുന്നില്ല. അതിനാൽ, കൊറോണ എന്നവസാനിക്കും എന്നാ ചോദ്യത്തിന് ഒരു ഉത്തരമില്ല. പക്ഷെ COVID 19 എന്ന് ശമിക്കും എന്നതിന് ജൂലായ്‌ മുതൽ എന്നാണു എനിക്ക് പറയാൻ ഉള്ളത്. “ ശമിക്കും “ എന്നെ ഞാൻ പറഞ്ഞുള്ളൂ. അത് എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം, വേറെ ഫോർമാറ്റിൽ, അല്ലെങ്കിൽ ഇതേ ഫോർമാറ്റിൽ. ഇവ തിരിച്ചു വരുന്ന സമയം ജ്യോത്സ്യം വഴി പറയാവുന്നതാണ്. Middle East respiratory syndrome  എന്നത്, 2012 ൽ കൊറോണ വൈറസ്‌ മൂലം സൗദിയിൽ ഉണ്ടായ ഒരു അസുഖം ആണ്. ജൂലായ്‌ മുതൽ മാത്രമേ COVID19 ശമിക്കുകയുള്ളൂ, എങ്കിലും അടുത്ത ഒരു വര്ഷം എടുക്കും, നാം ഭയരഹിതർ ആയി തീരാൻ.2025 വരെ ഉള്ള സമയം പലപ്പോഴും, പല രീതിയിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങളെ നാം നേരിടെണ്ടാതായി വരുന്നതാണ്. പ്രത്യേകിച്ചും 09/07/2021 മുതൽ,
09/12/2022 വരെ. ഇനി പറഞ്ഞില്ല, കേട്ടില്ല എന്ന് പറയരുത്. 

അതൊക്കെ അവിടെ നിൽക്കട്ടെ, എനിക്ക് പറയാനുള്ളത്, ഈ വരുന്ന നാളുകളിൽ, നാം ഏറ്റവും അധികം നേരിടാൻ പോകുന്ന രണ്ടു പ്രശ്നങ്ങളെ കൂടി ആണ്. 1.സാമ്പത്തിക പ്രതിസന്ധി 2.സാമൂഹിക വിരുദ്ധർ നമ്മുടെ രാജ്യം ഇപ്പോൾ കടന്നു പോകുന്ന ദശ ചന്ദ്ര ദശ ആണ്. 2025വരെ നാം കടന്നു പോകുന്ന ദശകൾ, ചന്ദ്രനിൽ ശനിയുടെ അപഹാരം, ചന്ദ്രനിൽ ബുദ്ധന്റെ അപഹാരം, ചന്ദ്രനിൽ കേതുവിന്റെ അപഹാരം. പിന്നെ ശുക്രന്റെ അപഹാരം എന്നിവയാണ്. ഇവയിൽ ശുക്രൻ ഒഴിച്ച് ബാക്കി എല്ലാ ഗ്രഹങ്ങളും, മൂന്നാം ഭാവത്തിൽ ആണ് നിൽക്കുക. മൂന്നാം ഭാവം എന്നാൽ അസ്ഥിരതകളുടെ ഭാവം ആണ്. നിങ്ങളുടെ മഹാ ദശ, അപഹാരം എന്നിവയിൽ മൂന്നാം ഭാവം വന്നാൽ, transfer ഉണ്ടാകും എന്നാണു. ഒരു സ്ഥലത്ത് സ്ഥിരമായി നിൽക്കാൻ സാധിക്കില്ല എന്നാണു. വിശ്രമം ഇല്ലാതെ നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യും എന്നാണു. അതുകൊണ്ട് 2023 വരെ ഇത്തരം അസ്ഥിരത നമ്മുടെ രാജ്യത്ത് പ്രതീക്ഷിക്കുക. നിങ്ങളെ ഭയപ്പെടുത്താൻ പറയുകയല്ല., ഇവയിൽ ബുധന്റെ അപഹാരം ഏറ്റവും കൂടുതൽ മാനസിക വൈഷമ്യങ്ങൾ തരുന്നതാണ്. ആ സമയം ഇതാണ് 09/07/2021 മുതൽ, 09/12/2022 വരെ. 

ഈ അവസരം, നാം ശ്രദ്ധിക്കുക, നമ്മുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചായിരിക്കും. മൂന്നാം ഭാവം എന്നാൽ ധീരത. സ്വന്ത, ബിസിനസ് എന്നാ വിഷയങ്ങളും ആണ്. അടുത്ത നാളുകളിൽ, നാം ഒന്നിൽ കൂടുതൽ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കൂടുതൽ സാമ്പത്തികം എങ്ങനെ നേടാം എന്നാ ചിന്ത നമ്മുടെ അമന്സിൽ അധികരിക്കുന്ന നാളുകൾ ഈനു ഇനി വരാൻ പോകുന്നത്.

അതിനു സഹായകം ആകും എന്ന് എനിക്ക് തോന്നിയ ചില ടിപ്സ് ഞാൻ നിങ്ങൾക്ക് പങ്കു വക്കുന്നു. ജ്യോത്സ്യത്തിൽ നമ്മുടെ മൂന്നാം ഭാവം ആണ് നമ്മുടെ ഹോബികളെ സൂചിപ്പിക്കുക. ജ്യോത്സ്യം അനുസരിച് ആണെങ്കിൽ, നാമുടെ ഹോബികളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ ചിലർക്ക് സാധിക്കും എന്നാണു. എന്റെ മൂന്നാം ഭാവത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്ന്നത് എഴുത്ത്, എഡിറ്റിങ് . മീഡിയ എന്നാ വിഷയങ്ങളിൽ നിന്ന് എനിക്ക് സാമ്പത്തിക ലാഭം ഉണ്ടാകും എന്നാണു. അതുകൊണ്ട്, നിങ്ങളും വരും ദിവസങ്ങളിലെ സാമ്പത്തികമായ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ ഹോബികൾ പ്രയോജനപ്പെടുമെങ്കിൽ അവ ഏറ്റെടുക്കുക. ഏതു പ്രായക്കാർക്കും, skilled/unskilled വ്യക്തികൾക്കും പരീക്ഷിക്കാവുന്നതാണ്. അതും അഞ്ചു പൈസ മുതൽ മുടക്കില്ലാതെ. ഹോബികൾ, അവ നാച്ചുറലായി നിങ്ങളിൽ പ്രപഞ്ചം തുന്നിച്ചേർത്തു വച്ചിരിക്കുന്ന കഴിവാണ്, അല്പം സമയം ചിലവഴിച്ചാൽ അവയെ മിനുക്കി എടുക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ്. 

അതായത് നമ്മുടെ മൂന്നാം ഭാവത്തിൽ ഏതു രാശി ആണോ ആ നമ്പർ സൂചിപ്പിക്കുന്ന രാശി ആണ് പ്രധാനമായും നമ്മുടെ ഹോബികൾ എന്താണെന്ന് സൂചിപ്പിക്കുക . നിങ്ങളുടെ ലഗ്നത്തിൽ നിന്നും മൂന്നാം ഭാവം വരുന്ന രാശികൾ അനുസരിച്ചാണ് താഴെ കൊടുത്തിരിക്കുന്നത്. 

1: മേടം : ഈ രാശിയെ ഭരിക്കുന്നത് ചൊവ്വ ആണ്. ഇദ്ദേഹം യുദ്ധം ചെയ്യാൻ താല്പര്യമുള്ള സ്വഭാവക്കാരൻ ആണ്. അതുകൊണ്ട് മത്സരവുമായി ബന്ധപ്പെട്ട ഹോബികളിൽ താല്പര്യം കാണാം സാധ്യത ഉണ്ട്. കൂടാതെ മൃഗങ്ങൾ, ശരീരിരിക ശക്തി ഉപയോഗിച്ച് ചെയ്യേണ്ട ഹോബികളിൽ താല്പര്യം ഉണ്ടോ എന്ന് നോക്കുക. മൃഗ പരിപാലനം , അതായത് പെറ്റ് ഷോപ്പ്, വർണ മീനുകൾ, തുടങ്ങി മീറ്റ്‌ ഷോപ്പ് വരെ തുടങ്ങാനുള്ള സാധ്യത ആണ്. ഇനി സ്പോർട്സ് പ്രേമികൾ ആണെങ്കിൽ ആ കഴിവുകൾ വികസിപ്പിചെടുക്കാം.

2ഇടവം : ഈ രാശിയെ ഭരിക്കുന്നത് ശുക്രൻ ആണ്. ഇദ്ദേഹം കല പ്രേമി ആണ്. അതുകൊണ്ട് ഫൈൻ ആർട്സ്, ഡിസൈനിങ്, അലങ്കാര പണികൾ, ഇന്ടീരിയർ ഡിസൈനിങ്, സംഗീത ഉപകരണങ്ങൾ എന്നിവയിൽ നിങ്ങൾക്ക് താല്പര്യം കാണേണ്ടതാണ്.

3:മിഥുനം : ഈ രാശിയുടെ അധിപൻ ബുധൻ ആണ്. ഇദ്ദേഹം സർവ വിധ ആശയ വിനിമയങ്ങളെയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ആശയ വിനിമയത്തിൽ അധിഷ്ടിതമായ വിഷയങ്ങളിൽ താല്പര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കവിത, കണക്ക് , എഴുത്ത്,. വിഗ്രഹ നിർമ്മാണം, പൂന്തോട്ടം, ജ്യോത്സ്യം,

4: കർക്കിടകം : ഇത് ചന്ദ്രന്റെ സ്വന്തം രാശിയാണ്. സൂര്യനും ചന്ദ്രനും ഓരോ രാശി മാത്രം ഭരിക്കുന്നു. വാട്ടർ സ്പോർട്സ്, നീന്തൽ, ഏറെ കുറെ , ഡിസൈനിങ് ജോലികൾ, കല,

5:ചിങ്ങം : സൂര്യൻ ഈ രാശിയുടെ അധിപൻ ആണ്. മൃഗ പരിശീലനം, യാത്രകൾ, ജെമ്മോളജി , യോഗ പരിശീലനം, ആൾടർനേറ്റീവ് ഹെൽത്ത് ആൻഡ്‌ ഹീലിങ്, ട്രെക്കിങ് എന്നിവയിൽ താല്പര്യമുണ്ടോ എന്ന് നോക്കാം.

6: കന്നി : ഈ രാശിയുടെ അധിപൻ ബുധൻ ആണ്. ഇദ്ദേഹം സർവ വിധ ആശയ വിനിമയങ്ങളെയും നിയന്ത്രിക്കുന്നു. അതുകൊണ്ട് ആശയ വിനിമയത്തിൽ അധിഷ്ടിതമായ വിഷയങ്ങളിൽ താല്പര്യം ഉണ്ടോ എന്ന് പരിശോധിക്കുക. കവിത, കണക്ക് , എഴുത്ത്,. വിഗ്രഹ നിർമ്മാണം, പൂന്തോട്ടം, ജ്യോത്സ്യം, ജെമിനയുടെത് തന്നെ പോലെ പ്രതീക്ഷിക്കാമെങ്കിലും അല്പം തീവ്രത കുറച്ച നീങ്ങും. 

7:തുലാം : ഈ രാശിയെ ഭരിക്കുന്നത് ശുക്രൻ ആണ് അതുകൊണ്ട് തന്നെ ടോറസ് സൂചിപ്പിക്കുന്നവ ലിബ്രയും സൂചിപ്പിക്കുന്നു എന്ന് കരുതുന്നു. ഫൈൻ ആർട്സ്, ഡിസൈനിങ്, അലങ്കാര പണികൾ, ഇന്ടീരിയർ ഡിസൈനിങ്, സംഗീത ഉപകരണങ്ങൾ എന്നിവയിൽ നിങ്ങൾക്ക് താല്പര്യം കാണേണ്ടതാണ്

8:വൃശ്ചികം : ഈ രാശിയുടെ നതൻ ചൊവ്വ ആനു. ഇതൊരു ഫീമെയ്ൽ സൈൻ ആയി കാണുന്നതിനാൽ കല, പുരാതനവും, പുതിയതും സംയോജിപ്പിച്ച് കൊണ്ടുള്ള കല രൂപം എന്നിവയിൽ താല്പര്യം കാണേണ്ടതാണ്

9: ധനു : ഇത് വ്യാഴം ഭരിക്കുന്ന രാശി ആണ് അസ്ത്ര വിദ്യ, സ്പോർട്സ്, ക്ലാസിക്കൽ സംഗീതം, ആയോധന വിദ്യ, പുരാതന /മത ഗ്രന്ഥങ്ങൾ വായിക്കുക, മൃഗ പരിശീലനം, ട്രെക്കിങ്, മെമ്മറി ഗെയ്മ്സ് എന്നിവ

10:മകരം :ടെക്നിക്കൽ ജോലികൾ, ഈ രാശിയെ ശനി ഭരിക്കുന്നു

11: കുംഭം : ശനി ഈ രാശി ഭരിക്കുന്നു. കവിത, വാട്ടർ സ്പോർട്സ്. ടെക്നികൽ ജോലികൾ, വർണ മീനുകൾ,

12: മീനം : ഈ രാശിയുടെ അധിപൻ വ്യാഴം ആകുന്നു. ക്ലാസിക്കൽ കലകൾ, പ്രത്യേകിച്ച് നൃത്തം 

ഇനി നിങ്ങളുടെ മൂന്നാം ഭാവത്തെ ഭരിക്കുന്ന ഗ്രഹം ഏതാണോ , ആ ഗ്രഹം പത്താം ഭാവത്തിൽ ആണോ നിൽക്കുന്നത് എന്ന് നോക്കുക നിങ്ങളുടെ മൂന്നാം ഭാവത്തിന്റെ അധിപൻ പത്താം ഭാവത്തിൽ വന്നു നിൽക്കുന്നു എങ്കിൽ നിങ്ങളുടെ ഹോബി ഒരു വരുമാന മാർഗം ആക്കി മാറ്റാൻ കഴിയണം എന്നാണ്. അല്ലെങ്കിൽ പത്താം ഭാവത്തിൽ ഏതു രാശി ആണോ ആ രാശിയുടെ നാഥൻ മൂന്നാം ഭാവത്തിൽ വന്നു നിന്നാലും നിങ്ങളുടെ ഹോബിയിൽ നിന്ന് ഒരു ഭാവി കണ്ടെത്താൻ കഴിയണം എന്നാണ്

 • മേടം/ചൊവ്വ
 • ഇടവം/ശുക്രൻ
 • മിഥുനം/ബുധൻ
 • കർക്കിടകം/ചന്ദ്രൻ
 • ചിങ്ങം/സൂര്യൻ
 • കന്നി/ബുധൻ
 • തുലാം/ശുക്രൻ
 • വൃശ്ചികം/ചൊവ്വ
 • ധനു/വ്യാഴം
 • മകരം/ശനി
 • കുംഭം/ശനി
 • മീനം /വ്യാഴം 

മൂന്നാം ഭാവം multitasking എന്നതിനെയും സൂചിപ്പിക്കുന്നു. അതിനാൽ, നമ്മുടെ നാടിന്റെ ചന്ദ്ര ദശ തീരുന്നത് വരെയും, നാം എല്ലാവരും കൂടുതൽ ആയി multitasking ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കും എന്നതാണ്. ഇത് വായിച്ചിട്ട് ഞാൻ എന്ത് ചെയ്യും എന്ന് ഓർത്ത് ആശങ്ക പ്പെടെണ്ടാതില്ല. മനസ്സിൽ ഒരു തീരുമാനം എടുത്താൽ മതി, പ്രപഞ്ചം നിങ്ങളിലേക്ക് അവസരങ്ങൾ കൊണ്ട് എത്തിക്കുന്നതാണ്. ചിലർക്ക് ഈ ഹോബികളെ വലിയ രീതിയിൽ ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞേക്കും, പക്ഷെ ചിലർക്ക് ചെറിയ രീതിയിലെ സാധിക്കൂ. അതിൽ വിഷമിക്കേണ്ട കാര്യമില്ല. കാരണം പല തുള്ളി, പേര് വെള്ളം എന്നാണല്ലോ. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ ആണ് ഉള്ളത്. പെട്ടന്നുള്ള പല ചിലവുകളും ഉണ്ടാകാം. പല തരം പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതാണ്. . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കും. . ലോണുകൾ ലഭിക്കാനും , നൽകാനും ഉള്ള അവസരങ്ങളും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. സങ്കീർണമായ സാമ്പത്തിക പദ്ധതികളിൽ ചേരുന്നത് ഒഴിവാക്കുക. അധിക ചിലവുകളും ഈ അവസരം ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങൾ വന്നു ചേരുന്ന സമയമാണ്. ടീം വർക്കുകളും ഈ സമയം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളും ഈ സമയം വന്നു ചേരാം. പുതിയ ക്രിയെറ്റീവ് ജോലികൾ, വലിയ ടീമിന് വേണ്ടി പ്രവർത്തിക്കേണ്ട അവസരങ്ങൾ വന്നു ചെരാവുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

അൽപ നാളുകൾ ആയി വ്യക്തി ജീവിതം പല തരം വെല്ലുവിളികളിലൂടെ നീങ്ങുന്നു. എന്നാൽ ഈ ആഴ്ച നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കുറിച്ചുള്ള കൃത്യമായ കാഴ്ച ഈ ആഴ്ച മുതൽ ലഭിച്ചു തുടങ്ങുന്നതാണ് പുതിയ പങ്കാളിത ബന്ധങ്ങൾ, മൾടി ടാസ്കിങ് അവസരങ്ങൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു   പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന,   എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
അൽപ നാളുകൾ ആയി വൈകാരികമായ പല തരം വെല്ലുവിളികളും നാം നേരിടുന്നു ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിരവധി ചെറു ജോലികൾ, സഹ പ്രവര്തരുമായുള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് ഈ മാസവും പ്രാധാന്യം ഉണ്ട് . മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.. കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. . കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം.   പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള ചില നീക്കങ്ങൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള ശ്രമം, ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയഗ്രൂപുകളിൽചേരാനുള്ളശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളും പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ച വരെ ജോലിയെ കുറിച്ചുള്ള പല ചിന്തകളും ഉണ്ടായിരിന്നു, അവ എല്ലാതന്നെ ഒരു നെഗറ്റീവ് രീതിയിലും ആയിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകാം. പുതിയ ജോലി, പുതിയ പ്രോജക്ക്ത്റ്റ് എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം ആവർത്തിക്കും. ജോലി സംബന്ധമായ യാത്രകൾ, ട്രെയിനിങ്ങുകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്.   

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ   ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു.   പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ,   ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, കഴിഞ്ഞ ആഴ്ച വരെ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ അല്പം മാറ്റം ഉണ്ടായിരുന്നു., എന്നാൽ ഈ ആഴ്ച യാത്രകളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്.     എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പുരോഗതി ഉണ്ടാകാം. . ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ ആഴ്ച മുതൽ മുന്നോട്ട് നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല വിധത്തിലുള്ള ഡിബെറ്റുകളും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ വിഷയങ്ങളിൽ ബുധൻ സ്വാധീനിക്കുന്നു.. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,   എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

കഴിഞ്ഞ മാസം സാമ്പത്തികമായ പല പ്രശങ്ങളും ഉണ്ടായിരുന്നു. എങ്കിലും ഈ ആഴ്ച മുതൽ ഈ പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകുന്നതാണ്..   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചിലവുൽ ഇനിയും വന്നേക്കാം.  

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും.. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. 

പല വിധ ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ ദൃശ്യം ആകും. കഴിഞ്ഞ ആഴ്ച വരെ ഈ ഈ ബന്ധങ്ങളിൽ പല തരം വെല്ലുവിളികളും ഉണ്ടായിരുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരവും ഉണ്ടാകാം. അതിനാൽ പുതിയ ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങളെ കർശനമായി പരിശോധിക്കുക. പുതിയ ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.ഈ വിഷയങ്ങളിൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം തുടരുന്നു. . പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യംഎന്നാ വിഷയങ്ങൾക്ക് അൽപ കാലമായി തടസങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഈ ആഴ്ച മുതൽ അവ ശമിക്കുന്നതാണ്, പുതിയ ആരോഗ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കും. . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവർത്തകരുമായുള്ള ബന്ധം പ്രധാനം ആകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളെ ബുധൻ സ്വാധീനിക്കുന്നു. . പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം,   നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകും. 

കഴിഞ്ഞ ആഴ്ച വരെ ക്രിയേറ്റീവ് ജോലികൾ, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള തടസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആഴ്ച മുതൽ അവയിൽ ഒരു പുരോഗതി ഉണ്ടാകുന്നതാണ്..   കുട്ടികൾ, ചെറിയ കുട്ടികളുടെ ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകാം. അവരുടെ പരിപോഷണം വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.സ്വന്തം ബിസിനസിനെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഷെയർ മാർക്കെറ്റ്, മറ്റു ഊഹക്കച്ചവടങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. ഇവയിൽ എല്ലാം കൂടുതൽ ശ്രദ്ധ വേണ്ടി വരും.കല , ആസ്വാദനം എന്നാ വിഷയങ്ങളിൽ നിന്നും ഉള്ള അവസരങ്ങളും വന്നെതാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വീടിനെ കുറിച്ചും പുതിയ പ്ലാനുകൾ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും. 

,ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാകും. ഇവയിൽ തടസങ്ങളും ഉണ്ടാകാം. .   എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശ ബന്ധം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മൾട്ടി ടാസ്കിങ് അവസ്ഥയിൽ ഈ ആഴ്ചയും നിരവധി ജോലികൾ ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും പലതരം ജോലികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക.   സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,   . ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. . ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് ജോലി അന്വേഷിക്കുന്നവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥകളും ഈ അവസരം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളെ വളരെ സങ്കീർണമായ രീതിയിൽ ബുധൻ സ്വാധീനിക്കും. പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP