Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

എന്താണ് അക്ഷയ ത്രിതീയ? അന്ന് സ്വർണം വാങ്ങുന്നവർ ഐശ്വര്യം പ്രാപിക്കുമോ? ഏപ്രിൽ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

എന്താണ് അക്ഷയ ത്രിതീയ? അന്ന് സ്വർണം വാങ്ങുന്നവർ ഐശ്വര്യം പ്രാപിക്കുമോ? ഏപ്രിൽ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ന്താണ് അക്ഷയ തൃതീയ? സ്വർണ്ണകടക്കാരുടെ പരസ്യത്തിൽ നിന്ന് കണ്ടിട്ടുള്ളതല്ലാതെ , നിങ്ങൾക്ക് ഈ വിഷയത്തെ കുറിച്ച എന്തറിയാം? സത്യം പറയട്ടെ എന്റെ ചെറുപ്പകാലത്തൊന്നും ഇങ്ങനൊരു പരസ്യം ഞാൻ കണ്ടിട്ടില്ല. കൂടിപ്പോയാൽ ഒരു എട്ടു വര്ഷം, അതിനു മുന്പ് ഇങ്ങനെ ഒരു പരസ്യം നമ്മുടെ പത്രങ്ങളിൽ വന്നിട്ടില്ല. എന്താണ് അക്ഷയ തൃതീയ ദിവസം സംഭവിക്കുക. സത്യം പറയട്ടെ ഇത് ജ്യോത്സ്യം അനുസരിച്ച് സവിശേഷകരമായ ഒരു ദിവസമാണ്. ആ ദിവസം കണക്ക് കൂട്ടുക ഇങ്ങനെ ആണ്. സൂര്യൻ മേടം രാശിയിൽ നിൽക്കണം, ചന്ദ്രൻ ഇടവം രാശിയിലും ആയി നിൽക്കുന്ന ആ ദിവസം. സൂര്യൻ ഏതാണ്ട് മുപ്പത് ദിവസം ഒരു രാശിയിൽ നിൽക്കുമ്പോൾ ചന്ദ്രൻ ഏതാണ്ട് രണ്ടേകാൽ തൊട്ടു രണ്ടര ദിവസം വരെ ഒരേ രാശിയിൽ നിൽക്കുന്നു. എന്താണ് ഈ നിൽപ്പിന്റെ പ്രത്യേകത. ജ്യോത്സ്യത്തിൽ, ഉച്ചം, നീചം എന്നാ രണ്ടു അവസ്ഥകൾ ഉണ്ട്. ഒരു ഗ്രഹം അതി ശക്തനായി നിൽക്കുന്ന അവസ്ഥയെ ഉച്ചം എന്നും, മഹാ മോശമായി നിൽക്കുന്ന അവസ്ഥയെ നീചം എന്നും പറയും. സൂര്യൻ അത്യുഗ്രൻ ആയി നിൽക്കുന്നതു മേടം രാശിയിലും, ചന്ദ്രൻ അത്യുഗ്രനായി നിൽക്കുക ഇടവം രാശിയിലും ആണ്.

ജ്യോത്സ്യത്തിൽ ഓരോ ഗ്രഹങ്ങളും ഓരോ വസ്തുക്കളെ സൂചിപ്പിക്കുന്നു. അഗ്നിയെ ചൊവ്വ സൂചിപ്പിക്കുന്നു. അതാണ്‌ ചൊവ്വ ദോഷം വരുമ്പോൾ ഭർത്താവ്/ഭാര്യ മരിച്ചു പോകും എന്ന് പറയുക. ക്രിസ്ത്യൻ/മുസ്ലിം പെൺകുട്ടികൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഹിന്ദു പെൺകുട്ടികൾക്ക് എന്ന് എനിക്ക് മനസിലാകുന്നില്ല. ക്രിസ്ത്യൻ /മുസ്ലിം പെൺകുട്ടികളെ ചൊവ്വ ഒന്നും ചെയ്യുകയില്ല, എന്നാൽ ചൊവ്വ കാരണം അനേകം ഹിന്ദു പെൺകുട്ടികൾ വിവാഹം ചെയ്യാതെ ഭയന്ന് വിറച്ചു ജീവിക്കുന്നു. ജാതകം നോക്കി കല്യാണം കഴിക്കുന്നവർ ഡിവോഴ്സ് ആകുന്നു. ഞാൻ ഫാമിലി കോടതിയിൽ പ്രാക്ക്ട്ടീസ് ചെയ്തതുകൊണ്ട് എനിക്ക് അറിയാം, അവിടെ വന്ന മിക്കവരും പത്തിൽ പത്തു പൊരുത്തം നോക്കി കല്യാണം കഴിച്ച കഥ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നോക്കുന്നവരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ചൊവ്വ ദോഷം എന്നാൽ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ഞാൻ പഠിക്കുന്നത് ലോകത്തിലെ ഒന്നാമത് നിൽക്കുന്ന അസ്ട്രോളജി സ്കൂളിൽ ആണ്. അവിടെ ഒരിക്കലും ചൊവ്വ ദോഷത്തെ കുറിച്ച യാതൊന്നും പഠിപ്പിക്കുകയോ, അതൊരു വൻ വിപത്ത് ആണെന്നോ പറഞ്ഞിട്ടില്ല, ലോകത്ത് ഒരേ ദിവസം ജനിക്കുന്ന പലര്ക്കു0 ഉണ്ടാകുന്ന ഒരു കാര്യമാണ് ചൊവ്വ ദോഷം, അതുള്ളതുകൊണ്ട് ഭർത്താവോ ഭാര്യയോ മരിക്കുകയില്ല. നിങ്ങളുടെ മനസിലെ വിചാരം അങ്ങനെ ആണെങ്കിൽ നിങ്ങളെ ആ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനു പോലും സാധ്യമല്ല. ജ്യോത്സ്യം എന്നാൽ, കൂടുതലും സൈക്കോളജി ആണ്. ചൊവ്വ ദോഷം എന്നാൽ, ഒരു തരം , aggressiveness, എന്നതാണ് . അത് പോലെ എല്ലാ ജ്യോല്സ്യ്നമാരും ചൊവ്വ ദോഷം, രാഹു ദോഷം അങ്ങനെ ഉള്ളവരെ പ്രൊമോട്ട് ചെയ്യുന്നവരല്ല. അത് പോലെ തന്നെ    പൊരുത്തം നോക്കിയതുകൊണ്ട് വിവാഹം വിജയിക്കില്ല. നിങ്ങൾക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അയാളെ കുടുംബത്തിന്റെ അനുമതിയോടെ വിവാഹം കഴിക്കുകയാണ് ഏറ്റവും ഉചിതം. 

അപ്പോൾ അക്ഷയ തൃതീയ ദിവസം അത്യുഗ്രൻ ആയി നിൽക്കുന്ന സൂര്യൻ സ്വർണം, ആത്മാവ്, ഈഗോ, ആരോഗ്യം, പിതാവ്, അധികാരികൾ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവയെ ആണ് ജ്യോത്സ്യത്തിൽ പ്രതിനിധാനം ചെയ്യുക. സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശി പിതൃക്കൾ, പൂർവ ജന്മം , അതിൽ നിന്നുള്ള പുണ്യം എന്നിവയെ സൂചിപ്പിക്കുന്നു. ചന്ദ്രൻ മനസ്, സമാധാനം, ഐശ്വര്യം, ജീവിതത്തിലെ സുഖങ്ങൾ, സുഖ ഭോഗങ്ങൾ എന്നാ വിഷയങ്ങളെയും, അത്യുഗ്രനായി ചന്ദ്രൻ നിൽക്കുന്ന ഇടവം രാശി, ധനം, കുടുംബം, സംസാരം, നമ്മുടെ സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവയും സൂചിപ്പിക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളും സൂചിപ്പിക്കുന്ന വിഷയങ്ങൾ ഈ ദിവസം എന്തെങ്കിലും ചടങ്ങുകൾ ചെയ്‌താൽ കൂടുതലായി ലഭിക്കും എന്നാണു സങ്കൽപം. അതുകൊണ്ടാണ് സ്വർണം വാങ്ങാൻ ജനം ഓടി നടക്കുന്നത്. പക്ഷെ പച്ചക്ക് പറയുകയാണെങ്കിൽ, ഏതു ഗ്രഹം ആയിക്കൊള്ളട്ടെ ഉച്ചം ആയി നിൽക്കുന്ന അവസ്ഥ അത്ര നല്ലതല്ല. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. സൂര്യനും ചന്ദ്രനും ഈ അവസ്ഥയിൽ നിൽക്കുന്നത് വൈശാഖ മാസത്തിലാണ്. ഈ മാസം വരുക ഏപ്രിൽ- മെയ്‌ മാസങ്ങളിൽ ആണ്. ഈ മാസത്തിലെ ശുക്ല പക്ഷ ദിനങ്ങളിലെ മൂന്നാം ദിവസം ആണ്. ഈ ദിവസം ശുഭ കാര്യങ്ങൾ ചെയ്‌താൽ പുണ്യം, പിതൃക്കളുടെ അനുഗ്രഹം, സമ്പൽ സമൃദ്ധി എന്നിവ ലഭിക്കും എന്നാണ്. സൂര്യൻ സ്വർണത്തെ സൂചിപ്പിക്കുന്നതിനാൽ സ്വർണം ജനം സ്വർണം വാങ്ങുന്നു. എന്നാൽ സൂര്യനും ചന്ദ്രനും, ജ്യോല്സ്യത്തിൽ, പിതാവിനെയും. മാതാവിനെയും സൂചിപ്പിക്കുന്നു. സ്വന്തം മാതാ പിതാക്കൾ, അവർക്ക് തുല്യരായ വ്യക്തികൾ ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആരും തയ്യാറാകുന്നില്ല. മനുഷ്യന്റെ അത്യാഗ്രഹം അതാണ്‌ അക്ഷയ ത്രിതീയ ദിവസത്തിൽ വ്യക്തമാകുക. നിങ്ങൾ സ്വർണം വാങ്ങി എന്ന് കരുതി ഒരു “പുല്ലും’ നേടുകയില്ല. മാത്രമല്ല, സൂര്യൻ ചന്ദ്രൻ ഉച്ച അവസ്ഥയിൽ നിൽക്കുന്നത് അത്ര നല്ലതും അല്ല. 

അക്ഷയ ത്രിതീയ ദിവസം ഞാൻ സ്വർണം വാങ്ങിയിട്ടില്ല. സത്യം പറയാമല്ലോ, കുടുംബത്തിൽ പെട്ട ചില ക്രിസ്ത്യാനികൾ അന്നേ ദിവസം സ്വർണം വാങ്ങാൻ ഒറങ്ങി പുറപ്പെട്ടതായി ഞാൻ കണ്ടിട്ടുണ്ട്.   അന്ധ വിശ്വാസത്തിൽ ഹിന്ദുക്കളെ വെല്ലുന്ന രീതിയിൽ ആണ് ചില ക്രിസ്ത്യാനികളുടെ നീക്കങ്ങൾ, എല്ലാ ദിവസവും ദൈവത്താൽ ദാനം ചെയ്യപ്പെട്ടതാനെന്നും, ഓരോ ദിവസവും പുതിയ അവസരങ്ങൾ ദൈവം നമുക്ക് നൽകും എന്നും, അതിനു നാം നന്ദി ഉള്ളവരായിരിക്കണം എന്നും ആണ് ഞാൻ വിശ്വസിക്കുന്നത്. ചൊവ്വ ദോഷം ഉള്ള ഒരു യുവാവിനെ, രാഹു കാലം, പതിമൂന്നാം തീയതി വെള്ളിയാഴ്ച വിവാഹം കഴിച്ച സുഹൃത്ത് എനിക്ക് ഉണ്ട്. നല്ല ഐശ്വര്യത്തോടെ ജീവിക്കുന്നു. 

ജ്യോല്സ്യത്തിൽ ഞാൻ മൊത്തമായി വിശ്വസിക്കുന്ന ചില മേഖലകൾ ഉണ്ട്. അവ ഇവയാണ്. ജോലി, ദൂര യാത്രകൾ, ഫോറിൻ സെറ്റിൽമെന്റ്, വിവാഹം. കുട്ടികൾ, ജോലി, യാത്രകൾ, എന്നിവയുടെ ടൈമിങ്, ബിസിനസ് ചെയ്യാനുള്ള യോഗം ഉണ്ടോ, മെഡിക്കൽ ആസ്ട്രോളജി, ഇവയ്ക്കെല്ലാം ഏറ്റവും കൃത്യമായ മറുപടി തരാൻ ജ്യോല്സ്യതിനേക്കാൾ കഴിവ് വേറൊന്നിനും ഇല്ല . ലോകത്തെ ഒരു കരിയർ വിദഗ്ദനും കഴിയാത്ത വിധത്തിൽ ഏതു മേഖലയിൽ നിങ്ങൾ ജോലി ചെയ്യണം എന്ന് പറയാൻ ഒരേ ഒരു ഗ്രഹത്തെ മാത്രം നോക്കിയാൽ മതി. It’s very simple. ജ്യോല്സ്യത്തിനു പോസിറ്റീവ് ആയിട്ടുള്ള ധാരാളം വശങ്ങൾ ഉണ്ട്. നിങ്ങൾക്ക് ഒരു വിപരീത രാജ യോഗം ഉണ്ട് എന്നിരിക്കട്ടെ, എന്നാൽ നിങ്ങൾ ജീവിതത്തിൽ വിജയം നേടും എന്ന് കണ്ണും പൂട്ടി വിശ്വസിക്കാം, ഏഴാം ഭാവത്തിൽ ശുക്രന്റെ സ്വാധീനം ഏതെങ്കിലും രീതിയിൽ, placement, aspect, conjunction, ഉണ്ടെന്നിരിക്കട്ടെ, നിങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകും എന്ന് പ്രപഞ്ചം നിങ്ങൾക്ക് തന്നിരിക്കുന്ന ഉറപ്പാണ്‌ ആ കാണുന്നത്. ഈ ശുഭ കാര്യങ്ങൾ എല്ലാം കാണാതെ ഇപ്പോഴും ചൊവ്വ ദോഷത്തെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന യുക്തി വാദികളോടും, വിമർശകരോടും, എനിക്ക് ഒന്നേ പറയാനുള്ളൂ, ഈ വിഷയത്തെ കൂടുതൽ പഠിക്കുക. എന്റെ അച്ഛൻ ജ്യോല്സ്യനാണ്, അതുകൊണ്ട് ഞാനും ജ്യോത്സ്യം പറയും എന്ന് പറയുകയും, എന്നാൽ ഈ വിഷയത്തെ കുറിച്ച യാതൊരു അടിസ്ഥാന വിവരം ഇല്ലാത്തതും ആയ പരമ്പരാഗത ജ്യോല്സ്യന്മാരോട് ഒരു കാര്യമേ പറയാനുള്ളൂ., കുറച്ച കൂടെ അപ്ഡേറ്റ് ചെയ്യാം. സൈക്കോളജിയിൽ ഒരു കോഴ്സ് കൂടെ ചെയ്യണം.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്. ദൂര യാത്രകൾ, അവയെ കുറിച്ചുള്ള പ്ലാനിങ് എന്നിവ ഉണ്ടാകാം. മീഡിയ മാസ്സ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്.        ഈ ബന്ധങ്ങളിൽ സെൻസിറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ്‌ ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള അവസരം എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
കമ്യൂണിക്കേഷൻ, മീഡിയ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ചെറു ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ ഈ അവസരം പ്രധാനമാകും. അവരുമായുള്ള ചർച്ചകളിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാം. അതിനാൽ അവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു വ്യക്തി ബന്ധങ്ങൾ , ബിസിനസ ബന്ധങ്ങൾ എന്നിവയുടെ മേൽ അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാർഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളിൽ പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ ഈ ബന്ധങ്ങൾക്ക് മേലുള്ള ചർച്ചകൾ ശ്രദ്ധയോടെ ആയിരിക്കണം. പുതിയ എഗ്രീമെന്റുകൾ, ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനം ഈ അവസരം പ്രധാനമാണ്.. ദൂര യാത്രകൾ, നിങ്ങളുടെ എതിരാളികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. ശുക്രൻ ക്രിയേറ്റീവ് ജോലികളെ സൂചിപ്പിക്കുന്നു. ഈ ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുടുംബ ജീവിതം. വീട് എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്ന വരാം. നെറ്റ് വർക്കിങ് ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി, ചർച്ച ചെയ്യുക.,പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയംവിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയങ്ങൾ വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം ഈ അവസര൦ ഉണ്ടാകും. നിങ്ങളുടെ സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ജീവിതത്തിന്റെ പല മേഖലകളെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതം, സാമൂഹിക ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണിത്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ഒരു അവലോകനം, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക, ക്രിയേറ്റീവ് ജോലികൾ, ഈ ജോലികളെ കുറിച്ചുള്ള അധികാരികളുടെ കണക്കെടുപ്പ് എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച വർധിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മർദ്ദങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാർത്ഥന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ച വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്.   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധ്നഗൽ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പല വിധത്തിലുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമ൦ , പ്രാർത്ഥന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള താല്പര്യം,   ക്രിയേറ്റീവ് ജോലികൾക്കുള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ നിന്നുള്ള വെല്ലുവിളികൾ എനിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചർച്ചകൾ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങൾക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള വിയോജിപ്പുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കൾ, ടീമുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങലുമായുള്ള ചർച്ചകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചർച്ച. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ . പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. ശുക്രൻ കുടുംബം, വീട് വ്യക്തി ജീവിതം എന്നാ മേഖലയെയു൦ സ്വാധീനിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP