Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

വർഷഫലം മേടം മുതൽ കന്നി വരെ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വർഷഫലം മേടം മുതൽ കന്നി വരെ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് /മേടം

വര്ഷം മാത്രം അല്ല അടുത്ത രണ്ടു വര്ഷം, മേടം രാശിക്കാർക്ക് അവരുടെ കരിയർ സെറ്റ് ചെയ്യാനുള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. കർമം, ഉത്തരവാദിതങ്ങൾ എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ശനി, രണ്ടര വര്ഷം മകരം രാശിയിൽ നിൽക്കും. ജോലിയിൽ കൂടുതൽ ഉത്തരവാദിതങ്ങൾ, അധിക ജോലി ചെയ്യാനുള്ള അവസരം, ജോലി സ്ഥലത്ത് പുതിയ റോൾ ഏറ്റെടുക്കാനുള്ള ശ്രമം, എന്നിവയാണ് പുതു വർഷത്തിന്റെ പ്രത്യേകത. ശനി സ്വന്തം രാശിയായ മകരത്തിൽ നിൽക്കുമ്പോൾ, കാര്യങ്ങൾ അത്ര എളുപ്പം ആകുകയില്ല. അതുകൊണ്ട് യാതൊരു എതിർപ്പുകളും ഇല്ലാത്ത ജോലി സ്ഥലത്ത് മെച്ചപ്പെട്ട രീതിയിൽ ജോലി ചെയ്തില്ല എങ്കിൽ പല വിധത്തിൽ ഉള്ള തടസങ്ങൾ നിങ്ങളെ തേടി വരാം. ശനി അച്ചടക്കം, അനുസരണ എന്നിവയും സൂചിപ്പിക്കുന്നു. ഈ രണ്ടര വർഷവും, അധികാരികൾ, നിങ്ങളുടെ കർമ നിരത്ത, അച്ചടക്കം, ജോലി സ്ഥലത്തെ പെരുമാറ്റം എന്നിവയും ശ്രദ്ധിക്കുന്ന സമയം ആണ്. ഈ സമയത്തിന്റെ അടുത്ത പ്രത്യേകത, നിങ്ങൾ എന്ത് വിതക്കുന്നുവോ, അതെ അവസ്ഥയിൽ തന്നെ നിങ്ങൾക്ക് കൊയ്തെടുക്കാൻ സാധിക്കും എന്നതാണ്. ജോലിയിൽ യാതൊരു രിസ്കുകളും എടുക്കാൻ യോജിച്ച വര്ഷം അല്ല. പ്രത്യേകിച്ച് ഇപ്പോൾ നമ്മുടെ പൊളിറ്റിക്കൽ അവസ്ഥ സുഖകരമായ ജീവിതത്തിനു ആർക്കും യോജിച്ചതല്ല. വരും വർഷങ്ങളിൽ സ്ഥിതി വളരെ സെൻസിറ്റീവ് ആയി മാറുകയും ചെയ്യും. അതിനാൽ, നിലവിൽ ഉള്ള ജോലി സുരക്ഷിതമാക്കുക എന്നതായിരിക്കണം പ്രധാനം. ജോലി ഉപേക്ഷിച്ചു കൊണ്ട് തുടങ്ങുന്ന സംരംഭങ്ങൾ ഈ അവസരം റിസ്ക് വർധിപ്പിക്കുന്നതാണ്. മാർച്ച് മുതൽ ജൂൺ വരെ ഉള്ള മാസങ്ങളിൽ അല്പം അധികം തീവ്രത ജോലി സംബന്ധമായ വിഷയങ്ങൾക്ക് കൈ വരുന്നതാണ്. ഇവയും അല്പം റിസ്കുകൾ വർധിപ്പിക്കും. വ്യാഴം ഈ വർഷത്തിന്റെ അധിക ദിവസവും ധനു രാശിയിൽ നിൽക്കും. ഈ വര്ഷം ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവ ഉണ്ടാകാം. ദൂര യാത്രകൾ, ബന്ധങ്ങൾ എന്നിവയെ രാഹുവും ദൃഷ്ടി ചെയ്യുന്നതിനാൽ, ഇവയിൽ രണ്ടിലും തടസങ്ങൾ പ്രതീക്ഷിക്കുക. തെറ്റായുള്ള ആത്മീയ പ്രോഗ്രാമുകൾ, വിപ്ലവജാഥകൾ, എന്നിവയിലും ചെന്ന് പെടാനുള്ള സാധ്യത അധികമാണ്. ഇടക്കിടക്ക് ഉള്ള സാമ്പത്തിക ലാഭം ഒരു അനുഗ്രഹം തന്നെ ആണെന്ന് പറയാം. മാർച്ച്‌ മുതൽ സെപ്റ്റെംബർ വരെ ഉള്ള അവസരം സാമ്പത്തികമായ വെല്ലുവിളികൾ വളരെ അധികം വര്ധിക്കാവുന്ന സമയമാണ്. ആത്മീയമായ ഒരു ഉണർവ് ഈ വര്ഷം മുഴുവൻ ഉണ്ടാകുന്നതാണ്. തീര്ഥാടനം, ധ്യാനം, പ്രാർത്ഥന മുതലായ വിഷയങ്ങളിൽ താല്പര്യം ഉണ്ടാകും. അതോടൊപ്പം തന്നെ മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല അവസരങ്ങളും വന്നു ചേരാം. ആരോഗ്യ വിഷയങ്ങൾ ഇടക്കിടക്ക് കൂടുതൽ ശ്രദ്ധ നേടും. എങ്കിലും സാമ്പത്തിക വിഷയങ്ങൾ ശ്രദ്ധിച്ചു വേണ്ടം കൈകാര്യം ചെയ്യാൻ. മാർച്ച്‌ മുതൽ ജൂൺ വരെ ഉള്ള സമയം നിങ്ങളുടെ കുടുംബ ജീവിതത്തിനു വളരെ പ്രാധാന്യം ഉണ്ട്. ശനിയും വ്യാഴം ഒന്നിച്ചു മകരം രാശിയിൽ, നിന്ന് കൊണ്ട് നിങ്ങളുടെ നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുമ്പോൾ, വീടിനെ കുറിച്ചുള്ള കൂടുതൽ സമ്മർദ്ദം ആണ് ഉണ്ടാകുക. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോദി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഈ അവസരം വന്നെതാം. വീട്ടിലെ മുതിർന്ന സ്ത്രീകളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഈ അവസരം വേണ്ടി വരുന്നതാണ്. സമ്മർദ്ദം എന്ന് പറഞ്ഞത് നെഗറ്റീവ് ആയി കാണേണ്ട ആവശ്യവും ഇല്ല. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ എളുപ്പം ആയിരിക്കുകയില്ല എന്നാണ് അർഥം, പല വിധ കുടുംബ യോഗങ്ങൾ, ബന്ധുക്കളെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ്/ഇടവം

ടുത്ത രണ്ടര വര്ഷം ശനി നിങ്ങളുടെ ദൂര യാത്രകൾ, വിദേശ ബന്ധം, വിദേശത് നിന്ന് ജോലികൾ, ആത്മീയത എന്നിവയെ സ്വാധീനിക്കും. ജോലി സംബന്ധമായ യാത്രകൾ കൂടുതൽ ഉണ്ടാകാവുന്ന വർഷമാണ്‌. മാര്ച് മുതൽ ജൂൺ വരെ ഉള്ള സമയം ഈ യാത്രകളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, എന്നിവയും ഈ വര്ഷം ഉണ്ടാകാം. ഈ ഒരു വര്ഷം , പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരം. ലോങ്ങ്‌ ടേം ജോലികൾ എന്നിവയും വന്നെതാം. സേൽസ്, മാർക്കറ്റിങ്, മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി ജോലികളും വന്നെതാം. നിങ്ങളുടെ സഹോദരങ്ങളുടെ ജീവിതത്തിൽ ഈ രണ്ടര വര്ഷം പല പ്രധാന മാറ്റങ്ങളും ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്ത് നിന്നുള്ള പല തരം വല്ലുവിളികൾ ഈ വര്ഷം നിങ്ങൾ പ്രതീക്ഷികുക. വളരെ സങ്കീർണമായ ജോലികളിൽ ഈ അവസരം നിങ്ങൾ ഏർപ്പെടുന്നതാണ്. അതോടൊപ്പം തന്നെ സഹ പ്രവർത്തകരിൽ നിന്നുള്ള പ്രതികൂല നീക്കങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യം ഉള്ള ദിവസങ്ങളാണ് ഇനി ഉള്ളത്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങളും ലൈഫ് സ്റ്റൈലിൽ നിന്ന് ഉണ്ടാകുന്നതായിരിക്കും. വ്യാഴം വളരെ നിഗൂഡമായ എട്ടാം ഭാവത്തിൽ നിൽക്കുന്നതിനാൽ, മാനസികമായ വെല്ലുവിളികളും ഉണ്ടാകാം. സാമ്പത്തികമായ വെല്ലുവിളികൾ വളരെ അധികം വർധിക്കുന്ന വർഷമാണ്‌ 2020. പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ, സാമ്പത്തിക അച്ചടക്കം എന്നിവ ഈ വര്ഷം പ്രതീക്ഷിക്കുക. പെട്ടന്നുള്ള സാമ്പത്തിക ലാഭത്തിനു വേണ്ടി ഉള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക, അങ്ങനത്തെ ഉള്ള നിങ്ങളുടെ തീരുമാനങ്ങൾ പാളിപ്പോകാൻ ഉള്ള സാധ്യത വളരെ അധികമാണ്. ഗ്ലോബൽ ആയി നടക്കുന്ന നീക്കങ്ങൾ നിങ്ങളെയും ഈ വര്ഷം ശക്തമായി സ്വാധീനിക്കുന്നതാണ്. ലോണുകൾ ഈ വർഷത്തിന്റെ പ്രത്യേകത ആയിരിക്കും. ഹോം ലോൺ, വാഹന ലോൺ, മറ്റു ലോങ്ങ്‌ ടേം ലോണുകൾ ഈ അവസരം ഉണ്ടാകാം. പെട്ടന്നുള്ള സാമ്പത്തിക നീക്കങ്ങൾ ഈ വര്ഷം പ്രതീക്ഷിക്കുക. ദൂര ദേശത് സ്ഥിര താമസം ഉള്ളവർ നിയമപരമായ പ്രശ്നങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുക. ചില പ്രോജക്ക്ട്ടുകളിൽ indirect ആയി പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകാം. മാർച്ച്‌ മുതൽ ജൂൺ വരെയും പിന്നെ സെപ്റ്റെംബർ മാസവും വളരെ സെൻസിറ്റീവ് ആണ്. നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം പരിവർത്തനങ്ങളിലൂടെ കടന്നു പോകും. ഈ പരിവർത്തനങ്ങളുടെ തുടക്കം സെപ്റ്റംബർ മുതൽ ആയിരിക്കും. വിവാഹ ജീവിതം, കുട്ടികൾ എന്നിവരുടെ മേൽ ഉള്ള ശ്രദ്ധ ഈ സമയം മുതൽ വര്ധിക്കുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ്‌ ഡീലുകൾ, വീട് മോദി പിടിപ്പിക്കൽ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്ന സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഈ അവസരം ശ്രദ്ധേയം ആകാം. ഈ വര്ഷം മുഴുവൻ ചെറു ഗ്രൂപുകളുടെ ഒപ്പം ഉള്ള പ്രവർത്തനം തുടരുന്നതാണ്.

ജമിനായ് /മിഥുനം

നി ജാനുവരി മാസം തന്നെ മകരം രാശിയിലേക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ, വ്യക്തി ജീവിതത്തിൽ നിന്നും ബിസിനസിൽ നിന്നും ഉള്ള പങ്കാളിത ബന്ധങ്ങൾ എന്നിവ അടുത്ത രണ്ടര വര്ഷം, നിങ്ങളുടെ ജീവിതത്തെ വേറെ ഒരു ദിശയിലേക്ക് മാറ്റുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. അവ മിക്കതും ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ ഉള്ളവയും ആയിരിക്കും. സാമ്പത്തിക വിഷയങ്ങളിൽ നല്ല അച്ചടക്കം ഈ രണ്ടര വർഷവും ആവശ്യമാകും. അല്ലെങ്കിൽ ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പ്രയാസങ്ങൾ വന്നു ചേരാം. പല വിധത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ അവസരം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിലും നിരവധി വെല്ലുവിളികൾ ഉണ്ടാകാം. പങ്കാളിത ബന്ധത്തെ കുറിച്ചുള്ള ചർച്ചകളിൽ സംയമനം ആവശ്യമാകും, പെട്ടന്നുള്ള പല തീരുമാനങ്ങളും ഈ ബന്ധത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. ജോലിയിൽ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ വന്നു ചേരാം. ജോലി സംബന്ധമായ പഠനം, കൂടുതൽ അധ്വാനം ആവശ്യമായ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം . രണ്ടാമത് ഒരു ജോലി കൂടി ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകാം. അതോടൊപ്പം തന്നെ കുട്ടികളെ കുറിച്ചുള്ള പല ആലോചനകളും ഉണ്ടാകാം. അവരുടെ പരി പോഷണം, മാനസിക ആരോഗ്യം എന്നിവയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ തയ്യാറാക്കുന്നതാണ്. ക്രിയെട്ടെവ് ജോലിയിൽ നിന്നുള്ള നിരവധി അവസരങ്ങളും വന്നെതാം. ജോലി സംബന്ധമായ പഠനങ്ങളും ഏറ്റെടുക്കും. മാർച്ച്‌ മുതൽ ജൂൺ വരെ ഉള്ള സമയം സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. കുടുംബ ജീവിതത്തിൽ അല്പം മന്ദമായ നീക്കങ്ങൾ ഉണ്ടാകും. ലോങ്ങ്‌ ടേം ആയുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ വന്നു ചെരാവുന്നതാണ്. കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. വിവാഹ ബന്ധങ്ങൾ, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ വ്യാഴം ഈ ഒരു വര്ഷം വളരെ ശക്തമായി സ്വാധീനിക്കും. ഈ സ്വാധീനം അത്ര സുഖകരം ആയിരിക്കും എന്നി കരുതുക സാധ്യമല്ല. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നീക്കങ്ങൾ ഈ വര്ഷം പ്രതീക്ഷിക്കുക. വിവാഹ ബന്ധത്തിലെ വിള്ളലുകൾ കൂടുതൽ ദ്രിശ്യ്മാകുന്ന വർഷമാണ്‌ 2020 . സഹോദരങ്ങലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഈ വര്ഷം ഉണ്ടാകുന്നതാണ്.

ക്യാൻസർ/കർക്കിടകം

വിവാഹ ബന്ധം ഔദ്യോഗിക ബന്ധം എന്നാ വിഷയങ്ങളെ ശനി അടുത്ത രണ്ടര വര്ഷം സ്വാധീനിക്കുന്നതാണ്. ഈബന്ധങ്ങളെ ശക്തി പ്പെടുത്താനുള്ള നിരവധി അവസരങ്ങൾ ഈ വര്ഷം ലഭിക്കുന്നതാണ്. എങ്കിലും മാര്ച് മുതൽ ജൂൺ വരെ ഉള്ള സമയം, ബന്ധങ്ങളുടെ മേൽ പല വിധത്തിൽ ഉള്ള സമ്മർദ്ദങ്ങൾ ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ ഉണ്ടാകാവുന്ന വർഷമാണ്‌ 2020 . അത് വിവാഹ ബന്ധം ആകാം, ഔദ്യോഗിക ബന്ധം ആകാം. നിലവിൽ ഉള്ള ബന്ധങ്ങൾ പുതിയ അവസ്ഥയിലൂടെ പോകാം. മാർച്ച്‌ മുതൽ ജൂൺ വരെ ഉള്ള സമയം വളരെ അധ്വാനം നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും.എന്നാൽ ഈ ജോലികളിൽ നിന്ന് വളരെ അധികം ഫലവും ഉണ്ടാകാം. ദൂര യാത്രകൾ , വിദേശത്തു നിന്നുള്ള ജോലികളിൽ അവസരങ്ങളും ഈ ഒരു വര്ഷം ഉണ്ടാകാം. എങ്കിലും ഈ യാത്രകളിൽ നിന്നും വിദേശത്ത നിന്നുള്ള ജോലികളിൽ നിന്നുള്ള തടസങ്ങളും ഉണ്ടാകാം. ഉപരി പഠനം, പരീക്ഷകൾ എന്നിവയ്ക്ക് ഉള്ള അവസരങ്ങളും ഈ വര്ഷം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ വര്ഷം അധികം ആയിരിക്കും. ജോലി സ്ഥലത്ത് നിന്നുള്ള പുതിയ അവസരങ്ങളും ഉണ്ടാകാം. വീടിനെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകാം. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റെറ്റ് ഡീലുകൾ, വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരം, വളരെ പ്രധാനപ്പെട്ട കുടുംബ യോഗങ്ങൾ എന്നിവ എല്ലാം ഈ വര്ഷം ഉണ്ടാകാം. ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ , അധികാരികളും ആയുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ലോങ്ങ്‌ ടേം ജോലികളിൽ ഏർപ്പെടാൻ ഉള്ള അവസരം, പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരം, ഇവ എല്ലാം ഉണ്ടാകാം. കുട്ടികളുടെ ജീവിതവും കൂടുതൽ പ്രാധാന്യം നേടും. അവരുടെ ആരോഗ്യം , പരിപോഷണം എന്നിവ ഈ സമയം കൂടുതൽ ആവശ്യമാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരവും ഈ വര്ഷം ഉണ്ടാകാം. നിരവധി ടെക്ക്നിക്കൽ പ്രോജക്ക്ട്ടുകളിൽ നിന്നുള്ള അവസരവും ഈ വര്ഷം ഉണ്ടാകാം. നിരവദി ചെറു പ്രോജക്ക്ട്ടുകൾ ലഭിക്കുന്നതിനാൽ സാമ്പത്തികമായ വളർച്ചയും ഉണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ആമാശയ സംബന്ധമായ അസുഖങ്ങൾക്ക് ആണ് കൂടുതൽ സാധ്യത. 

ലിയോ/ചിങ്ങം

വര്ഷം മുഴുവൻ, ജോലി, ജോലി സ്ഥലം എന്നാ വിഷയങ്ങൾക്ക് വൻ പ്രാധാന്യം ഉണ്ടാകും. ശനി മകരം രാശിയിലേക്ക് ജാനുവരിയിൽ നീങ്ങുമ്പോൾ അടുത്ത രണ്ടര വർഷക്കലതെക്ക് ജോലി സ്ഥലത്ത് പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകും. ജോലിസ്ഥലത് നിന്നുള്ള മാറ്റം, കൂടുതൽ അധ്വാനം വേണ്ട ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകാം. അനാവശ്യ ചർച്ചകൾ ഒഴിവാക്കിയില്ല എങ്കിൽ നിങ്ങളുടെ ജോലിയെ അത് ബാധിച്ചേക്കാം. ശാരീരിരികവും മാനസികവുമായ ആരോഗ്യത്തിനു മേൽ ഈ വര്ഷം കൂടുതൽ ശ്രദ്ധ വേണ്ടി വരും. മാർച്ച്‌ മുതൽ ജൂൺ വരെ ഉള്ള സമയം ജോലിയെ കുറിച്ചുള്ള പല തരം വൈഷമ്യങ്ങളും അതോടൊപ്പം ഉള്ള അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ സെപ്റ്റംബർ മുതൽ ജോലി സ്ഥലത്ത് കൂടുതൽ മെച്ചപ്പെട്ട പ്രദർശനം കാഴ്ച വയ്ക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പല തരം റിയാൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, റീലൊക്കേഷൻ , വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരവും ഉണ്ടാകും. ഈ വര്ഷം പല തരം സാമ്പത്തിക ഡീലുകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, ഇൻഷുറൻസ് , ടാക്സ് , എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഉണ്ടാകാം. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ എന്നിവ ഈ വര്ഷം ധാരാളമായി നടക്കും. ഈ ചർച്ചകൾ മിക്കതും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളതാകാം.നിരവധി യാത്രകൾ ഈ വര്ഷം ഉണ്ടാകാം. സഹോദരങ്ങളുടെ ജീവിതം വളരെ അധികം മാറാവുന്ന വർഷമാണ്‌ 2020. ദൂര ദേശത് സ്ഥിര താമസമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. മാര്ച് മുതൽ ജൂൺ വരെ ഉള്ള സമയം ജോലിയെ കുറിച്ചുള്ള കൂടുതൽ ആശങ്ക ഉണ്ടാകും. അതോടൊപ്പം തന്നെ ജോലിയിൽ മത്സര സ്വഭാവം ഉള്ള ജോലികളിൽ ഏർപ്പെടുന്നതാണ്. ഈ വര്ഷം മുഴുവൻ കുട്ടികൾ, അവരുടെ ആരോഗ്യം , പഠനം എന്നിവയെ കുറിച്ചുള്ള ആലോചനയും കൂടുതൽ ആയി ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പല അവസരങ്ങളും ഈ വര്ഷം പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവര്തിക്കുന്നവർക്ജ്കും ഈ വര്ഷം പല അവസരങ്ങളും ഉണ്ടാകും. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരം, ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ എല്ലാം ഈ വര്ഷം ഉണ്ടാകും. ഉപരി പഠനം, പരീക്ഷകൾ എന്നിവയും ഈ വര്ഷം പ്രതീക്ഷിക്കുക. നിങ്ങളുടെ ബാധ്യതകൾ, മാനസികമായ വെല്ലുവിളികൾ ഈ വര്ഷം കൂടുതൽ ഉയർന്നു വരാം. അതിനാൽ അനാവശ്യ റിസ്കുകൾ ഏറ്റെടുക്കാതിരിക്കുക. കൂടുതൽ വെല്ലുവിളി ജോലി സ്ഥലം , സഹ പ്രവർത്തകർ, സാമ്പത്തിക വിഷയങ്ങൾ, കുട്ടികൾ എന്നിവയിൽ നിന്ന് വന്നേക്കാം. ദൂര ദേശത് സെറ്റിൽ ചെയ്തിരിക്കുന്നവർ ആ രാജ്യത്തെ നിയമം ഭേദിക്കതിരിക്കാനുള്ള ശ്രദ്ധ പാലിക്കേണ്ടതാണ്; പ്രാർത്ഥന, ധ്യാനം, ഹീലിങ് എന്നിവയ്ക്കും ഈ വര്ഷം വളരെ പ്രാധാന്യം ഉണ്ട്.

വിർഗോ/കന്നി

ടുത്ത രണ്ടര വര്ഷം, നിങ്ങളുടെ കുട്ടികൾ, അവരുടെ ജീവിതം, ക്രിയേറ്റീവ് ജോലികൾ, എന്നാ വിഷയങ്ങൾ ആയിരിക്കും ഏറ്റവും പ്രധാനം. ജോലിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള നിരവധി അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ക്രിയേറ്റീവ് ജോലികൾക്ക് വളരെ അധികം സാധ്യതകൾ ആണുള്ളത്. ഉപരി പഠനം, പരീക്ഷകൾ എന്നിവയും ഈ അവസരം സാധ്യമാണ്. എന്നിരുന്നാലും ഈ വിഷയങ്ങളിൽ എല്ലാം തന്നെ അല്പം തടസങ്ങളും ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ ഉള്ളവർക്ക് ഈ വര്ഷം അല്പം റിസ്കി ആണ്. അതിനാൽ ആലോചന ഇല്ലാതെ ഒരു തീരുമാനവും എടുക്കാൻ പാടുള്ളതല്ല. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ചു യാതൊരു സംരംഭാങ്ങളിലെക്കും എടുത്തു ചാടാൻ പാടുള്ളതല്ല. രാഷ്ട്രീയം, പബ്ലിക് ഡൊമൈൻ എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് സെപ്റ്റംബർ വരെ വളരെ അധികം അവസരങ്ങൾ ലഭിക്കുന്നതാണ്. ജോലി സ്ഥലത്തുള്ള പോളിട്ടിക്സിൽ നിന്ന് അകന്നു നിന്നില്ല എങ്കിൽ വളരെ അധികം വെല്ലു വിളികൾ ഉണ്ടായി എന്ന് വരാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട് മാറ്റം, കുടുംബ യോഗങ്ങൾ എന്നിവ എല്ലാം ഈ മാസം ഉണ്ടാകാം. വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയും ഈ വർഷം പ്രാധാന്യം നേടും. ഈ ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലു വിളികളും ഉണ്ടാകാം. പുതിയ ബന്ധങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശ കമ്പനികളും ആയുള്ള ടൈ അപ്പ് എന്നിവയും ഉണ്ടാകാം. വ്യാഴം കുടുംബം വീട് എന്നിവയെ കൂടുതലായി ഈ വര്ഷം മുഴുവൻ സ്വാധീനിക്കും. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും ഈ വര്ഷം പ്രതീക്ഷിക്കുക. ജോലി യിലും പല തരത്തിൽ ഉള്ള വികസനം പ്രതീക്ഷിക്കാവുന്നതാണ്. നിനഗ്ലുടെ ജോലിയെ അധികാരികൾ വിശകലനം ചെയ്യുന്ന സമയമാണ് ഈ ഒരു വര്ഷം. പല വിധത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങൾ ഈ വര്ഷം നിങ്ങളെ തേടി എത്തും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരം, പല വിധത്തിൽ ഉള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ എല്ലാം ഈ വര്ഷം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ഉപരി പടനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങൾ, സെപ്റ്റംബർ കഴിഞ്ഞു പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതവും ഈ അവസരം രൂപന്ത്രപ്പെടുന്നതാണ്. പുതിയ തുടക്കങ്ങൾ പല രീതിയിൽ ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും ഈ വര്ഷം പ്രതീക്ഷിക്കുക. സഹോദരങ്ങളുടെ ജീവിതം ഈ അവസരം വളരെ അധികം സംഭവ ബഹുലമായി തീരുന്നതാണ്. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ,

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ജോലി, അധികാരികൾ എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. ജോലിയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, ഇത് വരെ ചെയ്ത ജോലിക്ക് ഉള്ള അംഗീകാരം എന്നിവ ഉണ്ടാകും. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന വാങ്ങൽ, മോടി പിടിപ്പിക്കൽ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക . ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. മീഡിയ കമ്യൂണിക്കേഷൻ രംഗത്ത് പ്രവര്തിക്കുന്നവര്കുള്ള പുതിയ അവസരങ്ങളും ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകൾ, ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
ശുക്രൻ നിങ്ങളുടെ ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ സ്വാധീനം ചെലുത്തും. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി ജോലികൾ ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഈ ആഴ്ച മുതൽ ഉണ്ടാകും. പല വിധത്തിൽ ഉള്ള ലാഭങ്ങൾ ഉണ്ടാകാം എങ്കിലും. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പ്രേമ ബന്ധം, വിവാഹം , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കുന്നതാണ്. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമവും നടത്തും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക . പുതിയ ജോബ്‌ ഓഫറുകളും ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിച്ചു തുടങ്ങും. ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക..

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും . പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ലാഭത്തിനു വേണ്ടി ഉള്ള പ്രോജക്ക്ട്ടുകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക..

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ കുടുംബ ജീവിതതിന്മേൽ ഈ ആഴ്ച മുതൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. അതോടൊപ്പം തന്നെ ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ശുക്രൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ആശയ വിനിമയം, സഹോദരങ്ങൾ എന്നാ വിഷയങ്ങളെ സ്വാധീനിക്കും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച മുതൽ ശുക്രൻ സ്വാധീനിക്കുന്നതാണ്. സാമ്പത്തിക ലാഭം ഈ അവസരം ലഭിക്കാൻ ഉള്ള നിരവധി സാധ്യതകൾ ഉണ്ട്. അതോടൊപ്പം തന്നെ ചിലവുകളും വന്നു ചേരാം. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ ശുക്രന്റെ സ്വാധീനം ഈ ആഴ്ച മുതൽ ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവ എല്ലാം ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ ശുക്രൻ ഈ ആഴ്ച മുതൽ സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP