Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഡിസംബറിലെ തീക്ഷണമായ ഗ്രഹ നീക്കങ്ങൾ എന്തിനെ ആണ് സൂചിപ്പിക്കുക

ഡിസംബറിലെ തീക്ഷണമായ ഗ്രഹ നീക്കങ്ങൾ എന്തിനെ ആണ് സൂചിപ്പിക്കുക

ജയശ്രീ

വേദിക് ജ്യോത്സ്യ൦ അനുസരിച്ച്, ഡിസംബർ മാസം, ധനു രാശിയിൽ വളരെ തീക്ഷ്ണമായ നീക്കങ്ങൾ ആണ് ഗ്രഹങ്ങൾ നടത്തുക. സൂര്യൻ, ശനി, കേതു, ശുക്രൻ വ്യാഴം, ബുധൻ എന്നിവ ധനു രാശിയിൽ വൻ സമ്മർദ്ദമാണ് ചെലുത്തുക. ഈ ഗ്രഹങ്ങളെ എല്ലാം മിഥുനം രാശിയിൽ നിന്ന് രാഹു ദൃഷ്ടി ചെയ്യുകയും അതിനൊപ്പം തന്നെ ധനു രാശിയിൽ ശക്തമായ സ്വാധീനവുമായി ചന്ദ്രൻ  ക്രിസ്ത്മസ് ദിനത്തിൽ എത്തുന്നതാണ്. ശക്തമായ സൂര്യ ഗ്രഹണം ആണ് ഈ മാസം ഉണ്ടാകുക. ഈ അവസരം വളരെ നാടകീയമായ നീക്കങ്ങളാണ് ലോകവ്യാപകമായ ഉണ്ടാകുക.ധനു രാശി സൂചിപ്പിക്കുന്നത് വളരെ ഉയർന്ന ആത്മീയ ചിന്താഗതിയെ ആണ്. നിങ്ങൾ ഏതു രാശി ആയിക്കൊള്ളട്ടെ,  ഈ മാസം മുഴുവൻ ധാര്മീകമായ ജീവിത രീതി പിന്തുടരുക എന്നാ സന്ദേശം ആണ് പ്രപഞ്ചം നമുക്ക് നൽകുന്നത്.  ഒരു രാശിയിൽ നിരവധി ഗ്രഹങ്ങൾ നിൽക്കുമ്പോൾ അവ സമ്മർദ്ദത്തെ ആണ് സൂചിപ്പിക്കുക.

നിങ്ങളുടെ ജാതകത്തിൽ ഏതെങ്കിലും രാശിയിൽ മൂന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഉണ്ട് എങ്കിൽ ആ രാശി സൂചിപ്പിക്കുന്ന ഭാവത്തിലെ വിഷയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പരമ പ്രധാനം ആയിരിക്കും എന്നും, നിങ്ങളുടെ ജീവിതത്തെ വഴി മാറ്റി വിടാൻ തക്ക വണ്ണം പാകത്തിനുള്ള വിഷയങ്ങൾ ആയിരിക്കും എന്നും, നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സമയവും, ഈ വിഷയങ്ങളെ ആയിരിക്കും നിങ്ങൾ ഫോളോ ചെയ്യുക എന്നതും ആണ് സൂചിപ്പിക്കുക. ധനു രാശി ഒരു അഗ്നി രാശി ആണ്, ഈ രാശിയിൽ സത്യം, ബോധ്യം എന്നാ വിഷയങ്ങളെ കുറിച്ചുള്ള ആഗ്രഹം നമ്മിൽ എല്ലാം ഉടലെടുക്കും എന്നതാണ്.  ആത്മീയ വിഷയങ്ങളോട് താല്പര്യം ജനിപ്പിക്കതക്ക രീതിയിൽ നമ്മുടെ ചുറ്റും നിരവധി സംഭവങ്ങൾ ഉണ്ടാകുന്നതാണ്. ആത്മീയമായ രൂപാന്തരം പ്രാപിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച നാമെല്ലാം ബോധവാന്മാർ ആകുന്ന സമയം ആണ് ഡിസംബർ മാസം. 

Stories you may Like

ധനു രാശി ഭാഗ്യം, ധനം എന്നിവയെ കൂടി സൂചിപ്പിക്കുന്നു. ധനലാഭാതെ സൂചിപ്പിക്കുന്ന വ്യാഴം ആണ് ഈ രാശിയെ ഭരിക്കുന്നത്,.  സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള സ്മ്മർദ്ടതെയും ഈ ഡിസംബർ മാസം എടുത്തു കാണിക്കും. പല വിധത്തിലുള്ള ന്യൂനതകൾ, സാമ്പത്തിക വിഷയങ്ങൾക്ക് മേൽ ഈ മാസം ഉണ്ടാകുന്നതാണ്. ഈ വൈഷമ്യങ്ങൾ അടുത്ത രണ്ടു വർഷത്തേക്ക് എങ്കിലും ഒരു പക്ഷെ അതിൽ കൂടുതൽ നാളുകൾ നമ്മെ എല്ലാവരെയും ബാധിക്കും. ശനി , ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.  ജാനുവരി മാസം മകരം രാശിയിൽ എത്തുമ്പോൾ, നാം എല്ലാവരും തന്നെ സാമ്പത്തികമായ പല പ്ലാനിങ്ങുകളും നടത്തും.  മാര്ച് മുതൽ ജൂൺ വരെ വ്യാഴവും മകരം രാശിയിൽ നിൽക്കുമ്പോൾ, ലോകം എമ്പാടും തന്നെ പല തരം സാമ്പത്തിക വെല്ലുവിളികൾ ഉയർന്ന വരുന്നതാണ്.   വിദേശത്ത ജോലി ചെയ്യുന്നവർ, അവരുടെ സ്ഥിരവും, സുരക്ഷിതവും ആയ ജോലി ഉപേക്ഷിച് ഇന്ത്യയിലേക്ക് വരാനുള്ള പ്ലാൻ ഉണ്ടെങ്കിൽ, ഒന്ന് കൂടെ ആലോചിക്കുക. വേദിക് ജ്യോത്സ്യം അനുസരിച് ശുക്രൻ മകരം രാശിയിലേക്ക് നിൽക്കുന്ന അവസരം സാമ്പത്തിക വിഷയങ്ങൾക്ക് അല്പം ആശ്വാസം വരുമെന്ന പ്രതീക്ഷിക്കാം. യുക്തിവാദികൾ ഈ വിഷയങ്ങൾ നോട്ടു ചെയ്തു തെറ്റാണ് എന്ന് തെളിയിക്കേണ്ടതാണ്. 

ഈ വരുന്ന ദിവസങ്ങളിൽ, നമ്മുടെ രാഷ്ട്രീയം, ആത്മീയം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, അവരുടെ കുത്സിത കര്മങ്ങളെ ഉപേക്ഷിച്ചു, പൊതു നന്മക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. ജാനുവരി മുതൽ അടുത്ത രണ്ടര വർഷക്കാലം അവർക്കും നേരെ ചൊവ്വേ ചിന്തിക്കാനുള്ള സമയം പോലും പ്രപഞ്ച ശക്തികൾ നൽകും എന്ന് തോന്നുന്നില്ല. ഉദാഹരണം നിത്യാനന്ദ. 

നിങ്ങളുടെ മഹാ ദശ, അപഹാരം എന്നിവയിൽ ധനു രാശി ഉൾപെടുന്നു എങ്കിൽ ആ ഭാവത്തിലെ വിഷയങ്ങളെ ഈ മാസം കൂടുതൽ സ്വാധീനിക്കുന്നതാണ്. അല്ലെങ്കിൽ നമ്മെ വ്യക്തിപരമായി അത്ര സ്വാധീനിക്കുകയില്ല.  ഈ നീക്കം ലോകവ്യാപകമായ ഉള്ള നീക്കങ്ങളെ ആണ് സൂചിപ്പിക്കുക. കഴിഞ്ഞ ആസ്ട്രോളജി ക്ലാസിൽ ഇന്ത്യ 2020 ൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്നാ ചർച്ച നടത്തുകയുണ്ടായി. ചൈത്ര ശുക്ല പ്രതിപദ എന്നാ ചാർട്ട് ആണ് അതിനു വേണ്ടി ഉപയോഗിക്കുക.  അതിന്റെ മലയാളം എന്താണ് എന്ന് എനിക്ക് അറിയില്ല.  ഈ ചാർട്ട് നിരവധി നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ ആണ് സൂചിപ്പിച്ചത്.  പ്രധാനമായും പുതിയ നിയമങ്ങൾ, ഈ നിയമങ്ങൾ ജനങ്ങളിൽ കൊണ്ട് വരുന്ന അതൃപ്തി, രാജ്യങ്ങൾ തമ്മിൽ ഉള്ള സംഘർഷം, പണത്തിന്റെ കുറവ്, അതുകൊണ്ടുണ്ടാകുന്ന  കുറ്റങ്ങൾ. ഇവയെല്ലാം ഈ സൂര്യ ഗ്രഹണം കൊണ്ട് തുടക്കം ഇടും എന്നാണു. ഈ കാരണങ്ങൾ കൊണ്ട് തന്നെ അടുത്ത വര്ഷം അസ്ട്രോളജി ക്ലാസ് നടത്താൻ പറ്റുമോ എന്ന് പോലും ആശങ്കയുണ്ടായി. അടുത്ത വര്ഷം ഉസ്ബെക്കിസ്ഥാനിലെക്ക് ഒരാഴ്ച ടൂർ പ്ലാൻ ചെയ്തിരുന്ന ഞാൻ ആ പ്ലാൻ മടക്കിക്കെട്ടി. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വളരെ അധികം ജോലി ഭാരം വർധിക്കുന്ന ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത് .  ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകും.  സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം കൂടുതൽചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന അവസ്ഥ, ചെറു യാത്രകൾ, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ എന്നിവയും  പ്രതീക്ഷിക്കുക.  എഴുത്ത്, ആശയ വിനിമയം എന്നാ മേഖലകളിലെ ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം. 

  മീഡിയ,  മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകും. . ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജോലി ലഭിക്കാനുള്ള നിരവധി അവസരങ്ങൾ ആണ് ലഭിക്കുക. കരിയർ സംബന്ധമായ ട്രെയിനിങ്ങുകളും ഈ ആഴ്ച പ്രതീക്ഷികുക. . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികൾ, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ഉപരി പഠനം,  ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ച കൂടുതൽ തെളിഞ്ഞു നിൽക്കുന്നതാണ്.  ധനസമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകൾതെളിയിക്കാനുള്ള അവസരങ്ങളെ  കുറിച്ചുള്ള ആലോചന   പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.   നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വേണ്ടി ഉള്ള വെല്ലുവിളികൾ നേരിടും. തൽഫലമായിവൈകാരികതനിറഞ്ഞ സംഭാഷണവും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം ആവശ്യമാകും. 

ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക ധന സഹായം ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക  പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, അവയെ കുറിച്ചുള്ള തർക്കങ്ങൾ, പെട്ടന്നുള്ള സാമ്പത്തിക നീക്കങ്ങൾ, അധിക ചെലവ് , ടാക്സ് , ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. പങ്കാളിത ബന്ധത്തിന്റെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്.  പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകാം., ചില ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധ്നഗളിൽ വേറിട്ട തന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വന്നേക്കാം. ആരോഗ്യം സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ പ്രതീക്ഷിക്കുക. ഈ അവസരം കൂടുതൽ ശ്രദ്ധ പാർട്ണർ ഷിപ്പുകൾ അവയുടെ പുരോഗമനo എന്നിവയെ കുറിച്ചായിരിക്കും. 

 സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച പ്രധാനമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, പങ്കാളിത ബിസിനസിനെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ,  ടാക്സ് ഇൻഷുറൻസ്, പി. എഫ് എന്നിവയിൽ ഉള്ള തിരുത്തലുകൾ ഇവയെല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചെലവ്, പ്രതീക്ഷിക്കാതെ ലഭിക്കുന്ന ധന സഹായം എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാനസിക സമ്മർദ്ദങ്ങൾ വർധിക്കുന്ന ദിവസങ്ങൾ ആണ് ഈ ആഴ്ച കൂടുതലും. പൂർണ ചന്ദ്രൻ മാനസികമായ വെല്ലുവിളികളെ കൂടുതൽ തെളിയിച്ചു കാണിക്കുന്നതാണ്.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് പരിപാടികൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള അവസരങ്ങൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിച്ചു തുടങ്ങും. നിരവധി ചെറു ജോലികൾ ഈ അവസരം നിങ്ങളെ കാത്തു നിൽക്കുന്നു. മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ടി  ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,വിഷയങ്ങൾ ആണ് മനസ് നിറയെ.  ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചന,   അത് പ്രേമ ബന്ധവും ആകാം,  ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയ സുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം,   പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷകളും ഉണ്ടാകും. അവയിലുള്ള തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സമയത്തിന് വിട്ടുകൊടുക്കുക

ബുധൻ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്    പുതിയ ലോങ്ങ്‌ ടേം ജോലികൾ, ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക, കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ്  കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം  കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ  വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. നിങ്ങളുടെ ബിസിനസിനെ മെച്ചപ്പെടുത്താനുള്ള നിരവധി ചർച്ചകളും ഈ മാസം ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ജോലി, ഇമേജ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ഈ ആഴ്ച ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം കൊണ്ട് നിങ്ങുടെ ജോലി, ജോലി സ്ഥലം എന്നിവയിൽ പൂർത്തീകരണം അഥവാ ഒടുക്കങ്ങൾ ഉണ്ടാകുന്നതാണ്.    അധികരികലോടുള്ള ചർച്ചകൾ ഉണ്ടാകും. അവർ നിങ്ങളുടെ പ്രവർത്തനം, പെരുമാറ്റം എന്നിവയെ വിശകലനം ചെയ്തേക്കാം. ചില ജോലികളുടെ പൂർത്തീകരണം, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും.

ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിച്ചു തുടങ്ങും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,,  നിരവധി ചർച്ചകൾ, തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ  എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച നിങ്ങളുടെ ദൂര യാത്രകൾ, ഉപരി  പഠനം എന്നിവയെ പൂർണ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്.    ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.   എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസർഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക . ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക. 

ഈ ആഴ്ച മുതൽ ബുധൻ നിങ്ങളുടെ ആശയ വിനിമയ ശേഷിയെ സ്വാധീനിച്ചു തുടങ്ങും. ഈ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0, അവരുടെ ജീവിതത്തിൽ പുതിയ നീക്കങ്ങൾ, എന്നിവ ഉണ്ടാകും.  ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്,  മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും.  സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ ആഴ്ച ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ, ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്,  നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ തിരുത്തലുകൾ തീരുമാനങ്ങൾ എന്നിവയും ഉണ്ടാകാം. ടാക്സ് , ഇന്ഷുറന്സ് എന്നിവയിലും പുതിയ തീരുമാനങ്ങൾ എടുത്തേക്കാം., വൈകാരികമായ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ , ഈ ബന്ധങ്ങളിൽ അടുത്ത നടപടികൾ എന്താകണം എന്നാ ആലോചന എന്നിവയും ഉണ്ടാകും.   ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരവും ഈ ആഴ്ച വന്നെതാവുന്നതാണ്. പങ്കാളിത ബന്ധങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. 

 ഈ ആഴ്ച മുതൽ ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും.  പല തരത്തിലുള്ള സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും വന്നു ചേരാം. ആശയ വിനിമയ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, അധികാരികളും ആയുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ ആഴ്ച മുതൽ ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രകടമാകുക.  നിങ്ങൾ പ്രധാന ഭാഗം ആയിരിക്കുന്ന എല്ലാ ബന്ധങ്ങളിലും ഈ പ്രാധാന്യം പ്രതീക്ഷിക്കുക ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനം പ്രതീക്ഷിച്ചു പല നീക്കങ്ങളും നടത്താം. എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും പൂർത്തീകരണം ഉണ്ടാകാം.  പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ വേണ്ട സാഹചര്യം, ദൂര യാത്രകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ അടുത്ത കുറെ നാളുകൾ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ ഉണ്ടാകാം.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.   നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സഹ പ്രവർത്തകർ, നിങ്ങളുടെ ആരോഗ്യം എന്നിവയെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ച മുതൽ കൂടുതൽ ഉണ്ടാകാം.    സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ടിനെ കുറിച്ചുള്ള ആലോചന, ചില പ്രോജക്ക്ട്ടുകല്ടെ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക.  ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. അത് ചിലപ്പോൾ മാനസിക ആരോഗ്യകാര്യതിലോ ശരീരിരിക ആരോഗ്യത്തിലോ ആകാം. പുതിയ ഭക്ഷണ ക്രമം , അല്ലെങ്കിൽ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകാം എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല.

വൈകാരികമായ വെല്ലുവിളികൾ ഈ ആഴ്ച മുതൽ കൂടുതൽ ഉണ്ടാകും. നിങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. സങ്കീർണമായ അവസ്ഥകളിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ദൂര യാത്രക് വേണ്ടി ഉള്ള പദ്ധതികൾ, ചാരിറ്റി ജോലികൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.  ഈ മാസം നിങ്ങളുടെ ജീവിതതിന്മേൽ, ശാരീരികവും, മാനസികവും ആയ വെല്ലുവിളികൾ ഉണ്ടാകാ൦.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികളിൽ നിന്നുള്ള അവസരം ഈ ആഴ്ച ഉണ്ടാകാം. കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി നെറ്റ് വർക്കിങ് അവസരങ്ങൾ വന്നു ചേരാം. കല, ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങളും ഈ ആഴ്ച  പ്രതീക്ഷിക്കുക. നിങ്ങളുടെ പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ നിലപാടുകളും ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ, റിസ്കുകൾ ഉള്ള ജോലികൾ എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകളും ഈ ആഴ്ച ഉണ്ടാകും. 

ഈ ആഴ്ച   പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും.,  വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള പുതിയ അവസരങ്ങൾ വന്നു ചേരാം. അതോടൊപ്പം തന്നെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വീഴ്ചകളും സംഭവിക്കാവുന്നതാണ്. പുതിയ ടീം അംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവ ഈ അവസരം വന്നു ചേരാം.  നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം,   സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എന്നിവയും വന്നെതുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ കുടുംബ ജീവിതം ശ്രദ്ധ നേടുന്നതാണ്. പൂർണചന്ദ്രൻ ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതത്തെ ആയിരിക്കും കൂടുതൽ സ്വാധീനിക്കുക. പല വിധത്തിലുള്ള പൂര്തീകരണങ്ങൾ വീടിനുള്ളിൽ ഉണ്ടാകും.  റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക വീട് മാറ്റം, റീ പെയറിങ് എന്നിവയും സാധ്യമാണ്. മാതാ പിതാക്കലോടുള്ള വൈകാരികമായ സംഭാഷണം, ബന്ധുജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം.വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. 

ജോലി , നിങ്ങളുടെ ഇമേജ് എന്നിവയും ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടാം. ആശയവിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം ഉണ്ടാകാം. ഈ രംഗത്ത് നിന്ന് ജോലി അന്വേഷിക്കുന്നവർക്ക് ഈ ആഴ്ച പുതിയ അവസരങ്ങൾ വന്നു ചെരെണ്ടാതാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.  അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും.  നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട സാഹചര്യവും വന്നു ചേരാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP