1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

വാര ഫലം

March 23, 2015 | 11:27 AM IST | Permalinkവാര ഫലം

 ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ചൊവ്വ എന്നിവ നിൽക്കുന്നു. യോദ്ധാവിന്റെ മനോഭാവം പ്രതീക്ഷിക്കാം. പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, സൗന്ദര്യ വർധന ലക്ഷ്യമാക്കിയുള്ള പൊടിക്കൈകൾ, വർധിച്ച ആത്മവീര്യം എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരോടുള്ള വെല്ലുവിളി, എന്തിനും തയ്യാറായ നിൽപ് എന്നിവ മുന്നിൽ കണ്ടു നീങ്ങണം, അല്പം ഒത്തു തീർപ്പുകൾ ചെയ്യുന്നതിനാൽ നന്മകൾ, നല്ല സാഹചര്യങ്ങൾ ഒപ്പം എത്തും എന്ന് അറിയുക. പക്ഷെ അതെത്ര ശതമാനം സാധ്യമാണ് എന്ന് കണ്ടറിയണം. സൂര്യൻ, ചൊവ്വ എന്നിവ നമ്മുടെ വ്യക്തിത്വത്തെ കൂടുതൽ എടുത്തു കാണിക്കുകയും, നിങ്ങൾ യഥാർത്ഥത്തിൽ ആരാണ്, എതിരായ സാഹചര്യങ്ങളെ എങ്ങനെ സമീപിക്കും എന്ന് എടുത്തു കാണിക്കും, അല്ലെങ്കിൽ അങ്ങനത്തെ സാഹചര്യങ്ങളിലൂടെ കടന്നു പോകും. അല്പം നയത്തിൽ നില്ക്കുക. ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ഏപ്രിൽ പതിനൊന്നു വരെ ഈ ഭാവത്തിൽ തന്നെ ശുക്രൻ നിൽക്കും. ശുക്രൻ ഏതു ഭാവത്തിൽ നില്ക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളെ ഒരു ലക്ഷ്യവുമില്ലാതെ വാരി വിതറും. ധനം, വസ്തു വകകൾ എന്നിവയുമായി കൂടുതൽ ഇടപെടലുകൾ നടത്തും. അധിക ചെലവ് വരുത്തിക്കൊണ്ട് വസ്തു വകകൾ വാങ്ങി കൂട്ടും. നമ്മുടെ മൂല്യത്തെ വർധിപ്പിക്കാൻ സഹായികളായി വ്യക്തികളും സന്ദർഭങ്ങളും വന്നെത്തും. ഈ അവസ്ഥയിൽ നിങ്ങൾ ഉണർന്നുപ്രവർത്തിക്കണം. ഇത്രയും അനുകൂല സാഹചര്യങ്ങൾ നമുക്ക് വേണ്ടി പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. മുപ്പതാം തീയതി വരെ ബുധൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന വിഷയങ്ങളിൽ, മനസിനെ അലട്ടിക്കൊണ്ടിരുന്ന പഴയ പ്രശ്‌നങ്ങളെ എങ്ങനെ ഡീൽ ചെയ്യണം എന്ന് കൂലങ്കഷമായി ചിന്തിച്ചു അതിനെ ബുദ്ധിയോടെ നേരിടാൻ പാകത്തിന് നമ്മെ ജീവിത മുന്നോട്ട് നയിക്കും. ഈ വിഷയത്തിൽ ഭാരം അനുഭവപ്പെടുന്നവർ പ്രാർത്ഥന, ധ്യാനം എന്നിവ വഴി മനസിനെ ശക്തിപ്പെടുത്തുക, മുപ്പതാം തീയതി ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേയ്ക്ക് യാത്രയാകുന്നതോടെ ഈ വക വിഷമതകൾക്ക് അറുതി വരുന്നതാണ്. ഭയത്തോടെ ഒന്നിനെയും നേരിടാതിരിക്കുക. അങ്ങനെ അകാരണമായ ഭയം തോന്നുന്നു എങ്കിൽ അതിനെ നേരായ വഴിയിലൂടെ നേരിടുക. നേരായ വഴികളിൽ ഇപ്പോഴും വേദനകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നറിയുക, വേദനകൾ എല്ലായ്‌പ്പോഴും നമ്മിലെ വ്യക്തിത്വത്തെ ജ്വലിപ്പിച്ചു ഒരു നവീകരണം പ്രദാനം ചെയ്യുമെന്നും തിരിച്ചറിയുക. ആ നവീകരണം നമ്മെ സന്തോഷത്തിന്റെ നാളുകളിലേക്ക് നയിക്കും എന്ന ആത്മ വിശ്വാസത്തോടെ ആവണം നമ്മുടെ ജീവിത യാത്ര. പന്ത്രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നില്ക്കുമ്പോൾ, ഭൗതികമായ ചലനങ്ങളെക്കൾ മാനസികമായ ഭാരങ്ങൾ നാം തിരിച്ചറിയും, ഒരു പക്ഷെ നാം നേരായ രീതിയിൽ പരിഹാരം കാണാത്ത വിഷയങ്ങളെ, നേരായ രീതിയിൽ ഡീൽ ചെയ്യാനും അവയിൽ നിന്ന് എന്നേയ്ക്കുമായി മോചനം നേടാനും പ്രപഞ്ചം ഒരു അവസരം ഒരുക്കുന്നു എന്ന് മാത്രം കരുതുക. ഈ ഭാവത്തിലെ ഭാരത്തെ എതിർത്ത് തോല്പിക്കാൻ തക്കശക്തി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ഉണ്ട് എന്നതാണ് ഈ ആഴ്ചയിലെ ഏറ്റവും സന്തോഷ പ്രധമമായ കാര്യം.

ടോറസ് (ഏപ്രിൽ 21- മെയ്‌ 21)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. എന്നത്തേയും പോലെ ഒരു നിർവികാരനായ വ്യക്തി ആയിരിക്കില്ല. എല്ലാവരുടെയും മനസിനെ ആകർഷിക്കുന്ന ഒരു സുന്ദരൻ/സുന്ദരി ആയി വിലസുന്ന നാളുകൾ. വളരെ അധികം ശുഭാപ്തി വിശ്വാസം നമ്മിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. പുതിയ പ്രേമബന്ധങ്ങളിൽ കാൽ തെറ്റി വീഴുകയോ, നിലവിൽ ഉള്ള ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യും. നമ്മിലെ മാറ്റം മറ്റുള്ളവരെയും സ്വാധീനിക്കും എന്ന് പറയേണ്ടതില്ലല്ലോ. അവർ നമ്മെ അവരുടെ ജീവിതത്തിലേക്ക് കൂടുതൽ സ്വീകരിക്കും. ഒന്നാം ഭാവത്തിലെ എല്ലാ വിഷയങ്ങളും പരിവര്ത്തമനത്തിന് വിധേയമാകും, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവയിൽ എല്ലാം ഒരു നവീകരണം, ഒരു പുതിയ ഊർജം ദൃശ്യമായി നാം മുന്നേറും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും നില്ക്കുന്നു. വ്യക്തിജീവിതം കൂടുതൽ പ്രാധാന്യം അർഹിക്കും ഈ ഭാവം മനസ്സിൽ നാം ഒളിപ്പിച്ചു വച്ചിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളെ നാം നിസാരമായി ഭൂതകാലത് തള്ളി കളഞ്ഞിരിക്കാം, അവയെ അർഹിക്കുന്ന രീതിയിൽ ഡീൽ ചെയ്യാൻ നാം ശ്രമിച്ചിട്ടില്ലായിരിക്കാം. അവയെ നേരായ മാർഗത്തിൽ കൊണ്ട് വരാൻ പ്രപഞ്ചം സമയം ഒരുക്കിയിരിക്കുന്നു. വിചിത്രമായ സ്വപ്‌നങ്ങൾ നമ്മെ തേടി വന്നേക്കാം.ഉറക്കം തടസപ്പെട്ടെക്കം ഒരു പക്ഷെ ഒന്നാം ഭാവത്തിലെ മാറ്റങ്ങൾ നമുക്ക് അത്ര സ്വീകാര്യമായി എന്ന് വരുകയില്ല. അല്പം പിന്നോട്ട് നീങ്ങിയാൽ നന്നായിരുന്നു എന്നാ ആഗ്രഹം ഉണ്ടായേക്കാം.കൂടുതൽ വ്യക്തികൾ അടുത്തേക്ക് വരുമ്പോൾ അസ്വസ്ഥത തോന്നിയേക്കാം ഉൾവിളികൾ കൂടുതലായി ഉണ്ടാകാം. ഭൂതകാലത് നാം തള്ളിക്കളഞ്ഞ വിഷയങ്ങളെ പരിശോധനക്ക് വയ്ക്കുക, അവയെ എന്ത് ചെയ്യണം എന്ന് ആലോചിക്കുക. ഈ വിഷയങ്ങളെ നേരിടാൻ പരസഹായം ആവശ്യമെങ്കിൽ അത് തേടുക. മുപ്പത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് യാത്ര ചെയ്യും, അപ്പോൾ മനസിലെ വിങ്ങലുകൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും എന്ന് കരുതാം. ജീവകാരുണ്യ പ്രവര്ത്തങനങ്ങൾ നടത്താം. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു കൂടുതൽ പ്രോജക്ടുകളിൽ പ്രവര്തിക്കെണ്ടാതായി വന്നേക്കാം, ഗ്രൂപ്പ് ജോലികളിൽ നിങ്ങളുടെ സ്വാധീനം കൂടുതൽ ഉണ്ടാകും. ലോങ്ങ് ടേം ലക്ഷ്യങ്ങൾ മുന്നിട്ട് പദ്ധതികൾ തയാറാക്കാൻ യോജിച്ച സമയം. ഒരു പ്രശ്‌ന പരിഹാരകന്റെ റോൾ അഭിനയിക്കേണ്ടി വരും. ഈ ആഴ്ച മാനസികമായ സമ്മര്ദം. കൂടുതലായി അനുഭവപ്പെട്ടേക്കാം. മനസും ശരീരവും ഒപ്പതിനെതുന്നില്ല എന്നാ ഒരു തോന്നൽ, ദഹന പ്രക്രിയ അല്പം താമസിചെക്കാം. എങ്കിലും സാധാരണയിൽ കവിഞ്ഞ പൊതുജന സമ്മതി നമ്മെ സന്തോഷവനാക്കും . കൂടുതൽ സന്തോഷം, സൗന്ദര്യം എന്നിവ കൊണ്ട് ബാക്കി വിഷയങ്ങളെ സമർത്ഥമായി വിശകലനം ചെയ്യാനും ഈ ആഴ്ച നാം ഉപയോഗിക്കും.

ജമിനി (മെയ്‌ 22-ജൂൺ 21)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ബുധൻ നില്ക്കുന്നു. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഈ ആഴ്ചയും ജോലിയിൽ കൂടുതൽ ആശയവിനിമയങ്ങൾ നടത്തും. ആശയ വിനിമയം, ടെക്‌നോളജി എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ജോലിയെക്കുറിച്ച് കൂടുതൽ ആലോചന ചെയ്യേണ്ടി വരും. ചെയ്യുന്ന ഏതൊരു ജോലിക്കും അധികാരികളോട് കണക്ക് എല്പിക്കേണ്ട അവസ്ഥയിൽ നിൽക്കുന്നു. അവരോടുള്ള സംസാരത്തിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടി വരും. ചോദിക്കുന്നതിനു മാത്രം ഉത്തരം കൊടുക്കുന്നതായിരിക്കും നല്ലത്. അതും നല്ല കണക്കു കൂട്ടലുകളോട് കൂടി വേണം സമീപിക്കാൻ. നമ്മുടെ ആശയങ്ങൾ അധികാരികള്ക്കുംണ വിലയെരിയതാകും. അവർ നമ്മെ ആശ്രയിക്കുന്നു. ഈ സമയം നാം അവര്ക്കും ആവശ്യ ഘടകം ആയി തീരുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും നില്ക്കുന്നു. ഒന്നിച്ചുള്ള പ്രോജക്ടുകളിലും സ്വന്തം ആശയങ്ങൾ നടപ്പാക്കും. കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി ആഗ്രഹിക്കുന്നു. സമാന മനസ്‌കരുമായി പ്രവർത്തിക്കും. എങ്കിലും സ്വന്തം മോഹങ്ങളും ലക്ഷ്യങ്ങളും നടപ്പാക്കും. ഗ്രൂപ്പ് പ്രോജക്ടുകളിൽ ലാഭകരമായ നീക്കങ്ങൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ വാഗ്വാദം പ്രതീക്ഷിക്കാം. എങ്കിലും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അവരുടെ സഹായം കൂടിയേ തീരു എന്ന അവസ്ഥയും! തനിച്ചു നിന്ന് വിജയം നേടാമെന്ന ആലോചന വേണ്ട. പരസ്പര ആശ്രയം ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. . രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. രഹസ്യ സമഗമാങ്ങള്ക്ക് പ്രാധാന്യം നല്കും് . വികാരം വെളിപ്പെടുത്താൻ മടിക്കും. വികാര നിര്ഭുരമായ വിഷയങ്ങളിൽ ലജ്ജ അഭിനയിക്കും . ഈ ലജ്ജ ജീവിതത്തിൽ നിരാശ കൊണ്ട് വന്നേക്കാം. രാഹസ്യങ്ങൾ. ഒറ്റപ്പെട്ട വ്യക്തികൾ താമസിക്കുന്ന ഇടവുമായി ബന്ധപ്പെട്ട വ്യക്തികളെ കാണുവാൻ കഴിയും. ഇങ്ങനെ പരിചയപ്പെട്ട വ്യക്തികളുമായി ആത്മ ബന്ധം , അല്ലെങ്കിൽ ബന്ധനം അനുഭവിക്കും. അവരോടു മുജ്ജന്മ ബന്ധം തോന്നാം. ഈ ബന്ധങ്ങൾ പതിവ് ബന്ധങ്ങാലെക്കൾ പ്രത്യേകത ഉള്ളവയും നമ്മുടെ അന്തരാത്മാവ് അവർക്ക് വേണ്ടി ദാഹിക്കുന്ന്തയും കാണുവാൻ കഴിയും . ഈ ബന്ധങ്ങൾ നമ്മിലേക്ക് വരുന്നത് പലതും പഠിപ്പിക്കാൻ വേണ്ടി ആയിരിക്കും , അവരുടെ ജന്മത്തിന്റെ ലക്ഷ്യങ്ങളിൽ നമുടെ ഭാഗധേയവും എഴുതിചെര്ക്ക പ്പെട്ടിരിക്കുന്നു. ഇവരോടോന്നിച്ചുള്ള ബന്ധത്തിൽ നാം പലതരം വെല്ലുവിളികളിലൂടെ കടന്നു പോവുകയും, അവർ നമുക്ക് പകര്ന്നു തരുന്ന വെളിച്ചം പിന്നീടുള്ള ജീവിതത്തിൽ നമുക്ക് വഴി കാട്ടി ആയി നില്ക്കു കയും ചെയ്യും. ഇവർ അധികാകാലം നമ്മുടെ കൂടെ നില്ക്കിണം എന്നും ഇല്ല. നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ വ്യക്തികളും നമ്മെ ജീവിതത്തിന്റെ പല വശങ്ങളെ കുറിച്ചും പുതിയ അറിവ് പകരുകയും, അവരുടെ കര്മം് അവസാനിപ്പിച്ച ശേഷം നമ്മെ വിട്ടു പോവുകയും ചെയ്യും. അതെ പോലെ നാമും പലരുടെയും ജീവിതം പടുതുയര്തുന്നതിൽ ഭാഗമാകുകയും നമ്മുടെ ഭാഗം പൂര്ത്തീ കരിച്ച ശേഷം അവരെയും വിട്ടു പോവുകയും ചെയ്യും . ഈ പ്രക്രിയ എല്ലാവര്ക്കും ഉള്ളതാകയാൽ , വ്യക്തികളെക്കാൾ കൂടുതൽ പ്രാധാന്യം നാം നമുക്ക് ലഭിക്കുന്ന ബോധ്യങ്ങള്ക്ക് നാല്കുകയും അവയിൽ നിന്ന് ഭാവിയിലേക്കുള്ള മികച്ച വിത്തുകൾ വിതയ്ക്കുകയും ചെയ്യേണ്ടതാകുന്നു. അവർ തന്ന പാഠങ്ങൾ, അവ സന്തോഷകരം ആയാലും വേദനജനകം ആയാലും ആ ബോധ്യങ്ങള്ക്ക്ശ വേണ്ടി അവരോട നന്ദിയുള്ളവരും ആയിരിക്കുക . അങ്ങനെ ശുക്രൻ വളരെ കോമ്പ്‌ലെക്‌സ് ആയ സ്ഥിതി വിശേഷത്തെ നേരിടുക.

കാൻസർ (ജൂൺ 22 - ജൂലൈ 23)

ആത്മീയത, തത്വചിന്ത, ഉയർന്ന പഠനം, വിദേശ ബന്ധം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ഇത് വിദേശ ബന്ധത്തെ സൂചിപ്പിക്കുന്നു. പഠനം, പഠിപ്പിക്കൽ, എന്നിവയും പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയം, നെറ്റ് വർകിഗ്, പുതിയ പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കും, എഴുത്ത്, വായന എന്നിവയ്ക്ക് യോജിച്ച സമയം, കൂടുതൽ പ്ലാനിങ്, എന്നിവയും നടത്തും. ആത്മീയമായ പഠനങ്ങൾ മനസ്സിൽ സന്തോഷം ഉണ്ടാക്കും. മനസ് കൂടുതൽ പ്രവർത്തന നിരതമാകുന്നു, ഒപ്പം മറവിയും എത്തും. ജോലി സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യനും, ചൊവ്വയും നിൽക്കുന്നു, അധികരികാലോടുള്ള ചൂടേറിയ സംസാരം, മാതാപിതാക്കളോടുള്ള ശക്തിപ്രകടനം എന്നിവ അല്പ നാളേക്ക് പ്രതീക്ഷിക്കാം. ഇക്കഴിഞ്ഞ കാലങ്ങളിൽ ജോലിക്ക് വേണ്ടി നാം എത്ര മാത്രം ശ്രദ്ധ കൊടുത്തിട്ടുണ്ടോ , അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ഈ അവസരം ജോലിക്ക് നല്‌കേംണ്ടതായി വരും. സമൂഹത്തിലെ നമ്മുടെ വില എന്താണ്, സമൂഹം നമ്മെ എങ്ങന വീക്ഷിക്കുന്നു, ഞാൻ ഏതു രീതിയിൽ എന്റെ നിലപാടുകളെ നീക്കേണം, പൂർവ്വ കാലത്ത് ജോലിയിൽ ഞാൻ എടുത്ത നിലപാടുകൾ ശരിയാണോ എന്ന ചിന്തകൾ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ വിഷയങ്ങളിലെ ശുദ്ധീകരണ പ്രക്രിയക്ക് തുടക്കമിടും. ഈ ഭാവത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയോ, ആലോചന ചെയ്യുകയോ ചെയ്യാൻ പ്രപഞ്ചം നമുക്ക് അതിമനോഹരമായ സാഹചര്യങ്ങളെ ഒരുക്കി തരുന്നു. ഈ അവസരം വാക്കാലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാവും, ആശയപരമായ സമരങ്ങൾ നടത്തും. അവയെ മറ്റുള്ളവരുടെതുമായി ഒന്നിച്ചു ചേർക്കാൻ അല്പം പ്രയാസപ്പെടും. എങ്കിലും മുൻതൂക്കം നിങ്ങള്ക്ക്ത ലഭിക്കുന്നതായി കാണുന്നു.ജോലിയിൽ അംഗീകാരം, പുതിയ തുടക്കങ്ങൾ എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ശക്തിപ്രകടനം അല്പം കുറച്ച മുന്നേറാൻ അഭ്യർത്ഥിക്കുന്നു. അധികാര കേന്ദ്രവുമായി കൂടുതൽ അടുതിടപഴകാനുള്ള സാഹചര്യം നിശ്ചയമായി ഉണ്ടാകും.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു സുഹൃത്തുക്കളും ആയുള്ള നല്ല സമയം, ലാഭകരമായ പ്രോജക്ടുകൾ, ഒരു പൊതു ലെക്ഷ്യത്തിനു വേണ്ടിയുള്ള പ്രവര്ത്ത നങ്ങൾ. സുഹൃത്തുക്കളുടെ ഇടയിൽ നിന്നും താല്പ്ര കക്ഷികളെ കണ്ടു മുട്ടാം. അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിനോടുള്ള നിങ്ങളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകാം. ലോങ്ങ് ടേം ലക്ഷ്യമാക്കിയുള്ള പ്രവർതനങ്ങൾ ചെയ്യാം അങ്ങനെ ഈ ആഴ്ച വളരെ സന്തോഷവാനായി നീങ്ങുമ്പോൾ പത്താം ഭാവത്തിൽ നില്ക്കു ന്ന ചൊവ്വയും സൂര്യനെയും നിരീക്ഷിക്കുക ജോലി സ്ഥലം, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ മേഖലകൾ ഈ ആഴ്ചയിൽ നിങ്ങളെ കൂടുതാൽ സ്വധീനിക്കുന്നതായി കാണാൻ കഴിയും. ബുദ്ധിപൂര്വ്വംന കരുക്കൾ നീക്കുക. അധികാരികളെ ഇതു വിധത്തിൽ സ്വധീനിക്കണം എന്നത് പൂര്ണുമായും നിങ്ങളുടെ കൈകളിൽ തന്നെയാണ്.

ലിയോ (ജൂലൈ 24 - ഓഗസ്റ്റ് 23)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ഇൻ ലോസ്, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. നിഗൂഡമായ വിഷയങ്ങളെ കുറിച്ച റിസേർച് നടത്തും. ധനപരമായ വിഷയങ്ങളെ കുറിച്ച് പദ്ധതി ചെയ്യാനുള്ള സമയം. ഉൾവിളികൾ അധികമായി മനസ്സിൽ നിറയും. എട്ടാം ഭാവത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചുമുള്ള ആലോചന ഈ സമയം അധികരിക്കും, സെക്‌സ്, രൂപാന്തരം, നിഗൂഡത എന്നിവയെ കുറിച്ച് കൂടുതൽ ആശയ വിനിമയം നടത്തും. അതും ആത്മരതമായ ഇടപെടലുകൾ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കും. നിക്ഷേപങ്ങളെ കുറിച്ച കൂടുതൽ ആശയ വിനിമയം, രൂപാന്തരം എന്നിവ പ്രതീക്ഷിക്കാം

വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയർന്ന പഠനം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ചൊവ്വയും നില്ക്കും. ദൂര യാത്രകൾ, പുതിയ പഠനം എന്നിവ നടത്തുകയോ നടത്താൻ ആഗ്രഹിക്കുകയോ ചെയ്യും. വിദേശ ബന്ധം ഉണ്ടാവാം അവയിൽ നിന്ന് മാനസികവും, തത്വ ചിന്താപരവുമായുള്ള വികസനം ഉണ്ടാവാം. ആവശ്യത്തിൽ അധികമായ വിശ്വസ്തത പ്രദർശിപ്പിക്കുകയും അതിനാൽ അനാവശ്യമായ ചർച്ചകളെ തുടങ്ങുകയും ചെയ്യും. ഈ അവസ്ഥയെ വരുതിയിലാക്കാം. നിയമവും ആയുള്ള കയ്യാങ്കളി പ്രതീക്ഷിക്കാം. ദൂര യാത്രകളിൽ ഉള്ള അർത്ഥയമില്ലാത്ത വാഗ്വാദങ്ങൾ നടത്താം. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ശുക്രൻ തന്റെ കഴിവ് പ്രദര്ശിജപ്പിക്കും. ജോലി സ്ഥലത്തെ അനുകൂല സാഹചര്യം ഇത് സൂചിപ്പിക്കുന്നു. സമൂഹത്തിലെ വില, മേലധികാരികൾ എന്നാ വിഷയങ്ങളിൽ നാം നമ്മുടെതായ മുദ്ര പതിപ്പിക്കും. മറ്റുള്ളവർ നമ്മെ അംഗീകരിക്കും. ജോലിയിലെ ലാഭകരമായ നീക്കങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയും ഒപ്പം എത്താം. ജോലി സ്ഥലത്തെ റൊമാന്റിക് സാധ്യതകൾ, ജോലിയുമായി ബന്ധപ്പെട്ടു കൂടുതൽ ആള്‌ക്ക്രോടുള്ള സംവാദം. ജോലിയിലെ വിജയം എന്നിവ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ജോലിയിലെ സാഹചര്യങ്ങൾ അനുകൂലമായി തന്നെ അനുഭവപ്പെടാം.

വിർഗോ (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

വിവാഹം, ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടത്തും. ഒത്തു തീര്പുകൾ പ്രതീക്ഷിക്കാം. കൂടുതൽ ബിസ്സിനസ് സംബന്ധമായ ആശയ വിനിമയങ്ങൾ, മീറ്റിങ്ങുകൾ എന്നിവ പ്രതീക്ഷിക്കാം. പുതിയ എഗ്രീമെന്റുകൾ, ബിസിനസ് ബന്ധങ്ങൾ എന്നിവ തുടങ്ങാൻ സാഹചര്യം കാണുന്നു. അതിലേക്ക് എത്തുന്ന ചർച്ചകൾ നടത്താം. ഈ അവസരം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന തരത്തിൽ സംസാരിക്കാൻ നിങ്ങള്ക്ക് കഴിയും ഈ സാഹചര്യത്തെ ഏറ്റവും നന്നായി ഉപയോഗിക്കുക. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ഇൻ ലോസ്, ജോയിന്റ് സ്വത്തുക്കൾ നിഗൂഡത എന്നാ എട്ടാം ഭാവത്തിൽ അല്പം പിന്നോക്കം നിൽക്കാനുള്ള സമയമാകുന്നു. ധനകാര്യം മെച്ചപ്പെടുത്താനുള്ള നല്ല സമയമായി ഈ അവ്വസ്ഥയെ കാണേണ്ടതാണ്. സെക്ഷ്വൽ ആഗ്രഹാങ്ങാൽ ഹൃദയത്തിലേക്ക് കൂടുതൽ വന്നു ചേരും. പങ്കാളിയുംയുള്ള അര്ത്ഥസവത്തായ ബന്ധം ആഗ്രഹിക്കും. അതിനു വേണ്ടി ഉള്ള നല്ല സമയം. മനസ്സിൽ ഭാരപ്പെട്ട വിചാരങ്ങൾ ഉണ്ടായേക്കാം. സൂര്യൻ ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ വിഷയങ്ങളിൽ ഒരു ശുദ്ധീകരണം നടക്കും എന്ന് ഓർമികപ്പിക്കുന്നു. ആ ശുദ്ധീകരണത്തിന് വേണ്ടി സ്വയം തയ്യാറാകുക. വ്യക്തിപരമായും, പങ്കാളിയുംയും പുതിയ വ്യക്തിയായി നാം രൂപന്തരപ്പെടനം എന്ന് ഈ അവസരം തീവ്രമായ ആഗ്രഹം ഉണ്ടാകും. നിഗൂഡ വിഷയങ്ങളെ ഡീൽ ചെയ്യും. അവയെ പഠിക്കും , അവയെ നിലക്ക് നിർത്തും. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള വിചാരം നടത്തും. ഈ ചര്ച്ച കളിൽ പങ്കാളിയോടുള്ള മനോഭാവം കടുത്തതാകും. ജോയിന്റ് സ്വത്തുക്കളിൽ എന്തിന്റെയോ അവസാനമോ തുടക്കമോ നേരിടാം. വിദേശ ബന്ധം, തത്വ ചിന്ത, ആത്മീയത, ഉയര്ന്ന പഠനം, ദൂര യാത്രകൾ എന്നാ ഒന്പചതാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. മനസിനെ ബന്ധനങ്ങിൽ നിന്നും മോചിപ്പിക്കും. ദൂരയാത്രകൾ നടത്താം. ഈ യാത്രകളിൽ മനസിനെ ആകര്ഷിക്കുന്ന വ്യക്തികളെ കണ്ടെത്താം. വേറിട്ട സംസ്‌കാരത്തിൽ പെട്ട വ്യക്തികലുംയുള്ള അടുത്ത ബന്ധം. ജോലിയിലെ ഉയർച്ച, പൊതുജനങ്ങൾക്ക് വേണ്ടി ഉള്ള പ്രവര്ത്തനം എന്നിവയും പ്രതീക്ഷിക്കാം.മനസിനെ ആകര്ഷിക്കുന്നതെന്തും ചെയ്യാനുള്ള ദിക ആഗ്രഹം അനുഭവപ്പെടാം. പുതിയ കാര്യങ്ങൾ പഠിക്കൽ , പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കാം. എഴുത്ത് വായന എന്നിവയ്ക്ക് യോജിച്ച സമയം. ഈ ആഴ്ച കൂടുതൽ ശ്രദ്ധ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നല്‌കോണ്ടി വരുമെന്ന് പ്രതീക്ഷിക്കാം. ജോയിന്റ് സ്വതുക്കളിന്മേലുള്ള വാഗ്വാദം പ്രശ്‌ന കലുഷിതമാകാതെ ശ്രദ്ധിക്കേണ്ടി വരും. പങ്കാളിയെ ഈ വിഷയത്തിൽ തന്നെ ചോദ്യ്യം ചെയ്യാനുള്ള പ്രവണത ഉണ്ടാകാം. ഈ മാനസികമായ എടുത്തു ചട്ടത്തെ നിയന്ത്രിക്കുക തന്നെ വേണം. കാരണം ഇനിയുള്ള കുറെ നാളുകൾ, വൈവാഹിക ബന്ധം, സെക്‌സ് എന്നാ വിഷയങ്ങളെ ചുറ്റിപ്പറ്റി തന്നെ മുന്നോട്ട് നീങ്ങുന്നതാണ്.

ലിബ്രാ (സെപ്റ്റംബർ 24-ഒക്ടോബർ 23)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ബുധൻ നിൽക്കുന്നു ജോലി സ്ഥലത്തെ കൂടുതൽ ആശയ വിനിമയം, ചെറിയ പ്രോജക്ടുകളിൽ ഉള്ള തിരക്ക് എന്നിവ സൂചിപ്പിക്കുന്നു. ആരോഗ്യം ശ്രദ്ധ നേടും. ദിവസേന ഉള്ള ജീവിതത്തിലെ വിഷയങ്ങാലെ കൂടുതൽ ശ്രദ്ധയോടെ കാണും. ആരോഗ്യത്തെ കൂടുതൽ ശ്രദ്ധ കൊടുത്ത് നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. ജോലിയിൽ പുതിയ കഴിവുകൾ ഉണ്ടാക്കാൻ ശ്രമിക്കും. പുതിയ കാര്യങ്ങൾ പഠിക്കും. സഹപ്രവര്ത്തകകരുമായി കൂടുതൽ ആശയ വിനിമയം, ചെറു പ്രജക്ടുകളിന്മേലുള്ള കൂടുതൽ അധ്വാനം എന്നിവ പ്രതീക്ഷിക്കാം. വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ്, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നിവയിൽ സൂര്യനും ചൊവ്വയും നില്ക്കു ന്നു അടുത്ത കുറെ നാളേക്ക് ബിസിനസ് പങ്കാളികൾ, സ്പൗസ് എന്നിവരുമായി അധികം ചര്ച്ചാകൾ നടത്തേണ്ടി വരാം. നമ്മിൽ നിന്ന് വ്യക്തികൾ കൂടുതൽ സമയം.. ആശയങ്ങൾ എന്നിവ സ്വീകരിക്കാൻ തയാറായി നില്ക്കു ന്നു എന്നാ തോന്നാൽ ഉണ്ടാകാം. കൂടുതൽ ചര്ച്ചകൾ നടക്കും. സ്വയം ത്യജിക്കേണ്ട അവസരങ്ങളിൽ കൂടി കടന്നു പോകാം. അതെ സമയം ചൊവ്വയും ഈ ഭാവത്തിൽ തന്നെ നില്ക്കുലന്നു ഈ ചര്‌ച്ചോകളിന്മേൽ ശക്തിപ്രകടനം നടത്താൻ ശ്രമിക്കും. നമ്മുടെ അഭിപ്രായം അടിചെല്പി ക്കാനുള്ള ശ്രമം, നമ്മുടെ നല്ല ഫലങ്ങളെ അപ്രാപ്യമാക്കി തീര്ക്കാം എന്ന് പറയേണ്ടതില്ലല്ലോ സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ, ഇൻ ലോസ്, ജോയിന്റ് സ്വത്തുക്കൾ നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു ധനപരമായ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളി വഴി ധനം വന്നേക്കാം. സെക്ഷ്വൽ ആയ ആഗ്രഹം മനസ്സിൽ നിറയാം. മനസിലെ മുറിവുകൾ ഉണങ്ങാൻ പാകത്തിനുള്ള സംഭവങ്ങൾ ഉണ്ടാകാം. സ്വകാര്യ ബന്ധങ്ങളിന്മേൽ കൂടുതൽ തീവ്രത ദര്ശിവക്കാൻ കഴിയും. പങ്കാളിയുമായി ആഴമേറിയ ബന്ധം ആഗ്രഹിക്കും. ബന്ധങ്ങൾ ഈ ആഴ്ച വളരെ പ്രാധാന്യം അര്ഹിക്കുന്നത കാണാൻ കഴിയും. കൂടുതല ചര്ച്ചനകൾ നടത്തുകയും. അതിന്മേൽ വാഗ്വാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യാനുള്ള പ്രവണതയെ നിയന്ത്രിച്ചാൽ ഈ ആഴ്ച വളരെ സമാധാനപരമായി നീങ്ങുന്നതാണ്.

സ്കോർപ്പിയോ (ഒക്ടോബർ 24-നവംബർ 22)

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ക്രിയേടീവായ പ്രോജക്ടുകൾ ചെയ്യും. സ്വയം വെളിപ്പെടുത്താനും, സ്വന്തം കഴിവുകൾ പുറത്തെടുക്കാനും തീവ്രമായി ആഗ്രഹിക്കും. ക്രിയെടിവ് കാര്യങ്ങൾ ചെയ്തും, സംസാരിച്ചും മറ്റുള്ളവരെ വിസ്മയിപ്പിക്കും. കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം അല്ലെങ്കിൽ യുവാക്കളുടെ ഗ്രൂപ്പിലുള്ള പ്രവര്ത്ത്‌നങ്ങൾ, കൂടുതൽ നെറ്റ് വർകിങ് അതിൽ നിന്നും തല്പരകക്ഷികളെ കണ്ടെത്തൽ, ഊഹക്കച്ചവടതെ കുറിച്ച പഠിക്കും പുതിയ ഹോബി, പുതിയ ആസ്വാദന രീതി ഇവ പരീക്ഷിക്കും. ആരോഗ്യം, സഹപ്രവര്ത്ത കർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം എന്ന ആറാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നില്ക്കു ന്നു കൂടുതൽ ജോലി ഭാരം നേരിടാം, അതിനാൽ സഹപ്രവര്ത്ത്കരുമായി വാഗ്വാദം നടത്താം. ആരോഗ്യം മെച്ചപ്പെടുത്താൻ അവസര0 ലഭിക്കും. സൂര്യനും ഈ ഭാവത്തിൽ നില്ക്കു ന്നതിനാൽ ജോലി സ്ഥലത്ത് ശുദ്ധീകരണം നടക്കും. ഇതും ആരോഗ്യത്തെ ഒരു പ്രധാന കാര്യമായി കാണാനുള്ള സൂചന നല്കുോന്നു. ജോലി സ്ഥലത്ത് കൂടുതൽ പ്രതീക്ഷകൾ അര്പിക്കും. സ്വന്തം മൂല്യം ഉയര്ത്താനനുള്ള ശ്രമം ജോലിയിൽ തന്നെ തുടരും. വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നിവയിൽ ശുക്രൻ നില്ക്കു ന്നു പങ്കാളിയിൽ ശ്രദ്ധ പതിപ്പിക്കും. കംമിട്‌മെന്റുകൾ യഥേഷ്ടം നല്കുവകയും പ്രതീക്ഷിക്കുകയും ചെയ്യും. പുതിയ പര്താ്ര്! ശിപുകൾ, ബിസിനസ് ബന്ധങ്ങൾ, സ്‌നേഹ ബന്ധങ്ങൾ എന്നിവയ്ക്ക് യോജിച്ച സമയം. നിയമം, കല എന്നിവയിൽ പ്രവര്തിക്കുന്ന്‌ന വയക്തികളെ കണ്ടെത്താം, ഈ ആഴ്ച കൂടുതൽ ശ്രദ്ധ ആറാം ഭാവത്തിൽ തന്നെ ആവാനാണ് സാധ്യത. ജോലിസ്ഥലത് ശുദ്ധീകരണം ആവശ്യപെടുന്ന സംഭവങ്ങൾ ഉടലെടുതെക്കാം , ശക്തിപ്രകടനം അതിര് കടക്കുമോ എന്നാ ആലോചന ഉണ്ടാവാം.

സാജിറ്റേറിയസ് (നവംബർ 23 - ഡിസംബർ 22)

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, എന്ന നാലാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. നിങ്ങളുടെ ആലോചനകളും പദ്ധതികളും കുടുംബത്തെയും, നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചും മാത്രമായിരിക്കും. ഈ ആലോചനകളിൽ പെട്ട് ഏകാന്തനായി തീരം. ചെറുപ്പകാലം മനസ്സിൽ ഓടിയെത്തും, അവയെ കുറിച്ച് കുടുംബത്തിൽ ചര്ച്ചന ചെയ്യും. കൂടുതൽ സന്ദര്ശയകർ വീട്ടിലേക്ക് എത്താം. അറിയാവുന്ന പ്രദേശത്തെ കുറിച്ചുള്ള സംസാരം, യാത്രകൾ എന്നിവയും നടത്തും. റൊമാൻസ് , കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ സൂര്യനും ശുക്രനും നില്ക്കുടന്നു. അല്പ! കാലത്തേ മൗനത്തിനു ശേഷം നിങ്ങളിലെ കുസൃതി തന്റെ കഴിവുകൾ വെളിപ്പെടുത്താൻ തുനിഞ്ഞിറങ്ങും. ക്രിയേടിവ് ആയ കാര്യങ്ങൾ ചെയ്യും. കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം, ഈ വർഷം ഇപ്പോൾ കൂടുതൽ സമയം ആസ്വാദനത്തിനു വേണ്ടി നാം നീക്കി വെക്കും. പക്ഷെ അതോടൊപ്പം വാഗ്വാദങ്ങൾ നടത്താം. ഈ ഭാവത്തിൽ നിങ്ങൾ വേറൊന്നും നോക്കാതെ ശക്തിപ്രകടനം നടത്തുന്നു പ്രേമബന്ധം കൂടുതൽ ശക്തിപ്പെടാം. ഈ അവസ്ഥ ഊഹക്കച്ചവടം നടത്താൻ പറ്റിയതല്ല ആരോഗ്യം, സഹപ്രവര്ത്തപകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം എന്നാ ആറാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു ജോലി സ്ഥലത്ത് അനുകൂലവും, സന്തോഷകരവുമായ ഒത്തു ചേരൽ നടക്കേണം. ജോലി സ്ഥലം അടുക്കി വെക്കലിനു വിധേയമാക്കും. ഈ സമയം അലസരായി നടക്കാൻ ആഗ്രഹിക്കും. സഹപ്രവർത്തകർ സഹായിക്കും, അവർ നിങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കും . ജോലി സ്ഥലത്ത് കൂടുതൽ ഒരുമയോടെ ഉള്ള പ്രവര്ത്തതനങ്ങൾ നടക്കും. ഇങ്ങനെ ഈ ആഴ്ച ഒരു നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും.

കാപ്രിക്കോൺ (ഡിസംബർ 23 - ജനുവരി 20)

സഹോദരങ്ങൾ, അയല്ക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ ബുധൻ നില്ക്കുന്ന മൾട്ടി ടാസ്‌കർ ആകും. കൂടുതൽ ആശയവിനിമയം ചെറു യാത്രകൾ, കൂടുതൽ അറിവ് നേടൽ എന്നിവ അയല്ക്കാലർ, സഹോദരങ്ങൾ എന്നിവരോട് കൂടി ചുറ്റിയടിക്കാം. വെറുതെ ഗോസ്സിപിൽ അകപ്പെടാം. കൂടുതൽ ആശയ വിനിമയം കാരണം ശ്രദ്ധ നഷ്ടപ്പെട്ടേക്കാം. എഴുത്ത് വായന എന്നിവക്ക് പറ്റിയ സമയം. മാനസികമായ ഒരു അപക്വത ഈ സമയം സ്വാഭാവികമാണ്. മനസ്സിൽ പല വിധ കാര്യങ്ങൾ നിറഞ്ഞിരിക്കുന്നു.അതിനാൽ തന്നെ ഒന്നിൽ നിന്ന് മനസ് വെരോന്നിലെക്ക് തെന്നി നീങ്ങും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, എന്ന നാലാം ഭാവത്തിൽ സൂര്യനും, ചൊവ്വയും നില്ക്കു ന്നു വീട് മാറ്റം, വില്പന, വാങ്ങൽ എന്നാ വിഷയങ്ങളെ കുറിച്ച ചിന്തിക്കു0. ഇതിന്റെ ഭാഗമായി വീടിനുള്ളിൽ ചർച്ചകൾ നടക്കുകയും, നിങ്ങൾ ശക്തിപ്രകടനം നടത്തുകയും ചെയ്യും. വീടിനുള്ളിൽ നായകത്വം ഏറ്റെടുക്കേണ്ട സാഹചര്യം എത്തും . വീടിനോട് അനുബന്ധ വിഷയങ്ങളിൽ വികരാധീനൻ ആയി കാണപ്പെടും. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ റൊമാന്റിക് ബന്ധങ്ങൾ ഉണ്ടാകാം, ക്രിയെടിവ് ആയ കാര്യയങ്ങൾ, ഹോബികൾ ഏറ്റെടുക്കാം. കുട്ടികളുടെ കൂടെ ഉള്ള നല്ല സമയം. പ്രേമബന്ധങ്ങളിൽ നാടകീയത ആവശ്യപ്പെടും. പലരുടെയും ജീവിതത്തിൽ നിങ്ങൾ അആവശ്യ ഘടകം ആയി മാറുന്ന കാഴ്ച കാണും. ക്രിയെടിവ് ജോലികളിൽ മനസിനെ ആകര്ഷിക്കുന്ന വ്യക്തികളെ കണ്ടു മുട്ടാം . ഈ ആഴ്ച മൂന്നാം ഭാവത്തിൽ അനുഭവപ്പെടുന്ന ഒരു കോമ്പ്‌ലെക്‌സ് അവസ്ഥ ബുധൻ മുപ്പത്തി ഒന്നാം തീയതി നാലാം ഭാവതിലെക്ക് നീങ്ങുമ്പോൾ ഇല്ലാതാകുന്നതാണ്. അത് വരെ അനാവശ്യ ഗോസിപ്പിൽ പെട്ട്, ഉള്ള മന സമാധാനം കളയാതെ നോക്കുക. അടുത്ത കുറെ നാൾ കുടുംബം, ഒരു പ്രധാന പങ്കു വഹിക്കുന്നതായി കാണുവാൻ കഴിയും. അത്ര പ്രതീക്ഷയോടെ അഞ്ചാം ഭാവത്തെ നോക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് വിവാഹിതർ. അവർ നാലാം ഭാവത്തിൽ തന്നെ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും.

അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. ധനകാര്യം മെച്ചപ്പെടുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങും. നിങ്ങൾ വളരെ പ്രാക്ടികൽ ആയി നീങ്ങുന്നു കൂടുതൽ ധന സമ്പാദനം, നിങ്ങളുടെ മൂല്യവർധന എന്നിവയിൽ മനസ് തങ്ങി നില്ക്കുന്നു. അവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു കൂടുതൽ ആശയ വിനിമയങ്ങാൽ ധന സമടനതിനു വേണ്ടി നടത്തുന്നു. സഹോദരങ്ങൾ, അയല്ക്കാ ർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്നാ മൂന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും നില്ക്കു ന്നു കൂടുതൽ നെറ്റ് വര്കിങ്, മൾടിടാസ്‌കിങ് എന്നിവ നടത്തുന്നു അയല്ക്കാംർ, സഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം കൂടുതൽ ആശയ വിനിമയം, ഇവയിന്മേലുള്ള ശക്തി പ്രകടനം എന്നിവ നടത്തും. കൂടുതൽ വിഷയങ്ങളിലുള്ള റിസേര്ച്് എന്നിവാ പ്രതീക്ഷിക്കാം. ചെറിയ പ്രോജക്ടുകൾ, കൂടുതൽ തിരക്ക് നിറഞ്ഞ ദിവസങ്ങൾ എന്നിവ പ്രതീക്ഷിക്കാം. . കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു കുടുംബതിനോടു കൂടുതാൽ അടുപ്പം, കുടുംബവുമായുള്ള നല്ലാ സമയം, വീട് വില്ക്കൽ , വാങ്ങൽ, വൃത്തിയാക്കൽ എന്നിവയും നടത്താം. വീടിനോട് ബന്ധപ്പെട്ട വ്യകതികളെ കണ്ടു മുട്ടാം. കുടുംബംഗങ്ങൾ വഴി പ്രത്യേക വ്യക്തിയെ പരിചയപ്പെടാം. ചിലർ വീട് തന്നെ ജോലി സ്ഥലമായി മാറ്റി എടുക്കാം. ഈ ആഴ്ച കൂടുതൽ ശ്രദ്ധ രണ്ടാം ഭാവത്തിലും മൂന്നാം ഭാവതിലുമായി വീതം വെക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ധന സമ്പാദന മാര്ഗഭങ്ങളിൽ പുതിയ വഴികൾ തെളിഞ്ഞു വരുന്നതായി കാണുവാൻ കഴിയും. വ്യക്തി ജീവിതത്തിൽ ഞാൻ എന്ത് ആണ്, എന്റെ മൂല്യങ്ങൾ എന്തിനെ ആശ്രയിച്ചിരിക്കുന്നു, എന്റെ മൂല്യം എന്താണ്, മൂല്യ വര്ധലനക്ക് വേണ്ടി ഞാൻ ഏതൊക്കെ മാര്ഗനങ്ങൾ, ആത്മീയവും, ഭൗതികവുമായ . മാറ്റങ്ങൾ വരുത്തേണം എന്നാ ചിന്ത മനസ്സിൽ ഉണ്ടാകും. മനസ്സിൽ ഈ വക ചിന്തകളെ പാകപ്പെടുത്തി ജീവിതത്തിൽ പ്രവര്തികമാക്കും. മൂന്നാം ഭാവത്തിൽ വിഷയങ്ങളിൽ മനസ് തെന്നി നടക്കും. എന്തിലെങ്കിലും മനസ് ഉറപ്പിച്ചു നില്ക്കാൻ പ്രയാസം നേരിട്ടേക്കാം. എങ്കിലും നിങ്ങളുടെ കരിസ്മ വർധിക്കുന്നതയും, അയല്ക്കാരുടെ ഇടയിൽ നിങ്ങൾ കൂടുതൽ പോപ്പുലർ ആകുന്നതും കാണുവാൻ കഴിയും.

പീസസ് (ഫെബ്രുവരി 20 - മാർച്ച് 21)

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടും. ചിലപ്പോൾ മുഖത്തടിച്ച പോലെ സംസാരിക്കും. പറയാനുള്ള കാര്യങ്ങൾ പറഞ്‌ജോഴിവക്കേണ്ട നല്ല സമയം. സുഹൃത്തുക്കൾ, അയൽക്കാർ, സഹോദരങ്ങൾ എന്നിവരുമായുള്ള ബന്ധം ചർച്ചയ്ക്കുവെക്കും. ബാഹ്യമായ കാര്യങ്ങളെ അവലോകനം ചെയ്യും. ഇതൊക്കെ കൊണ്ട് ഒന്നിൽ നിന്ന് വെരോന്നിലെക്ക് തെന്നി നീങ്ങും. സരസനായി വിലസും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. മാനസിൽ ധനകാര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ചെയ്യും. അധിക ജോലി ഏറ്റെടുക്കാം. വിലയേറിയ വസ്തുക്കൾ മൂല്യ വര്ധയനക്ക് വേണ്ടി വാങ്ങിക്കൂട്ടം അധിക ചെലവ് നിയന്ത്രിക്കേണ്ടി വരും. ഒരു വശത്ത ധനതെകുരിച്ചുള്ള അധിക ചിന്ത, മറു വശത്ത ധനം ചെലവാക്കുകയും ചെയ്യും. വസ്തു വകകളുടെ മേൽ പെട്ടന്ന് ശ്രദ്ധ പതിക്കുന്നത് പോലെ തോന്നും. അവ കൂടുതൽ ശേഖരിക്കാനുള്ള മാർഗങ്ങൾ തേടും. സഹോദരങ്ങൾ, അയല്ക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. സ്മാർട്ട് നെസ് കൊണ്ട് ഏവരെയും അമ്പരപ്പിക്കും. ബുദ്ധിമാൻ എന്നാ വിശേഷണം ലഭിക്കും. ആശയങ്ങൾ മറ്റുള്ളവരിലേക്ക് നിർബാധം എറിഞ്ഞു കൊടുക്കും. ചെറു യാത്രകൾ, സഹോദരങ്ങൾ, അയല്ക്കാർ എന്നിവരോടുള്ള ആശയ വിനിമയം എന്നിവ കൂടുതൽ നടത്താം. നയത്തിൽ നീങ്ങി സർവ്വ എതിരാളികളെയും നിലം പരിശാക്കും, ഇവ വേണമെങ്കിൽ നല്ല ആലോചന വേണ്ടിയും വരും ഈ ആഴ്ച കൂടുതൽ ശ്രദ്ധ ധനകാര്യത്തിൽ ആയിരിക്കും. നൂതന മാര്ഗംങ്ങൾ ആവിഷ്‌കരിച്ചു ധനകര്യത്തെ കയിലോതുക്കാനുള്ള ശ്രമങ്ങളുമായി മുന്നേറും.

 [email protected]

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ
19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും