Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

നക്ഷത്ര രഹസ്യങ്ങൾ: ശ്രവണ / തിരുവോണം നക്ഷത്രം:

നക്ഷത്ര രഹസ്യങ്ങൾ: ശ്രവണ / തിരുവോണം നക്ഷത്രം:

ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: ശ്രവണ / തിരുവോണം നക്ഷത്രം

കരം രാശിയുടെ 10.00 – 23.20 വരെ ഉള്ള ഡിഗ്രിയിൽ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് തിരുവോണം. പക്ഷെ ശ്രവണ എന്നാ പേര് സൂചിപ്പിക്കുന്ന ചെവികൾആണ് ഈ നക്ഷത്രത്തിന്റെ അടയാളം. അതുകൊണ്ട് തന്നെ ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല കേൾവിക്കാർ ആകാൻ കഴിയും എന്നാണു. മറ്റുള്ളവരെ ശ്രവിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. പരിപോഷണം, സ്നേഹം, സമാധാന0 എന്നിവ സൂചിപ്പിക്കുന്ന ചന്ദ്രൻ ആണ് ഈ നക്ഷത്രത്തെ ഭരിക്കുന്നത്. ലോകത്തെ താങ്ങി നിർത്തുന്ന ദേവൻ ആയ വിഷ്ണു ആണ് ഈ നക്ഷത്രത്തെ ഭരിക്കുന്ന ദേവൻ. 1,3,6,7,10,11 എന്നാ ഭാവങ്ങളിലോ, രണ്ടാമത് ഏറ്റവും കൂടുതൽ ഡിഗ്രിയിലോ ഉള്ള ഗ്രഹമോ ഈ നക്ഷത്രത്തിൽ വരുന്നവർ, കസ്റ്റമർ കെയർ, കൗൺസലിങ്, ഡിപ്ലോമാറ്റ്, അങ്ങനെ ഉള്ള ജോലികളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. മകരം രാശി ഒരു ഭൂമീ തത്വ രാശി ആയതിനാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർ വളരെ പ്രാക്ക്ടിക്കൽ ആയിരിക്കും. അല്പം കർശന സ്വഭാവം ആണെങ്കിലും ഹൃദയം അതി മൃദുലം ആകും, പക്ഷെ സൂക്ഷിച്ചു നോക്കണം എന്നെ ഉള്ളൂ. ശനി നല്ല അവസ്ഥയിൽ ആണെങ്കിൽ ഇവർ അധ്വാന ശീലർ ആയിരിക്കുകയും ചെയ്യും. ശനി നീചം, വക്രി, അസ്തം, അതായത് ശനി മേടം രാശിയിൽ , സ്ലോ ഡൗൺ അവസ്ഥയിൽ , സൂര്യന്റെ വളരെ അടുത്ത എന്നാ അവസ്ഥയിൽ അല്ലെങ്കിൽ അവരുടെ നന്മ നിറഞ്ഞ വശം കൂടുതലായി കാണാൻ കഴിയും. അല്ലെങ്കിൽ അധ്വാന ശീലം, അവയിൽ നിന്നുള്ള ഫലങ്ങൾ എന്നിവയ്ക്ക് മാറ്റം ഉണ്ടാകും. പ്രായോഗിക തലത്തിൽ നിന്നല്ലാതെ ഒരു തിരുവോണം നക്ഷത്രക്കാരന് ചിന്തിക്കാൻ പ്രയാസമായിരിക്കും.

പഠനം, അദ്ധ്യാപനം എന്നിവയിൽ വളരെ താല്പര്യം ഉള്ള വ്യക്തികൾ ആയിരിക്കും. അത് പോലെ വൃത്തി , ഭക്തി , ശുദ്ധി എന്നിവയിലും വളരെ താല്പര്യം ഉണ്ട്. ശനിയും ചന്ദ്രനും നല്ല അവസ്ഥയിൽ ആണെങ്കിൽ ഭക്തിയിൽ ഏറെ മുൻപിൽ ആയിരിക്കും. മൾട്ടി ടാസ്കിങ് അവസ്ഥയിൽ ഇവർ വളരെ ഫലവതാകുന്നതാണ്അതുകൊണ്ട് തന്നെ ജോലിയെ സൂചിപ്പിക്കുന്ന ഭാവങ്ങളിൽ വന്നാൽ എന്താണോ പാഷൻ അത് ഒരു പാരലൽ കരിയർ ആക്കിയെടുക്കാൻ ശ്രമിക്കണം. ശനി, ചന്ദ്രൻ എന്നിവ നെഗറ്റീവ് അവസ്ഥയിൽ നിൽക്കുന്നവർ, അവരുടെ സുഹൃദ് ബന്ധം, അവരിൽ നിന്ന് കേൾക്കുന്ന കാര്യങ്ങൾ എന്നിവ നിങ്ങളെ സ്വാധീനിക്കാതിരിക്കാൻ ശ്രമിക്കുക. വളരെ പെട്ടന്ന് മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാം. അത് ഒഴിവാക്കുക. ഈ ഗ്രഹങ്ങൾ നല്ല മോദിൽ ഉള്ളവർക്ക് ആരെയും കേൾക്കാം, അവരെ ഉപദേശിക്കാനും ഉള്ള നല്ല ഒരു സ്കിൽ ഉണ്ട് എന്നർത്ഥം. കേൾക്കുക, സംസാരിക്കുക അതാണ്‌ നിങ്ങളുടെ കർമം.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളുടെ പ്രാധാന്യം വർധിക്കുന്ന ദിവസങ്ങൾ ആണ് ഇനി വരുന്നത്. കല , ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകാം. പുരാതന വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം. , പ്രേമം, വിവാഹം എന്നിവയ്ക്ക് അനുയോജ്യമായ അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനും, പുതിയ സംരംഭങ്ങൾ തുടങ്ങാനും ഉള്ള അവസരങ്ങൾ .ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങള്, സ്പോർട്സ് എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. വ്യക്തി ജിവിതം, കുടുംബ ജീവിതം എന്നിവ എല്ലാം ഈ അവസരം വളരെ പ്രധാനമാണ്. നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകാം. ഇവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. റീലൊക്കേഷൻ, റീപെയറിങ്, എന്നാ ജോലികളും ഉണ്ടാകാം. ബന്ധു ജന സമാഗമം, വീടിനുള്ളിൽ പ്രശ്ന പരിഹാരം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കുടുംബ ജീവിതം, വീട് എന്നിവയ്ക്ക് മേലുള്ള പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , ജോലി സ്ഥലവും വീടും ആയുള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം, നിങ്ങളുടെ എല്ലാ ആശയ വിനിമയങ്ങൾ, ആശയ വിനിമയം സംബന്ധമായ ഉപകരണങ്ങൾ എന്നിവയുടെ മേലും ശ്രദ്ധ ആവശ്യമാകും. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്. ശാരീരിരിക അസ്വസ്ഥതകളും ഈ അവസ്ഥയിൽ ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ആശയ വിനിമയങ്ങളുടെ മേഖലയിലൂടെ നീങ്ങുമ്പോൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകും എന്നാണു. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം പ്രതീക്ഷിക്കുക.

സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ റീ വർക്ക് ആവശ്യമാകും. പുതിയ ബിസിനസ് പ്ലാനുകൾ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. സ്വന്തം ആയുള്ള തീരുമാനങ്ങൾ തൽക്കാലം ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലോണുകൾ ലഭിക്കാനും , നൽകാനും ഉള്ള അവസരങ്ങളും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. . അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.

വ്യക്തി ജീവിതം, വളരെ അധികം പ്രാധാന്യം നേടുന്ന അവസരമാണ്. . വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം നല്ലതല്ല. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലികളിൽ റീ വർക്കുകളും ഉണ്ടാകാം. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു..മൂന്ന് ഗ്രഹങ്ങൾ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നു. ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

വൈകാരികമായ വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ഉപബോധ മനസിനെ നിരവധി ഗ്രഹങ്ങളാണ് സ്വാധീനിക്കുന്നത്. . ശാരീരിരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ആരോഗ്യ സംരക്ഷണം പ്രധാനമാകും.

ബുധൻ ഈ ആഴ്ചയും സുഹൃദ് ബന്ധങ്ങളെ സ്വാധീനിക്കുന്നു. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങൾ, സുഹൃദ് ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ നില നിൽക്കുന്നു. അതിനാൽ ആ മാർഗത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം. പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഇപ്പോൾ ഉള്ള സുഹൃദ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ എല്ലാം പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഉണ്ടാകാം.

ജോലിയെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നു. നിലവിൽ ഉള്ള ജോലിയിൽ സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകാം. നിങ്ങളുടെ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ഒരു [ആക്ഷേ ഇത് വരെ ഉള്ള നിങ്ങളുടെ ജോലിയെ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കാം. അതിനാൽ നിങ്ങളുടെ ജോലിയെ നിങ്ങൾ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. ജോലി സ്ഥലത്ത് അനാവശ്യമായ സംസാരത്തിൽ നിന്ന് മാറി നിൽക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലിയിൽ നിന്നുള്ള പല വിധ മാറ്റങ്ങൾ അടുത്ത കുറെ നാളുകൾ ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിശകലനം ചെയ്യുന്നതാണ്; ഇത് വരെ ചെയ്ത ജോലിക്കുള്ള അന്ഗീകാരവും ഉണ്ടാകാം. പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനിങ്, കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ അല്പം സങ്കീർണമായ രീതിയിൽ വന്നേക്കാം. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ റീ വർക്കുകൾ വേണ്ടി വരും. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ യാത്രകളിലും അല്പം തടസങ്ങൾ നേരിടാം. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, പരീക്ഷകൾ ഉപരിപഠനം എന്നിവയും ഈ മാസം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മതം, ആത്മീയത എന്നിവയിൽ നിന്നുള്ള ചർച്ചകളിൽ മിതത്വം പാലിക്കേണ്ടി വരും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

സാമ്പത്തിക വിഷയങ്ങളെ ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. മേൽപ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഈ അവസരം നടത്തുന്ന കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ച ഉള്ളതായിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങൾ, വൈകാരിക ബന്ധം എന്നിവ ഈ അവസരം ശ്രദ്ധ നേടും. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്, പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . പെട്ടന്നുള്ള ചെലവ് ഈ അവസരം പ്രതീക്ഷിക്കുക.

വ്യക്തി ബന്ധം, സാമൂഹിക ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിൽ ഉള്ള സങ്കീർണത ഈ ആഴ്ചയും പ്രതീക്ഷിക്കുക. ബുധൻ ഈ വിഷയങ്ങളെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. നിലവിൽ ഉള്ള വ്യക്തി ബന്ധം, പ്രേമ ബന്ധം, വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം ആണ് കൂടുതൽ വേണ്ടത്. പുതിയ ബന്ധങ്ങൾക്ക് ഈ സമയം അത്ര കണ്ടു അനുയോജ്യമല്ല. അതിനാൽ പുതിയ ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങളെ കർശനമായി പരിശോധിക്കുക. പുതിയ ജോബ്‌ ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ വിഷയങ്ങളിൽ നടത്തുന്ന എല്ലാ ആശയ വിനിമയങ്ങൾക്ക് മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബന്ധങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പല ഗ്രഹങ്ങൾ ബന്ധങ്ങളെ പല രീതിയിൽ സ്വാധീനിക്കുന്നു. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ അവസരം വളരെ സങ്കീർണമാണ്. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടി വന്നേക്കാം. എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവര്തകര്മായുള്ള ചർച്ചകളിൽ നിന്ന് സങ്കീർണമായ അവസ്ഥകൾ വന്നെതാം. നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച മുതൽ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. ചെറു പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ആരോഗ്യ ക്രമം, സൗന്ദര്യ സംരക്ഷണം എന്നിവയും ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ജോലിസ്ഥലത്തെ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. വളരെ മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കാനുള്ള അവസരം കൂടിയാണ്. സഹ പ്രവര്ത്കരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ്. ഈ ബന്ധത്തിൽ പല വിധമായ തർക്കങ്ങളും പ്രതീക്ഷിക്കുക.

സ്വന്തം സംരംഭങ്ങളെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ക്രിയേറ്റീവ് ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമാകും. റീ വർക്കുകളും വന്നെതാം. പ്രേമ ബന്ധങ്ങളിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ, ചെറിയ കുട്ടികളുടെ ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകാം. അവരുടെ പരിപോഷണം വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.സ്വന്തം ബിസിനസിനെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഷെയർ മാർക്കെറ്റ്, മറ്റു ഊഹക്കച്ചവടങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. ഇവയിൽ എല്ലാം കൂടുതൽ ശ്രദ്ധ വേണ്ടി വരും. കല , ആസ്വാദനം എന്നാ വിഷയങ്ങളിൽ നിന്നും ഉള്ള അവസരങ്ങളും വന്നെതാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP