പ്രിയങ്കയുടെ ചാർട്ടിൽ അമാത്യ കാരക ഗ്രഹമായി നിൽക്കുന്ന ചൊവ്വയുടെ ഇരിപ്പിടം പത്താം ഭാവത്തിൽ; അധികാരത്തിലും രാഷ്ട്രീയത്തിലും സർക്കാരിലും അതിശക്തമാകുന്ന ഭാവത്തിൽ പ്രിയങ്കയുടെ ഗ്രഹനില; നാം പുറത്തുകാണുന്ന പ്രിയങ്കയല്ല അവർ യഥാർത്ഥത്തിൽ എന്ന് ഇലക്ഷൻ സ്പെഷ്യലിൽ ജ്യോതിഷി ജയശ്രീ
ജയശ്രീ
അസൂയ, പ്രേമം എന്നീ വികാരങ്ങൾ തീവ്രമായി തോന്നിയത് ഒരു പുരുഷന്മാരോടും അല്ല . രണ്ടു സ്ത്രീകളോട് ആണ്. I am a straight though. ഒന്ന് ഇന്ദിര ഗാന്ധി, രണ്ടു മാധവിക്കുട്ടി. ഈ രണ്ടു സ്ത്രീകളെ മാത്രമേ ഞാൻ ഇന്ന് ഈ നിമിഷം വരെ അസൂയയോടെ നോക്കിയിട്ടുള്ളൂ. അവരുടെ വ്യക്തി ജീവിതം എങ്ങനെയും ആയിക്കൊള്ളട്ടെ, സമൂഹത്തിനു അവർ , പ്രത്യേകിച്ചു സ്ത്രീകൾക്ക് അവർ നൽകിയ ആത്മ വിശ്വാസം വളരെ വലുതാണ്. ഇവരിൽ ഇന്ദിര ഗാന്ധിയോട് തന്നെയാണ് കടുത്ത ആരാധന. പെൺകുട്ടി ജനിക്കുകയാണ് എങ്കിൽ ഒന്നുകിൽ ഇന്ദിര , അല്ലെങ്കിൽ ആമി. ഈ രണ്ടു പേരുകൾ നോക്കി വച്ചിരുന്നു. “ഇന്ദിര എന്നാ പേരുകൾ ഒന്നും ഞങ്ങളുടെ കുടുംബത്തിലെ പെൺകുട്ടികൾക്ക് ഇടാറില്ല. “ ഭർത്താവിന്റെ വീട്ടുകാർക്ക് അതിഷ്ടമായില്ല. എങ്കിലും ഉണ്ടായ പെൺകുട്ടിക്ക് അവളുടെ ആദ്യ പേരിന്റെ കൂടെ ആമി എന്ന് ഞാൻ വാശിയോടെ ചേർത്തു . പക്ഷെ ആമിയിലെ ആ AA മുറിച്ചു മാറ്റി AMY എമി എന്നെഴുതി വീട്ടുകാർ എന്നെ പരാജയപ്പെടുത്തി. മൂന്നാമത ഒരു കുട്ടിയെ പ്രസവിച്ചു ഇന്ദിര എന്ന് പേരിടണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഇനി കഴിയും എന്ന് തോന്നുന്നില്ല. അത്ര മാത്രം ആ സ്ത്രീയെ ഞാൻ സ്നേഹിച്ചു പോയി. ജീവിക്കുമ്പോൾ കാര്യമായിട്ട് എന്തെങ്കിലും ചെയ്ത് ജീവിക്കണം. നാല് പേർക്ക് പ്രയോജനപ്പെടണം. ധീരമായ രീതിയിൽ നാടിനു വേണ്ടി രക്തം ചിന്തി മരിക്കണം. ( കമ്യൂണിസ്റ്റ്കാർക്കും അങ്ങനെ ചെയ്യാം. ചൈനക്ക് വേണ്ടി ബാറ്റ ചെയ്യണം എന്നില്ല).
പക്ഷെ അതെ സ്നേഹം പ്രിയങ്കക്ക് കൊടുക്കണം എന്ന് പറഞ്ഞാൽ, അവര്‍ കഴിവ് തെളിയിക്കണമല്ലോ. കണ്ടാൽ ഒരു പോലെ ആണെന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ.
ഇനി ജോലി ഇല്ലാതെ വിഷമിച്ചു നടക്കുന്നവരോടാണ് എനിക്ക് പറയാൻ ഉള്ളത്. നിങ്ങളുടെ ചാർട്ടിൽ രണ്ടാമത് ഏറ്റവും വലിയ ഡിഗ്രികളിൽ നിൽക്കുന്ന ഗ്രഹം. ആ ഗ്രഹമാണ് നിങ്ങൾക്ക് അനുകൂലമായ കരിയർ മേഖല സൂചിപ്പിക്കുന്ന ഗ്രഹം. ഈ ഗ്രഹം ഏതു മേഖലയിൽ നിൽക്കുന്നോ ആ മേഖല സൂചിപ്പിക്കുന്ന വിഷയങ്ങൾ ആണ് നിങ്ങൾക്ക് അനുകൂലമായ ഒരു കരിയർ നൽകുക. ഈ മേഖലയിൽ ജോലി ചെയ്യുമ്പോഴാണ് ഏറ്റവും നന്നായി നിങ്ങൾക്ക് പെർഫോം ചെയ്യാൻ കഴിയുക. ഈ മേഖലയിൽ നിന്നാണ് നിങ്ങൾക്ക് കൂടുതൽ ലാഭങ്ങൾ കിട്ടുക. ഇത് വായിക്കുന്നവരിൽ 25 വയസായിട്ടും കരിയറിൽ മെച്ചം ഇല്ലാത്ത വ്യക്തികൾ അവരുടെ കരിയർ സൂചിപ്പിക്കുന്ന ഗ്രഹം, അത് നിൽക്കുന്ന രാശി, ഭാവം എന്നിവ ഏതാണെന്ന് എനിക്ക് മെയിൽ അയക്കും. വിശദമായ കരിയർ രീടിങ് പ്രതീക്ഷിക്കരുത്. നിങ്ങൾ ആ മേഖലയിലേക്ക് ഒരു കാലെടുത്തു വച്ചാൽ മതി. Rest will be done by the universe. ഒരു പക്ഷെ അല്പം സമയം എടുത്തേക്കാം, പക്ഷെ നിങ്ങളുടെ ജീവിതത്തിൽ നേരായ ദിശയിലേക്ക് ഒരു കാൽ വെയ്പ്പ് ആയിരക്കും അത്. എങ്കിൽ ഞാൻ അവർക്ക് പറ്റിയ മേഖല ഏതാണെന്ന് മറുപടി തരാം. കൊച്ചു കുട്ടികൾ അസ്ട്രോളജി നോക്കേണ്ട ആവശ്യമില്ല. മാതാ പിതാക്കളെ അനുസരിച്ചാൽ മതിയാകും. പിന്നെ ഒരു കാര്യം കൂടെ പറയട്ടെ ഒരു യുക്ത് വാദിയും ഇത് പോലെ വാലിഡ് ആയിട്ടുള്ള അറിവുകൾ നിങ്ങൾക്ക് നൽകുകയില്ല.
രണ്ടാമത് ഏറ്റവും കൂടുതൽ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹത്തെ ആണ് അമാത്യ കാരക ഗ്രഹം എന്ന് വിളിക്കുക. പ്രിയങ്ക ഗാന്ധിയുടെ ചാർട്ടിൽ ഇത് ചൊവ്വ ആണ്. ചൊവ്വ നിൽക്കുന്ന ഭാവം പത്താം ഭാവം ആണ്. എന്താണ് പത്താം ഭാവം..അധികാരം, ഗവന്മേന്റ്റ്, രാഷ്ട്രീയം, ചൊവ്വ പത്താം ഭാവത്തിൽ അതി ശക്തനാണ് എന്ന് ജ്യോത്സ്യം പഠിക്കുന്ന എല്ലാവര്ക്കും അറിയാം. ഈ ഭാവത്തിൽ ചോവ്വക്ക് സ്ഥാന ബലം ലഭിക്കുന്നു. എങ്കിലും ചൊവ്വ നിൽക്കുന്ന രാശി മീനം രാശി ആണ്. മീനം രാശി ഭരിക്കുന്ന ഗ്രഹം ആയ വ്യാഴം ഏഴാം ഭാവത്തിൽ സ്വന്തം രാശിയിൽ നിൽക്കുന്നു. ഏഴാം ഭാവം പേരും പ്രശസ്തിയും ആണ് സൂചിപ്പിക്കുക. വ്യാഴം സൂര്യൻ , ബുധൻ എന്നിവയുമായി ചേർന്ന് നിൽക്കുന്നു. ഇത് പൊതു ജനങ്ങളുമായുള്ള സമ്പർക്കത്തിൽ ദീർഖ കാലം ചിലവഴിക്കും എന്നാണു കാണിക്കുന്നത്.
ചൊവ്വ നിൽക്കുന്നത്
Mar Pisces 17.22 Jup Revati 1 Mer Mer
രേവതി നക്ഷത്രത്തിൽ ആണ്. ഈ നക്ഷത്രത്തിന്റെ നാഥൻ പുഷൻ എന്നാ ദേവനാണ്. ഈ നക്ഷത്രത്തിന്റെ ചിഹ്നം തന്നെ ചെണ്ട അതായത് വിളബരം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ്. പണ്ട് കാലത്ത് നിയമങ്ങൾ ജനങ്ങളെ അറിയിക്കാൻ ഉപയോഗിക്കുന്നത് ചെണ്ട ഉപയോഗിച്ചാണ്. പുഷ്ന്റെ ജോലി തന്നെ ജനങ്ങളുടെ ജീവിതം എളുപ്പം ആക്കുക എന്നതാണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അധികാരം ലഭിക്കുന്ന റോളുകളിൽ ഈ സ്ത്രീ കടന്നു വരും എന്നാണു.
പക്ഷെ, പക്ഷെ ഞാൻ ഒരു കാര്യം ഉറപ്പിച്ചു പറയാം, നാം വെളിയിൽ കാണുന്ന പ്രിയങ്ക അല്ല അവർ യഥാർത്ഥത്തിൽ. ലഗ്നം, അഥവാ നമ്മുടെ വ്യക്തിത്വം, ആരോഗ്യം, അഭിമാനം, ചിന്ത എന്നിവയെ സൂചിപ്പിക്കുന്ന ഒന്നാം ഭാവം പാപകർത്രി എന്നാ ഒരു നെഗറ്റീവ് അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നാം ഭാവത്തെ പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ശനിയും, രണ്ടാം ഭാവത്തിൽ നിന്ന് കേതുവും compress ചെയ്യുന്നു. അവർക്ക് പല കാര്യങ്ങളും ചെയ്യണം എന്നാ ആഗ്രഹം ഉണ്ട്. പക്ഷെ വളരെ അധികം പരിമിതികളും അവരുടെ ഒപ്പം തന്നെ ഉണ്ട്. ലഗ്നതെ പാപ ഗ്രഹങ്ങൾ ഇരു വശവും നിന്ന് തടസപ്പെടുത്തുന്ന അവസ്ഥ പല പല സങ്കീർണതകളും ജീവിതത്തിൽ ഉണ്ടാകും അവ നിസ്സരമായിരിക്കില്ല എന്നാ സൂചനയാണ് നൽകുക. നിങ്ങളിൽ ആർക്കെങ്കിലും ലഗ്നത്തിൽ ഈ അവസ്ഥ ഉണ്ടെങ്കിൽ ഒരു കാരണവശാലും നിയമം വിട്ടു ഒന്നും ചെയ്യരുത്. ഒരു ചെറിയ കാര്യം പോലും. നിങ്ങൾക്ക് സ്വന്തം ആഗ്രഹ പ്രകാരം സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലാതയെക്കാം. പ്രിയങ്കയ്ക്കും ചെറുപ്പം മുതലേ പല സ്വതന്ത്രയ്ങ്ങളും നിഷേധിക്ക പ്പെട്ടതാണല്ലോ . ലഗ്നതിന്റെ അധിപൻ ആയ ബുധൻ ശുഭ ഗ്രഹവും, ശക്തനും , ആയ വ്യാഴതോട് ഒപ്പം നിൽക്കുന്നതുകൊണ്ട് ശുഭ ഫലങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
പൊതു ജനങ്ങളുടെ ഇടയിൽ സജീവമായി നിൽക്കുന്ന ഒരു വ്യക്തിയുടെ ചാർട്ട് ആണ് പ്രിയങ്കയുടെത്. പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ ശത്രുക്കളോടെ നിരഭായമായി പോരാടി ജയം എട്ടു വാങ്ങുന്ന ഒരു വ്യക്തിയെ ആണ് നമുക്ക് കാണാൻ കഴിയുക. ഇതിനോട് കൂട്ടി വായിക്കാൻ ഒരു കാര്യം കൂടി പറയട്ടെ, അമിത് ഷാ , മോദി ഇവർക്ക് പിന്നിൽ ബിജെപി യുടെ ഉയർന്ന വരുന്ന ഒരു നിറയെ കാണാൻ കഴിയുന്നുണ്ടോ? അവിടെ ആണ് പ്രിയങ്കയുടെ പ്രസക്തി ഉയർന്നു വരുക.
പക്ഷെ ഞാൻ പിന്നെയും പറയുന്നു. പ്രിയങ്ക, രാഹുൽ എന്നിവരുടെ ചാർട്ടുകൾ മോദിയുടെ ചാര്ട്ടിനോളം ശക്തമല്ല. പക്ഷെ അത് ഇവർ രണ്ടും സജീവ രാഷ്ട്രീയത്തിൽ ഇല്ലാതകും എന്നർത്ഥമില്ല.
കുട്ടികളെ സൂചിപ്പിക്കുന്ന ശുക്രൻ ഭാഗ്യ ഭാവം ആയ ഒന്പതിലാണ് നിൽക്കുന്നത്. അത് തന്നെ അവരുടെ കുട്ടികളോടുള്ള വാൽസല്യതെയും കരുതലിനെയും ആണ് കാണിക്കുക. പ്രിയങ്ക ഗാന്ധി റോബർട്ട് വധേരയെ വിവാഹം ചെയ്തപ്പോൾ നിരാശരായ വ്യക്തികളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു സിദ്ധാർത് മൽഹോത്രയെ പോലെയോ പര്‍മീഷ് വർമയെ പോലെയോ ഉള്ള ഒരു പുരുഷനെ ആയിരിക്കും ഇവർ വിവാഹം കഴിക്കുക എന്നാ ഞാൻ കരുതിയിരുന്നു. പക്ഷെ ഈ ചാർട്ടിൽ അദ്ദേഹം ഒരു സിംഹം ആണെന്നാണ് കാണിക്കുക. Size doesn’t matter. അദ്ദേഹത്തിന്റെ ഒരു വലിയ സ്വാധീനം പ്രിയങ്കയുടെ ജീവിതത്തിൽ കാണാൻ കഴിയും. ആ സ്വാധീനത്തെ കുറിച്ച് കൂടുതൽ പറയാൻ നിർവാഹം ഇല്ല. അത് കാലം നിങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്നതാണ്.
Ven-Sat 11/01/2017 12/03/2020
ഈ ജാനുവരിയിൽ ആണ് അവർ കൊണ്ഗ്രെസിന്റെ ജനറൽ സെക്രട്ടറി ആയി ചർജെടുതത്. ശുക്രൻ അവരുടെ അഞ്ചു, പന്ത്രണ്ടു എന്നീ ഭാവങ്ങളുടെ ഉടമയാണ്. അഞ്ചാം ഭാവം എന്നാൽ രാഷ്ട്രീയം, ടീം സെറ്റിങ്സ്. ലോങ്ങ് ടേം ജോലികൾ, എന്നിവയാണ്. പക്ഷെ ശുക്രൻ നഷ്ടങ്ങൾ, വേദനകൾ, ഭീതി എന്നാ മേഖലയെയും ഭരിക്കുന്നു. ശുക്രൻ ഒൻപതാം ഭാവത്തിൽ ശനിയുടെ രാശിയിലും, ശനി പന്ത്രണ്ടാം ഭാവത്തിൽ ശുക്രന്റെ രാശിയിലും നിന്ന് കൊണ്ട് ഒരു ദൈന്യ പരിവര്തന യോഗവും ഉണ്ടാകുന്നു.
ചന്ദ്രൻ നീച രാശിയായ വൃശ്ചികത്തിൽ ആണ് എങ്കിലും, വൃശ്ചികത്തിന്റെ അധിപൻ ആയ ചൊവ്വ കേന്ദ്ര ഭാവം ആയ പത്തിൽ ആയതിനാൽ നീച ഭംഗ രാജ യോഗവും ഈ ചാർട്ടിൽ ഉണ്ട്. അവർക്ക് ആരെയും ഭയം ഒന്നുമില്ല. വരുന്നിടത്ത് വച്ച് കാണുക എന്നതാണ് അവരുടെ ആലോചന.
ഈ ഇലെക്ഷൻ സമയം, അവർ രാഷ്ട്രീയത്തിലെ പുതിയ കളികൾ പഠിക്കുകയും .
Ven-Mer 12/03/2020 11/01/2023
ഈ സമയത്തോടെ അവർ പലരെയും പഠിപ്പിക്കാൻ തക്ക വണ്ണം ഉയർന്നു വരുകയും ചെയ്യും. രാഹുൽ ഗാന്ധിയുടെ പത്താം ഭാവാധിപൻ അത്ര ബലവാൻ അല്ലെങ്കിൽ പ്രിയങ്കയുടെത് നേരെ മറിച്ചാണ്. വ്യാഴവും സൂര്യനും ഒന്നിച്ചു നിന്നാൽ അതൊരു രാജാ ലക്ഷണ യോഗമാണ്. അവർക്ക് ഒരു നല്ല ക്രൗഡ് പുള്ളർ ആകാൻ ഉള്ള ശേഷി ഉണ്ട്.
Ven-Ket 11/01/2023 12/03/2024
ഈ സമയം അവരുടെ വ്യക്തി ജീവിത0 വളരെ അധികം സന്കീർണതകളിലൂടെ കടന്നു പോകുന്ന സമയമായിരിക്കും.
Sun-Sun 12/03/2024 30/06/2024
ഈ ദശ മുതൽ അവർ പൊതുജന മധ്യത്തിൽ ശക്തമായ രീതിയിൽ നീക്കങ്ങൾ നടത്തുന്നതാണ്.
ഇപ്പോൾ ഉള്ള ദശ
Ven-Sat 11/01/2017 12/03/2020
കൂടുതൽ ഭാരങ്ങൾ ആണ് അവർക്ക് നൽകുക. പറയാൻ ആണെങ്കിൽ ധാരാളം കാര്യങ്ങളുണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് മനസ് പറഞ്ഞു. ശുക്രനിൽ ബുദ്ധന്റെ അപഹാര സമയം തുടങ്ങി ആയിരിക്കും അവരിലെ രാഷ്ട്രീയക്കാരി തെളിഞ്ഞു വരുക. അത് വരെ അവർക്ക് ട്രയൽ റൺ സമയമാണ്. നമ്മുടെ ഓട്ടം നന്നായി ഓടി തീർക്കണം എന്നാണു ബൈബിളിൽ പറയുന്നത്.
പത്താം ഭാവത്തിലെ ചൊവ്വ കാണിക്കുന്നത് പോരാടാൻ തയ്യാറായ ഒരു വ്യക്തിയെ ആണ്. പക്ഷെ ചിലപ്പോഴൊക്കെ അവർ ഒന്ന് പിന്നോട്ട വലിയുകയും ചെയ്യും. മാനസികമായ ഭാരങ്ങൾ ഏറെയാണ്. എങ്കിലും ലോങ്ങ് ടേം പൊളിറ്റിക്കൽ കരിയർ തന്നെ ആണ് ആ ചാർട്ടിൽ കാണാൻ കഴിയുക. പിന്നെ മോദി ക്യാമ്പിനെ നേരിടാൻ ഉള്ള ഒരു ധൈര്യം ഈ ചാർട്ട് അനുസരിച്ച് ഉണ്ട്. പല പദവികളിലേക്കും ഉയരാൻ കഴിയും. അതിനുള്ള വകുപ്പ് ഈ ചാർട്ടിൽ ഉണ്ട്. പക്ഷെ ഇന്ദിര ഗാന്ധി, അവരുടെ ചാര്‍ട്ടിന്റെ അത്ര ശക്തി ഇന്ന് വരെ ഉള്ള ഒരു രാഷ്ട്രീയക്കാരന്റെ ചാര്‍ട്ടിനും ഇല്ല. പ്രിയങ്കയുടെതും. ( മറ്റാർക്കും ).
ഏപ്രിൽ മാസ ഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിലെ വിഷയങ്ങളാണ് ഈ മാസം കൂടുതൽ പ്രാധാന്യം നേടുക. ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ, വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനാസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സജീവമായിരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾ ഈ മാസം മുഴുവൻ ശ്രദ്ധ നേടും . ഈ മേഖല സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ് സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ പ്രാധാന്യം ഉണ്ട്. സൂര്യൻ, ശുക്രൻ ബുധൻ എന്നിവ ഈ ഭാവത്തെ അധിക നാൾ സ്വാധീനിക്കും, ഈ ഭാവം വൈകാരികമായ വെല്ലുവിളികളുടെതാണ് . ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ , ബാധ്യതകള്‍, ആരോഗ്യം എന്നാ മേഖലയിൽ തുടരുന്നു. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവർത്തകരെ കുറിച്ചുള്ള വിപരീത ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾ ഉൾപ്പെടുന്ന പതിനൊന്നാം ഭാവം ഈ മാസം മുഴുവൻ സജീവമായിരിക്കും. ഈ ഭാവം പുതിയ ടെക്നോളജി, സയൻസ് എന്നിവയുടെത് കൂടി ആണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം. സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാം. പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം. പുതിയ ഗ്രൂപുകളിൽ നിങ്ങൾ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവയില്‍ പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും
ചൊവ്വ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം. ഈ അവസരം ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ബന്ധങ്ങളിൽ ഉണ്ടാകാവുന്ന വാക്ക് തർക്കങ്ങളെ ഒഴിവാക്കുക. പുതിയ ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയ്ക്കുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമായിരിക്കും. . ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങൾ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.
ചൊവ്വ രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ അൽപ നാൾ കൂടി സ്വാധീനിക്കും. ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ചാരിറ്റി പ്രവര്തനന്ങ്ങൾ, നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. നെഗറ്റീവ് മനസ്ഥിതി ഉള്ളവർ കൂടുതലായി നിങ്ങളെ സമീപിക്കുന്ന അവസരവും കൂടി ആണിത്. അവർ അർഹിക്കുന്നത് നൽക്കാൻ മടിക്കേണ്ടതില്ല.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഈ മാസം മുഴവൻ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
ചൊവ്വ മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ അൽപ നാൾ കൂടി സ്വാധീനിക്കും. നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഈ ലോങ്ങ് ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ, ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആയിരിക്കാം. . ബന്ധങ്ങളിൽ വാഗ്വാദം ഉണ്ടാകും. ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. . ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ മേഖല പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീ സേർച്ച് , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന , എന്നിവ അൽപ കാലത്തേക്ക് സ്ഥിരമായി പ്രതീക്ഷിക്കാം. ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക . പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാവിഷയങ്ങളെ ചൊവ്വ ഈ മാസം സ്വാധീനിക്കും. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകളും എത്താം . . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക .ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കാം . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക . അധികാരികൾ നിങ്ങളുടെ ജീവിതത്തിൽ ഇടപെട്ടെക്കാം. പുതിയ ബിസിനസ് അവസരം ലഭിക്കുകയും ആവാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനാസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങളാണ് ഈ മാസം നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. ഈ ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ രണ്ടാമത്തെ ആഴ്ച്ചയോടു കൂടി പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും അവസരം ലഭിക്കാം. ബന്ധങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടതാതിരിക്കുകയാണ് നല്ലത്. നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ വിഷയങ്ങളിലൂടെ ചൊവ്വ ഈ മാസം തുടരും. വിദേശ ബന്ധം, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം , എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അധികം അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ വിഷയങ്ങൾ ആയിരിക്കും ഈ മാസം നിങ്ങളുടെ കൂടുതൽ ശ്രദ്ധ. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു . ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാഹ്ദ്യ്തകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ചൊവ്വ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ മേഖലയിലൂടെ സഞ്ചരിക്കുന്നു. പാർട്ണർശിപ്പുകളെ കുറിച്ചുള്ള ആശങ്ക, സാമ്പത്തിക വെല്ലുവിളികളെ ഡീൽ ചെയ്യാനുള്ള സമ്മർദ്ദം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്‍ എന്നാ വിഷയങ്ങൾ ആയിരിക്കും ഈ മാസം പ്രധാനം . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കുംപൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്‍, ബിസിനസ് ബന്ധങ്ങള്‍, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്‍,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ തുടരുന്നു, വ്യക്തി ജീവിതത്തിൽ നിന്നും, ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. പങ്കാളിയോടുള്ള ശക്തി പ്രകടനം , പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കള്‍,സ്വത്ത്, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്‍ എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമായിരിക്കും. ഈ വിഷയങ്ങൾക്ക് മേൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു. കുടുംബവുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സഹ പ്രവർത്തകർ എന്നിവയിൽ നിന്നുള്ള സന്കീര്ന അവസ്ഥകൾ പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, എന്നിവയും ഉണ്ടാകും.
ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ ,ബാധ്യതകള്‍, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ തുടരുന്നു. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവർത്തകരെ കുറിച്ചുള്ള വിപരീത ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ രണ്ടാം ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്‍ എന്നാ മേഖലയിലൂടെ ചൊവ്വ തുടരുന്നു. ടീം ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനം എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിങ്ങളുട എതീരുമാനം പ്രധ്നാമാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവതിലായിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധയും. പല ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു.. സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും. പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി കരുതുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ വിഷയങ്ങൾക്ക് മേൽ രണ്ടാം ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കള്‍,സ്വത്ത്, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്‍ എന്നാ മേഖലയിലൂടെ ചൊവ്വ തുടരുന്നു. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീപെയറിങ്, ഫിസ്കിങ് എന്നിവയും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍