1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

നക്ഷത്ര രഹസ്യങ്ങൾ: തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 04, 2019 | 01:06 PM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ: തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ :തൃക്കേട്ട/ജ്യേഷ്ഠ നക്ഷത്രം

വൃശ്ചിക രാശിയുടെ 16 :40 ഡിഗ്രീ മുതൽ, 30:00 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് തൃക്കേട്ട. തൃക്കേട്ട എന്നാ പേരിനേക്കാൾ വ്യക്തമായ അർത്ഥമാണ് ജ്യേഷ്ഠ എന്നാ പെറു നൽകുന്നത്. ഈ പേരിനർത്ഥം “മുതിർന്നത് “ എന്നതാണ്. പ്രായം കൂടുതൽ ഉള്ള എന്നോ, മൂത്ത് എന്നൊക്കെ അർഥം വരുന്ന ജ്യേഷ്ഠ നക്ഷത്രം, ആദ്യ പതിനെട്ട് നക്ഷത്രങ്ങളിലെ ഏറ്റവും മുതിർന്ന നക്ഷത്രമാണ്. ജ്യേഷ്ഠ എന്നാ ദേവിയോട് ഈ നക്ഷത്രത്തെ പലപ്പോഴും ഉപമിക്കാറുണ്ട്.

മുതിർന്ന നക്ഷത്രം ആയതു കൊണ്ട് തന്നെ എപ്പോഴും ഒരു സീനിയർ റോളുകൾ കൈകാര്യം ചെയ്യാൻ ആണ് ഈ നക്ഷത്രത്തിൽ പിറന്നവർക്ക് താല്പര്യം. ഈ നക്ഷത്രത്തിന്റെ അടയാളം വൃത്താകൃതിയിൽ ഉള്ള ഒരു എലസാണ്. ഈ അടയാളം സുരക്ഷയുടെ അടയാളം ആയതിനാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർ മറ്റുള്ളവർക്ക് ഉപദേശം, സുരക്ഷിതത്വം എന്നിവ നൽകുന്ന റോളുകൾ ഏറ്റെടുക്കും എന്നാണു. ലഗ്നം, നാല്, ഏഴു, ഒൻപതു, പത്തു, പതിനൊന്നു, പന്ത്രണ്ടു എന്നാ ഭാവാങ്ങളിൽ ഈ നക്ഷത്രം വരുകയാണെങ്കിൽ നിങ്ങൾ ഒരു മാനേജർ, ടീം ലീഡർ, ബിസിനസ് ഓണർ, ഉപദേശകൻ എന്നാ രീതിയിലേക്ക് ഉയരാൻ കഴിവുള്ള വ്യക്തിയാണെന്നും, ആ ഒരു രീതിയിൽ നിങ്ങൾ സഞ്ചരിക്കണം എന്നുള്ള സിഗ്നൽ ആണ് പ്രപഞ്ചം നിങ്ങൾക്ക് നൽകുന്നത്. ഇത് ഒരു വാല്യൂ അഡീഷൻ എന്നാ രീതിയിൽ നിങ്ങൾ കാണേണ്ടതാണ്. ആ അവസരങ്ങൾക്ക് വേണ്ടി നിങ്ങളെ പ്രാപ്തരാക്കുമ്പോൾ നിങ്ങൾ അന്വേഷിക്കാതെ തന്നെ അത്തരം അവസരം നിങ്ങളിലേക്ക് എത്തുകയും ചെയ്യും. പ്രപഞ്ചം അതിനു തോന്നുമ്പോൾ ആണ് നമ്മിലേക്ക് വരുക , നാം പ്രപഞ്ചത്തിലെ അവസരങ്ങളെ പൂജ, യാഗം, മന്ത്രം , തകിട്, മാന്ത്രികക്കല്ലുകൾ, ചെമ്പ്, തുടങ്ങിയ തന്ത്രങ്ങളുമായി വശത്താക്കാൻ യാതൊരു കാരണവശാലും ശ്രമിക്കാൻ പാടുള്ളതല്ല. പ്രപഞ്ചത്തിനു നമ്മിൽ താല്പര്യം തോന്നുമ്പോൾ ആണ് അവ മെച്ചപ്പെട്ട അവസരങ്ങളെ നമ്മിലേക്ക് അയച്ചു തരുക. ഏതു നക്ഷത്രത്തിൽ ഉള്ളവരായാലും, മൂല്യ വർധനയാണ് നമുക്ക് വേണ്ടത്.

ഈ നക്ഷത്രത്തിന്റെ മറ്റൊരു അടയാളം കുട ആണ്. അതും സുരക്ഷയുടെ അടയാളം ആണല്ലോ. ഈ നക്ഷത്രം വൃശ്ചിക രാശിയിൽ വരുന്നതുകൊണ്ട് തന്നെ വൃശ്ചിക രാശിയുടെ തത്വങ്ങൾ ആയ മന്ത്രം, തന്ത്രം, ജ്യോത്സ്യം, എന്നിവയിൽ താല്പര്യം ഉണ്ടാകും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്ദ്രൻ എന്നാ ദേവനാണ് ഈ നക്ഷത്രത്തിന്റെ പ്രതിഷ്ഠ. ഇന്ദ്രനെ കുറിച്ച് പറയുകയാണെങ്കിൽ പല യുഗങ്ങളിലും പല ഇന്ദ്രന്മാർ ആണെന്ന് പ്രത്യേകം പറയട്ടെ. പക്ഷെ ഏതു ഇന്ദ്രനെ നോക്കിയാലും, അദ്ദേഹം ഒരു സ്വസ്ഥ ജീവിതം നയിക്കുന്നതായി കാണുന്നത് ചുരുക്കും ചില അവസരങ്ങളിൽ മാത്രമാണ്. സ്ത്രീകളോട് ഈ ദേവന്റെ ഉള്ള താല്പര്യം എടുത്തു പറയേണ്ടതാണ്. ഉർവശി, രംഭ, തിലോത്തമ എന്നാ ഹൂറിമാർ പാവം സന്യാസിമാരെ പറ്റിക്കാൻ വേണ്ടി പറന്നു വരുന്നത് ഇദ്ദേഹത്തിന്റെ ലോകമായ ഇന്ദ്ര ലോകത്തിൽ നിന്നാണ്.

ഇന്ദ്രൻ എന്നാ ദേവനെ കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ നാമൊരു ഒരു കാര്യം മനസിലാക്കുന്നതാണ്. ഇദ്ദേഹം വളരെ ശക്തിശാലിയും , ദിവ്യ ആയുധങ്ങളുടെ ഉടമയും ആണെങ്കിലും പലപ്പോഴും insecure ആകുന്ന ഒരു വ്യക്തിത്വമാണ്. ഏതെങ്കിലും ഒരു അസുരൻ അല്പം ശക്തി പ്രാപിക്കുന്നത് കണ്ടാൽ, അദ്ദേഹത്തിന്റെ അരക്ഷിത ബോധം ഉണരും. പിന്നെ പല തന്ത്രങ്ങളും പ്രയോഗിച്ചു ശത്രുവിനെ ഇല്ലാതാക്കാൻ നോക്കുന്ന ഒരു രീതി അദ്ദേഹം ഫോളോ ചെയ്യുന്നതാണ്. ജയവും പരാജയവും കൊണ്ട് സമ്മിശ്രമായ ഒരു ജീവിതമാണ് അദ്ധെഹതിന്റെത്. ഇദ്ദേഹത്തിൽ അരക്ഷിതാ ബോധം നൽകാൻ കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും സാധിക്കും. ദിതി എന്നാ ദേവിയുടെ കുഞ്ഞിനെ ഇടി മിന്നലുപയോഗിച്ചു ഗർഭ പാത്രത്തിൽ വച്ച് തന്നെ 27 കഷണമായി മുറിച്ചു കളഞ്ഞു എന്നാ കഥ പ്രശസ്തമാണ്. പക്ഷെ ഓരോ കഷ്ണവും ഓരോ കുട്ടിയായി പിറന്നു എന്നാണു ഋഗ്വേദം നോക്കിയാൽ മനസിലാകുക. ഈ കുട്ടികളെ മരുത് ഗണങ്ങൾ എന്നറിയപ്പെടുന്നു. ഇവരാണ്. മേഘങ്ങളിൽ അസ്ത്രം എയ്തു നമുക്ക് വേണ്ടി മഴ പെയ്യിക്കുക. ഇതൊക്കെ സിംബോളിക് ആയി പറഞ്ഞിരിക്കുന്നു എന്നും മേഘങ്ങളേ ജലത്തുള്ളികൾ ചേർന്ന് സാന്ദ്രീകരിക്കുന്നു, ഘനീഭവിക്കുമ്പോൾ ഗുരുത്വാകർഷണം മൂലം അവ താഴോട്റ്റ് മഴയായി പതിക്കുന്നു. ഈ ആകർഷണത്തെ ആവാം മരുത്ഗണങ്ങൾ ചെയ്യുന്ന മാജിക്കായി പുരാണം പറയുക. പല കാലത്തും പലതിനും പറ പേരാണല്ലോ. പണ്ടൊക്കെ സ്ത്രീകളെ ദേവി എന്ന് വിളിച്ചിരുന്നു. ഇന്ന് ചരക്ക് എന്ന് വിളിക്കുന്നു. ഒരു energy source ആയിട്ട് മാത്രം മരുത് ഗണങ്ങളെ കാണുക. വേദിക് സ്യ്സ്ന്സ് എന്നത് പദ പ്രയോഗങ്ങൾ കൊണ്ട് തന്നെ വളരെ സങ്കീർണമാണ്. മേൽ പറഞ്ഞ കഥ കൊണ്ട് ഉദേശിച്ചത് പെട്ടന്ന് insecure ആകാനുള്ള പ്രവണത ഇവർക്ക് അധികമാകും എന്നാണു.

അപ്പോൾ പറഞ്ഞു വന്നത് ഇന്ദ്രന്റെ സ്വഭാവ സവിശേഷതകളെ ആണ്. ആ സ്വഭാവ വിശേഷം എല്ലാം ഈ നക്ഷത്രക്കരിലും ഉണ്ടാകും എന്നാണു. ഒന്ന്, അഞ്ചു, ഏഴു , പതിനൊന്നു എന്നാ ഭാവത്തിൽ ഈ നക്ഷത്രത്തിന്റെ സ്വാധീനം ഉണ്ടായാൽ, എതിർ ലിംഗത്തിൽ ജനിച്ചവർ ഇവരുടെ ചുറ്റും കൂടി നിൽക്കുന്ന കാഴ്ച നാം കാണും. അവരെ ആകർഷിക്കാൻ ഇവർക്ക് പ്രത്യേക ഒരു പ്രാവീണ്യം ഉണ്ടാകും എന്നാണു. പക്ഷെ അവരിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ നല്ലതാകണം എങ്കിൽ ആദ്യം ചൊവ്വ നല്ല അവസ്ഥയിൽ നിൽക്കണം. ഈ നക്ഷത്രത്തിന്റെ അധിപൻ ബുധൻ ആയതിനാൽ ബുധനും നല്ല അവസ്ഥയിൽ ഉണ്ടാകണം. ബുധനോപ്പം ശുക്രൻ നിൽക്കുകയാണെങ്കിൽ പിന്നെ എല്ലാം ശേഷം കാഴ്ചയിൽ ആണ്.

ആശ്യവിനിമയാതെ ബുധൻ സൂചിപ്പിക്കുന്നു. മീഡിയ, മാസ് കമ്യൂണിക്കേഷൻ, ബിസിനസ്, അനാലിസിസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളിൽ കഴിവ് തെളിയിക്കാൻ എളുപ്പമായിരിക്കും. പിന്നെ ഏതു നക്ഷത്രത്തിൽ പിറന്നവർക്കും, സർക്കാർ ജോലി ലഭിക്കാം, ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാം, ദിവോഴ്സ് ആകാം, കോടീശ്വരനോ, പിച്ചക്കാരനോ , കൊലപാതകിയോ, സല്സ്വഭാവിയോ ആകാം. അതൊന്നും നക്ഷത്രം മാത്രം നോക്കി അല്ല പറയുക. നക്ഷത്രം മാത്രം നോക്കി ഒരു വ്യക്തിയുടെ ജീവിതത്തെ കുറിച്ചൊന്നും അങ്ങനെ പറയാൻ കഴിയില്ല. ചന്ദ്രൻ എന്നാൽ മനസാണ് മനസിന്റെ configuration അത് മാത്രമാണ് നിങ്ങളുടെ നക്ഷത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ നക്ഷത്രം മാത്രം നോക്കി ജോലി കിട്ടുമോ, വിവാഹം നടക്കുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ വെറും വ്യർഥമാണ്.

ഈ ആഴ്ചയിലെ വിശേഷങ്ങൾ 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ശക്തമായ നീക്കങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കുക. ഗ്രൂപ്പ് ബന്ധങ്ങളുടെ പ്രത്യേകത മനസിലാകുന്ന ഒരു അവസരവും കൂടിയാണിത്. ഈ മേഖലയെ അമാവാസ്യ ചന്ദ്രൻ സ്വാധീനിക്കുമ്പോൾ പുതിയ നീക്കങ്ങളാണ് കൂടുത്ലായുണ്ടാകുക. അമാവാസ്യ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പുതിയ ടീമുകളിൽ ചേരാനുള്ള അവസരം, ടീമുകൾ തമ്മിൽ ഉള്ള ചർച്ചകൾ, ഗ്രൂപ്പ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അവലോകനം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള പ്ലാനുകൾ എന്നിവയെല്ലാം ഈ അവസരതിന്റെ ഭാഗം ആയി എത്താം. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, സുഹൃത്തുക്കളുമായുള്ള തർക്കങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ പരിപോഷണവും, കലാ പരിപാടികളും, ചാരിറ്റി പ്രവർത്തനങ്ങളും ഈ അവസരം സാധ്യമാകും.

ശുക്രൻ ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ഈ ആഴ്ച എത്തുമ്പോൾ കല , ആസ്വാദനം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രാധാന്യം ഉണ്ടാകും നിങ്ങൾ ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന അവസരവും ഇത് തന്നെയാണ്. . നിങ്ങൾ നിങ്ങളുടെ ജോലിയിൽ എങ്ങനെ പെർഫോം ചെയ്തുവോ അതെ രീതിയിൽ തന്നെ ഉള്ള ഫലവുമായി പ്രപഞ്ചം നിങ്ങളെ കാത്തിരിക്കുന്നു. അധികാരികളുടെ വിലയിരുത്തലുകൾ, പുതിയ പ്രോജക്ക്ട്ടുകളിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അവതരിപ്പിക്ക്ൽ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയെല്ലാം ഈ സമയത്തിന്റെ പ്രത്യേകതകളാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം പ്രധാനമാണ്. ജോലി ലഭിക്കുമോ ഇല്ലയോ എന്നത്, അവരവരുടെ ബെർത്ത്‌ ചാര്ട്ടിന്റെ അവസ്ഥ നോക്കിയാണ് നാം കണക്ക് കൂട്ടുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ   വിഷയങ്ങളിൽ നിങ്ങൾ ആഴത്തിൽ ശ്രദ്ധ പതിപ്പിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ ഉള്ളത് . സൂര്യനും ബുധനും ഈ മേഖലയിൽ തുടരുന്നു. എന്ജിനീയറിങ് , കമ്മ്യൂണിക്കേഷൻ , മീഡിയ , കൗൺസലിങ്, നെറ്റ് വർക്കിങ് നിന്നേ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട ജോലികൾ ചെയ്തു തീർക്കേണ്ട അവസരമാണ്. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്കായി നിങ്ങൾ കാത്തിരിക്കുന്നു ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ ജോലി, ഭാവി, നിങ്ങളുടെ പുരോഗതി എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം വളരെ അധികമായിരിക്കും. നിങ്ങളുടെ റിപ്പോർട്ടിങ് മാനേജരുമായുള്ള ചർച്ചകളിൽ സംസാരത്തെ ക്കാൾ കൂടുതൽ കേൾക്കാനുള്ള തയ്യാറെടുപ്പ് നടത്തേണ്ടതാണ്. അവർ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ അഭിപ്രായം വെളിപ്പെടുത്തുന്നതാണ്.

ദൂര ദേശത് നിന്നുള്ള ബന്ധങ്ങൾ ഈ ദിവസങ്ങളിൽ സജീവമായിരിക്കും. വിദേശ സംസാകാരത്തെ കുറിച്ച് അറിയാനുള്ള താല്പര്യം, വിദേശികൾ, അല്ലെങ്കിൽ വിദേശത്ത താമസമാക്കിയ സ്വദേശികൾ എന്നിവരോടുള്ള കൂടുതൽ അടുപ്പം പ്രതീക്ഷിക്കാവുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച , തീർത്ഥാടനം എന്നിവയ്യ്ക്ക് വളരെ അധികം സാധ്യത ആണുള്ളത്.
 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയെ ഈ അവസരം ശുക്രനാണ് സ്വാധീനിക്കുന്നത്. വിദേശ യാത്രകൾ, വിനോദ യാത്രകൾ , ഈ യാത്രയിൽ കാണുന്ന പ്രത്യേക വ്യക്തികൾ എന്നിവയെല്ലാം ഈ അവസരതിന്റെ പ്രത്യേകത ആണ്. ജേർണലിസം, മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർ ഈ അവസരം പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ഉപരി പഠനം, പരീക്ഷകൾ സ്കിൽ ഡെവലപ്പ്മെന്റ്റ് കോഴ്സുകൾ എന്നിവയും ഈ അവസരം വളരെ അധികം സാധ്യതകൾ ആണുള്ളത്. നിങ്ങളുടെ വിശ്വാസം, ഭക്തി എന്നിവയെ കുറിച്ച് നയപരമായ അഭിപ്രായങ്ങൾ നടത്തുന്ന അവസരമാണിത്. ഏറ്റവും കടുത്ത യുക്തിവാദി പോലും അയാളുടെ വിശ്വാസം ശരിയാണോ എന്ന് ഒന്ന് കൂടി ചിന്തിക്കുന്ന അവസരവും ഇത് തന്നെയാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ സൂര്യന്റെയും ബുധന്റെയും സ്വാധീനത്തിലാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ , അവയുടെ ആധികാരികതയെ വിമർശിക്കൽ എന്നിവ ഉണ്ടാകുന്ന അവസരമാണിത്. തീർത്ഥാടനം, മതച്ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ദൂര ദേശത് നിന്നുള്ള അവസരങ്ങൾ, വിദേശത്ത നിന്നുള്ള അവസരങ്ങൾ, മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽനിന്നുള്ള അവസരങ്ങൾ നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും. പഠനം, ഉപരി പഠനം കരിയർ സംബന്ധമായ കോഴ്സുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയും ഈ അവസരം ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയും ഈ അവസരം സജീവമാണ്.

ശുക്രൻ വിവാഹം, പങ്കാളി , സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളെ എടുത്തു കാട്ടും.സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള ചർച്ചകൾ ഈ അവസരം വളരെ അധികം പ്രാധാന്യം നേടും. സാമ്പത്തിക സഹായം നൽകാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങൾ വന്നു ചേരാം. ബിസിനാസ്/ ജീവിത പങ്കാളിയുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാകും. ഈ ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിത ബന്ധങ്ങൾ ഈ അവസരം ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചകൾ, ഒരു പുതിയ വ്യക്തിയായി രൂപാന്തരം പ്രാപിക്കാനുള്ള തീക്ഷ്ണത, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവടും ഈ അവസരം സാധ്യമാകും,. ടാക്സ് , പി എഫ് , ഇന്ഷുറൻസ് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. അവയിൽ നിന്ന് പല അവസരങ്ങളും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. നിങ്ങളുടെ ആശയ വിനിമയങ്ങൾ കൂടുതലും സാമ്പത്തികം, നിഗൂഡ വിഷയങ്ങൾ, പങ്കാളിത്തം, സെക്ഷ്വൽ ബന്ധങ്ങൾ എന്നിവയെ കുറിച്ചായിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും വളരെ അധികം സാധ്യതയാണ് നില നിൽക്കുന്നത്. പല തരം സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇനി ഉള്ള ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്. സൂര്യൻ ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ പങ്കാളിത ബന്ധങ്ങളിലെ സന്കീർണതകലാണ് കൂടുതലായും ദ്രിശ്യ്മാകുക. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ച, നിക്ഷേപങ്ങളുടെ നിജ സ്ഥിതിയെ കുറിച്ചുള്ള അവലോകനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

ശുക്രൻ ഈ മാസം വിവാഹം, പങ്കാളി സാമൂഹിക ബന്ധങ്ങൾ , ശത്രുക്കൾ, കോൺട്രാക്കറ്റ് , ഡീലുകൾ എന്നാ മേഖലയെ ശക്തമായി സ്വാധീനിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം, എന്നാ വിഷയങ്ങൾ വളരെ സജീവമാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ അധികമാണ്. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളുടെ ആഗമനം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ബിസിനസ് ഡീലുകൾ, പുതിയ സാമൂഹിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോബ്‌ ഓഫർ, ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോൺട്രാക്കറ്റ് , ഡീ ലുകൾ എന്നാ വിഷയങ്ങളെ സൂര്യനും ബുധനും ശക്തമായി സ്വാധീനിക്കുന്നു. സൂര്യൻ മേൽപ്പറഞ്ഞ വിഷയങ്ങളുടെ നിജ സ്ഥിതി വെളിവാക്കുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തിരുത്തലുകൾ ആവശ്യമായി വരും. പങ്കാളിയോടുള്ള തർക്കങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ഡീലുകളിൽ മാറ്റം വരുത്തേണ്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിൽ നിന്നും ഇതേ രീതിയിൽ ഉള്ള വെല്ലുവിളികൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ , നിരവധി ബിസിനസ് മീറ്റിങ്ങുകൾ, ദൂര യാത്രകൾ, ജോബ്‌ ഓഫർ എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്കും ഈ അവസരം വൻ പ്രാധാന്യം ആണുള്ളത്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. ജോലിസ്ഥലത് പല തരം പുതുമകൾ ഉണ്ടാകുന്നതാണ്. പുതിയ സഹ പ്രവർത്തകർ, പുതിയ പ്രോജക്ക്ട്ടുകൾ , പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ ആഴ്ച തുടരും. സഹ പ്രവർത്തകർക്ക് ഒപ്പമുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം എന്നാ മേഖലയും സജീവമാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരം, ബാധ്യതകൾക്ക് മേലുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം വിഷയങ്ങൾക്ക് മേൽ സൂര്യന്റെയും ബുദ്ധന്റെയും സ്വാധീനമാണ് ഈ ദിവസങ്ങളിൽ ദർശിക്കാൻ കഴിയുക. സൂര്യൻ ഈ മേഖലയിലൂടെ നീങ്ങുമ്പോൾ ജോലി സ്ഥലത്തെ യാഥാർത്യങ്ങളുമായി ഒരു നേർക്കാഴ്ച ഉണ്ടാകും. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ , പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ചർച്ച, ചെറു പ്രോജക്ക്ട്ടുകൾ, മീഡിയ, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, സഹ പ്രവര്തകരുമായുള്ള വാഗ്വാദം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് വളരെ അധികം മാത്സര്യ ബുദ്ധി പ്രകടിപ്പിക്കുന്ന സമയം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികൾ എന്നാ മേഖല ശുക്രന്റെ സ്വാധീനത്താൽ വളരെ അധികം പുഷ്ടിപ്പെട്ട് നിൽക്കുന്നു. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, ഈ ഹോബികളെ ദീർഘ നാളേക്ക് വളർത്തിയെടുക്കാനുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങൾക്ക് വളരെ അധികം സാധ്യത ഉള്ള അവസരമാണിത്. ഈ പ്രേമ ബന്ധങ്ങളെ സീരിയസായി നിങ്ങൾ കാണും എന്ന് തോന്നുന്നില്ല. ഇപ്പോൾ പ്രചാരം പ്രാപിച്ചു വരുന്ന വൺ നൈറ്റ്‌ സ്ടാണ്ടുകൾ പോലത്തെ ഫൺ റൊമാൻസ് ആണ് ഈ മേഖല കൊണ്ട് സൂചിപ്പിക്കുക. അതിനാൽ വാഗ്ദാനങ്ങൾ സൂക്ഷ്മമായി ചിന്തിച്ചതിനു ശേഷം മാത്രം നൽകുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സമാന മനസ്കാരെ കാണാനുള്ള നിരവധി സാധ്യതകൾ, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരുടെ മുൻപിൽ പ്രദര്ഷിപിക്കാനുള്ള വ്യഗ്രത. വിനോദ പരിപാടികൾ, കലാ പരിപാടികൾ സ്പോർട്സ് എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പഠനം പുരാതനകലകളിൽ താല്പര്യം തോന്നുന്ന അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവര്തിക്കുന്നവ്ർക്കുള്ള കൂടുതൽ പ്രാധാന്യം സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം. ക്രിയേറ്റീവ് ജോലികൾ, കുട്ടികൾക്ക് വേണ്ടി പ്രവര്തിക്കാനുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികൾ എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നത് സൂര്യനും ബുധനും ആണ്. കല ആസ്വാദനം , വിനോദ പരിപാടികൾ എന്നിവ ഈ അവസരം വളരെ സജീവമാണ്. പല തരം നെറ്റ് വർക്കിങ് പരിപാടികൾ ഉണ്ടാകുന്നതാണ്. പ്രേമ ബന്ധങ്ങളുടെ നിജ സ്ഥിതി വെളിവാകുന്ന അവസരമാണിത്. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ പുഷ്ടിപ്പെടുതാനുള്ള ചർച്ചകൾ നിരവധി ഉണ്ടാകും.പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഈ സമയം ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, കുടുംബവുമായി ഒന്ന് ചേരാനുള്ള അവസരങ്ങൾ, എന്നിവക്കുള്ള സാധ്യത വളരെ അധികമാണ്. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ആലോചന, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുപകരണങ്ങൾ വാങ്ങാനുള്ള അവസരം, മുതിർന്ന സ്ത്രീകളെ കുറിച്ചുള്ള ശ്രദ്ധ, അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ കൊണ്ട് ഈ അവസരം നിങ്ങളുടെ ജീവിതം തിരക്ക് നിറഞതാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളെ ഈ അവസരം പ്രപഞ്ചം കൂടുതലായി വെളിപ്പെടുത്തും. കുടുംബ ജീവിതം വളരെ അധികം ശ്രദ്ധ നേടുന്ന അവസരമാണ്. പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ തൽഫലമായി നിങ്ങളിലേക്ക് എത്തുന്നതാണ്. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിന്റെ കൈമാറ്റത്തെ കുറിച്ചുള്ള ചർച്ച, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകും. വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ശ്രമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, റീപെയറിങ്, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഉപ ജീവന മാർഗത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകളും, ബന്ധുക്കലുമായുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ഒരേ സമയം പല തരം ജോലികളിൽ ഏർപ്പെടാനുള്ള സമയമാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത് ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ ശുക്രൻ ആണ് സ്വാധീനിക്കുക. ചെറു യാത്രകൾ ഈ സമയത്തിന്റെ പ്രധാന ഭാഗമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരെ കുറിച്ചുള്ള ആലോചന ഉണ്ടാകും. അവർക്കൊപ്പം ഉള്ള സമയവും നിങ്ങളെ തേടി എത്തുന്നതാണ് ആശയവിനിമയം കൊണ്ടുള്ള നിരവധി ജോലികൾ, മീഡിയ സെയ്ല്സ്, പരസ്യം, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നും ഉള്ള ജോലികളും പ്രതീക്ഷിക്കുക. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ ചെയ്യണ്ട സാഹചര്യം പരീക്ഷകൾ, യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ശാരീരിരിക അസ്വസ്ഥതകളും ഈ സമയത്തിന്റെ ഭാഗമാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളെ സൂര്യനും ബുധനും ശക്തമായി സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയം ഈ അവസരം വളരെ അധികമായിരിക്കും. ഈ മേഖലയിൽ നിന്നുള്ള നിരവധി ജോലികളും നിങ്ങളെ കാത്തിരിക്കുന്നു. സെയ്ല്സ്, മാർക്കെടിങ്,. എഡിറ്റിങ്. മീഡിയ , കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഈ അവസരം അനവധിയാകും. പഠനം പരീക്ഷകൾ എന്നിവയ്ക്കും വളരെ അധികം പ്രാധാന്യം ആണുള്ളത്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഈ സംസാരം വളരെ തീക്ഷ്ണമാകാനുള്ള നിരവധി സാധ്യ്തകലാനുല്ലത് .ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസ്ഥ, ചെറു യാത്രകൾ എന്നിവയും സാധ്യമാണ്.

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ശുക്രൻ ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ സാമ്പത്തിക വിഷയങ്ങളുടെ മേൽ ഒരു നിയന്ത്രണം കൊട്നു വരാൻ പ്രയാസമായിരിക്കും. ചെലവ് ഒന്നൊന്നായി വരാം. ആലോചനയോടെ ഉള്ള ചെലവാക്കൽ ആണ് ആവശ്യമായത് . പുതിയ സേവിങ്ങ്സ് പ്ലാൻ., സാമ്പത്തിക പ്ലാനിങ് , ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ നിരവധി ആയിരിക്കും. ക്രിയേറ്റീവ് ജോലികൾ, അധികാരികളുമായി വളരെ പ്രോടക്ക്ട്ടീവ് ആയ ചർച്ചകളും നിങ്ങളെ കാത്തിരിക്കുന്നു.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ സൂര്യന്റെയും ബുധന്റെയും കൈകളിൽ ആണ്. സാമ്പത്തിക വിഷയങ്ങൾ വളരെ ശ്രദ്ധ നേടുന്നു എന്നാ അവസ്ഥയാണ്. സൂര്യൻ ഈ മേഖലയിലൂടെ നീങ്ങുമ്പോൾ അനവധി ചെലവ് നിങ്ങളെ കാത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ചിലവക്കാവൂ. വസ്തു വകകളുടെ കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയ സാമ്പത്തിക മാർഗത്തിന് വേണ്ടി ഉള്ള കഠിന ശ്രമം, നിരവധി ചർച്ചകൾ, ജോലിയിലെ പുതിയ പ്രോജക്ക്ട്ടുകൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ ജീവിത ശൈലിയിൽ ഉള്ള ആശങ്ക , തൽഫലമായി ഉണ്ടാകുന്ന വാഗവാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വിഷയങ്ങളെ ശുക്രൻ അതിശക്തമായി സ്വാധീനിക്കും. നിങ്ങൾ എന്നാ എന്നാ വ്യക്തിയെ സമൂഹം കൂടുതൽ ശ്രദ്ധിക്കുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ കൂടുതൽ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ, ലഭിക്കുന്നതാണ്. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനിങ് എന്നിവയും നിങ്ങളുടെ അരികിൽ ഉണ്ടാകും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ,. പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിൽ സൂര്യന്റെയും ബുധന്റെയും വൻ സ്വാധീനം ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ പ്രധാൻ ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക.പുതിയ തുടക്കങ്ങൾ , ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളെ കുറിച്ച് തന്നെ ഉള്ള കൂടുതൽ ചിന്തകൾ, ഈ ചിന്തകൾ മറ്റുള്ളവരിൽ ഉണ്ടാകുന്ന പ്രതികൂല നടപടികൾ എന്നിവ ഈ അവസരം തെളിഞ്ഞു നിൽക്കും. കഴിഞു പോയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, എന്നാ വിഷയങ്ങളെ ആണ് ശുക്രൻ സ്വാധീനിക്കുക. ഈ മേഖല കൂടുതലായും നമ്മുടെ മാനസികവ്യാപാരങ്ങളുടെ മേഖലയാണ്. ഈ മേഖലയിലൂടെ ശുക്രൻ നീങ്ങുമ്പോൾ കൂടുതലായും നിശബ്ദത പാലിക്കാൻ ശ്രമിക്കും. കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ, പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യം, ദൂര ദേശത് വസിക്കുന്നതിനെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ, ശാരീരിരിക അസ്വസ്തതകൾ, ക്രിയേറ്റീവ് ജോലികൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ഈ മാനസികമായ പലതരം വെല്ലുവിളികൾ ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. എല്ലാ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കേണ്ടതാണ്. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌, ഏകാന്തനായി തീരാനുള്ള ആഗ്രഹം ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളെ ശുക്രൻ ശക്തമായി സ്വാധീനിക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങളെ ഈ അവസ്ഥയിൽ നിന്ന് കണ്ടെത്താൻ കഴിയും. പുതിയ ടീം അംഗങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, എതിർ ലിംഗത്തിൽ പെട്ട വ്യക്തികളുടെ ശ്രദ്ധ നേടാനുള്ള കൂടുതൽ സാഹചര്യങ്ങൾ, കലാ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ എല്ലാം ഇനി വരുന്ന ദിവസങ്ങളിൽ സാധ്യമാണ്. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
രണ്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ 10 ലക്ഷം പേർ താമസിച്ചിട്ടും ധാരാവിയെ എന്തുകൊണ്ട് കൊറോണ വിഴുങ്ങിയില്ല? മുംബൈയിൽ ആയിരങ്ങൾ മരിച്ച് വീഴുമ്പോഴും ധാരാവിയിലെ മരണം 82 ൽ ഒതുങ്ങിയത് എങ്ങനെ? ലോകത്തെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് പ്രതിരോധം ചർച്ചയാക്കി ലോക മാധ്യമങ്ങൾ; സാമൂഹിക അകലം പാലിക്കലും വീടുകളിലെ ഐസൊലേഷനും ലോക മാതൃക; കൊറോണയുടെ മടക്ക യാത്രയിൽ ധാരാവി ചർച്ചയാവുമ്പോൾ
'നേപ്പാളിലെ ചൈനീസ് ഏംബസി പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ ഹണിട്രാപ്പിൽ കുടുക്കി; ഒലിയുടെ വീഡിയോകൾ ചൈനീസ് ഏംബസിയുടെ പക്കലുണ്ട്; അതുകൊണ്ടാണ് ചൈന നേപ്പാൾ ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഒലി ഒന്നും മിണ്ടാത്തത്': കാഠ്മണ്ഡുവിലെ ചൈനീസ് അംബാസഡർ ഹോ യാൻക്വിയുടെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് മേജർ ഗൗരവ് ആര്യയുടെ ട്വീറ്റ്; ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും നേപ്പാളിനെ അകറ്റി ബീജിങ്ങിലേക്ക് അടുപ്പിക്കുന്നത് ഹോ യാൻക്വിയെന്നും മാധ്യമങ്ങൾ; യാൻക്വിയുടെ പ്രശസ്തിയും കുതിക്കുന്നു
ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്
ബേക്കറിയിലെ സഹായി യുവതിയെ സ്വന്തമാക്കിയത് ഭർത്താവിനെ കഞ്ചാവ് ലഹരിയിൽ കള്ളക്കേസിൽ കുടുക്കി; കമ്പളിക്കണ്ടം തോമാച്ചന്റെ വലംകൈയായി കൊച്ചിയിൽ എത്തി; ഗോഡ്ഫാദറുടെ അപ്രതീക്ഷിത മരണത്തോടെ കച്ചവടമെല്ലാം നേരിട്ടായി; പിടിക്കപ്പെടാതിരിക്കാൻ സ്വാമിക്ക് ആശ്രമം കെട്ടിക്കൊടുത്തത് അന്ധവിശ്വാസത്തിന് അടിമപ്പെട്ട്; നക്‌സലുകളേയും മാവോയിസ്റ്റുകളേയും ഒപ്പം നിർത്തി കൊടുകാട്ടിൽ കഞ്ചാവ് വളർത്തലും ഹാഷിഷ് നിർമ്മാണവും; അടിമാലിയിലെ ഓട്ടോക്കാരൻ 'മൂർഖൻ ഷാജി' ആയ ക്രുരതകളുടെ കഥ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
സിനിമയിൽ വേഷം നൽകി യുവതികളെ ചൂണ്ടയിടും; ആക്റ്റിങ്ങ് വിത്ത് ബെഡ് പാക്കേജിലൂടെ പിന്നെ നിരന്തര ബ്ലാക്ക് മെയിലിങ്ങ്; ഗൾഫ്ഷോകൾ വഴിയും ഇവൻസ് നടത്തിയും സ്വർണ്ണക്കടത്ത്; യോനിയിലും മലദ്വാരത്തിലും ഒളിപ്പിക്കാൻ അറബി സ്ത്രീകളെകൊണ്ട് പ്രത്യേക പരിശീലനം; ഷാഡോ പ്രൊഡ്യുസർമാരായി മലയാള സിനിമയിൽ കോടികൾ വാരിയെറിയുന്നവരുടെ ലക്ഷ്യവും പകൽ പോലെ വ്യക്തം; ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ് മലയാള സിനിമയുടെ അധോലോകബന്ധങ്ങളുടെ സൂചകമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ