Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നക്ഷത്ര രഹസ്യങ്ങൾ: പൂരം/പൂർവ ഫാൽഗുനി

നക്ഷത്ര രഹസ്യങ്ങൾ: പൂരം/പൂർവ ഫാൽഗുനി

ജയശ്രീ

ചിങ്ങം രാശിയുടെ 13°20' ഡിഗ്രി മുതൽ 26°40 ഡിഗ്രി വരെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഒരു നക്ഷത്രത്തെ കൂടുതൽ അറിയുന്നത് ആ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം, എ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപൻ ആയ ഗ്രഹം, ചിഹ്നം, ദേവത എന്നിവയെ മൊത്തം നോക്കിയാണ്.

പൂരം നക്ഷത്രം ചിങ്ങം രാശിയിൽ സ്ഥിതി ചെയ്യുന്നു. ഈ രാശിയുടെ അധിപൻ സൂര്യനാണ്. ഈ നക്ഷത്രത്തിന്റെ അധിപൻ ആയ ഗ്രഹം ശുക്രനും. രാശിയുടെ അധിപനും, നക്ഷത്രത്തിന്റെ അധിപനും വേറെ വേറെയാണ്. അങ്ങനെ direct/indirect രീതിയിൽ സൂര്യനും ശുക്രനും ഈ നക്ഷത്രത്തിൽ സ്വാധീനം ചെലുത്തുന്നു. ചിഹ്നം കട്ടിൽ കാലുകളും, ദേവത ഋഗ്വേദത്തിൽ ആകമാനം കാണപ്പെടുന്ന ഒരു ദേവൻ ആണ്. അദ്ദേഹത്തിന്റെ പേര് ഭഗ എന്നാണു. ഭഗൻ എന്ന് വേണമെങ്കിൽ മലയാളീകരിച്ചു പറയാമെന്നു തോന്നുന്നു. ഭഗ എന്നാൽ സംസ്‌കൃതത്തിൽ കരുണാമയൻ ആയ അധികാരി എന്നാണു. ഈ ദേവതയെ കുറിച്ച് കൂടുതൽ അറിയുന്നത് ഈ നക്ഷത്രത്തെ മനസിലാക്കുവാൻ സഹായിക്കും.

ഏതു മഹാന്റെ വിജയത്തിന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ട് എന്ന് പറയുന്നത് പോലെ ഇദ്ദേഹത്തിനും ഒരു സ്ത്രീയുടെ പിന്തുണ ഉണ്ട്. അദിതി, ഈ സ്ത്രീയാണ് ഹിന്ദു തിയോളജിയിൽ സകല ദൈവങ്ങളുടെയും മാതാവായി അറിയപ്പെടുന്നത് ഈ സ്ത്രീയുടെ പല പുത്രന്മാരിൽ ഒരു പുത്രൻ ആണ് ഈ ദേവത. ഋഗ് വേദത്തിൽ പലയിടത്തും, ' ഞങ്ങളുടെ ലാഭങ്ങൾ, സന്തോഷം, കുതിരകൾ എന്നിവയ്ക്ക് കൂട്ടയിരിക്കണമേ ' എന്ന് ഋഷിമാർ പറയുന്നത് കാണാൻ കഴിയും. ഇടക്കിടക്ക് ഞങ്ങളുടെ ശത്രുക്കളെ മുച്ചൂടും നശിപ്പിക്കണമേ എന്നും ആവശ്യപ്പെടും. ഇദ്ധെഹതോടുള്ള ആവശ്യങ്ങൾ അടങ്ങിയ ഒരു ഭാഗത്തെ ഭാഗ്യ സൂക്തം എന്ന് തന്നെ പറയുന്നു. ഇദ്ദേഹം ഭാഗ്യം, ധനം എന്നിവയെ സ്വാധീനിക്കുന്നു എന്നാണു സൂചന. വിവാഹം, തൽഫലമായി ലഭിക്കുന്ന സന്തോഷം ഭാഗ്യം, പുരോഗതി എന്നിവയാണ് ഇദ്ദേഹത്തിന്റെ മേഖല.

ചിങ്ങം രാശി പല തരം ക്രിയേറ്റീവ് കഴിവുകളുടെ രാശിയാണ്. സൂര്യൻ പുരാതന കലകളെ സൂചിപ്പിക്കുന്നു. സംഗീതം, ഗാനം എന്നിവ സൂര്യനെ നോക്കിയാണ് പ്രധാനമായും കണക്ക് കൂട്ടുക. വിവാഹം, കുട്ടികൾ എന്നിവയും ഒരു തരം ക്രിയേറ്റീവ് മേഖലയാണല്ലോ. നമ്മുടെ കഴിവുകൾ പല രീതിയിൽ അവിടെ ടെസ്റ്റ് ചെയ്യപ്പെടും. ഈ നക്ഷത്രത്തിനെ ഭരിക്കുന്നതും സെക്‌സ്, ക്രിയേറ്റിവിറ്റി, സന്തോഷം, സൗന്ദര്യം എന്നിവയെ സൂചിപ്പിക്കുന്ന ഒരു ഗ്രഹമാണല്ലോ. സൂര്യനും, ശുക്രനും നല്ല രീതിയിൽ ആണെങ്കിൽ ഒരു ക്രിയേറ്റീവ് ഫ്രീക്ക് എന്നീ നിലയിൽ ജീവിക്കുന്ന വ്യക്തിയെ നമുക്ക് കാണാൻ കഴിയും. ഇവ രണ്ടും പരുങ്ങലിൽ ആണെങ്കിൽ ക്രിയേറ്റീവ് കഴിവുകളിൽ നിന്ന് പല രീതിയിൽ ഉള്ള ഉപദ്രവം നേരിടുന്ന വ്യക്തിയും കാണാൻ കഴിയും. നിങ്ങളുടെ ചാർട്ടിൽ ഈ നക്ഷത്രം പത്തു, അഞ്ചു, ആറു , പതിനൊന്നു, ഒന്ന്, മൂന്നു എന്നീ ഭാവങ്ങളിൽ ഉണ്ട് എങ്കിൽ ആദ്യം ഒരു പാർട്ട് ടൈം രീതിയിൽ ക്രിയേറ്റീവ് രംഗത്ത് കാൽ വെച്ച് നോക്കുക. അതിനു വേണ്ടി ആദ്യം ചെലവ് എത്‌റെടുക്കുകയെ അരുത്. ചെലവ്, പാർട്ണർ ഷിപ്പുകൾ എന്നിവ മാറ്റി നിർത്തി വെറുതെ ഒരു ട്രൈ. മറ്റു പല parameter നോക്കിയാണ് വിജയ സാധ്യത പറയാൻ കഴിയുക. ഞാൻ ജ്യോത്സ്യം ചെറുപ്പം മുതലേ മനസിലിട്ട് നടന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ ശത്രുക്കൾ എന്നിവരെ എല്ലാം അവർ അറിയാതെ പരിശോധിച്ച് നോക്കി. പക്ഷെ അന്നൊന്നും അത് ഒരു പ്രൊഫഷൻ ആയി എടുക്കാനുള്ള ധൈര്യം വന്നില്ല. പക്ഷെ മൂന്നാം ഭാവം, അതായത് ഹോബികളുടെ ഭാവം മഹാ ദശ വഴി ആക്റ്റീവ് അയ സമയത്ത് ആണ് ഒരു റിസ്‌ക് ഏറ്റെടുക്കാൻ എന്ന് കരുതിയത്. ഈ ഭാവം സ്വന്തം സംരംഭങ്ങളുടെ ഭാവവും ആണ്. പിന്നെ രണ്ടാമത് ആലോചിച്ചില്ല.

പത്തു, അഞ്ചു, ആറു , പതിനൊന്നു, ഒന്ന്, മൂന്നു എന്നെ ഭാവങ്ങൾക്ക് direct/indirect ആയി ധനസമ്പാദനവുമായി വളരെ അടുത്ത ബന്ധം ആണുള്ളത്. അതിനാൽ ഈ ഭാവത്തിൽ ഏതെങ്കിലും ഗ്രഹം ചിങ്ങം രാശിയിൽ, ഈ നക്ഷത്രത്തിൽ നിൽക്കുന്നു എങ്കിൽ റിസ്‌കുകൾ ഒഴിവാക്കി നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ എടുത്തു പയറ്റുക . ക്രിയേറ്റീവ് കഴിവുകൾ ഉള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടന്ന് നേടിയെടുക്കും അതിനാൽ ഈ നക്ഷത്രത്തിൽ ചന്ദ്രൻ അല്ലെങ്കിൽ സൂര്യൻ നിൽക്കുന്നവർക്ക് മറ്റുള്ളവരെ ആകർഷിക്കാൻ പെട്ടന് സാധിക്കും എന്നാണു. ചിങ്ങം അഗ്‌നി രാശിയാണ്. ചന്ദ്രൻ അഗ്‌നി രാശിയിൽ നിൽക്കുന്നു. അതിനാൽ തന്നെ സ്വാതന്ത്ര്യം ആഗ്രഹിക്കും . ഇവ എല്ലാം ഈ നക്ഷത്രത്തിന്റെ ചില വശങ്ങൾ മാത്രമാണ്.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങൾ, പ്രതീക്ഷകൾ, ലോങ്ങ്‌ടേം പ്രൊജക്ടുകൾ, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്നി മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു, ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ, പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്‌കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ, പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെവില, ഉല്ക്കര്‌ഷേച്ഛ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സഹപ്രവർത്തകർ എന്നിവയിൽ നിന്നുള്ള സങ്കീർണ അവസ്ഥകൾ പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹപ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധിക്കേണ്ടാതാണ്. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ടുകളിൽ വരാവുന്ന തിരുത്തലുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാൻ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, പഴയ സഹപ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, ജീവിതത്തിലെ പലവിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയുമായി നാം ഈ ആഴ്ച മുന്നോട്ടു പോകും.

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകും. ചില പ്രോജക്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ ആശയ വിനിമയങ്ങൾ, മീഡിയ, സഹോദരങ്ങൾ, സഹോദര തുല്യർ എന്നീ വിഷയങ്ങളെയും സ്വാധീനിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള് എന്നീ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്ത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത്ത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും. അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധാനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ കോൺട്രാക്ടുകൾ എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സജീവമായിരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിത്തിന്മേലും ഈ അവസ്ഥയിൽ പൂർണ ചന്ദ്രൻ പ്രതിഫലിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ഭൂത കാലം എന്നിവയെ കുറിച്ചുള്ള തിരിഞ്ഞു നോട്ടം ഈ അവസ്ഥയിൽ ഉണ്ടാകും. പല വിഷയങ്ങളിലും വൈകാരികമായ രീതിയിൽ ഉള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ജോലി സ്ഥലം, സഹപ്രവർത്തകർ എന്നീ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്ത്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹപ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ് എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ടീം ജോലികൾ ക്രിയേട്ടീവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. പൂർണ ചന്ദ്രൻ ലോങ്ങ് ടേം പ്രോജക്ടുകൾ, കൂട്ടായ്മകൾ എന്നിവയിലും പ്രതിഫലിക്കും. നിലവിൽ ഉള്ള ടീം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ലോങ്ങ് ടേം ജോലികൾ, ബന്ധങ്ങൾ എന്നിവയിലും പൂർത്തീകരണം സംഭാവികാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ ഈ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം ജോലി, അധികാരികൾ, സമൂഹത്തിലെ വില എന്നീ മേഖലകളിലും സ്വാധീനം ചെലുത്തും. ജോലി, ജോലി സ്ഥലം എന്നിവ ഈ അവസരം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലാണ്. അതിനാൽ ഈ മേഖലയിൽ നടത്തുന്ന നീക്കങ്ങൾ വളരെ ശ്രദ്ധയോടെ ആവണം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം നിങ്ങൾ എന്താണോ പ്രവർത്തിച്ചത് അതെ രീതിയിൽ തന്നെ ലഭിക്കുന്ന സാഹചര്യമാണ്. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, ജോലി സ്ഥലം, അധികാരികൾ, സമൂഹത്തിലെ വില എന്നിവയെക്കുറിച്ച് വൈകാരികമായ അവസ്ഥകളിലൂടെ നാം കടന്നു പോകാം. അധികാരികളുടെ വക ഉപദേശം ഈ അവസ്ഥയിൽ ലഭിക്കാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര് എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ആശയ വിനിമയം, ഇലെക്ട്രോണിക്‌സ്, ടെക്‌നോളജി മീഡിയ എന്നീ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. അല്പ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജസ്വലത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാരപരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂരയാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകും. ജോലി, സഹപ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹപ്രവർത്തർ, അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പലവിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP