റോഹിങ്ക്യൻ കുട്ടികൾക്കൊപ്പം ഒരു മലയാളിക്കുട്ടി

കോരസൺ വർഗീസ്
തിരുവനന്തുപുരത്തുനിന്നും ഡൽഹിക്കുള്ള ഫ്ളൈറ്റിൽ കയറാൻ തുടങ്ങിയപ്പോഴാണ് ഷാജിഅച്ചനെ കണ്ടത്. മലങ്കര ഓർത്തഡോക്ൾസ് സഭയുടെ ഡൽഹി ഭദ്രാസനത്തിൽ, ഗസ്സിയാബാദ് പള്ളി വികാരിയാണ് അദ്ദേഹം. അച്ചനോടൊപ്പം ഒരു കമ്മറ്റിയിൽ കുറെ വർഷങ്ങൾ സേവനം ചെയ്തിരുന്ന പരിചയമാണ്.
ഡൽഹിയിലെ പ്രവർത്തനങ്ങളും പൗരത്വബില്ലും അങ്ങനെ വിവിധ വിഷയങ്ങൾ കുറെനേരം പങ്കുവച്ചു. കുട്ടികളെക്കുറിച്ചുള്ള അന്വേഷണം പരസ്പരം കൈമാറുമ്പോൾ, തന്റെ മകൻ ഒരാൾ സെമിനാരിയിൽ ചേർന്നു, മറ്റൊരു മകൻ ഡൽഹിയിൽ തന്നെ അഡ്വക്കേറ്റായി, പിന്നെ ഒരു നിശ്ശബ്ദത ..ഇളയ മകൾ ആനിമോൾ..ഇത്രയും പറഞ്ഞിട്ട് അച്ചൻ വിദൂരതയിലേക്ക് നോക്കി അൽപ്പസമയം നിശ്ശബ്ദനായി.
ആനിമോൾ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഗ്രാഡുവേറ്റ് സ്റ്റുഡന്റ് ആണ്, ഇപ്പോൾ അവൾ റോഹിൻഗ്യൻ അഭയാർത്ഥികളുടെ കുട്ടികളെ സംരക്ഷിക്കാൻ കോളേജിൽ നിന്നും പഠനം നിർത്തി അവരോടൊപ്പം പ്രവർത്തിക്കുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഒരിടത്താണ് അവൾ ഓരോ ദിവസവും പോകുന്നത്. മിഴികളിൽ നിറഞ്ഞുനിന്ന പിതാവിന്റെ മകളോടുള്ള ഉത്ക്കണ്ഠ പ്രകടമായിരുന്നു.
തേടിയവള്ളി കാലിൽചുറ്റി എന്നു പറഞ്ഞതുപോലെ; 'അച്ചൻ, ആനിയെ ഒന്ന് പരിചയപ്പെടുത്താമോ? എനിക്ക് റോഹിൻഗ്യകളുടെ കഥ ഒന്ന് നേരിൽ കേട്ടാൽ കൊള്ളാമെന്നുണ്ട്. ഏറെക്കാലമായി, ആർക്കും വേണ്ടാതെ രാജ്യമില്ലാതെ കടലിൽ അലയുന്ന ' റോഹിങ്ക്യൻ ബോട്ട് പീപ്പിൾസ്' മനസ്സിൽ ഒരു നൊമ്പരമായി കൂടിയിട്ട്. കുറെയൊക്കെ വായിച്ചു കേട്ടിട്ടുള്ള അറിവ് മാത്രമേയുള്ളൂ. എയർപോർട്ട് ഹോട്ടലിൽ കൊണ്ടുവിട്ടിട്ടു പോകുമ്പോൾ, ആനിമോളോട് പറയാം എന്ന് അച്ചൻ സമ്മതിച്ചു.
എന്റെ ഒപ്പം ജോലിചെയ്യുന്ന മ്യാന്മാർ സ്വദേശി ലാറിയുമായി റോഹിങ്ക വിഷയങ്ങൾ ചർച്ചചെയ്യുമായിരുന്നു. റോഹിങ്കകളെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ് ലാറിക്ക് ഉള്ളത്. 'ഞങ്ങൾ ബുദ്ധമതക്കാരുടെ രാജ്യത്ത് ബ്രിട്ടീഷുകാർ കൊണ്ട് വച്ച വല്ലാത്ത ഒരു പണിയാണ് റോഹിൻഗികൾ. അവർ ബംഗ്ലാദേശുകാരാണ്, അവർക്കു അവരുടെ ദേശത്തേക്കു പൊയ്ക്കൂടേ? ന്യൂയോർക്ക് ടൈംസിൽ റോഹിൻഗ്യൻസിനെ പറ്റി വരുന്ന വാർത്തകൾ വെറുതേ തെറ്റിദ്ധരിപ്പിക്കുന്നതനുവേണ്ടിയാണ്. ചൈനയെ കുറച്ചുകാട്ടേണ്ടപ്പോൾ പതിവായി പുറത്തെടുക്കുന്ന വാർത്തയാണ് മ്യാന്മറിലെ റോഹിൻഗ്യ പ്രശ്നങ്ങൾ. ഞങ്ങൾ ഒരിക്കലും ഇന്ത്യക്കാരുമായല്ല ഒന്നിച്ചു നിൽക്കുന്നത്, ഞങ്ങൾ ചൈനക്കാരുടെ വംശപാരമ്പര്യത്തിൽ ഉള്ളവരാണ്', ഇതൊക്കെയാണ് ലാറിയുടെ അഭിപ്രായം.
' റോഹിങ്ക്യൻ ബോട്ട് പീപ്പിൾസ്', ജനിച്ച നാടായ ബുദ്ധിസ്റ്റുകളുടെ മ്യാന്മറിൽ നിന്നും ക്രൂരമായ രീതിയിൽ ആട്ടിപ്പുറത്താക്കപ്പെടുന്ന ആയിരക്കണക്കിനു ബംഗാളി മുസ്ലിങ്ങൾ. ഒരു രാജ്യവും അവരെ സ്വീകരിക്കാൻ തയ്യാറാകാതെ, പിശാചിനും കടലിനും ഇടയിൽപ്പെട്ടപോലെ പലപ്പോഴും ബോട്ടുകളിൽ ഒടുങ്ങുന്ന ജീവിതങ്ങൾ. തരം തിരിച്ചുള്ള വിവേചനം, ഉന്നംവച്ചുള്ള ആക്രമണം, വംശഹത്യ ഒക്കെയായി നിർബന്ധപൂർവം പലായനം ചെയ്യേണ്ടിവന്ന കുട്ടികളടങ്ങിയ ഒരു വലിയകൂട്ടം നേരിടേണ്ടി വരുന്ന കദന കഥയാണ് റോഹിങ്കകളുടേത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായാണ് തൊഴിൽതേടി ഈ ബംഗാളികൾ മ്യാന്മറിൽ എത്തിച്ചേരുന്നത്. പഴയ ബർമ്മക്ക് 1948 -ൽ സ്വാതന്ത്ര്യം ലഭിച്ചു. 1982 ലെ മ്യാന്മാർ പൗരത്വനിയമം മൂലം അവിടെ ജനിച്ചു വീണ ബംഗാൾ വംശജർക്ക് പൗരത്വം നഷ്ട്ടപ്പെട്ടു. യാതൊരു വിധ ആനുകൂല്യങ്ങളും മനുഷ്യത്വപരമായ പരിഗണനകളും ലഭിക്കാതെ, തൊഴിൽ തേടാനോ, വിദ്യാഭ്യാസത്തിനോ, സഞ്ചാരത്തിനോ സ്വാതന്ത്ര്യമില്ലാതെ വല്ലാതെ ആട്ടിപ്പായിക്കപ്പെട്ട നിരാലംബരായ ഒരു ജനക്കൂട്ടം.
തായ്ലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ ബോട്ടിൽ കയറിവരുന്ന റോഹിൻഗ്യ അഭയാർത്ഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ തുറന്നു. ആയിരക്കണക്കിനു അഭയാർത്ഥികൾ ബംഗ്ലാദേശിലേക്ക് പോയി. കുറെയേറെ രാജ്യങ്ങൾ അവരെ നിയന്ത്രിതമായി ഉൾക്കൊണ്ടു, എങ്കിലും ഇവരുടെ ജീവൻ പണയം വച്ചുള്ളവരവ് കുറഞ്ഞിട്ടില്ല. അന്തർദേശീയ സംഘടനകൾ ഒരുക്കുന്ന സഹായങ്ങൾക്കും അപ്പുറത്താണ് ഇവരുടെ ജീവൻ നിലനിർത്താനുള്ള ആവശ്യങ്ങൾ. ഇന്ത്യയിലും ഏതാണ്ട് 40,000 റോഹിങ്കൻ അഭയാർഥികൾ ഉണ്ട് എന്നാണ് കണക്ക്. എന്നാൽ കണക്കില്ലാതെ എത്തുന്ന എത്രയോ അധികം റോഹിങ്കൻ അഭയാർഥികൾ ഇന്ത്യയിലെ നിഴലുകളിൽ നീങ്ങുന്നു എന്ന് അറിയില്ല. ദേശസുരക്ഷയുടെ ആശങ്കയിൽ ഇന്ത്യ ഇവരെ സ്വീകരിക്കില്ല എന്ന നിലപാടിലാണ്. എങ്ങോട്ടു തിരിച്ചയക്കുമെന്നു വ്യക്തത ഇല്ലെങ്കിലും, പിടിക്കപ്പെട്ടാൽ തടങ്കൽ ക്യാമ്പുകളിൽ കൊണ്ടുപോകും എന്ന് തന്നെയാണ് നയം.അതിർത്തി പ്രദേശങ്ങളിലെ ചിതലുകളായിട്ടാണ് ഇവരെ പലരും കണക്കാക്കുന്നത്.
റോഹിൻഗ്യ എഡ്യൂക്കേഷൻ സെന്ററിൽ നിന്നും ആനി വിളിച്ചു, അവരുടെ സുരക്ഷയെ കരുതി അനുവാദം വാങ്ങിയിട്ടാണ് സന്ദർശനം തരപ്പെടുത്തിയത്. വടക്കേ ഡൽഹിയിലുള്ള ഖാഞ്ചുറി ഖാസിലുള്ള കോളനിയിലേക്കാണ് ചെല്ലേണ്ടത് എന്ന് പറഞ്ഞപ്പോൾ ഡ്രൈവർ പെരുമാൾ സ്വാമിക്കു ഒരു വിശ്വാസക്കുറവ്. അങ്ങോട്ട് തന്നെയാണോ സാറെ ഒന്ന് കൂടി ചോദിക്കൂ, അവിടെ അത്ര സേഫ് അല്ല യാത്ര. ഒന്നുകൂടി ഉറപ്പു വരുത്തി, യമുനാ നദിക്കു അപ്പുറത്തേക്ക് തന്നെ!
പൗരത്വ സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീൻബാഗും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയും അധികം ദൂരെയല്ലാതെയുണ്ട്. 2018 -ൽ തുറന്ന യമുനാനദിയുടെ മുകളിലൂടെയുള്ള സിഗ്നേച്ചർ ബ്രിഡ്ജ് മനോഹരമാണ്. ഇതിന്റെ ഗോപുരമാണ് ഡൽഹിയുടെ ഏറ്റവും ഉയരംകൂടിയ സ്ട്രക്ച്ചർ. സുന്ദരമായ ഉയരങ്ങളും വൃത്തിഹീനമായ ചേരികളും ഇടതൂർന്നു കിടക്കുന്ന നാഗരികതയാണ് ഡൽഹിയുടെ പശ്ചാത്തലം. പ്രധാനപ്പെട്ട നഗരങ്ങളിൽ ഒക്കെ ഇതാണ് സ്ഥിതി. അമേരിക്കയിലും കാനഡയിലും ഇതിലും പരിതാപകരമായ അവസ്ഥ കാണാൻ കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തെ മറയ്ക്കാനുള്ള മതിലുകളല്ല; പങ്കിടാനുള്ള മനസ്സും, അംഗീകരിക്കാനുള്ള ഒരുക്കവുമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. ഭൂമി ഉണ്ടായകാലം മുതൽ അത് അവസാനിക്കുന്നതുവരെ അസമത്വവും ഇല്ലായ്മയും കാണുമായിരിക്കും, അതിനെ കീഴടക്കാനുള്ള ത്വരയാണ് മനുഷ്യ ചരിത്രമാകേണ്ടത്.
ഭയം തോന്നിതുടങ്ങിയിരുന്നു ശ്രീറാം കോളനിയുടെ ഇടുങ്ങിയ പാതകളിൽ കയറിയപ്പോൾ. ഇരു വശങ്ങളിലും അടുക്കിവച്ചതുപോലെയുള്ള കടകൾ, ആളുകൾ തിങ്ങി നിറഞ്ഞു സഞ്ചരിക്കുന്നു , കഷ്ട്ടിച്ചു ഒരു ഉന്തുവണ്ടി കടക്കാനുള്ള പാതയേ ഉള്ളൂ എങ്കിലും അതിലൂടെ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും വാനുകളും ഒക്കെ നീങ്ങുന്നത് അത്ഭുതം ജനിപ്പിക്കും. വേഷത്തിൽ ആളുകൾ കൂടുതലും മുസ്ലിമുകളാണെന്നു തിരിച്ചറിയാം. വണ്ടിയുടെ ഗ്ലാസ് കയറ്റിയിട്ടു വളരെ സൂക്ഷിച്ചാണ് ഞങ്ങൾ നിരത്തിലൂടെ സാഹസികമായ യാത്ര നടത്തിയത്.
'എത്ര കുട്ടികൾ ഉണ്ട് അവിടെ? അവർക്കെന്താണ് കൊണ്ടുവരേണ്ടത്?' ആനിയോടു ചോദിച്ചു. 'കുട്ടികൾക്കുള്ള ചോക്ലേറ്റുകൾ മതി അങ്കിൾ. മറ്റൊക്കെ ഇവിടെ സന്നദ്ധ സംഘടനകൾ കൊണ്ടുവരുന്നുണ്ട്'. അങ്ങനെ സംസാരിച്ചു കൊണ്ട് അവരുടെ താവളത്തിൽ എത്തി. 'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിൽ മോഹൻലാൽ എടുത്ത വേഷമാണെന്നു തോന്നിപ്പോയി, ഒരു ചെറുറോഹിൻഗ്യ കുട്ടിയെ ചേർത്തുപിടിച്ചു ആനി പ്രത്യക്ഷപ്പെട്ടു. ആ നാൽക്കവലയിൽ എല്ലാവരും ആനിയുടെ വാക്കുകൾ വിലമതിക്കുന്നു എന്ന് മനസ്സിലായി.
ഇരുമ്പു പടികൾ കയറി ഒന്നാം നിലയിലുള്ള അവരുടെ സെന്ററിൽ എത്തി. ചെറിയ മുറിയിൽ തിക്കിത്തിരക്കി മുപ്പതിലേറെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിവിധ പ്രായത്തിലുള്ള കുട്ടികൾ. കുട്ടികൾ നല്ലരീതിയിൽ ഞങ്ങളെ അഭിവാദനം ചെയ്തു. ഞങ്ങൾ വിദേശത്തുള്ള മാധ്യമ പ്രവർത്തകരാണെന്നും അവരുടെ ജീവിത കഥകൾ നേരിട്ട് കേൾക്കാൻ എത്തിയവരാണെന്നും ആനി അവരോടു പറഞ്ഞു. ക്യാമറ കണ്ടപ്പോൾ അതിൽ മുതിർന്ന പെൺകുട്ടികൾ ഒരു നിമിഷം നില്ക്കു എന്ന് പറഞ്ഞിട്ടു അവരുടെ തലയും മുഖവും മറച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ചുരുങ്ങിയ വാക്കുകളിൽ അവരുടെ കദനകഥകൾ അവർ വിവരിച്ചുകൊണ്ടിരുന്നു. ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി. അവരിൽ പലരുടെയും മാതാപിതാക്കൾ ചെറിയ ജോലി ഒക്കെ ചെയ്യുന്നു.
1951 ലെ റെഫ്യൂജി സ്റ്റാറ്റസ് കൺവെൻഷൻ ഒപ്പിടാത്ത രാജ്യങ്ങളിൽ ഒന്നാണെങ്കിലും, 1981 മുതൽ ഐക്യരാഷ്ര സഭയുടെ റെഫ്യൂജീസ് ഹൈ കമ്മീഷൻ ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് റോഹിൻഗ്യ ഹ്യൂമൻ റൈറ്സ് ഇനിഷ്യറ്റീവ് പ്രവർത്തങ്ങൾ നടത്തുന്നത്. അഭയാർഥികളുടെ കുട്ടികൾക്കുള്ള പഠന സൗകര്യങ്ങൾ, അത്യാവശ്യ കാര്യങ്ങൾ ഒക്കെ അങ്ങനെ നടക്കുന്നു. ഡൽഹിയിലുള്ള കുട്ടികൾക്ക് സൗജന്യ പഠനം, അത്യാവശ്യത്തിനുള്ള ഇന്റർനെറ്റ് ഒക്കെ ലഭിക്കും. മ്യാന്മറിൽ നിന്നും അനുഭവിക്കേണ്ടിവന്ന ക്രൂരമായ വേട്ടയാടിലിന്റെ കഥകളാണ് കുട്ടികൾ ഓർമ്മിച്ചെടുക്കുന്നത്. മുള്ളും മണൽക്കൂട്ടങ്ങളും സമുദ്രവും താണ്ടി, ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവന്ന കുരുന്നുകൾ. അവരുടെ കണ്ണിലെ നിശ്ചയ ദാർഢ്യവും, അവരെ ചേർത്തു നിറുത്തുന്ന വിശ്വാസത്തിന്റെ തീഷ്ണതയും, ഭാവിയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും അവരുടെ വാക്കുകളിലും മുഖങ്ങളിലും നിറഞ്ഞു നിന്നു.
വിദ്യാഭ്യാസം അവർക്കു ആഡംബരം മാത്രം ആയിരുന്നു. ഡൽഹിയിലെ അതി ശൈത്യകാലത്തു സോക്സ് ധരിക്കാനാവാത്ത കുട്ടികൾ. ആനിയുടെ കൂട്ടുകാരുടെ സഹായത്തിൽ കുറെ സൗകര്യങ്ങൾ ഒക്കെ അവർക്കു സംഘടിപ്പിച്ചു കൊടുക്കുന്നു. അവർ നിറഞ്ഞ സ്നേഹമുള്ളവരാണെങ്കിലും, അപരിഷ്കൃതമായ ഒരു ഇന്നലെയിൽ നിന്നും അവർ തികച്ചും മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചു വേണം അവരോടു ഇടപെടുവാൻ. തങ്ങളുടെ കുട്ടികളെ കരുതുന്നതിനു സമ്മാനമായി ഒരു കുട്ടിയുടെ കയ്യിൽ ഒരു പിതാവ് ജീവനുള്ള ഒരു കോഴിയെ കൊടുത്തുവിട്ടു എന്നുപറഞ്ഞു; ആനി ചിരിച്ചു. നന്ദി കാട്ടാൻ അവരുടെ കയ്യിൽ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ ആനിയുടെ കണ്ണിൽ പൊടിച്ചുവന്ന കണ്ണീർ കണങ്ങൾ ശ്രദ്ധിച്ചു. 'പലപ്പോഴും എന്നെ അവരുടെ അവസ്ഥയിൽ സങ്കല്പിക്കാറുണ്ട്, എന്തൊരു ഗതികെട്ട ജീവിതത്തിലേക്കാണ് അവർ അറിയാതെ പിറന്നു വീണത്'.
ആദ്യം മടിച്ചായിരുന്നെങ്കിലും ജെന്നത്ത് ഇഗ്ലീഷിൽ ഉറക്കെ സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ ഇന്ത്യക്കാരുടെ പിൻ തലമുറക്കാരാണ്, ബംഗ്ലാദേശിലും കടുത്ത യാതനകളാണ് സഹിക്കേണ്ടി വന്നത്. അവിടെ പഠിക്കാനുള്ള ഒരു സൗകര്യവും കിട്ടിയില്ല. കുട്ടികളെ പെട്ടന്ന് വിവാഹം കഴിച്ചു കൊടുക്കുകയാണ് പതിവ്. അവളുടെ സ്വരത്തിൽ ഒരു ജനതയുടെ ആത്മാവിന്റെ രോദനം പ്രകടമായിരുന്നു. നൂർ സാലിമയും ഷൗക്കത്ത് ആരയും, റാബിയയും ഒക്കെ അവർ നേരിട്ട ക്രൂരമായ തിരസ്കരണങ്ങളും വിവരിച്ചു. അവരുടെ മുന്നിൽ തീരം കാണാത്ത ആഴിയുടെ നിസ്സംഗതയും ശൂന്യതയും പടർന്നു കയറി. കുട്ടികളുടെ ഇടയിലെ ചിത്രകാരൻ ഹക്ക്ർക്നുവിന് ഒരു ദേശീയ മത്സരത്തിൽ സമ്മാനം കിട്ടിയിരുന്നു. ഒരു വലിയ പാറ ചുമന്നു പോകുന്ന കെല്ലിച്ച മനുഷ്യൻ. അന്ധകാരത്തിൽ ഒരു വലിയഭാരവും പേറി എങ്ങോട്ടോ അലയുന്ന ഒരു റോഹിഗ്യയെ ആണ് അവൻ ചിത്രീകരിച്ചത്. പഠിച്ചു ഡോക്ടറും വല്യ ആളുകളും ഒക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. ആനി ഭംഗിയായി കാര്യങ്ങൾ പറഞ്ഞുതന്നുകൊണ്ടിരുന്നു.
കോളനിയിൽ ഇവർ താൽക്കാലികമായി സുരക്ഷിതരാണെങ്കിലും എപ്പോഴും കടന്നുവരാവുന്ന കലാപത്തിന്റെ ഇരകൾ കൂടിയാണ് ഇവർ. സമീപത്തു എന്ത് പ്രശനങ്ങൾ ഉണ്ടായാലും ആദ്യം പൊലീസ് അന്വേഷണം ഉണ്ടാവുന്നതും ചോദ്യം ചെയ്യപ്പെടുന്നതും ഇവിടെയാണ്. എന്നാൽ എത്ര അക്രമങ്ങൾ ഇവിടെ സംഭവിച്ചാലും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുക കൂടിയില്ലത്രേ. ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടു കൊന്നു അവളുടെ ദേഹം മുഴുവൻ അതി ക്രൂരമായി കുത്തി മുറിച്ചു നഗ്നയാക്കി വീടിന്റെ മുന്നിൽ കൊണ്ടു തട്ടിയിട്ട കഥയും അവിടെനിന്നു കേട്ടു. ആരും അന്വേഷിക്കാനോ തിരക്കാനോ എത്തുകയില്ല. അത്രയ്ക്ക് നിസ്സഹായതയിലാണ് അവർ.
ഒരു കൂട്ടം ആളുകൾ അവർ ജനിച്ചുവീണ വിശ്വാസത്തിന്റെ പേരിലാണ് ആട്ടിപ്പുറത്താക്കപ്പെടുന്നത്. ആ വിശ്വാസം അവർ കൈവിടാതെ അതിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. മതവിശ്വാസങ്ങൾ മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുന്നതുകൊണ്ടാണല്ലോ സംസ്കാരങ്ങൾ മണ്ണടിഞ്ഞു പോകുന്നത് എന്ന് തോന്നിപോയി. സംസ്കാരത്തിന്റെ തായ്വേരിലാണ് മതവിഷം പടർന്നു കയറിയിരിക്കുന്നത്. സ്നേഹത്തിന്റെമതം ഏതൊക്കെയോ കൊട്ടാരത്തൂണുകളിൽ തളച്ചിട്ടു, വെറുപ്പിന്റെ രീതിശാസ്ത്രത്തെ മനുഷ്യൻ ആചാരമാക്കിമാറ്റി.
വിദ്യാഭ്യാസം നൽകുക, സംസ്കാരത്തിന്റെ ആദ്യപാഠങ്ങൾ നൽകി റോഹിൻഗ്യ കുട്ടികളെ ലോകത്തിന്റെ ഓരത്തിലേക്കു ഭയം കൂടാതെ കൈപിടിച്ച് കൊണ്ടുപോകുക എന്നതാണ് ആൻ റേച്ചൽ ജോൺ എന്ന ആനിയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.പൊളിറ്റിക്കൽ സയൻസ് എന്ന വിഷയം കേവലം പുസ്തകത്തിലൂടെ മാത്രമല്ല അനുഭവത്തിലൂടെ നേടണം എന്ന വ്യക്തമായ തിരിച്ചറിവുള്ള കുട്ടി.മാസ്റ്റേഴ്സ് എടുക്കാൻ യൂറോപ്പിൽ പോകാനാണ് പ്ലാൻ. അതിനുശേഷം ജൈവവളങ്ങൾ ഉപയോഗപ്പെടുത്തി ഒരു കൃഷിയിടം എന്ന ഒരു വലിയസ്വപ്നം ആനിക്കുണ്ട്. തൊഴിലാളി ഗവേഷകൻ കൂടെയാകുന്ന ഒരു പുതിയ പര്യവേക്ഷണം ആണ് മനസ്സിൽ രൂപപ്പെടുന്നത്. ഈ കൊച്ചു പ്രായത്തിൽ എവിടുന്നു കിട്ടി മലയാളികുട്ടിക്കു ഈ തിരിച്ചറിവും ധൈര്യവും എന്ന് അത്ഭുതപെടാതിരുന്നില്ല. ലോകം മുഴുവൻ സുഖം പകരാനായി ഒരു സ്നേഹദീപമായി മാറുകയാണ് ആൻ റേച്ചൽ ജോൺ എന്ന ആനി. ഏതോ നക്ഷത്രങ്ങളുടെ ലോകത്തുനിന്നും, കിഴവള്ളൂർ വലിയപറമ്പിൽ വി.ജെ. മാത്യൂസ് അച്ചൻ, തന്റെ പേരക്കുട്ടിയെ ഓർത്തു അഭിമാനിക്കുന്നുണ്ടാവണം, തീർച്ച.
ഇത് എഴുമ്പോൾ ഡൽഹി ഒരു കലാപഭൂമിയായി കത്തുകയാണ്. ആനി സുരക്ഷിതയാണോ എന്നറിയാൻ ടെക്സ്റ്റ് ചെയ്തു നോക്കി. 'വർഗ്ഗീയ ലഹള പൊട്ടിപുറപ്പെടുമ്പോൾ ഞാൻ ഖജൂരിയിൽ അകപ്പെട്ടു, ഒരുവിധം രക്ഷപെട്ടു വീട്ടിൽ എത്തി. കുട്ടികൾ വളരെ ഭയന്നാണ് ഇരിക്കുന്നത്, അവരെ തല്ക്കാലം ചില വീടുകളിൽ സംരക്ഷിച്ചിരിക്കുന്നു. അവരുടെ കുടുംബം ഒറ്റപ്പെട്ട ഇടങ്ങളിൽ സുരക്ഷിതരല്ല. എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെടാവുന്ന ചുറ്റുപാടാണ് ഉള്ളത്. ദൈവങ്ങളുടെ പേരു വിളിച്ചു കൊണ്ട് വണ്ടികൾ തല്ലി തകർക്കുന്ന, വീടുകളെയും ആളുകളെയും ആക്രമിക്കുന്ന ക്രൂരമായ കാഴ്ചകൾ ഞാൻ കണ്ടു. വളരെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇവിടെ' ആനി ടെക്സ്റ്റ് ചെയ്തു. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുകൊണ്ടു കണ്ണുകൾ അടച്ചു. ഏതു ദൈവമാണ് ഇത് പൊറുക്കുന്നത് എന്നറിയില്ല. ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്രഅയച്ച റോഹിൻഗ്യ കുട്ടികൾ ഏതോ വീട്ടിൽ, ജീവനെ ഭയന്നു ഇരുട്ടിൽ നിൽക്കുന്ന ഓർമ്മയിൽ ഞാൻ പകച്ചുപോയി. ആനിയെ എങ്ങനെയാണു സമാധാനിപ്പിക്കുക?.
'വിശുദ്ധ കൊലപാതകങ്ങളിൽ' അഭിരമിക്കുന്ന ഏതു ദൈവ സങ്കല്പമാണ് ന്യായീകരിക്കപ്പെടാനാവുന്നത് ?പുതിയ കാലം ഉന്നയിക്കുന്ന വിചിത്രമായ സാമൂഹ്യ സമസ്യകളുടെ ആഴങ്ങളിലേക്കു ഇറങ്ങിച്ചെല്ലാനും വിശ്വാസങ്ങൾ പുനർനിർവ്വചിക്കപ്പെടാനും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇച്ഛാശക്തി ചെറിയ തുരുത്തുകളിൽ തുടിച്ചുവരും. അത് അനിവാര്യമായ സത്യമാണ്. ചെറിയ മനുഷ്യരുടെ വലിയ നന്മകളിലൂടെ.
- TODAY
- LAST WEEK
- LAST MONTH
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്