Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവകേരളത്തിന്റെ പൊയ്മുഖങ്ങൾ

നവകേരളത്തിന്റെ പൊയ്മുഖങ്ങൾ

കോരസൺ വർഗീസ്

രു സുഹൃത്തിനു വേണ്ട അത്യാവശ്യം മരുന്ന് വാങ്ങാനാണ് നാട്ടിൽ വന്നപ്പോൾ ഡോക്ടറിനെകാണാൻ പോയത്. സുഹൃത്തിനു അത്രക്ക് വിശ്വാസം ഉള്ള ഡോക്ടർ ആയതിനാൽ കുറെ ഏറെഅന്വേഷിച്ചാണ് സ്ഥലം കണ്ടു പിടിച്ചത്. എവിടേക്കോ പോകാനിറങ്ങിയ ഡോക്ടർ കാര്യങ്ങൾഅറിഞ്ഞു യാത്ര ഒഴിവാക്കി എന്നെ കാണാൻ തയ്യാറായി. പാരമ്പര്യമായി കിട്ടിയആയുർവേദവും പഠിച്ചെടുത്ത അലോപ്പൊതിയും സംയുക്തമായി പരീക്ഷിക്കുന്ന ഒരുഡോക്ടർ എന്ന് കേട്ടപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ താല്പര്യപ്പെട്ടു.

മരുന്ന് അവിടെത്തന്നെ തയ്യാറാക്കാനുള്ള നിർദ്ദേശം കൊടുത്ത സമയത്തു ചികിത്സാരീതിയെക്കുറിച്ചും, പിന്നെ സ്വന്തമായുള്ള ആശുപത്രി നടത്തിപ്പിനെക്കുറിച്ചും വാചാലമായിസംസാരിച്ചു. ഡോക്ടർ ദമ്പതികൾക്ക് വേറെ രണ്ടു ഇടങ്ങളിലായി ക്ലിനിക്കുകൾ ഉണ്ട്. സംഭാഷണം പതുക്കെ കേരളത്തിന്റെ സമകാലിക പ്രശ്ങ്ങളിലേക്കു കടന്നു. വളരെഭംഗിയായി സംസാരിക്കാൻ കഴിയുന്ന ചാരുത ഉള്ള ഡോക്ടർ ആയതിനാലും വിവിധവിഷയങ്ങളെക്കുറിച്ചു കുറെ വ്യക്തിപരമായ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നതിനാലുംഅങ്ങനെ മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല.

ഡോക്ടറിന്റെ നെറ്റിയിലെ വലിപ്പമുള്ള പൊട്ടും മുറിയിലെ കർപ്പൂരത്തിന്റെ ഗന്ധവും, നേരെവിഷയങ്ങൾ ആദ്ധ്യാത്മീക തലത്തിലേക്കായി. ബ്രാഹ്മണ ആചാരങ്ങളും അവയുടെആഴത്തിലുള്ള ചിന്തകളും വിശദീകരിക്കുമ്പോൾ, അമ്പലങ്ങളിൽ ഇവ വിശദീകരിക്കുവാൻക്ഷണിക്കാറുണ്ട് എന്നും പറഞ്ഞു. അങ്ങനെ ഒരു മേൽത്തരം സംഘപരിവാറുകാരിയായിമുദ്രകുത്തപ്പെടുകയും അതിന്റെ പേരിൽ വണ്ടിതടയുകയും കൂവിവിളിക്കയും ഒക്കെഇടക്കിടെ ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു.

വല്ലപ്പോഴും അമ്പലത്തിൽ പോയി ശാന്തമായി പോയിരുന്ന ഹിന്ദുവിനെ ആരാണ് ഇങ്ങനെഉണർത്തിയത്?, എന്താണ് ഞങ്ങൾ ഇങ്ങനെ മാറുവാൻ കാരണം എന്ന് ഓരോ കാര്യങ്ങൾപറയുമ്പോൾ ഡോക്ടറിന്റെ കണ്ണുകൾ രൗദ്രമായി ഭാവപരിണാമം പ്രാപിക്കുന്നത്കാണാമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തീക ക്രമീകരണങ്ങൾ മൂലം ബിസിനസ്ആകെ കുഴപ്പമായി, ചില സ്ഥലങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നതും ഇല്ല. എന്നാലുംരാജ്യത്തിന്റെ മൊത്തമായ നന്മയല്ലേ എന്ന് ചിന്തിച്ചു സഹിക്കുകയാണ്. എന്താ ഒരു പോംവഴി?,ആരാണ് ഉത്തരവാദി എന്ന് അറിയില്ല , പക്ഷെ ഈ കമ്മ്യൂണിസ്റ്റുകൾ ഉള്ളടത്തോളം കാലംകേരളം ഇങ്ങനെ നശിച്ചുപോകയേ ഉള്ളൂ എന്നും പറഞ്ഞു.

കേരളത്തിലെ മതവിശ്വാസികളുടെ ഇടയിൽ ഉടലെടുത്ത അസഹിണുതയുടെ പൊരുൾതേടിഅലയുകയായിരുന്നു. വടക്കേ മലബാറിൽ ഒരു പാക്കിസ്ഥാൻ രൂപപ്പെടുന്നു എന്നതാണോ, റബ്ബർ അച്ചായന്മാർ ബ്ലേഡുകൾ വഴി പണം അടിച്ചു മാറ്റുകയാണോ എന്തെന്നറിയില്ല, എന്തോ അസഹിണുതയുടെ ചൂര് കേരളസമൂഹത്തിൽ അടിക്കുന്നുണ്ട്. ബോധപൂർവ്വമായവകതിരുവാണോ അതോ ആരോ കുത്തിവച്ച മതഭ്രാന്താണോ,സാംസ്‌കാരിക കേരളം തകർച്ചയുടെ വക്കിലാണ് എന്ന് സമ്മതിച്ചേ പറ്റുള്ളൂ.

സവർണ്ണ ഹിന്ദുവികാരം ഭരണകൂട സ്വാധീനത്തിൽ പിടിമുറുക്കിയെന്ന ഉൾഭയത്തിൽരാഷ്ട്രീയ ഇസ്ലാം അതിന്റെ സ്വത്വ ബോധം രൂപപ്പെടുത്തിത്തുടങ്ങി. വേഷത്തിലും ഭാഷയിലുംചിന്തയിലും ഇവ പ്രകടമായി. സമൂഹത്തിലെ വിവിധ നിലകളിൽ വിദ്യാഭ്യാസത്തിൽ ഊന്നൽനൽകി പാശ്ചാത്യ വീക്ഷണങ്ങൾ സുവിശേഷഘോഷക ഘടകമാക്കിയ ക്രിസ്തീയ സഭകളുംപ്രതിരോധത്തിലായി. ഒരു കൂട്ടം ദേശീയ സഭകളെന്നു സ്വയം വിശേഷിപ്പിച്ചു സവർണ്ണഹിന്ദുക്കളോട് ചേർന്ന് നില്ക്കാൻ ശ്രമിച്ചപ്പോൾ, ബാക്കിയുള്ള സഭകൾ അവരുടെനിലനിൽപ്പിനായി പുതിയ പ്രതിരോധ തന്ത്രങ്ങൾ തേടേണ്ടി വരുന്നു.

അനിർവാര്യമായ മാറ്റങ്ങൾക്കു സമരങ്ങൾ വേണ്ടിവരും, ഒപ്പം വൻ ചെറുപ്പുനിർത്തലുകളുംഉണ്ടാവും അങ്ങനെയാണ് ചരിത്രം ഉണ്ടാവുന്നത്. കേരളത്തിലെ സവർണ്ണ ഹിന്ദുക്കളുടെസാമ്പത്തീകത്തകർച്ച പഠനവിഷയമാണ്. അവർ നേരിടുന്ന അരക്ഷിതത്വംഉൾക്കൊണ്ടുകൊണ്ട് ഒരു ഹിന്ദുസത്വരൂപീകരണം ഉണ്ടാവും. ഇതാണ് രാഷ്ട്രീയഹിന്ദുവായി രൂപപ്പെടുന്നത്. അവിടെ മതവിശ്വാസിയായ ഹിന്ദുവിന് സ്ഥാനമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും പണക്കാരാകുന്നതിൽ അസഹിഷ്ണുതയുണ്ട്. ' പഴയനായർതറവാടുകൾ മുടിഞ്ഞ പറമ്പുകളിൽ പുതിയ മാപ്പിളക്കുടികൾ. ഇടിഞ്ഞക്ഷേത്രത്തറകളിൽ മുസ്ലിം പള്ളികൾ ' (കവിയുടെ കാൽപ്പാടുകൾ) കവി പി .കുഞ്ഞിരാമൻനായർ.

മതേതര സ്വഭാവം വച്ച് പുലർത്തുന്ന കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ അവർണ്ണഹിന്ദുക്കളെ തങ്ങളൂടെ മുതൽകൂട്ടാക്കി നിർത്തി.പാവപ്പെട്ടവന്റെ പാർട്ടിയായിരുന്നുകമ്മ്യൂണിസ്‌റ് പാർട്ടി ഇന്ന് ധനികന്റെ പാർട്ടിയായി, അധികാരത്തിനു പുറമേ പണവുംഅതിന്റെ വ്യവഹാരമാവുകയും ചെയ്തതിന്റെ ദുരന്തവും പ്രകടമാണ്. ദേശീയ തലത്തിൽശോഷിച്ചുപോയ കോൺഗ്രസ് പ്രസ്ഥാനം കേരളത്തിൽ തമ്മിൽത്തല്ലും പാരപണിയുമായിഅർത്ഥമില്ലാത്ത കൂട്ടത്തിന്റെ വേഷപ്പകർച്ചിയിലാണ്. ന്യൂനപക്ഷ പാർട്ടികൾഅധികാരത്തിൽ തങ്ങിനില്ക്കാൻ ഏതു തന്ത്രവും സ്വീകരിക്കാൻ ഒരുങ്ങിയമട്ടിലാണ്. ഇതാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയനില.

കുറെനാൾ കേരളത്തിനു പുറത്തു താമസിച്ചതിനു ശേഷം തിരികെ എത്തുന്നവർ ഒരു പുതിയകേരളമാണ് കാണുന്നത്. അവിടെ നന്മകൾ കുറവും തിന്മകൾ ഏറെയുമാണ് എന്നാണ്പ്രവാസികൾ മടക്കയാത്രയിൽ മനസ്സിൽ കുറിച്ചിടുന്നത്. എന്താണ് നമ്മുടെ ഈസ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും കേരളത്തെക്കുറിച്ചു സാമൂഹ്യ ചിന്തകർഅന്വേഷിക്കണം.

എത്ര പെട്ടന്നാണ് കേരളം മാറി മറിഞ്ഞത് ! പ്രളയാനാന്തര കേരളം ലോകത്തിനു മുന്നിൽകാട്ടിക്കൊടുത്ത അതിരുകളില്ലാത്ത കരുതലിന്റെയും നന്മകളുടെയും ചിത്രം ഇപ്പോൾഅർത്ഥമില്ലാത്ത ശരണം വിളികളോടെ പരിഹാസപൂരിതമായി. കുറഞ്ഞ കാലത്തിനിടയിൽ നമ്മുടെ സമൂഹത്തിൽ വന്ന നന്മകൾ ഒക്കെ മലവെള്ളപ്പാച്ചിലിൽഒലിച്ചു പോയപോലെ. മതഭ്രാന്തും, അസഹിഷ്ണുതകളും, അരാഷ്ട്രീയതയും, കപടതയും , കച്ചവടസംസ്‌കാരത്തിൽ രൂഢമായ വ്യക്തിബന്ധങ്ങളും, മടുപ്പിക്കുന്ന വർഗ്ഗ വർണ്യ സ്വത്വബോധം, ശിഖിരങ്ങൾ ഇല്ലാത്ത കല്പക വൃക്ഷം പോലെ ആരോടും തൊടാതെ, സ്വന്തം പ്രകാശംതേടി ഉയരത്തിലേക്ക് നീണ്ടു പോകുന്ന സ്വാർത്ഥമായ ജീവിത ശൈലികൾ.

ആർക്കും ആരെയും വിശ്വാസമില്ലാത്ത മനുഷ്യക്കൂട്ടം, അതാണിന്ന് കേരളം. നന്മകൾ ചൂണ്ടികാണിച്ചവരെ ഒക്കെ ദൈവങ്ങളാക്കി അവരുടെ ആദർശങ്ങളെ കണ്ണാടിക്കൂട്ടിലിട്ടു ബന്ധിച്ചു. ഒരറ്റം മുതൽ അങ്ങേയറ്റം വരെ തീർത്ഥയാത്രകളും, മലകയറ്റങ്ങളും, നടതുറക്കലുകളും , കുരിശടികളും വമ്പൻ കത്രീഡലുകളും കൊണ്ട് സമൂഹത്തെ മാരക മാനസീക രോഗത്തിനുഅടിമകളാക്കി.

പുതിയ തൊഴിൽ മേഖലകൾ ഒന്നും ഉണ്ടാകാത്ത കേരളത്തിൽ അഭ്യസ്തവിദ്യരായ കൂട്ടംതൊഴിൽതേടി അലയുന്നു. പ്രളയ ദുരന്തന്തിനു പണം ശേഖരിക്കാൻ മന്ത്രിസഭ അടച്ചിട്ടുമന്ത്രിമാർ ആഗോള പിരിവിനായി ഇറങ്ങുന്നു. കൂടുതൽ സമ്മർദത്തിനായി കേന്ദ്രസർക്കാർപിരിക്കാനുള്ള കേരളത്തിന്റെ എല്ലാ പഴുതുകളും അടക്കുന്നു. ഉദാരമായി സംഭാവന നല്കാൻതയ്യാറായ വിദേശ മലയാളികൾ സംശയത്തോടെ പിരിവുകാരെ നോക്കുന്നു. ദേശീയപാർട്ടികളുടെ ഇരട്ടത്താപ്പ് നയം മൂലം, ദൈവത്തിന്റെ പേരിൽ ആരാധനാലയങ്ങളുടെശുദ്ധിക്കും അവകാശത്തിനുമായി എല്ലാം വിട്ടു തെരുവിൽ ഇറങ്ങുന്ന ജനം വിലക്കയറ്റം, ഇന്ധന വില വർധന, തൊഴിൽ, പാർപ്പിടം തുടങ്ങി അത്യാവശ്യ കാര്യങ്ങൾ ഒക്കെഅവഗണിച്ചു ദൈവത്തിനായി പടക്കിറങ്ങുന്നു. പൊതുമുതൽ തല്ലിത്തകർക്കുന്നു. കോടതിയെയും ഭരണകൂടത്തെയും, പൊലീസിനെയും തെറിവിളിച്ചുവെല്ലുവിളിക്കുന്നു. എന്താണിതൊക്കെ എന്ന് കണ്ടു മൂക്കിൽ കൈവച്ച് പകച്ചുനിൽക്കുകയാണ് സാധാരണ മലയാളി.

സമൂഹം എന്നത് കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ പോലെ പ്രകടമായി കാണാവുന്ന ഒരുഅടിസ്ഥാന ഘടകമാണെങ്കിൽ, സംസ്‌കാരം സോഫ്റ്റ്‌വെയർ പോലെ പ്രോഗ്രാമുകളോനിർദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം ആണ്. അത് നിരന്തരം നവീകരിച്ചുകൊണ്ടേഇരിക്കണം. ചില വിശ്വാസങ്ങളും കണക്കുകൂട്ടലുകളും പരിഷ്‌കരിച്ചുകൊണ്ടേയിരിക്കണം. അവ മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ലെങ്കിൽ നിലനിൽക്കാനാവില്ല. പലതിനെപ്പറ്റിയുംസമൂഹമനസ്സിൽ പല തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്. നമ്മുടെ മുത്തശ്ശന്മാരുടെധാരണകൾ എത്ര വികലമായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. നാം വലിയസാംസ്‌കാരിക സമ്പന്നരാണ് എന്ന് വീമ്പ്ഇളക്കുമ്പോഴും ജാതിയിലെ വൈവിധ്യം, മതങ്ങൾഒക്കെ ഇന്നും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്.

പൗരബോധമുള്ള ജനാധിപത്യ പ്രക്രിയയിൽ, അടിസ്ഥാന ഘടകമായ നിയമ സംവിധാനങ്ങളും, ഭരണനിർവ്വഹണ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെട്ടാൽ സമൂഹംതാറുമാറാകും. കോടതി പുല്ലാണ് , പൊലീസ് പുല്ലാണ്, രാജി വെക്കൂ പുറത്തു പോകൂ തുടങ്ങിയആരവം എല്ലാ പാർട്ടികളും മതങ്ങളും മാറി മാറി ഉയർത്താൻ തുടങ്ങിയാൽ എന്താണ്‌സമൂഹത്തിന്റെ നിലനിൽപ്പ് ? അരാജകത്വം വിളിച്ചുവരുത്തുകയല്ലേ നമ്മൾ? രാഷ്ട്രീയമുഷ്‌ക്കിനും അഹന്തക്കും മുൻപിൽ മാധ്യമങ്ങൾ വെറും നേരമ്പോക്കു പ്രസ്ഥാനങ്ങൾ ആയിമാറി.

മനുഷ്യപുരോഗതിയിലും ആരോഗ്യ കാര്യങ്ങളിലും, വിദ്യഭ്യാസ നിലവാരത്തിലും, രാഷ്ട്രീയഅവബോധത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സമ്പന്നമായ കേരള മോഡൽലോകത്തിനു തന്നെ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ നേട്ടങ്ങൾ ഒന്നുംസാംസ്‌കാരികപുരോഗമനങ്ങളായി മാറാതെ, തമ്മിൽ കലഹിച്ചു അരാഷ്രീയതയുടെ പുതിയമോഡൽ ആയി മാറ്റപ്പെടുന്നത് സാമൂഹിക പ്രതിസന്ധി തന്നെയാണ്. ഇവിടെ നമ്മുടെപൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ്.

വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന തീവ്രസമ്മർദത്തിലൂടെ കടന്നുപോകുന്ന മതത്തിന്റെ, വംശസങ്കുചിതത്വത്തെ മറികടക്കാൻ ഒഴിവാക്കലും കടന്നുപോക്കും ചെറുത്തുനിൽപ്പും അല്ല;ഇത്തരം സാമൂഹ്യശാസ്ത്രത്തെ പൂർണമായി ഉൾകൊള്ളുന്ന മതജീവിതത്തിന്റെ പുതിയമാനങ്ങൾ തേടാനാവണം. മധ്യവർഗ്ഗത്തിൽ നിലനിക്കുന്ന തൊഴിലില്ലായ്മയും വർഗ്ഗപരവുംജാതീയവുമായ സാമൂഹിക വിടവും, അസമത്വവും, പ്രതീക്ഷ ഇല്ലായ്മയും, പുറത്താക്കപ്പെടലുംകൊണ്ട് സമൂഹത്തിൽ അസ്വസ്ഥതയും അക്രമണപ്രവണതയും പെരുകുന്നു എന്ന്തിരിച്ചറിയണം. പുതിയ രൂപമാതൃകകൾ അനിർവാര്യമായിരിക്കുന്നു. പുതിയ പോംവഴികൾകണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ജൈവമായ പുരോഗതിയല്ല കേരളത്തിനുള്ളത്; സ്ഥായിയായ പുരോഗമനപാതയിലല്ല നാംഇപ്പോൾ നിലനിൽക്കുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. പാലങ്ങളും റോഡുകളും നവകേരളത്തിന്റെ അവശ്യ ഘടകമാണ്; എന്നാൽ സാംസ്‌കാരിക പുരോഗതിയിലേക്കുള്ള നടപ്പാതകൾ വെട്ടാതെ ഉറപ്പുള്ള നവകേരളം സാധ്യമാവില്ല. അതിനു തുറന്ന മനസ്സോടെസമുദായങ്ങൾ തമ്മിൽകൂട്ടായ സഹകരണ പ്രക്രിയക്ക് സാംസ്‌കാരിക കേരളം തയ്യാറാവണം. അതാണ് ഇന്ന് കേരള നേതൃത്വത്തോട് കാലം ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP