ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്

കോരസൺ വർഗീസ്
'ദേവാലയങ്ങൾ ഭിക്ഷാടന കേന്ദ്രങ്ങൾ പോലെയാവരുത്. വിശ്വാസികളിൽ നിന്നും ഭിക്ഷ ചോദിച്ചു കിട്ടുന്ന സംഭാവനകൾ കൊണ്ട് ഇന്ന് ദേവാലയവും അതിന്റെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ല. ദേവാലയവും അതിലെ അംഗങ്ങളും ഒന്നിച്ചു ദരിദ്രമായിരിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുകില്ല. ദേവാലയങ്ങൾക്കൊരു ബിസിനസ് സമീപനം ഉണ്ടാവുന്നത് അത്ര പാപം ഒന്നുമല്ല.' ഇത് പറഞ്ഞത് കേരളത്തിലെ യാഥാസ്ഥിക സുറിയാനി പാരമ്പര്യത്തിൽ ജനിച്ചു വളർന്ന, അമേരിക്കയിലെ പ്രസിദ്ധമായ എപ്പിസ്കോപ്പൽ ദേവാലയത്തിലെ വൈദികയാണ്.
റെവ. വിന്നി വർഗീസ്, അമേരിക്കയുടെ ചരിത്രമുഹൂർത്തങ്ങളുടെ നിധികൾ നിക്ഷേപിച്ചിരിക്കുന്ന ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രസിദ്ധമായ ട്രിനിറ്റി ദേവാലയത്തിന്റെ വൈദികഗണത്തിൽ പെട്ടയാളാണ്. ന്യൂയോർക്കസിറ്റിയിൽ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധമായ ഒരു ദിനപത്രത്തിൽനിന്നുമാണ് 'വർഗീസ്' എന്ന പേരു ശ്രദ്ധിച്ചത്.
മൻഹാട്ടനിലെ സ്വതന്ത്രചിന്തകരുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന; ഹിപ്പികളുടെ സങ്കേതമായ ഗ്രീനിച്ച് വില്ലേജിലെ ബൗറി- സെയിന്റ് മാർക്ക് ദേവാലയത്തിൽ നിന്നും വാൾസ്ട്രീറ്റിലെ ട്രിനിറ്റി ദേവാലയത്തിലേക്ക് യാത്രയാകുന്ന റെവ. വിന്നി വർഗീസിനെക്കുറിച്ചു അമേരിക്കൻ പത്രത്തിൽ വന്ന ഒരു വാർത്തയാണ് ശ്രദ്ധിച്ചത്. കവികളും സിനിമാക്കാരും സാഹിത്യകാരന്മാരും സ്വതന്ത്ര ചിന്തകരുമായി വിവിധ തരത്തിലുള്ളവർ ആരാധനക്കിടെ ഈ ദേവാലയത്തിൽ പ്രസംഗിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. കഞ്ചാവിന്റേയും സ്വവർഗ്ഗാനുരാഗികളുടെയും സ്വതന്ത്ര ചിന്തകരുടെയും സാമ്പ്രാജ്യത്തിൽ ഒരു മലയാളി വനിത? റെവ. വിന്നി വർഗീസിന്റെ കാലഘട്ടത്തിൽ സെയിന്റ് മാർക്ക് ദേവാലയത്തിലെ അംഗസംഖ്യ മൂന്നിരട്ടിയായി എന്നതാണ് പത്രങ്ങൾ എടുത്തു കാട്ടിയത്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഓരോ വെള്ളിയാഴ്ചകളിലും ഉച്ചക്ക്, വാൾസ്ട്രീറ്റിലുള്ള ട്രിനിറ്റി ദേവാലയത്തിൽ പോകാറുണ്ടായിരുന്നു. ജോലിസ്ഥലത്തുനിന്നും ചെറിയ നടപ്പായിരുന്നതിനാൽ മഴയായാലും മഞ്ഞായാലും മുടങ്ങാതെ ആ തീർത്ഥയാത്ര നടത്തുന്നത് വിശ്വാസത്തേക്കാളുപരി വീണ്ടും വീണ്ടും ഒരു ചരിത്രനിമിഷത്തിന്റെ അംശമാകുക എന്നതുകൂടിയായിരുന്നു. 1789 ഏപ്രിൽ 30 നു, അമേരിക്കയുടെ ഒന്നാം പ്രസിഡന്റ് ജോർജ്ജ് വാഷിങ്ടൺ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ക്യാബിനറ് അംഗങ്ങളോടൊപ്പം നടന്നുവന്നു ട്രിനിറ്റി പള്ളിയുടെ സെന്റ് പോൾസ് ചാപ്പലിൽ ആരാധന നടത്തി. 1776-ൽ നടന്ന ഗ്രേറ്റ് അമേരിക്കൻ റെവല്യൂഷൻ യുദ്ധത്തിൽ ഈ ദേവാലയവും ഇതിനടുത്ത അഞ്ഞൂറോളം വീടുകളും കെട്ടിടങ്ങളും തീക്കിരയായി.പിന്നെ ഒരു വർഷത്തോളം അമേരിക്കയുടെ പിതാവ് ജോർജ്ജ് വാഷിങ്ടൺ ഈ ചാപ്പലിലെ ആരാധനക്ക് മുടങ്ങാതെ പങ്കെടുത്തിരുന്നു. ഈ വഴികളും അദ്ദേഹം നിന്നു സംസാരിച്ച ഇടങ്ങളും ഇരുന്ന ബെഞ്ചും ഒക്കെ അവിടെ നിലനിൽക്കുമ്പോൾ അറിയാതെ അതിന്റെ ഒരു ഭാഗമാക്കുക ഒരു നിമിത്തമായി കരുതി.
ഗോഥിക് റിവൈവൽ സ്റ്റൈലിൽ പണിത ദേവാലയ സമുച്ചയത്തിലെ ഗോപുരം ഒരു കാലത്തു മൻഹാട്ടനിലെ ഏറ്റവും ഉയരമുള്ള ഗോപുരമായിരുന്നു. പുണ്യവാന്മാരുടെ പ്രതിമകൾ കൊത്തിവച്ച ഗോപുരങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തിൽ കടന്നു ചെന്നാൽ ഏതോ ഗുഹാ ക്ഷേത്രത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അകത്തെ കൂരിരുട്ടിൽ നിരനിരയായി ഉയർന്നുനിൽക്കുന്ന തൂണുകൾക്കിടയിലെ സാറ്റിൻ കുഷ്യനിട്ട ബെഞ്ചിൽ അമർന്നിരുന്നു കഴിയുമ്പോൾ അവിടെ നമ്മുടെ സകല പരാധീനകളും ആണ്ടുപോവുന്നു. മച്ചിലെ സ്റ്റൈൻ ഗ്ലാസ് ചിത്രങ്ങൾക്കിടയിലൂടെ ഉതിർന്നു വരുന്ന നേർത്ത പ്രകാശ രശ്മികൾക്ക് നമ്മെ പവിത്രമായ ഒരു വലയത്തിൽ എത്തിക്കുവാനും കഴിയും. അനേകം സഞ്ചാരികൾ കണ്ണ് മിഴിച്ചു അവിടെ നടന്നു തിരിയുമ്പോഴും, നിറഞ്ഞു നിൽക്കുന്ന കനത്ത നിശബ്ദത, ബ്രഹ്മാണ്ഡത്തിന്റെ ശൂന്യതയും വന്യതയും നമ്മെ ഓർമ്മപ്പെടുത്തും.
പള്ളിക്കു ചുറ്റുമുള്ള പൂന്തോട്ടത്തിൽ നിരനിരയായി നിക്ഷേപിച്ചിരിക്കുന്ന ശവകുടീരങ്ങൾ, വേനൽക്കാലത്തു അവക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ബെഞ്ചുകളിൽ ഇരിക്കുമ്പോൾ ഏകാന്തതയുടെ അപാര തീരത്തു എത്തി നിൽക്കുന്ന പ്രതീതി. വസന്തകാലത്തു കൊഴിഞ്ഞു വീഴുന്ന പൂക്കളുടെ ചാരുതയും, ശിശിരത്തിന്റെ മിടിപ്പും, മഞ്ഞിന്റെ മരവിപ്പും ഈ ശ്മശാനം എന്തോ വിളിച്ചു പറയുന്നുണ്ട്. ചിലരുടെ ശവദാഹത്തിനു ശേഷം ചിതാഭസ്മം പൂത്തോട്ടത്തിൽ വിതറിയിട്ടുണ്ട്. സഞ്ചാരികളെകൊണ്ട് എപ്പോഴും സജ്ജീവമാണ് ഈ ശ്മശാനത്തിലെ ഇടവഴികൾ. ചിതറിക്കിടക്കുന്ന അസ്ഥികളുടെ തരികളെ ചുറ്റിപ്പറ്റി കാലത്തെ അതിജീവിച്ച കുറെയേറെ ആത്മാക്കളുടെ മർമ്മരം അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടാവാം. അമേരിക്കൻ മുതലാളിത്തത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന അലക്സാണ്ടർ ഹാമിൽട്ടന്റെ ശവകുടീരവും ഇവിടെയാണ്. പത്തു ഡോളർ നോട്ടിൽ കാണുന്ന അദ്ദേഹത്തിന്റെ ചിത്രം ഒരു ചെറിയ ജീവിതകാലത്തെ വലിയ കഥയാണ് പറഞ്ഞുവെയ്ക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു ഇടവകപള്ളി എന്ന് വിശേഷിക്കപ്പെടുന്നുണ്ട് ന്യൂയോർക്ക് സിറ്റിയിലെ വാൾസ്ട്രീറ്റ് ട്രിനിറ്റി എപ്പിസ്കോപ്പൽ ഇടവക. 1705 -ൽ ക്വീൻ ആനിയിൽ നിന്നും വരദാനമായി കിട്ടിയ 62 ഏക്കർ ഭൂമിയിൽ ഇപ്പോൾ, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മൻഹാട്ടനിലെ 14 ഏക്കർ പ്രൈം റിയൽ എസ്റ്റേറ്റ്, 5.5 മില്യൺ ചതുരശ്രയടി കൊമേർഷ്യൽ സ്ഥലം അടങ്ങിയ 6 ബില്യൺ ഡോളർ പോർട്ട്ഫോളിയോ ആണ് പള്ളിക്കുള്ളത്. 2011 ലെ കണക്കു പ്രകാരം രണ്ടു ബില്യൺ ഡോളർ ആസ്തിയുള്ള മൻഹാട്ടനിലെ ഏറ്റവും വലിയ ഭൂവുടമ ഈ ഇടവകയാണ്.
റെവ .വിന്നി വർഗീസുമായി അഭിമുഖത്തിനായി പള്ളിയുടെ അടുത്തുള്ള ഓഫീസ് ബിൽഡിങ്ങിൽ എത്തി. റെവ. വിന്നിയുടെ ബന്ധുവാണോ സെക്യൂരിറ്റിയുടെ ചോദ്യത്തിൽ ഒന്നു പകച്ചു പോകാതിരുന്നില്ല. എന്റെ പേരിനൊപ്പം ഉള്ള വർഗീസാണ് ഇത്തരം ഒരു ചോദ്യം ഉണ്ടാക്കിയതെന്ന് പിന്നാണ് മനസ്സിലായത്. 39 -ആം നിലയിലുള്ള റിസപ്ഷനിൽ റെവ. വിന്നിയുടെ അസിസ്റ്റന്റ് ഷാരോൺ കാത്തു നിന്നിരുന്നു. ഒരു വലിയ വാൾ സ്ട്രീറ്റ് കോർപറേഷൻ ഓഫീസിന്റെ സെറ്റപ്പ് , സ്റ്റാഫുകളും.
അമേരിക്കയിലാണ് ജനിച്ചതെങ്കിലും റെവ. വിന്നി ചെറുപ്പകാലം കുറച്ചു നാൾ കേരളത്തിൽ താമസിച്ചു , ഇടയ്ക്കു നാട്ടിൽ പോകുകയും ചെയ്തിരുന്നു. പിതാവ് പത്തനംതിട്ട ഡിസ്ട്രിക്റ്റിലുള്ള മാർത്തോമ്മാസഭാ അംഗവും അമ്മ കോട്ടയം മണർകാട് യാക്കോബായ പള്ളിക്കാരിയുമായിരുന്നു. പഠനകാലത്തു മതം ഒരു വിഷയമായി തിരഞ്ഞെടുത്തത് ഒരു നിയോഗമായിരുന്നു. കോളേജ് കാലത്തു അമ്മയോടൊപ്പം മണർകാട് പള്ളിയിൽ പോയി, അവിടെ അമ്മ സെന്റ് മേരിയുടെ തിരുശേഷിപ്പിൽ തൊട്ടു പ്രാർത്ഥിക്കുന്നതു കണ്ടു. താൻ പള്ളിയുടെ അകത്തളത്തിൽ നിസ്സംഗയായി വെറുതേ ഇരുന്നു. തന്റെ ഇടം ഇവിടമല്ല എന്ന് അപ്പോഴേക്കും തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ആംഗ്ലിക്കൻ രീതികൾ പരിചയപ്പെട്ടതുകൊണ്ടല്ല; പൗരോഹിത്യം എന്ന പടവും സ്വതന്ത്രമായ ജീവിത വീക്ഷണവും ക്രമീകരങ്ങളും സ്ത്രീകൾക്ക് വിലക്കപ്പെട്ട കനിയും ആയിരിക്കുന്ന സമൂഹത്തിൽ താൻ അന്യ ആണെന്ന് തിരിച്ചറിഞ്ഞു. റെവ. വിന്നിയുടെ സഹോദരൻ പോൾ വർഗീസും അമേരിക്കൻ കോമഡി രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച ഹാസ്യ നടനാണ്.അങ്ങനെ അമേരിക്കൻ മുഖ്യധാരയിൽ അവർ കൈപിടിച്ചുകയറി.
അമേരിക്കയുടെ വളരെ ലിബറൽ ആയ ഒരു വലിയ കൂട്ടത്തെയും, സാമ്പത്തീക രംഗത്ത് ചുക്കാൻ പിടിക്കുന്ന കടുത്ത യാഥാസ്ഥികരായ വാൾ സ്ട്രീറ്റ് സമൂഹത്തെയും ട്രിനിറ്റി ദേവാലയത്തിലെ പ്രസംഗപീഠത്തിൽനിന്നും അഭിസംബോധന ചെയ്യുമ്പോൾ , മനസ്സിലെവിടെയോ എഴുതപ്പെട്ട മണർകാട് പള്ളിയും, മാതാവിന്റെ ഇടക്കെട്ടും, പെരിയാർ നദിയും സുന്ദരമായ കേരളത്തിലെ പ്രകൃതിയും, നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര നസ്രാണി പാരമ്പര്യങ്ങളും ഒക്കെ അറിയാതെ വന്നുകൊണ്ടിരുന്നു. പണ്ഡിതോചിതമായ സംഭാഷങ്ങൾക്കിടെ ഇന്നും അമേരിക്ക അഭിമുഖീകരിക്കുന്ന നീറുന്ന വർണ്ണവിവേചനവും, ഉച്ചനീചത്വങ്ങളും, തെരുവിൽ ജീവിതം നയിക്കുന്ന 12 ശതമാനം അമേരിക്കക്കാരുടെ സങ്കട ക്കടലായി തിരയടിച്ചുയർന്നു. ലോകജനസംഖ്യയുടെ 4.4 ശതമാനമേ അമേരിക്കയിൽ ഉള്ളു എങ്കിലും, ലോകത്തിലെ തടവുകാരിൽ 22 ശതമാനവും അമേരിക്കൻ ജയിലുകളിൽ ഹോമിക്കപ്പെടുകയാണ് എന്ന് തുടങ്ങി, അമേരിക്കയുടെ ഹൃദയത്തിലൂടെ കത്തിക്കയറുകയാണ് റെവ. വിന്നി വർഗീസ്.
ട്രിനിറ്റി ദേവാലയത്തിന്റെ ആഗോള സംരംഭങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും മേധാവികൂടിയാണ് റെവ. വിന്നി. അതുകൊണ്ടുതന്നെ ന്യൂയോർക്ക് സിറ്റി സംവിധാങ്ങളോടൊപ്പവും അല്ലാതെയും ദാരിദ്ര്യ നിർമ്മാർജ്ജനം, ജയിൽമിഷൻ തുടങ്ങി മനുഷ്യത്തപരമായ വലിയ പദ്ധതികൾക്കാണ് റെവ. വിന്നി നേതൃത്വം നൽകുന്നത്. ജീസസ് സുനഗോഗുകളേക്കാൾ കൂടുതൽ സമയം പ്രസംഗിച്ചതും പ്രവർത്തിച്ചതും ജനക്കൂട്ടങ്ങൾക്കിടയിലായിരുന്നു. പള്ളികളുടെ സുരക്ഷിത വലയങ്ങൾ ഭേദിച്ച് , ദരിദ്രർക്കൊപ്പം തെരുവുകളിൽ നിൽക്കാൻ സാധിക്കാത്തതാണ്, ക്രിസ്തീയ സഭക്ക് സാക്ഷ്യം നഷ്ടപ്പെടുന്നത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിരവധി ദാരുണമായ ചിത്രങ്ങൾ മിന്നി മറയുന്നുണ്ടാവണം. മനസ്സിൽ എവിടോയൊക്കയാ തട്ടി നിൽക്കുന്ന സംഭവങ്ങൾ ഉടക്കി നിന്നു. പെട്ടന്ന്, ഒരു ചെറു ചിരിയോടെ സംഭാഷണത്തിലേക്കു തിരിച്ചു വന്നു.
പതിനേഴാം വയസ്സിൽ ബൈബിൾ വായിക്കുന്നതിനിടെയാണ് ഒരു ദൈവിക വിളി തിരിച്ചറിഞ്ഞത്, പിന്നെ ജീവിതത്തിന്റെ പാത അങ്ങോട്ട് തന്നെ അറിയാതെ പോയി. സതേൺ മെത്തഡിസ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മതവിഷയത്തിൽ ബിരുദത്തിനു ശേഷം യൂണിയൻ സെമിനാരിയിൽ നിന്നും തീയോളജിയിൽ മാസ്റ്റേഴ്സ്. കേരളത്തിൽ നിന്നും വന്ന നിരവധി ബിഷോപ്പന്മാർ പഠിച്ച സെമിനാരിയാണ് ഇത്. 6 വർഷങ്ങൾ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്സിറ്റി ചാപ്ലയിൻ, ഹാഫിങ്ങ്ടൺ പോസ്റ്റ് എന്ന മാധ്യമത്തിലെ സ്ഥിരം എഴുത്തുകാരി, 'വാട്ട് വി ഷാൽ ബിക്കം' എന്ന മാധ്യമത്തിന്റെ പത്രാധിപർ, ചർച്ച് മീറ്റ്സ് ദി വേൾഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് എന്നീ നിലകളിലും ബൗദ്ധികമായ ഇടപെടലുകൾ നിരന്തരം നടത്തുന്നു. അമേരിക്കയിൽ സ്വയം നേരിടേണ്ടി വന്ന വർണ്ണ വിവേചനം ഒരു യുദ്ധമായി ഏറ്റെടുക്കാനും റെവ. വിന്നി തയ്യാറായി.
വിചിത്രമായ ലിംഗഭേദത്തെപ്പറ്റിയുള്ള തിരിച്ചറിവുകൾ നമ്മെ സ്വാതന്ത്ര്യത്തിന്റെ പടവുകളിൽ എത്തിക്കുകയാണെന്നും, ഇത്തരം അറിവുകളാണ് വ്യക്തിയെ പൂർണ്ണതയുള്ള സൃഷ്ട്ടികൾ ആക്കുന്നത്, എല്ലാവര്ക്കും അഭിവൃദ്ധിപ്രാപിക്കുന്ന സമൂഹമാക്കുന്നത് എന്നും മടിയില്ലാതെ പറയാൻ റെവ. വിന്നി ധൈര്യം കാട്ടി. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ, എന്ന വേദ വാക്യമാണ് തനിക്കു ശക്തി പകരുന്നത്. ഈ ലോകം എല്ലാവര്ക്കും വേണ്ടിയാണ്, ഒരാളുടെ അവകാശം നിഷേധിച്ചല്ല കുറച്ചുപേർക്ക് പുരോഗതി ഉണ്ടാക്കേണ്ടത്. വാൾ സ്ട്രീറ്റിന്റെ പടിവാതിലിൽ നിന്നും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാനും സാമൂഹ്യ നീതിക്കു വേണ്ടി ഒരു പോരാളിയാവാനും തന്നെ ഉറപ്പിക്കുന്നത് ഇത്തരം ക്രിസ്തുചിന്തകളാണ്.
ക്രൂരമായ ഒറ്റപ്പെടലുകളും തിരസ്കരണങ്ങളും താങ്ങാനാവാത്ത ഒരു കൂട്ടം സൗത്ത് ഏഷ്യൻ വംശജർ അമേരിക്കയിലുണ്ടു്. അമേരിക്കൻ പേരു കൊണ്ടു മാത്രം ഇവിടുത്തെ വംശീയ വന്മതിൽ ചാടിക്കടക്കാനാവില്ല. പുരോഗമനമായ ചിന്താഗതിയിലുള്ളവരുടെ ഒത്തുചേരൽ ഒരു ശക്തിയായി പടരണം. ഞാൻ ഒരു പടി മുന്നോട്ടുപോയി എന്ന് തോന്നുന്നു, എന്റെ മുന്നിൽ ഇത്തരം കടവുകൾ ഒന്നും കണ്ടിരുന്നില്ല, എന്നാൽ ഇനിയും കൂടുതൽ തോണികൾ അവിടവിടെയായി കടന്നു വരും എന്ന് തന്നെയാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്