Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയലളിത കേസിൽ ചൊറിയാൻ വരണ്ട! ഇത് ഞങ്ങൾ ജഡ്ജിമാരുടെ സ്‌റ്റൈൽ; ന്യായാധിപരെ ശുംഭനെന്ന് വിളിച്ചതിന് വിമർശന അമ്പുകൾ കൊണ്ട ജയരാജനോട് നമുക്ക് മാപ്പിരക്കാം..

ജയലളിത കേസിൽ ചൊറിയാൻ വരണ്ട! ഇത് ഞങ്ങൾ ജഡ്ജിമാരുടെ സ്‌റ്റൈൽ; ന്യായാധിപരെ ശുംഭനെന്ന് വിളിച്ചതിന് വിമർശന അമ്പുകൾ കൊണ്ട ജയരാജനോട് നമുക്ക് മാപ്പിരക്കാം..

യലളിതയുടെ കേസിൽ എന്തിനധികം വികാരം കൊള്ളുന്നു. ഇതാണ് നീതിയുടേയും നിയമത്തിന്റേയും കോടതി സ്‌റ്റൈൽ. ഇത്രകാലം ആയിട്ടും മലയാളികൾ ഒരു പാട് വിധിന്യായങ്ങൾ വായിച്ചും, കേട്ടും മനസിലാക്കിയിട്ടും ഒന്നും പഠിച്ചില്ലേ? നീതി വ്യക്തിഗതമാണ്. അതിന് നീതിന്യായ കോടതികളിൽ ഏകരൂപവും ഒരു ശരീരഭാഷയുമില്ല. ഒരു കേസിൽ ഇന്ന ശിക്ഷ വിധിച്ചിരിക്കണം എന്നു ഒരു ജഡ്ജിയോടും നിയമം അനുശാസിക്കുന്നില്ല. ഒരു ജഡ്ജിയുടെ നീതിയും, വിധിയും മറ്റൊരു ജഡ്ജിക്ക് നീതിയും സത്യവും അല്ലാതെ ആകും. ഒരേ കേസിൽ തന്നെ പ്രതികളെ തൂക്കികൊല്ലാനും, മറ്റൊരു കോടതി അതേ പ്രതികളെ വെറുതേ വിടാനും പറയുന്ന എത്രയോ വിധികൾ നാം കണ്ടുകഴിഞ്ഞു.

ഒരു കോടതി തൂക്കാൻ വിധിച്ച പ്രതികൾ മേല്‌കോടതിയുടെ കാരുണ്യത്താൽ ഇന്ന് നാട്ടിൽ നീതിമാന്മാരായി നമുക്കിടയിൽ ജീവിക്കുന്നില്ലേ? നീതിയും, സത്യവും കണ്ടെത്തുന്നതിൽ എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കണം എന്ന് എവിടേലും ഏതേലും നിയമത്തിൽ പറയുന്നുണ്ടോ? ഇല്ല. വ്യക്തികൾക്കനുസരിച്ച് നീതി വ്യാഖ്യാനിക്കുന്നതും, വിധി പറയുന്നതും മാറി മറിയും. ഒരു ജഡ്ജിയുടെ നീതി മറ്റൊരു ജഡ്ജിക്ക് അനീതിയാകും. അതെല്ലാം ഓരോ ജഡ്ജിയും കേസിനെ വിലയിരുത്തുന്ന രീതി. ജഡ്ജിയുടെ മാനസികാവസ്ഥ, ജഡ്ജിയെ സ്വാധീനിക്കുന്ന പല വിഷയങ്ങൾ (അധികാരം, പണം, ഭീഷണി, സെക്‌സ്) അങ്ങിനെ പോകുന്നു.

കോടതികൾ നീതിയുടെ അവസാനവാക്കെന്ന് ചുമ്മാ പറഞ്ഞു നടക്കുന്നവർ പൊട്ടന്മാരാണ്. അവർക്ക് ഈ കോടതികളേ പറ്റി ഒരു ചുക്കും അറിയില്ല. കോടതി നീതി എന്നു പറഞ്ഞാൽ അത് സാങ്കേതികമായുള്ള ഒരു ടെക്‌നിക്കൽ പദം മാത്രമാണ്. അതിൽ ഒരു പാട് ഉടായിപ്പുകളും, ടെക്‌നിക്കലുകളും ഉണ്ട് കേട്ടോ. അതുകൊണ്ട് ഇനിയെങ്കിലും ഏതെങ്കിലും ജഡ്ജി പറയുന്ന വിധികൾ നീതിയുടെ അവസാന വാക്കായി ആരും ഏടുക്കരുത്. ജയലളിത തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് ആർക്കും പറയാൻ ആകില്ല. അവസാനം ഈ വിഷയത്തേ ഈ നിലപാടിലേക്ക് കോടതി എത്തിച്ചിരിക്കുന്നു. ഇന്ത്യക്കാരനായി കഴിയണമെങ്കിൽ ഈ വിധികൾ അംഗീകരിച്ചേ പറ്റൂ. ഒച്ചപാടുണ്ടാക്കുന്നവർക്ക് തല്ക്കാലം കുരച്ച് മടുക്കുമ്പോൾ നിർത്തി വിശ്രമിക്കാം. ഒന്നും സംഭവിക്കില്ല.

ജഡ്ജിമാരെ ശുഭൻ എന്നു വിളിച്ച സിപിഐ(എം) നേതാവ് എം വിജയരാജനെ ഒരുപാട് വിമർശിച്ചിട്ടുണ്ട്. അതിൽ മാപ്പ് പറയുന്നു. ജയരാജൻ അങ്ങയോട് ഇപ്പോൾ ബഹുമാനം തോന്നുന്നു. അങ്ങ് മഹാനാണ്. എത്ര കൃത്യമായ ഒരു വസ്തുതയാണ് അങ്ങ് പറഞ്ഞത്. മഹാന്മാരെപോലെ ഭൂതവും ഭാവിയും ഒക്കെ മനസിലാക്കി അങ്ങ് നടത്തിയ ആ പദപ്രയോഗത്തിന്റെ പേരിൽ അങ്ങേക്ക് ജയിലിൽ വരെ പോകേണ്ടിവന്നല്ലോ. താങ്കൾക്ക് ഇനിയും ഇങ്ങിനെ പറയാൻ നാവിനു ശക്തിയുണ്ടാകണം. ഒന്നല്ല ഒരു നൂറുവട്ടം പറയണം ഇവന്മാർ ശുഭന്മാരാണെന്ന്.

സൽമാൻ ഖാൻ കേസിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടതിനെതിരെ നമ്മൾ എന്തിനു അരിശം കൊള്ളുന്നു. അതും കോടതിയുടെ ഒരു നടപ്പ് രീതിതന്നെയാണ്. അവിടെ നീതിയല്ല നടപ്പായതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആർക്കും ഒന്നും ചെയ്യാൻ അവാത്ത നിസഹായ അവസ്ഥയാണ്. ഒരു സർക്കാരാണ് സല്മാൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കിയതെങ്കിൽ ജനവികാരം ഉയർത്താമായിരുന്നു, പ്രതിഷേധിക്കാമായിരുന്നു. സർക്കാർ ജനവികാരത്തേയും, വോട്ടിനേയും ഭയന്ന് തീരുമാനം മാറ്റുമായിരുന്നു. എന്നാൽ കോടതിയോട് എന്തു പറയാൻ, പ്രതിഷേധിക്കാൻ. കാരണം കോടതിക്ക് രാജ്യത്തോടും ജനങ്ങളോടും പാലിച്ചിരിക്കേണ്ട ബാധ്യതകൾ ഒന്നും ഇല്ല. കോടതികൾ ചോദ്യം ചെയ്യലിനും പുറത്തുള്ള പരമാധികാര സിംഹാസനങ്ങളാണ്. എന്തു പറയാം, എന്തും വിധിക്കാം. രാജ്യവും ജനങ്ങളും അത് ശിരസാ വഹിക്കും.ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും.

കോടതികൾ അപ്പർ, അട്ടർ ബ്യൂറോക്രാറ്റുകളും, ജഡ്ജിമാർ ഹിപ്പോക്രാറ്റുകളും ആയി അധഃപതിച്ചിരിക്കുകയാണ്. എത്ര വിധികളാണ് പണത്തിനും, പദവികൾക്കും വഴങ്ങി പറയുന്നത്?. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ. നിന്ന് അനുഭവിക്കുക തന്നെ. പണം വാങ്ങി വിധി പറയുന്ന എത്രയോ സംഭവങ്ങൾ പുറത്തുവന്നു. ജഡ്ജിമാർ നടത്തിയ അഴിമതികൾ എത്ര പുറത്തായി. മുൻ സുപ്രീം കോടതി ജഡ്ജി കെ.ജി ബാലകൃഷ്ണനെതിരെ വ്യക്തമായ കേസുകൾ വന്നിട്ടും അദ്ദേഹം ഇതാ കുടുങ്ങി, ഇപ്പോൾ അകത്താകും എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന ജനം ചമ്മിപോയില്ലേ? അഭയ കേസിൽ ഇടപെട്ട ഹൈക്കോടതി ജഡ്ജിയേ പറ്റി മജിസ്‌ട്രേട്ടിന്റെ വെളിപ്പെടുത്തൽ വന്നില്ലേ? അഭയ കേസിൽ ഒളിഞ്ഞും തെളിഞ്ഞും വിവാദനായകനായ ഹൈക്കോടതി ജഡ്ജി സിറിയക്കിനെതിരെ വന്ന ആരോപണങ്ങൾ പോയ വഴിക്ക് പോയില്ലേ? സരിതകേസിൽ രഹസ്യമൊഴി അന്ന് മജിസ്‌ട്രേട്ട് രേഖപെടുത്തിയിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ മുഖ്യമന്തി കസേരയി ഉമ്മൻ ചാണ്ടി കാണുമായിരുന്നോ? സ്വയാശ്ര കോളേജ് കേസിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ കേരളത്തിന്റെ പൊതു വികാരത്തിനും സർക്കാരിന്റെ നീതി നടപ്പാക്കലിനുമെതിരെ തുടരെ തിരിച്ചടികൾ നല്കിയ ഹൈക്കോടതിയുടെ കോഴ വിധികൾ നമ്മൾ മറന്നിട്ടില്ല. ഗുജറാത്ത് കലാപ കേസിൽ വ്യക്തമായ കേസ് ഉണ്ടായിട്ടും ബിജെപി നേതാവും ഇപ്പോഴത്തേ പ്രസിഡന്റുമായ അമിത് ഷായേ കുറ്റവുമുകതനാക്കിയില്ലേ? അന്ന് അദ്ദേഹത്തെ അതിനു സഹായിച്ച നിയമജ്ഞനെ ബിജെപി ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ ജഡ്ജിയാക്കി നന്ദി കാണിച്ചില്ലേ? എണ്ണിയെണ്ണി പറയാൻ എത്ര അഴിമതികൾ, പൊരുത്തകേടുകൾ, വൃത്തികേടുകൾ നമ്മുടെ ജഡ്ജിമാരുടെയും ജുഡീഷ്യറിയുടേയും മുഖത്ത് പതിഞ്ഞു കിടക്കുന്നു.

നാം മലയാളികൾ ഇപ്പോൾ ജയലളിതയേ വിട്ടയച്ചതിൽ അരിശം കൊള്ളുന്നു. ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. പൊതു ഖജനാവിനു നഷ്ടം ഉണ്ടാക്കിയതായി ഒരിടത്തും കേസില്ല. എന്നാൽ കേരളത്തിൽ 345 കോടി പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നു സിഐജി തന്നെ വെളിപ്പെടുത്തിയ ലാവ് ലിൻ കേസിൽ പ്രതിയായ പിണറായി വിജയനെ വെറുതെവിട്ടപ്പോൾ എന്തായിരുന്നു വലിയ കോലാഹലം ഉണ്ടാകാതിരുന്നത്. ലാവ ലിൻ കേസിൽ പിണറായി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു കോടതി വിചാരണപോലും നടത്താതെ കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പൊതു ഖജനാവിനു 345 കോടി നഷ്ടം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നിലനില്ക്കുകയാണ്. ഇവിടെ ജയലളിതയെ വിചരണചെയ്ത് ശിക്ഷിച്ച് ജയിലിൽ കിടത്തി അപ്പീലിൽ വെറുതെ വിടുകയായിരുന്നു.

പിണറായി കുറ്റം ചെയ്തുവോ ഇല്ലയോ എന്നു ആർക്കും പറയാൻ കഴിയാത്ത ഒരു സ്ഥിതി കോടതി ഉണ്ടാക്കികൊടുത്തു. ലാവലിൻ കേസിൽ വിചാരണപോലും നടന്നിട്ടില്ല എന്നോർക്കണം. ഒരു പ്രദേശത്ത് നടപ്പാക്കുന്ന നീതിയേയും വിധിയേയും രാജ്യത്തേ മറ്റൊരു ഭാഗത്തേ ജനം അനീതിയെന്നും വിളിക്കുന്നു. ജനങ്ങൾക്കിടയിലും നീതിക്കും, ന്യായത്തിലും പൊതുരൂപം ഒന്നും ഇല്ല. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ നീതി, അനീതി, നല്ല വിധി, ചള്ള് വിധി എന്നൊക്കെ ജനം പറഞ്ഞു നടക്കുന്നു. അതായത് കോടതികൾ എന്ത് തോന്ന്യവാസം വിധിച്ചാലും സമൂഹത്തിൽ ഒരു പ്രബല വിഭാഗം അതിനേ അനുകൂലിക്കാനും സ്വീകരിക്കാനും ഒരുങ്ങി നില്ക്കുകയാണ്. നീതി നിഷേധിക്കപെട്ടവരെ നോക്കി കോടതികളും, ഒരു വിഭാഗം ജനവും പലപ്പോഴും കൊഞ്ഞനം കുത്തുകയും ചെയ്യുന്നു.ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

കോടതിവിധികൾ വിലയിരുത്തുന്നതിൽ പൊതുജനവും പലവിധത്തിലാണ്. കേരളത്തിൽ സിപിഎമ്മിനു എതിരായ വിധി വരുമ്പോൾ അതിനേ നീതിയായി അവരുടെ എതിരാളികൾ വിലയിരുത്തും. സിപിഐ(എം) ആകട്ടെ അനീതി നിറഞ്ഞ് വിധിയായും പറയും. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും, പ്രകടനം നടത്തിയും കേരളത്തിലേ ലക്ഷോപലക്ഷം സിപിഐ(എം) പ്രവർത്തകർ സ്വാഗതം ചെയ്തു. എന്നാൽ പിണറായിയേ വിചാരണയും, വിധിയും തെളിവെടുപ്പും ഒന്നും ഇല്ലാതെ കോടതി വെറുതെ വിട്ടതിനേ യു.ഡി.എഫ് വിമർശിച്ചു. അതായത് ഒരു കോടതിവിധിയേ കേരളത്തിലേ ലക്ഷോപലക്ഷം വരുന്ന ജനങ്ങൾ ചേരിതിരിഞ്ഞ് വൃത്തികെട്ട വിധിയെന്നും, നല്ല വിധിയെന്നും പറഞ്ഞു.

ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്.

സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും..എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും. ഇന്ത്യയിലേ ജഡ്ജിമാരിൽ 30% ആളുകളും അഴിമതിക്കാരാണെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി തന്നെ പറഞ്ഞിട്ടുള്ളതാണ്. അഴിമതിക്കാർ ജഡിമാരായി ഉള്ളിടത്തോളം കാലം നീതിമാന്മാരായ ജഡ്ജിമാർക്ക് രക്ഷയുണ്ടാകില്ല. കാരണം ഈ 30% ജഡ്ജിമാർ മതി നീതിമാന്മാരായ ജഡ്ജിമാരുടെ വിധികൾ മാറ്റിയെഴുതാനും, അനീതി പ്രവർത്തിക്കാനും.

ഓരോ വിധികളിലും ജനങ്ങൾ നാട്ടിൽ ചേരിതിരിഞ്ഞ് നീതി നടപ്പായെന്നും അനീതി നിറഞ്ഞ വിധിയെന്നും വിലയിരുത്തും. ഇതു പോലെയാണ് കോടതി. അവിടെ ജഡ്ജിമാർക്ക് രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഭാഷയുടേയും, ഭരണത്തിന്റേയും വർഗത്തിന്റേയും ജാതിയുടേയും ഒക്കെ അനുഭാവങ്ങൾ ഉണ്ട്. അവരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ഈ ഹൃദയ വികാരങ്ങൾ നിറഞ്ഞും തുളുമ്പിയും, രഹസ്യമായിട്ടും ഒക്കെ അവരുടെ വിധികളിൽ പ്രതിധ്വനിക്കും. ഇതിനെല്ലാം അപവാദമായി ജഡ്ജിമാരുണ്ട് നിഷേധിക്കുന്നില്ല. എന്നാൽ നീതിയോട് കൂറു പുലർത്തി ആകാശം ഇടിഞ്ഞു വീണാലും ഞാൻ നീതി നടപ്പാക്കും എന്ന അസാമാന്യ വാക്യം നടപ്പിലാക്കുന്ന ജഡ്ജിമാർ ധാരാളം ഇന്ത്യയിലുണ്ട്. സത്യം പറഞ്ഞാൽ ഇവരെകൊണ്ട് കാര്യമായ പ്രയോജനം ഇല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അന്യം നിന്നു പോകുന്ന വംശമാണിക്കൂട്ടർ. കാരണം സത്യവും നീതിയും നിർവചിച്ച് വിധിപറയുന്ന ഇത്തരക്കാരുടെ വിധിന്യായങ്ങൾ ചെന്നു പതിക്കുന്ന അപ്പീൽ കോടതികളിൽ നീതിക്ക് തൂക്കി വിലയിടുന്ന പഹയൻ ജഡ്ജിമാർ ഉണ്ടേൽ നല്ലവനായ ജഡ്ജിയുടെ നീതിയുടെ ദേവവാക്യങ്ങൾ ചുരുട്ടികൂട്ടി ചവറ്റു കുട്റ്റയിലിടും. എന്നിട്ട് അവൻ പുതിയ വിധി അനീതി നിറച്ച പേനകളിലൂടെ നീതിക്കായി ദാഹിക്കുന്ന ഇരയുടെ നെഞ്ചുകുത്തി പിളർന്ന് ദുഷ്ടതകൾ എഴുതിവയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP