Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.

സിപിഐ(എം) സമ്മേളനം: കേരളത്തിനും ജനങ്ങൾക്കും എന്ത് നേട്ടം ലഭിച്ചു? നടന്നത് പൂരപറമ്പിലേ ആരവങ്ങൾ.

കേരളത്തിലെ എന്തു രാഷ്ട്രീയമാണ് സിപിഐ(എം) സമ്മേളനം ചർച്ചചെയ്തത്? കേരളത്തെ മുക്കി കൊല്ലുന്ന അഴിമതികൾ, വരുമാന മാർഗം കുറഞ്ഞ് കുറഞ്ഞ് ദാരിദ്രരാകുന്ന കർഷകർ, വേരുറപ്പിക്കുന്ന മാവോവാദം, എണ്ണവില കയറിയപ്പോൾ കൂടിയ വിലകയറ്റം ഇപ്പോഴും അതേപടി നിലനില്ക്കുന്നത്, എണ്ണവിലക്കുറവിന്റെ 80% നേട്ടവും എണ്ണ കമ്പിനികളും സർക്കാരുകളും തട്ടിയെടുത്ത് ജനങ്ങൾക്ക് നക്കാപ്പിച്ച മാത്രം നല്കുന്നത്, ഒന്നും ഈ സമ്മേളനം പരിഗണിച്ചില്ല. ഒരു രൂപയുടെ അരിവിതരണം നിലച്ചാൽ അന്നം മുട്ടുകയും പട്ടിണിയിലാവുകയും ചെയ്യുന്ന കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആഹാരത്തിന്റേയും വിശപ്പിന്റേയും വിഷയം ഈ തൊഴിലാളി പാർട്ടിക്ക് സമ്മേളനത്തിൽ വിഷയമായില്ല. ഗാഡ്ഗിലും കസ്തൂരിരംഗനും വന്നശേഷമുള്ള ആദ്യ സമ്മേളനമായിട്ടും പരിസ്ഥിതി വിഷയത്തിൽ പല വള്ളത്തിലും കാലുചവുട്ടി സമ്മേളനം ഒഴിഞ്ഞുമാറി. ശതകോടികൾ ചെലവിട്ട് നടത്തിയ ഈ സമ്മേളനം കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകിയോ? അതോ ജനങ്ങളുടെ പണവും, സമയവും ഒക്കെ നഷ്ടപ്പെടുത്തുകയാണോ ചെയ്തത്?

ഒരു പൂരത്തിനു കൊടിയേറി, പൂരപ്പറമ്പിലേ എല്ലാ പരിപാടികളും അരങ്ങേറി, അതിഗംഭീരമായി അവസാനിച്ച വെറും ഒരു പൂരക്കാഴ്ചപോലെയായി ഈ സമ്മേളനം. ഒരു പാട് വിഷയങ്ങൾ ഉയർത്തി വെടികൾ പൊട്ടിച്ചെങ്കിലും എല്ലാം കഴിഞ്ഞപ്പോൾ ഒരു പൂരവെടിക്കെട്ട് പോലെ എല്ലാം കഴിഞ്ഞുപോയി. കേരളത്തിലെ ജനത്തിനു ഒരുതരത്തിലും താങ്ങാൻ പറ്റാത്തരീതിയിൽ അനുദിനം കുതിച്ചുകയറുന്ന വൈദ്യുതി നിരക്ക് എന്തുകൊണ്ട് ചർച്ചയായില്ല. കേരളത്തെ ആകമാനം രോഗക്കിടക്കയിലേക്ക് കൊണ്ടുപോകുന്ന മാലിന്യ വിഷയവും നഗരങ്ങളിലേയും, പട്ടണങ്ങളിലേയും കൊച്ചുകൊച്ച് അങ്ങാടികളിലേവരെ വൃത്തികേടും മാലിന്യവും എന്തുചെയ്യണമെന്ന് ഒരു 5 മിനിട്ടെങ്കിലും ചർച്ച ചെയ്യാമായിരുന്നു.

രാജ്യത്തെ ഓരോ കർഷകന്റെ കഴുത്തിലും കുരുക്ക് വീഴുകയും, അവരുടെ ജനാധിപത്യവും, മൗലീകവുമായ അവകാശം കൊന്നുകളയുകയും ചെയ്യുന്ന പുതിയ കൃഷി ഭൂമി ഏറ്റെടുക്കൻ നിയമത്തിൽ ഒരു നയവും പാർട്ടി സ്വീകരിച്ചതായി കണ്ടില്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് സമരം നടന്നുകൊണ്ടിരിക്കുന്ന അതേ അവസരത്തിലാണ് കേരളത്തിൽ സിപിഐ(എം) സമ്മേളനം നടന്നത്. എന്നിട്ടും ജന്മിമാരെ കെട്ടുകെട്ടിച്ച് കൃഷിഭൂമി കർഷകർക്ക് പിടിച്ചുവാങ്ങി നല്കിയ പാരമ്പര്യം ഉള്ള ഈ പാർട്ടിയുടെ പിന്മുറക്കാർ അതൊന്നും ചർച്ചയെ ചെയ്തില്ല.

രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എല്ലാ കക്ഷികളേയും ചൂലിനടിച്ചുവാരി കുപ്പയിലെറിഞ്ഞ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം ചർച്ചയെ ചെയ്തില്ല. രണ്ട് വർഷം പ്രായമുള്ള ഒരു പാർട്ടി ഭാരതത്തിന്റെ തലസ്ഥാനം ഏകപക്ഷീയമായി തൂത്തുവാരിയ വീരഗാഥ 50 വർഷം പ്രായമുള്ള സിപിഎമ്മിന് ചർച്ച ചെയ്യാൻ നാണമുണ്ടായിട്ടാണോ? ആം ആദ്മിയെ ചർച്ച ചെയ്തില്ലെങ്കിലും അവരുയർത്തുന്ന രാഷ്ട്രീയം ചർച്ചചെയ്യണമായിരുന്നു. ആപ് പാർട്ടി ചെയ്തുകാണിച്ച വൈദ്യുതി നിരക്ക് കുറയ്ക്കലും വെള്ളക്കരം കുറയ്ക്കലും, സൗജന്യ വെള്ളവും, എല്ലാവർക്കും പാർപ്പിടം, അഴിമതി രഹിതം, പാർട്ടിഫണ്ടുകൾ പരസ്യപ്പെടുത്തൽ എല്ലാം എന്തുകൊണ്ട് സിപിഎമ്മിനും മുന്നോട്ട് വയ്ക്കാമായിരുന്നില്ല?കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി.കേരളത്തിൽ ജനങ്ങൾ ഒരു മാറ്റത്തേ ആഗ്രഹിക്കുന്നു. ഇടതും വലതും അല്ലാതെ ഒരു മാറ്റം. ബിജെപിയും പുതുനിര മുന്നണികളും പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുന്നു. ഇത്തരം പുതിയ സാഹചര്യത്തിൽ സമ്മേളനം നടത്തി ഒരുപാടു കോടിരൂപയും ചെലവിട്ട് പതിവുപോലെ എല്ലാവരും പിരിഞ്ഞുപോയി. നാട്ടുകാർ നല്കിയ പണത്തിനു ചുവപ്പുവിരിച്ചും ചെങ്കടൽ പോലെ ശക്തി പ്രകടനവും അനുയായികൾ തൊണ്ടപൊട്ടുമാറ് എതിരാളികളെ ചീത്തവിളിച്ച് മുദ്രാവാക്യം മുഴക്കിയും മസിലുരുട്ടിയും ഒരു സമ്മേളനവും കൂടി കഴിഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.

രാജ്യത്തിനകത്തും പുറത്തും ചർച്ചയായ സംഘപരിവാർ സംഘടനകളുടെ ഘർവാപ്‌സി എന്തുകൊണ്ട് സിപിഐ(എം) സമ്മേളനം ഗൗരമായി എടുത്തില്ല. കേരളത്തിലെ മതേതരത്വത്തിനു എന്നും കാവലായി നിലകൊണ്ട സിപിഐ(എം) ഈ വിഷയത്തിൽ ശക്തമായ നയം സ്വീകരിക്കാതെ ഹൈന്ദവ വോട്ടുകളും ബിജെപിയിലേക്കുള്ള പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഭയന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഘർ വാപസിയെ സിപിഐ(എം) സമ്മേളനവും എല്ലും മുള്ളും ഉൾപ്പെടെ മനഃപൂർവം വിഴുങ്ങുകയായിരുന്നു. അങ്ങിനെ മതേതര പാർട്ടിയെന്ന സല്‌പ്പേരും കളഞ്ഞു.

ബാർകോഴയ്‌ക്കെതിരെ, സമരം നടത്തുമെന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. ഇപ്പോൾ ബാർക്കോഴയെങ്കിൽ നാളെ വേറെയും കോഴകളും തട്ടിപ്പും വരും. സമരം അല്ല ഒരു രാഷ്ട്രീയപാർട്ടിയുടെ മുഖ്യ പരിപാടി. ഈ ആധുനിക കാലത്ത് അഴിമതി തടയാൻ ഇല്ലാതാക്കാൻ സിപിഐ(എം) എന്തെല്ലാം ചെയ്യും എന്ന് പറയണമായിരുന്നു. നമ്മുടെ ഭരണത്തിന്റെ താഴേതലത്തിലുള്ള വില്ലേജ്ജ് ഓഫീസ്, പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, ഈ മൂന്നിടത്തും ഇപ്പോഴും നെറ്റും കൈയിൽ വച്ച് പോയാലേ കാര്യങ്ങൾ നടക്കൂ. പാർട്ടിക്ക് ഈ വിഷയത്തിൽ എന്ത് ചെയ്യാൻ ആകുമെന്ന് പറയാമായിരുന്നു. നടന്ന അഴിമതിക്കെതിരെ സമരം നടത്തിയിട്ടുമാത്രം കാര്യമില്ല, അത് നടക്കാതിരിക്കാൻ വേണ്ടതു ചെയ്യണം. വിലക്കയറ്റത്തിനും, വൈദ്യുതി നിരക്ക് കൂടലിനും എതിരേ സമരമല്ല വേണ്ടത്, തങ്ങൾ അധികാരത്തിൽ എത്തിയാൽ ഇതിൽ എത്ര കുറയ്ക്കും എന്ന് തറപ്പിച്ചു പറയുകയാണ് വേണ്ടത്. കാലത്തിനനുസരിച്ച് കേരളത്തിന്റെ വിഷയവും രാഷ്ട്രീയവും ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്ന ഗൗരവ വിഷയങ്ങളും ഈ സമ്മേളനം അവഗണിച്ചു.

ഒരു പ്രാവശ്യം യു.ഡി.എഫ് ഭരിച്ചാൽ അടുത്ത ഭരണം കേരളത്തിലെ ജനങ്ങൾ താളത്തിൽ വച്ച് തരുമെന്ന ധിക്കാരത്തിലും അഹങ്കാരത്തിലും മാത്രമാണ് ജനകീയ വിഷയങ്ങളിൽ ബദൽ നിർദ്ദേശിക്കാതിരുന്നത്. കേരളത്തിലെ സമൂഹവിഷയത്തിലും ഒരു ബദൽ പരിഹാര നിർദ്ദേശം സിപിഐ(എം) മുഖ്യ പ്രതിപക്ഷമെന്ന രീതിയിൽ വെയ്ക്കണമായിരുന്നു. കേരളം നേരിടുന്ന വിഷയങ്ങളെ ആധാരമാക്കി അടുത്ത തിരഞ്ഞെടുപ്പിന്റെ നയം രൂപീകരിക്കണമായിരുന്നു. തിരഞ്ഞെടിപ്പിനു തലേ രാത്രി പാര്ട്ടി ഓഫീസിൽ വച്ച് കുറെ നേതാക്കൾ തീരുമാനിക്കുന്നതാകരുത് തിരഞ്ഞെടുപ്പ് നയം. അത് ജനങ്ങളിൽ നിന്നും രൂപീകരിച്ചെടുക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ വേദി സമ്മേളനത്തിലൂടെ സിപിഐ(എം) കളഞ്ഞു. ചുരുക്കത്തിൽ ജനങ്ങളേയും അവരുടെ വിഷയങ്ങളേയും മറന്ന് നിലവിട്ട് സംസാരിക്കുകയും, പകപോക്കലിന്റേയും ഒക്കെ വേദിയായി സമ്മേളനം. സിപിഐ(എം) പുതിയ കാലഘട്ടത്തിലേക്ക് മാറാനും അതിനേ മാറ്റാനും കൊണ്ടുപോകാനും പഴയ നേതാക്കൾക്ക് അറിയില്ല, കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ റോൾ ഉണ്ടായിരുന്ന ഈ പാർട്ടി ക്ഷയിച്ച്, നശിച്ച് അസ്ഥികൂടമായി നിൽക്കുന്നു എന്നെങ്കിലും ഒന്ന് അഹങ്കാരവും ദുരയും മാറ്റി വച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നെങ്കിൽ? തകരാൻ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് ഈ പാർട്ടിയുടെ പോക്ക്.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്‌മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം.ഈ സമ്മേളനത്തിന്റെ ആകെ നേട്ടം വി.എസിനെ തൂക്കിയെടുത്തു പുറത്തെറിഞ്ഞു എന്നതാണ്. അതോടെ പാർട്ടി കഴുകി വൃത്തിയാക്കപ്പെട്ടെന്നും വിഭാഗീയത തീർന്നെന്നും സമ്മേളനം പ്രഖ്യാപിച്ചു. 92 വയസുള്ള ഈ വയോധികന് ക്യാപിറ്റൽ പണീഷ്‌മെന്റ് നൽകാനായിമാത്രം നടത്തിയ ഒരു സമ്മേളനമായി ചുരുങ്ങിപോയി. ഏറെകാലം പാർട്ടിക്കെതിരെ പരസ്യമായി കോഷ്ടികാട്ടുകയും മുക്രിയിടുകയും ചെയ്ത വി.എസിന് കിട്ടിയ പണി ഉചിതമായിരിക്കുന്നു, നന്നായിരിക്കുന്നു. ഒരു പാർട്ടിയിലും സംഘടനയിലും നിൽക്കുമ്പോൾ അതിന്റെ നിയമങ്ങളും അച്ചടക്കവും പാലിക്കണം. സംഘടന ഒരു വലിയ കുടുംബമാണ്. വി എസ് അച്യുതാനന്ദൻ രാഷ്ട്രീയം മതിയാക്കി വേലിക്കകത്ത് വീട്ടിൽ കയറ്റുകയാണ് ഇനി ചെയ്യേണ്ടത്. അദ്ദേഹത്തേകൊണ്ട് സിപിഎമ്മിനും കേരളത്തിനും ഇനി കാര്യമായ ഒരാവശ്യവും ഇല്ല. പാർട്ടിയേകൊണ്ട് വി.എസിനും ഇനി ഒന്നും നേടാനില്ല. എല്ലാം അദ്ദേഹം നേടികഴിഞ്ഞിരിക്കുന്നു. കനത്ത അപമാനവും, തോറ്റുമടങ്ങിയതിന്റെ പേരിലും അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഉടൻ ഉപേഷിച്ച് രാഷ്ട്രീയം തന്നെ വിടണം.

[email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP