Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുതവണ അളന്ന് ഒരു തവണ വരയ്ക്കുക; ബിസിനസ് പ്ലാൻ തയ്യാറാക്കുക

രണ്ടുതവണ അളന്ന് ഒരു തവണ വരയ്ക്കുക; ബിസിനസ് പ്ലാൻ തയ്യാറാക്കുക

ല്ലാ കാര്യങ്ങളും രണ്ടുതവണ സൃഷ്ടിക്കപ്പെടുന്നു എന്ന് സ്റ്റീഫൻ കോവെ. ഭാവനാസൃഷ്ടിയും ഭൗതിക സൃഷ്ടിയും. എല്ലാ ഭാവനാസൃഷ്ടികളും ബോധപൂർവമായ ഡിസൈൻ തന്നെയാവണമെന്നില്ല. ബോധപൂർവമല്ലാത്ത മാനസികസൃഷ്ടികളെ ഡിസൈൻ ചെയ്യുന്നത് സാഹചര്യങ്ങളാവും, അതുകൊണ്ട് അവയുടെ ഫലം സാഹചര്യങ്ങളുടെ അനിശ്ചിതത്വത്തിന് വിധേയമായിരിക്കും. ബോധപൂർവമായ ഭാവനാസൃഷ്ടികളാവട്ടെ, വിജയകരമായ ഭൗതികസൃഷ്ടിയുടെ വഴികാട്ടിയായി വർത്തിക്കുന്നു.. ഏതൊരു ബിസിനസ് സംരംഭവും രണ്ടുതവണ സ്ഥാപിക്കപ്പെടുന്നു. ആദ്യം സംരംഭകന്റെ മനസിലും പേപ്പറിലുമായി ബിസിനസ് പ്ലാനിന്റെ രൂപത്തിൽ. രണ്ടാമതായി പ്ലാനിന്റെ സഫലീകരണമായ സംരംഭത്തിന്റെ രൂപത്തിൽ. ബിസിനസ് തുടങ്ങും മുൻപേ വിശദമായ ബിസിനസ് പ്ലാൻ തയ്യാറാക്കാൻ സമയവും അധ്വാനവും ചെലവഴിക്കുന്ന സംരംഭകൻ ചെയ്യുന്നത് വിജയകരമായ ബിസിനസ് സംരംഭത്തിന്റെ ആദ്യസൃഷ്ടിയാണ്. സമഗ്രമായ ഒരു ബിസിനസ് പ്ലാൻ ബിസിനസ് വിജയത്തിന്റെ ബ്ലൂപ്രിന്റാണ്.

ബിസിനസ് പ്ലാനില്ലാതെ തുടങ്ങുന്ന ഏതൊരു ബിസിനസും ഒരു ചീട്ടുകൊട്ടാരമാണ്. വ്യക്തമായ പ്ലാനില്ലാതെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആയുസും ഉറപ്പുമേ അത്തരം ബിസിനസുകൾക്കുമുണ്ടാവൂ.. തകർന്നുവീണ ബിസിനസ് കൊട്ടാരങ്ങളെ നോക്കി നെടുവീർപ്പിടുന്നവർ വിരൽചൂണ്ടേണ്ടത് ചീട്ടുകൊട്ടാരം തീർക്കുന്ന ലാഘവത്തോടെ ബിസിനസ് കെട്ടിപ്പടുത്ത തങ്ങൾക്കുനേരെത്തന്നെയാണ്.

എന്താണ് ബിസിനസ് പ്ലാൻ ?

ബിസിനസ് സംരംഭത്തിന്റെ പ്രാഥമികസൃഷ്ടിയാണ് ബിസിനസ് പ്ലാൻ. മൂർത്തരൂപത്തിൽ സ്ഥാപിക്കപ്പെടും മുൻപ് ബിസിനസ് പ്‌ളാനിന്റെ രൂപത്തിൽ സംരംഭം മനസിലും പേപ്പറിലുമായി സൃഷ്ടിക്കപ്പെടുന്നു. കല്ലും സിമന്റും കമ്പിയുമായി ഒരു കെട്ടിടം ഉയരുന്നതിനുമുൻപ് ഒരു പേപ്പറിൽ അതെങ്ങനെ രൂപം കൊണ്ടോ, അതുപോലെ സംരംഭങ്ങളും പേപ്പറിൽ ജന്മം കൊള്ളുന്ന ഘട്ടമാണിത്. കെട്ടിടത്തിന്റെ പ്ലാൻ എത്ര വിശദവും സമഗ്രവുമാണോ, പണിയുന്ന കെട്ടിടത്തെ അതത്രയും സമ്പൂർണവും കുറ്റമറ്റതുമാക്കും. അതുപോലെ വിശദവും സർവതലസ്പർശിയുമായ ഒരു ബിസിനസ് പ്ലാൻ സംരംഭത്തെ വിജയത്തിലെത്തിക്കും.

വീട്ടിൽ എന്തൊക്കെ സൗകര്യം വേണമെന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണെന്നതുപോലെ ബിസിനസ് പ്ലാനിൽ എന്തൊക്കെ കാര്യങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് തീരുമാനിക്കേണ്ടത് സംരംഭകനാണ്. എന്നാലും ബിസിനസ് നിർവചനം, മാർകറ്റ് വിശകലനം, ബിസിനസ് സ്ട്രാറ്റജി, പ്രവർത്തനരൂപരേഖ, സാമ്പത്തിക പ്ലാൻ എന്നീ അടിസ്ഥാനഘടകങ്ങൾ ബിസിനസ് പ്ലാനിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കല്ലും സിമന്റും കമ്പിയുമായി ഒരു കെട്ടിടം ഉയരുന്നതിനുമുൻപ് ഒരു പേപ്പറിൽ അതെങ്ങനെ രൂപം കൊണ്ടോ, അതുപോലെ സംരംഭങ്ങളും പേപ്പറിൽ ജന്മം കൊള്ളുന്ന ഘട്ടമാണിത്. കെട്ടിടത്തിന്റെ പ്ലാൻ എത്ര വിശദവും സമഗ്രവുമാണോ, പണിയുന്ന കെട്ടിടത്തെ അതത്രയും സമ്പൂർണവും കുറ്റമറ്റതുമാക്കും. അതുപോലെ വിശദവും സർവതലസ്പർശിയുമായ ഒരു ബിസിനസ് പ്ലാൻ സംരംഭത്തെ വിജയത്തിലെത്തിക്കും.

നിങ്ങളുടെ ബിസിനസ് നിർവചിക്കുക

സംരംഭത്തെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങളെ ക്രമാനുഗതമായി രേഖപ്പെടുത്തുക എന്നതാണ് ഒന്നാമത്തെ പടി. എന്താണ് ബിസിനസ്, എന്ത് ഉല്പന്നം/സേവനം ആണ് സംരംഭം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങളിൽ തുടങ്ങി സംരംഭത്തിന്റെ ദീർഘകാല വീക്ഷണം, ബിസിനസ് കൈവരിക്കാനുദ്ദേശിക്കുന്ന നേട്ടങ്ങൾ എന്നതടക്കമുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ നിർവചിക്കേണ്ടതുണ്ട്. ബിസിനസ് പിന്നിടേണ്ട സമയബന്ധിതമായ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നതിലൂടെ സമയാസമയങ്ങളിൽ ബിസിനസ് പുരോഗതി വിലയിരുത്താൻ സംരംഭകന് സാധിക്കും. 

നിങ്ങളുടെ മാർകറ്റ് വിശകലനം ചെയ്യുക

സംരംഭം പൊതുവായി അഭിമുഖീകരിക്കുന്നത് സമൂഹത്തെയാണ്, സൂക്ഷ്മതലത്തിൽ ബിസിനസ് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ഒരു ഉപസമൂഹമുണ്ട്, അതിനെ മാർകറ്റ് എന്ന് നിർവചിക്കാം. നിങ്ങളുടെ ബിസിനസ് അഭിമുഖീകരിക്കേണ്ട മാർകറ്റ് ഏതാണെന്ന് കണ്ടെത്തുകയും അതിനെ വിശകലനം ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മാർകറ്റിനെ തന്നെ വിവിധ പ്രൊഫൈലുകളുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തിരിക്കുന്നത് ഉപഭോക്താവിന് മികച്ച ഉല്പന്നം/സേവനം നൽകാൻ സംരംഭകനെ പ്രാപ്തനാക്കുന്നു. മാർകറ്റിന്റെ പൊതുസ്വഭാവം മനസിലാക്കുന്നതും വർത്തമാന കാലാവസ്ഥ വിശകലം ചെയ്യുന്നതും കൃത്യമായ ബിസിനസ് തീരുമാനങ്ങളെടുക്കാൻ സംരംഭകനെ സഹായിക്കും.

ബിസിനസ് സ്ട്രാറ്റജി രൂപീകരിക്കുക

വിപണി മൽസരാധിഷ്ഠിതമാണ്. നിങ്ങളുടെ ബിസിനസ് മുന്നോട്ടുവെയ്ക്കുന്ന ഉല്പന്നത്തിന്റെ/സേവനത്തിന്റെ സാന്നിധ്യം മാർകറ്റിൽ എങ്ങനെ ഉറപ്പിക്കാം എന്ന പ്രവർത്തനരൂപരേഖയാണ് സ്ട്രാറ്റജി. ബിസിനസിന്റെ ആന്തരികവും ബാഹ്യവുമായ വിജയഘടകങ്ങൾ തിരിച്ചറിയുകയും വിപണിയിൽ സാന്നിധ്യമുറപ്പിക്കുന്നതിന് അവ നിങ്ങളെ എങ്ങനെ സഹായിക്കും എന്ന് കണ്ടെത്തുകയും വേണം. ബിസിനസ്സിന്റെ കുന്തമുനയാണ് സ്ട്രാറ്റജി, അത് എത്ര മൂർച്ചയുള്ളതാണൊ, അത്രയും ലക്ഷ്യഭേദിയായിരിക്കും.

ബിസിനസ് പ്രവർത്തനരൂപരേഖ തയ്യാറാക്കുക

സ്വപ്നങ്ങളും പ്രതീക്ഷകളുമായി ബിസിനസ് തുടങ്ങിയ സംരംഭകൻ പലപ്പോഴും കാലിടറുന്നത് ദൈനംദിനപ്രവർത്തനങ്ങളിലേക്കെത്തുമ്പോഴാണ്. ദൈനംദിനപ്രവർത്തനങ്ങളുടെ ഫ്‌ലോചാർട് തയ്യാറാക്കുകയും ഇവ കാര്യക്ഷമമായി നിർവഹിക്കപ്പെടാനുള്ള സിസ്റ്റം രൂപീകരിക്കുകയും വേണം. സംരംഭത്തിന്റെ ഘടന നിർണയിക്കുകയും ഓരോരുത്തരുടേയും അധികാരവും ചുമതലകളും വ്യക്തമായി നിർവചിക്കുകയും വേണം. സംരംഭം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്താൻ കുറ്റമറ്റ പ്രവർത്തനരൂപരേഖ അനിവാര്യമാണ്.സംരംഭത്തിന്റെ തുടക്കത്തിലെ പ്രധാന വെല്ലുവിളികളിലൊന്ന് മൂലധനത്തിന്റെ ശരിയായ വിനിയോഗമാണ്. സാമ്പത്തികപ്ലാനിന്റെ ആദ്യഭാഗം, ബിസിനസ് തുടങ്ങാനാവശ്യമായ ചെലവുകൾ നിർണയിക്കുക എന്നതാണ്. ബിസിനസിന്റെ പെർഫോമൻസ് വിലയിരുത്തപ്പെടുന്ന ഏറ്റവും പ്രകടമായ ഘടകം ബാലൻസ് ഷീറ്റാണ്. വരവുകളും ചെലവുകളും നീക്കിയിരിപ്പും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുതകുന്ന ഒരു സാമ്പത്തിക സിസ്റ്റം ബിസിനസ് പ്ലാനിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

സാമ്പത്തിക പ്ലാൻ തയ്യാറാക്കുക

സംരംഭത്തിന്റെ തുടക്കത്തിലെ പ്രധാന വെല്ലുവിളികളിലൊന്ന് മൂലധനത്തിന്റെ ശരിയായ വിനിയോഗമാണ്. സാമ്പത്തികപ്ലാനിന്റെ ആദ്യഭാഗം, ബിസിനസ് തുടങ്ങാനാവശ്യമായ ചെലവുകൾ നിർണയിക്കുക എന്നതാണ്. ബിസിനസിന്റെ പെർഫോമൻസ് വിലയിരുത്തപ്പെടുന്ന ഏറ്റവും പ്രകടമായ ഘടകം ബാലൻസ് ഷീറ്റാണ്. വരവുകളും ചെലവുകളും നീക്കിയിരിപ്പും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുതകുന്ന ഒരു സാമ്പത്തിക സിസ്റ്റം ബിസിനസ് പ്ലാനിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

ബിസിനസ്പ്ലാൻ ഒരു മാനസികസൃഷ്ടിയാണെന്നതുകൊണ്ടുതന്നെ സാമ്പത്തിക ഭാവി അവലോകനം ഫോർകാസ്റ്റ് പ്രധാനമാണ്. വിവിധ കോണുകളിൽ നിന്നുള്ള ഹ്രസ്വകാല, ദീർഘകാല ഫോർകാസ്റ്റുകൾ ബിസിനസ് പ്ലാനിന്റെ അവിഭാജ്യഘടകമാണ്. സംരംഭത്തിന്റെ ബ്രേക്ഈവൺ പോയന്റും ഭാവി വരവുചെലവുകളും നീക്കിയിരിപ്പും കണക്കുകളിലൂടെ വരച്ചുകാട്ടാൻ സാമ്പത്തികപ്ലാനിന് കഴിയണം.

ബിസിനസ് സംരംഭത്തിന്റെ തുടക്കം ഒരു സ്വപ്നത്തിൽ നിന്നാണ്. സ്വപ്നത്തിലെ പളുങ്കുകൊട്ടാരം മണ്ണിൽ പണിയാൻ ഒരു പ്ലാൻ അനിവാര്യമാണ്. വിജയകരമായ ബിസിനസ് പ്ലാൻ എന്നാൽ വിജയകരമായ സംരംഭത്തിന്റെ ആദ്യസൃഷ്ടി എന്നുതന്നെയാണർത്ഥം.
സാഹചര്യങ്ങളുടെ അനിശ്ചിതത്വത്തിന് നിങ്ങളുടെ ബിസിനസ്സിനെ വിട്ടുകൊടുക്കാതിരിക്കുക, ആദ്യ സൃഷ്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയകരമായ ബിസിനസ് പ്ലാൻ തയ്യാറാക്കുക വിജയം നിങ്ങൾക്ക് കൈയെത്തിപ്പിടിക്കാനാകും.

+91-9400155565
[email protected]
www.ajas.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP