Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വെള്ളമുളക് അച്ചാർ

വെള്ളമുളക് അച്ചാർ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • വെള്ളമുളക് -10
  • കടുക്- 2 ടീസ്പൂൺ
  • വെളുത്തുള്ളി- 10 അല്ലി
  • ഉപ്പ്- പാകത്തിന്
  • വിന്നാഗിരി- ¼ കപ്പ്
  • വെള്ളം-  ¼  കപ്പ്

പാകം ചെയ്യുന്നവിധം

വെള്ളമുളക്  ഒന്ന് കീറി ആവിക്ക് വേവിക്കുക. കടുകും വെളുത്തുള്ളിയും അല്പം ഉപ്പ് ചേർത്ത് അരച്ചെടുക്കുക. വെള്ളവും വിന്നാഗീ‍രിയും ഒരുമിച്ചു ചേർത്ത് ചെറുതായി ചൂടാക്കി  അതിലേക്ക്  അരച്ചു വെച്ച കടുകും വെളുത്തുള്ളിയും ചേർത്തിളക്കി ഉപ്പ് പാകം ആയൊ എന്നും  രുചിച്ചുനോക്കുക. ശേഷം മുളകും ചേർത്തിളക്കി തീ കെടുത്തുക. ചൂടുപോയാൽ  ഒരു കണ്ണാടികുപ്പിയിലേക്ക്  മാറ്റുക.

അച്ചാർ അടിക്കുറിപ്പ്

പേർഷ്യൻ ഭാഷയിലെ ‘അചാർ‘ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉണ്ടായതെന്നും,പേർഷ്യക്കാരാണ് ആദ്യം അച്ചാർ ഉണ്ടാക്കാനാരംഭിച്ചതെന്നും  കരുതുന്നു. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാൽ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി അവർ തുടങ്ങിയതായിരിക്കാം കാരണം.  ഉപദംശം, അവലേഹം എന്നീ അപരനാമങ്ങളും അച്ചാറിനുണ്ട്.ദക്ഷിണ ഭാരതത്തിൽ അച്ചാർ തൊട്ടുക്കൂട്ടാനുള്ള കറിയാണിത്. പച്ചക്കറികൾ, മാങ്ങ, നാരങ്ങ, നെല്ലിക്ക,ചാമ്പക്ക, അമ്പഴങ്ങ, മുളക്, ജാതിക്ക,കാരറ്റ്, ബീറ്റ്റൂട്ട്,പച്ചമുളക് എന്നിവ അരിഞ്ഞ് ഉപ്പിലിട്ട്  സൂക്ഷിക്കുന്നു.ഉപ്പ് അപകടകാരികളായ ബാക്റ്റീരിയ പോലുള്ള സൂക്ഷ്മജീവികളുടെ വളർച്ചയെ തടയുക മാത്രമല്ല,അമ്ളജനക ബാക്റ്റീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്  ഉപ്പിലിടുന്നവ കേടുകൂടാതെ വളരെക്കാലം സൂക്ഷിക്കുവാൻ കഴിയുന്നത്. എന്നാൽ മീൻ, ഇറച്ചി എന്നിവയിൽ അമ്ലമായി വിനാഗിരി, ഉപയോഗിക്കുന്നു. ഊണിന് വൈവിധ്യവും സ്വാദും നല്കുന്നതിനൊപ്പം, ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP