Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ആവോലി വറുത്തത്‌ - വ്യത്യസ്തമായ രീതി

ആവോലി വറുത്തത്‌ - വ്യത്യസ്തമായ രീതി

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ:-

  • ആവോലി-  3 ചെറുത്, കഴുകി വരഞ്ഞത്

  • ഇഞ്ചി- 1 ടീ.സ്പൂൺ (അരച്ചത്)

  • വെളുത്തുള്ളി- ½ ടീ.സ്പൂൺ (അരച്ചത്)

  • കുടുംപുളി-  2 ചുള

  • കാന്താരി- 1 ടേ.സ്പൂൺ (അരച്ചത്)

  • മഞ്ഞൾപ്പൊടി- 1 നുള്ള്

  • ഉപ്പ്- പാകത്തിന്

  • കരിവേപ്പില- 2 കതിർപ്പ്

  • വെളിച്ചെണ്ണ- 3 ടേ.സ്പൂൺ

പാകം ചെയ്യുന്ന വിധം:-

വെട്ടിക്കഴുകി വരഞ്ഞ ആവോലിയിൽ ഇഞ്ചി,വെളുത്തുള്ളി,കാന്താരി,മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ അരച്ചു പുരട്ടി വെക്കുക. അല്പനേരം  കഴിഞ്ഞ് ഒരു ചട്ടിയിൽ, 3, 4 സ്പൂൺ വെള്ളവും  പുളിയും ചേർത്ത് മൂടിവെച്ച്  വേവിക്കുക. എന്നിട്ട് അതേചട്ടിയിൽ  അല്പം വെളിച്ചെണ്ണ ഒഴിച്ച്  മൂപ്പിച്ചെടുക്കുക.

കുറിപ്പ്  :  ഇതേ അരപ്പ് ഏതു ദശയുള്ള മീനിനും പുരട്ടി വറക്കാം. വേവിച്ച ശേഷം വാഴയിലയിൽ  പോതിഞ്ഞ്  പൊള്ളിക്കുകയും ചെയ്യാം. കാന്താരിയുടെ രുചിയും ഗുണവും ഒന്ന്  വേറെതന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP