Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ചീര, വെണ്ടക്ക, കോവക്ക - ഇന്നത്തെ പച്ചക്കറി

ചീര, വെണ്ടക്ക, കോവക്ക - ഇന്നത്തെ പച്ചക്കറി

സപ്‌ന അനു ബി ജോർജ്‌

  • ചീര

ചീര - ഒരു പിടി, പച്ചമുളക്- 2, കൊച്ചുള്ളി- 4, ഉപ്പ്- പാകത്തിന്

ഒരു ചീനച്ചട്ടിയിൽ അരസ്പൂൺ എണ്ണ ഒഴിച്ച്, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ചീര കൈകൊണ്ട് പിച്ചി ഇട്ട്, പച്ചമുളകും കീറി കൊച്ചുള്ളിയും ചതച്ചിട്ട് പാത്രത്തിന്റെ ഒത്ത നടുക്ക് കൂട്ടിയിട്ട് 3 മിനിറ്റ് വേവിക്കുക. തീകെടുത്തി പാത്രത്തിൽ ഒന്നു നിരത്തി ഇളക്കി വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

  • കോവക്ക

കോവക്ക 10 എണ്ണം, പച്ചമുളക്  2, മഞ്ഞപ്പൊടി ½ ടീ.സ്പ്പുൺ, മുളക്പൊടി 1 ടീസ്പൂൺ,കരിവേപ്പില, കടുക്  ഒരു നുള്ള്, ഉപ്പ്  പാകത്തിന്. 1 ടേ.സ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിട്ട് അതിലേക്ക്  കോവക്കയും  മഞ്ഞൾപ്പൊടിയും, ഉപ്പും കരിവേപ്പിലയും ചേർത്ത്, 5 മിനിറ്റ്  മൂടിവെച്ച് വേവിക്കുക. മൂടി തുറന്ന് ആവശ്യമെങ്കിൽ ½ സ്പൂൺ എണ്ണകൂട് ചേർത്തുകൊവക്കയിലേക്ക് മുളക്പൊടിയും ചേർത്ത് ഒന്നിളക്കുക.  തീകുറച്ച് ഒന്നുകൂടി മൂക്കാൻ അനുവദിക്കുക.ഒന്നിളക്കി ,വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

  • വെണ്ടക്ക

വെണ്ട്ക്ക 10 എണ്ണം,പച്ചമുളക് 2, കരിവേപ്പില, കടുക് ഒരു നുള്ള്, ഉപ്പ് പാകത്തിന്. 1 ടേ.സ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിട്ട് അതിലേക്ക് വെണ്ടക്കയും ,കീറിയ പച്ചമുളകും, ഉപ്പും കരിവേപ്പിലയും ചേർത്ത്, 5 മിനിറ്റ് ഉലർത്തുക. ഒന്നിളക്കി ,അധികം മൂക്കാൻ അനുവദിക്കാതെ വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

ഒരു കുറിപ്പ് :- ഈ പച്ചക്കറികൾ എല്ലാ തന്നെ വീട്ടിൽ ഉണ്ടായതായതിനാൽ  അധികം  കഴുകേണ്ട ആവശ്യം ഇല്ല. നമ്മുടെ തന്നെ വീട്ടിലെ പച്ചക്കറി വെയിസ്റ്റുകൾ, കഞ്ഞിവെള്ളം , അരികഴുകുന്ന വെള്ളം, ചിക്കൻ കഴുകുന്ന വെള്ളം എന്നിവയെല്ലാം ആണ്  പച്ചക്കറികൾക്ക് ഞാൻ വെള്ളവും വളവും ആയി ഉപയോഗിക്കാറുള്ളത്. ആർക്കും  5 ചട്ടി പച്ചക്കറി ഏതൊരു ഫ്ലാറ്റിലെ  ബാൽക്കണിയിൽ വളർത്താവുന്നതാണ്. 2ചട്ടി ചീര, 2 ചട്ടി വെണ്ടക്ക, ഒരു ചട്ടിയിൽ കരിവേപ്പില, ഇതൊക്കെ മാത്രമെ, ഏതൊരു മലയാളിക്കും ആവശ്യമെയുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP