Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില്ലി ബീഫ് – “ചൈനീസ് സ്റ്റൈൽ“

ചില്ലി ബീഫ് – “ചൈനീസ് സ്റ്റൈൽ“

സപ്‌ന അനു ബി ജോർജ്‌

  • ബീഫ് -   1 കപ്പ്, നീളത്തിൽ  മുറിച്ചത്

ബീഫ്  ഒരു  വലിയ കഷണമായി  , ഫോർക്ക്  കൊണ്ട് കുത്തി,  കുരുമുളകും ഉപ്പും , ഇഞ്ചി വെളുത്തുള്ളി ഒരു  ടേബിൾ സ്പൂൺ  അർച്ചതും ചേർത്ത്  പ്രഷർകുക്കറിൽ  നന്നായി വേവിച്ചു  വെക്കുക. ആവശ്യാനുസരണം മുറിച്ച് ചൈനീസ്  മാതമല്ല, പലതരം ബീഫ് വിഭവങ്ങൾ  തയ്യാറാക്കാം!

  • ഇഞ്ചി വെളുത്തുള്ളി- 1 ടേ.സ്പൂൺ വീതം
  • വറ്റൽമുളക്- 10 എണ്ണം( വെള്ളത്തിൽ കുതിർത്ത്  ചതച്ചെടുക്കുക)
  • സോയാ സോസ്-  1 ടേ.സ്പൂൺ
  • എണ്ണ- 3  ടേ.സ്പൂൺ
  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:- 

റ്റൽ മുളക്  ചതച്ച്  തയ്യാറക്കി വെക്കുക. ഇഞ്ചിയും  വെളുത്തുള്ളിയും നീളത്തിലോ,   വീതിയിലോ  കനംകുറച്ച്  അരിഞ്ഞു  വെക്കുക. ബീഫ് നീളത്തിൽ  അരിഞ്ഞ്  എണ്ണയിൽ  വറുത്തുകോരിവെക്കുക, നല്ല തീയിൽ  ആയാൽ  എളുപ്പം  വറത്തു കോരാം.  ഒരു  വോക്കിൽ,  അല്ലെങ്കിൽ  കുഴിഞ്ഞ  ചീനച്ചട്ടിയിൽ  അല്പം എണ്ണ ഒഴിച്ച്  അതിലേക്ക്  ഇഞ്ചിയും വെളുത്തുള്ളിയും  ഇട്ട് വഴറ്റുക. അതിലേക്ക്  ചതച്ച വറ്റൽമുളകും  ഇട്ടു  വഴറ്റുക, അഞ്ചു മിനിട്ട്  വഴറ്റിയിട്ട്  അതിലേക്ക്  ബീഫ്  ചേർത്ത് ഇളക്കി  വഴറ്റുക.  കൂടെ ആവശ്യമെങ്കിൽ  അല്പം  ഉപ്പും സോയ സോസും  ചേർത്തിളക്കുക.  ചില്ലി  ബീഫ്  തയ്യാർ. 

കുറിപ്പ്:- ബീഫ്  വലിയ കഷണങ്ങളായി,സോയസോസും ,ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും  ചേർത്ത് വേവിച്ചു വച്ചാൽ എളുപ്പാത്തിൽ  ചൈനീസ്  വിഭവങ്ങൾ തയ്യാറാക്കാം. അതേപോലെ,എല്ലില്ലാത്ത ചിക്കനും,ഏളുപ്പത്തിനായി, ഇതേ പോലെ  മസാല പുരട്ടി  വേവിച്ചു വെക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP