Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെല്ലിക്ക കാന്താരി ചമ്മന്തി

നെല്ലിക്ക കാന്താരി ചമ്മന്തി

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  1. നെല്ലിക്ക - 2
  2. കാന്താരി/പച്ചമുളക് - 4
  3. കൊച്ചുള്ളി- 4
  4. വെളുത്തുള്ളി- 2 അല്ലി
  5. തേങ്ങ- ½ കപ്പ്
  6. ഉപ്പ്- പാകത്തിന്

അരക്കുന്ന വിധം

നെല്ലിക്ക കുരുകളഞ്ഞ് , കൊച്ചുള്ളി, കാന്താരി, വെളുത്തുല്ലി ഉപ്പ് എന്നിവ ചേർത്ത് ആദ്യം  കല്ലിൽ അരക്കുക അല്ലെങ്കിൽ മിക്സിയിൽ  അരക്കുക. ശേഷം തേങ്ങയും ചേർത്തരക്കുക.  കാന്താരി കിട്ടാത്തവർ , പച്ചമുളകൂം ചേർത്ത് അരച്ചുണ്ടാക്കാവുന്നതാ‍ണ്.

ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മന്തി നെല്ലിക്കയുടെ യും  കാന്താരിയുടെയും ഗുണത്താൽ സംബുഷ്ടമാണ്.  വെളുത്തുള്ളി കൂടി ചേർക്കുന്നത് ആരോഗ്യകരവും, കൂടെ ഗ്യാസിന്റെ ഉപദ്രവവും ഉണ്ടാകാതെയിരിക്കുമ. വ്യത്യസ്തമാ‍യ രുചിയോടെയുള്ളതാണ് ഈ നെല്ലിക്ക ചമ്മന്തി,പിന്നെ എളുപ്പത്തിൽ  തയ്യാറാക്കുകയും ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP