Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാദിഷ്ടമായ ആലു പറാത്ത ഉണ്ടാക്കുന്നതെങ്ങനെ?

സ്വാദിഷ്ടമായ ആലു പറാത്ത ഉണ്ടാക്കുന്നതെങ്ങനെ?

ലു പറാത്ത (ഉരുളക്കിഴങ്ങ് പറോട്ട) 6 എണ്ണം ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് മാവ് - 1 1/2 കപ്പ്
  • എണ്ണ/നെയ്യ് - 1 ടേബിൾ സ്പൂൺ
  • ഉപ്പ് പാകത്തിന്
  • ഉരുളക്കിഴങ്ങ് - 1 പുഴുങ്ങി പൊടിച്ചത്
  • സവാള - 1 കൊത്തിയരിഞ്ഞത്
  • പച്ചമുളക് - 1 
  • മല്ലിയില - 2 ടേബിൾ സ്പൂൺ
  • ജീരകം - 1/2 റ്റീസ്പൂൺ പൊടി
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് പാകത്തിന്

ഗോതമ്പുപൊടി കുഴച്ചു വെക്കുക. ഒരു പാനിൽ, എണ്ണഒഴിച്ച്, സവാള വഴറ്റി, കൂടെ പച്ചമുളകും മല്ലിയിലയും വഴറ്റി, ഉപ്പുചേർത്ത്, ജീരകത്തിന്റെ പൊടിയൂം ചേർത്ത്, പൊടിച്ച് ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കി, തീ കെടുത്തി, മല്ലിയിലയും ചേർത്തു കുഴച്ചു വെക്കുക്ക.

ചപ്പാത്തി ആറ് ഉരുളകളായി പകുത്ത് ഓരോന്നിലും നടുക്ക് ഒരു സ്പൂൺ ഉരുളക്കിഴങ്ങ് മിശ്രിതം വച്ച് വീണ്ടും ഉരുട്ടി, പതുക്കെ പൊടി തൂകി ചപ്പാത്തി പരത്തുന്നതു പോലെ എന്നാൽ സാവധാനം പൊട്ടിപ്പോകാതെ, പരത്തി, ഇത്തിരി നെയ് തൂകി രണ്ടു വശവും മൂപ്പിച്ചെടുക്കുക. കൂടെ അല്പം അച്ചാറും തൈരും, ആവശ്യമെങ്കിൽ ഒരു സാമ്പാർ പരിപ്പു കറിയും ചേർത്തു വിളമ്പുക.

കുറിപ്പ്: സാമ്പാർ പരിപ്പ്, ഉപ്പും മഞ്ഞൾപ്പൊടിയും ഇഞ്ചിചതച്ചതു ചേർത്തു പ്രഷർകുക്കറിൽ വേവിച്ചു ഉടച്ച്, ജീരകം താളിച്ചു വറുത്തു ചേർത്താൽ, നല്ലൊരു പരിപ്പു കറിയായി. ആലു പറത്ത സാധാരണ ഒരു പ്രാതൽ/ ബ്രേക്ക് ഫാസ്റ്റ് വിഭവം ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP