Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചിരട്ടപുട്ടുകൾ

ചിരട്ടപുട്ടുകൾ

സപ്‌ന അനു ബി ജോർജ്‌

ചേരുവകകൾ

പുട്ട്

  • പുട്ടുപൊടി- 1 കപ്പ്
  • വെള്ളം നനക്കാൻ
  • ഉപ്പ്- പാകത്തിന്

ഏത്തക്ക

  • ഏത്തക്ക -1
  • പഞ്ചസാര- 1
  • നെയ്യ്- 2 ടീ.സ്പൂൺ
  • തേങ്ങപ്പീര - ½ കപ്പ്ഏ
  • ലക്ക - 1

ഏത്തക്ക ചെറിയ കഷണങ്ങളായി മുറിച്ച്, പരന്ന നോൺസ്റ്റിക് പാനിൽ നെയ്യൊഴിച്ച് പഞ്ചസാരയും ചേർത്ത് വഴറ്റി എടുക്കുക. കൂടെ ഏലക്കയും ചതച്ചു ചേർക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി ബ്രൗൺ നിറം ആയാൽ തീ കെടുത്താം.

പുട്ട് തയ്യാറാക്കാൻ

ചിരട്ടപുട്ട് പാത്രത്തിൽ ആദ്യം 2 സ്പൂൺ ഏത്തക്ക വരട്ടിയത് വെക്കുക. പുറകെ നനച്ച് പുട്ട്‌പൊടി നിറത്തി അതിനു മുകളിലായി താങ്ങപ്പീരയും നിരത്തി വേവിച്ചെടുക്കുക. വിളംബുന്ന സമയത്ത് ഏത്തക്ക ഏതാണ്ട് മുകളിലായി കാണത്തക്കവിധം അൽപം തേങ്ങയും ഏത്തയും അരികിൽ വച്ച് വിളമ്പാം.

പലതരം ചിരട്ടപ്പുട്ടുകൾ

  • ഏത്തക്ക/ഏലക്ക
  • പൈനാപ്പിൾ/ ഗ്രാമ്പു
  • സ്‌ടോബറി/കറുവാപ്പട്ട
  • ആപ്പിൾ/കറുവാപ്പട്ട

ഈ പഴങ്ങൾ എല്ലാം ചെറുതായി മുറിച്ച് പഞ്ചസാരയും അവക്ക് ചേരുന്ന സുഗന്ധവ്യഞ്ചനവും ചേർത്ത് ചിരട്ടപ്പുട്ടായും, കുറ്റിപ്പുട്ടായും തയ്യാറാക്കാം. ശ്രദ്ധിക്കേണ്ട കാര്യം തേങ്ങ മറ്റൊരു ലെയർ ആയിച്ചേർത്ത് ഉണ്ടാക്കിയാൽ കാണാനും , കഴിക്കാനും നന്നായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP