Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാദിഷ്ടമായ ഷാപ്പ് കൊഞ്ച് ഉണ്ടാക്കുന്നതെങ്ങനെ?

സ്വാദിഷ്ടമായ ഷാപ്പ് കൊഞ്ച് ഉണ്ടാക്കുന്നതെങ്ങനെ?

സ്വാദിഷ്ടമായ ഷാപ്പ് കൊഞ്ച് ഉണ്ടാക്കുന്നതിന്‌ ആവശ്യമായ ചേരുവകൾ 

  • കൊഞ്ച് 10 എണ്ണം
  • കൊച്ചു ഉള്ളി ചെറുതായി അരിഞ്ഞത് 8 എണ്ണം
  • ഇഞ്ചി ചെറുതായി ഒരു വലിയ കഷണം. കൊത്തി അരിഞ്ഞത് 10 ഗ്രാം
  • പച്ചമുളക് നടുവെ കീറിയത് 2 എണ്ണം
  • കറിവേപ്പില 1 തണ്ട്
  • കുരുമുളക് പൊടി 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി 1/2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ 1/2 കപ്പ്
  • ഉലുവപ്പൊടി 1/4 ടേബിൾസ്പൂൺ
  • മുളക് പൊടി 1- 1/2 ടേബിൾസ്പൂൺ
  • ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു മൺചട്ടിയിൽ മുഴുവൻ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിക്കുക, ഇതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ നിറംമാറുന്നതുവരെ വഴറ്റുക. അതിൽ മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, ഉപ്പ് ഇവ കുറച്ചു വെള്ളത്തിൽ ചേർത്ത് ഇളക്കിയെടുക്കുക. എണ്ണയിൽത്തന്നെ ചെറുതീയിൽ നന്നായി പാകമാകുന്നതു വരെ ഇളക്കുക. എണ്ണയിൽ മസാല മുങ്ങിക്കിടക്കും. ഇതിലേക്ക് കൊഞ്ച് ഇട്ട്, തീ കുറക്കുക.

കൊഞ്ചിൽ നിന്നുള്ള വെള്ളം ഇങ്ങിത്തുടങ്ങിയാൽ അൽപ്പം, തീ കൂട്ടി വെക്കുക. വെളിച്ചെണ്ണയിലും, കൊഞ്ചിൽ നിന്നിറങ്ങിയ വെള്ളത്തിലും, കൊഞ്ച് വേകും. വെള്ളം ചേർക്കുന്നില്ല എന്നതാണ് ഈ കൊഞ്ചു ഉലർത്തിയതിന്റെ പ്രത്യേകത. നിങ്ങളുടെ ഇഷ്ടത്തിന്, അവസാനം, കൊച്ചുള്ളിയും, കരിവേപ്പിലയും ഇട്ട് ഒന്നുകൂടി വഴറ്റാം.

പൊടിച്ച കുരുമുളകും ഉപ്പും ചേർത്ത് ചൂടോടെ വിളമ്പുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP