Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊറോട്ട ബീഫ്- ഒരു  സ്റ്റാർട്ടർ

പൊറോട്ട ബീഫ്- ഒരു  സ്റ്റാർട്ടർ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള സാധനങ്ങൾ

  • ഗോതബ് പൊടി – 2 കപ്പ്
  • ഏണ്ണ- 2 ടേ.സ്പൂൺ
  • വെള്ളം- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറക്കുന്ന വിധം 

ഗോതബ് പൊടി ഉപ്പും 2 സ്പൂൺ എണ്ണയും ചേർത്ത് തരുതരുപ്പായി ഇളക്കിച്ചേർക്കുക.  ഒരൽ‌പ്പം ഏണ്ണപുരട്ടി നനഞ്ഞ ഒരു തുണികൊണ്ടു മൂടി ഒരു പാത്രത്തിൽ അടച്ചു വെക്കുക. 1 മണിക്കൂറിനു ശേഷം ചെറിയ ഒരുളകളായി ഉരുട്ടി, പരത്തി,ചുറ്റി വീണ്ടും നനഞ്ഞ തുണികൊണ്ട് മൂടിയിടുക. ഇവിടെയാണെ നമ്മുടെ “സ്നാക്’  എന്ന വ്യത്യാസം വരുന്നത്. പരത്തുന്നത്, ഒരു കൈവള്ളയിൽ  നിന്നും ചെറുതായി പരത്തുക. പിന്നീട്  അല്പം എണ്ണതടവി ചുട്ടെടുക്കുക.

ബീഫ്  ഉലർത്തിയത്

ചേരുവകൾ

  1. ബീഫ്‌ - 1/2 കിലൊ
  2. കൊച്ചുള്ളി– 1/4 കപ്പ്
  3. വെളുത്തുള്ളി – 1 ടേ.സ്പൂൺ
  4. ഇഞ്ചി–  1ടേ.സ്പൂൺ
  5. കറിവേപ്പില ‌- 3 കതിർപ്പ്
  6.  തേങ്ങക്കൊത്ത്—1/4 കപ്പ്
  7. മുളക്‌ പൊടി -  1ടേ.സ്പൂൺ
  8. മല്ലി പൊടി – 1 ½ ടേ.സ്പൂൺ
  9. മഞ്ഞൾ പൊടി -1/4 ടീ.സ്പൂൺ
  10. ഇറച്ചി മസാല- 1  ടേ.സ്പൂൺ
  11. വെളിച്ചെണ്ണ- 1/4 കപ്പ്
  12. ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യുന്ന വിധം

1ടേ.സ്പൂൺ മുളക്‌ പൊടിയും, 1 1/2  ടേ.സ്പൂൺ  .1/4 ടീ.സ്പൂൺ മഞ്ഞൾപൊടിയും ഉപ്പും, 1ടേ.സ്പൂൺ, ഇഞ്ചി ചതച്ചത്, 1ടേ.സ്പൂൺ വെളുത്തുള്ളി ചതച്ചത്, കരിവേപ്പില, ½ ടീ.സ്പൂൺ കുരുമുളക്  തരുതരുപ്പായി പൊടിച്ചത്  നാന്നായി ബീഫിൽ തിരുമിച്ചേർത്ത്, പ്രഷർകുക്കറിൽ  ചെറുതീയിൽ  വെക്കുക. ഒന്നു വെള്ളം ഇറങ്ങിത്തുടങ്ങിയാൽ , ആവശ്യമെങ്കിൽ കുറച്ച്‌, തിളച്ച് വെള്ളം കൂടി ചേർത്ത് , പ്രഷർകുക്കർ അടച്ച് വേവിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ കൊച്ചുള്ളി കറിവേപ്പില എന്നിവ വഴറ്റുക. ഇറച്ചി മസാല അന്നേരം പൊടിച്ച് അതിലിട്ട്‌ വഴറ്റുക.വെന്ത ബീഫും കഷണങ്ങളാക്കിയ തേങ്ങയും അതിലിട്ട്‌ 2 മിനിട്ടോളം അത്‌ നന്നായി ഇളക്കുക.ഉപ്പ് പാകത്തിനുണ്ടോ എന്ന്  ഉറപ്പുവരുത്തുക. 

കുറിപ്പടി:‌ സാധാരണ  പൊറോട്ടയിൽ നിന്നും ചെറിയ അളവിൽ, വ്യത്യസ്ഥമായ ഒരു രീതിയിൽ, തയ്യാറാക്കുകയാണ് ഇവിടെ. ഇങ്ങനെ  ചെറുതായി പരത്തി ഉണ്ടാക്കി അതിനു മുകളിൽ ഒരു സ്പൂൺ  ബീഫും വെച്ച് ഒരു സ്നാക്ക് അയി, സ്റ്റാർട്ടർ ആയി  തയ്യാറാക്കാം, നമ്മുടെ ഇഷ്ട വിഭവം പൊറോട്ട ബീഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP