Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുരുമുളക് ചിക്കൻ

കുരുമുളക് ചിക്കൻ

സപ്‌ന അനു ബി ജോർജ്‌

ഏളുപ്പത്തിൽ അരപ്പ് പുരട്ടി പാകംചെയ്യാവുന്ന ഈ ചിക്കൻ കറിക്ക് ആവശ്യമുള്ള സാധനങ്ങൾ

  • ചിക്കൻ -  ½ കിലൊ
  • കുരുമുളക് - 4 ടീ.സ്പൂൺ
  •  ഗ്രാംബു -3 cloves ,
  • ജീരകം -1 ടീ.സ്പൂൺ
  •  പെരുംജീരകം - 1 ടീ.സ്പൂൺ ,
  • വെളുത്തുള്ളി -6  അല്ലി
  • ഇഞ്ചി- 1 ഇഞ്ച് കഷണം
  •  സവാള- 1  അരിഞ്ഞത്
  •  തക്കളി -1 അരിഞ്ഞത്
  • മല്ലിയില - ¼  കപ്പ്
  •  മഞ്ഞൾപ്പൊടി – ½  ടീ.സ്പൂൺ
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 3 ടേ.സ്പൂൺ
  • കൊച്ചുള്ളി - 10 എണ്ണം
  • കറിവേപ്പില – 2 കതിർപ്പ്

പാകം ചെയ്യുന്ന വിധം

ല്ലാ മസാലയും ഒരുമിച്ച് അരച്ച് ചിക്കൻ കഷണങ്ങളിൽ പുരട്ടി 2 മണിക്കൂർ വെക്കുക. അല്ലെങ്കിൽ ആവശ്യാനുസരണം തയ്യാറാക്കി മസാല പുരട്ടി വെച്ചിരുന്നാൽ പെട്ടെന്ന് വരുന്ന വിരുന്നുകാരെ ഞെട്ടിപ്പിക്കാൻ നല്ലൊരു വിഭവം ആയിരിക്കും. 2 സ്പൂൺ എണ്ണയും, കറിവേപ്പിലയും ചേർത്ത് ചിക്കൻ മൂടി വേവിക്കാൻ വെക്കുക.10 മിനിറ്റിനു ശേഷം മൂടി തുറന്ന് ചെറുതീയിൽ വീണ്ടും ചാറ് കുറുകാൻ  അനുവദിക്കുക.10 കൊച്ചുള്ളിയും ചേർത്ത് അല്പം എണ്ണയും ഒഴിച്ച് ഉലർത്തിയും,ഒരു കറി പരുവത്തിലും ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP