Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രുചികരമായ പാസ്താ ചിക്കൻ ഉണ്ടാക്കുന്ന വിധം

രുചികരമായ പാസ്താ ചിക്കൻ ഉണ്ടാക്കുന്ന വിധം

സപ്‌ന അനു ബി ജോർജ്‌

പാസ്താ ചിക്കൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

പാസ്താ - 500 ഗ്രാം, ചിക്കൻ 1/2 കിലോ (എല്ലില്ലാത്ത ഭാഗം കനം കുറച്ച് നീളത്തിൽ മുറിച്ചത്), കുരുമുളക് പൊടി, സൊയാസോസ്സ്, വൂസ്റ്റർ സോസ്സ്, ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം, മാഗി ക്യൂബ്, പാൽ - 1 കപ്പ്, കോൺഫ്‌ലവർ / മൈദ, വെള്ളം, എണ്ണ, ഉപ്പ്‌

ആദ്യം പാസ്ത വേവിക്കാം

പാസ്ത 1 പാക്ക്റ്റ്/ 500 ഗ്രാം

തിളയ്ക്കുന്ന വെള്ളത്തിൽ 2 സ്പൂൺ ഉപ്പും, 2 സ്പൂൺ എണ്ണയും ചേർക്കുക. അതിലേക്ക് പാസ്റ്റ ഇട്ട് വേവിക്കുക. വെന്ത പാസ്റ്റ ഒരു അരിപ്പയിൽ ഊറ്റിയതിന് ശേഷം അല്പം എണ്ണ തൂകി വെയ്ക്കുക.

ഇനി വെള്ള സോസ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം-

ബട്ടർ 2 ടേ. സ്പൂൺ
കോൺഫ്‌ലവർ/മൈദ 2 ടേ.സ്പൂൺ
പാൽ 1 കപ്പ്
വെള്ളം ആവശ്യത്തിന്
കുരുമുളക് പൊടി 1/2 ടീ.സ്പൂൺ
മാഗി ക്യൂബ് 1
കുഴിഞ്ഞ ചീനച്ചട്ടിയിൽ ബട്ടർ ഇട്ട് ഉരുകുമ്പോൾ കോൺഫ്‌ലവർ ചേർത്തിളക്കി അതിലേക്ക്, ഇളക്കിക്കൊണ്ടുതന്നെ പാലൊഴിക്കുക. അധികം കുറുകുകയാണെങ്കിൽ അൽപ്പം വെള്ളം കൂടിച്ചേർക്കാം. അതിലേക്ക് കുരുമുളകും മാഗി ക്യൂബും വേവിച്ചു വച്ചിരിക്കുന്ന പാസ്റ്റയും ചേർത്തിളക്കുക. (ഒരു കുറുകിയപരുവത്തിലായിരിക്കണം, അധികം ഉണങ്ങിപ്പോകാൻ പാടില്ല.)

ചിക്കൻ

ചിക്കൻ 1/2 കിലോ എല്ലില്ലാത്ത ഭാഗം കനംകുറച്ച് നീളത്തിൽ മുറിച്ചു വെക്കുക
കുരുമുളകുപൊടി 1 ടേ.സ്പൂൺ
സൊയാസോസ്സ് 2 ടേ.സ്പൂൺ
വൂസ്റ്റർ സോസ്സ് 2 ടേ.സ്പൂൺ
കുരുമുളകും സോയാസോസ്സും വൂസ്റ്റർ സോസും പുരട്ടി ഒരു മണിക്കൂർ വച്ചതിനു ശേഷം എണ്ണയിൽ അൽപ്പം വറുത്തുകോരിവെക്കുക.


ഇഞ്ചി 2 ടേ.സ്പൂൺ നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി 2 ടേ.സ്പൂൺ നീളത്തിൽ അരിഞ്ഞത്
കാപ്‌സിക്കം 1/2 നീളത്തിൽ അരിഞ്ഞത്
അൽപ്പം എണ്ണയിൽ വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റി അൽപ്പം കോൺഫ്‌ലവർ ഇട്ട് ഇളക്കി, 1/2 കപ്പു ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് വറുത്തുവച്ച ചിക്കൻ ചേർത്ത്, കുരുമുളകുപൊടി തൂകി (ആവശ്യാനുസരണം) അൽപ്പം ചാറോടെ എടുക്കുക.

(വിളമ്പുന്ന രീതി: അൽപ്പം കുഴിഞ്ഞ പാത്രത്തിൽ പാസ്റ്റയെടുത്ത് അതിന്റെ ഒത്തനടുക്ക് ചിക്കനും വിളമ്പി, നീളത്തിൽ അരിഞ്ഞ കാപ്‌സിക്കം അൽപ്പം മുകളിൽ വിതറി, വിളമ്പുക.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP