Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൽബറി സിറപ്പ്

മൽബറി സിറപ്പ്

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള ചേരുവകൾ

  • മൽബറി- 3 കപ്പ്
  • പഞ്ചസാര - 2 കിലോ(സിറപ്പിനു)
  • വെള്ളം- 750 മില്ലി

എങ്ങനെ ഉണ്ടാക്കാം

വെള്ളമില്ലാതെ കഴുകിയ ശേഷം മൽബറി ഒരുമിച്ച് മിക്സിയിൽ വെള്ളമില്ലാതെ അരച്ചെടുക്കുക. ഒരു പാനിൻ ഏറ്റവുംകുറഞ്ഞ ചൂടിൽ വേവിക്കുക. ഇളക്കിക്കൊണ്ടെയിരിക്കണം,കൂടെ  1 സ്പൂൺ പഞ്ചസാരകൂടി ചേർക്കുക. തിളച്ചുതുടങ്ങിയാൽ തണുക്കാനായി മാറ്റി വയ്ക്കുക.

പഞ്ചസാര സിറപ്പ് ഉണ്ടാക്കാൻ, പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം.അത് ഏതാണ്ട് സുതാര്യമാവുകയും കട്ടിയാകാൻ തുടങ്ങുകയും ചെയ്താൽ തീ അടച്ച് തണുക്കാൻ വെക്കുക. മൽബറി സിറപ്പ് ചേർക്കുന്നതിനുമുമ്പ്, മൾബറിക്ക് അതിന്റേതായ മധുരമുള്ളതിനാൽ പഞ്ചസാര സിറപ്പിന്റെ പകുതി ആദ്യം ചേർക്കുക. വേവിച്ച മൽബറി പതുക്കെ സിറപ്പിലേക്ക് ചേർത്ത് ഇളക്കുക. പഞ്ചസാരയുടെ രുചി പരിശോധിച്ചതിനുശേഷം, ബാക്കി  പഞ്ചസാര സിറപ്പ് കൂടെ ചേർത്ത് ഇളക്കുക. നിങ്ങളുടെ  മൽബറി സിറപ്പ് തയ്യാർ, വെള്ളമോ, സോഡയോ ചെർത്ത് കുടിക്കാവുന്നതാണ്.

ഒരു കുറിപ്പടി:-  ഇഞ്ചി നാരങ്ങ, ചെറി,പൈനാപ്പിൾ എന്നിങ്ങനെയുടെ പഴങ്ങളുടെ ചാറുകൾ വെള്ളമില്ലാതെ തയ്യാറാക്കി,പഞ്ചസാ‍ര സിറപ്പിൽ  ചേർത്ത് സൂക്ഷിക്കാം.ഏതൊരു  പഴങ്ങൾക്ക് ഈ പഞ്ചസാര സിറപ്പ് മാത്രം മതി.ചൂടുസമയത്ത് ഏറ്റവും  ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകൾ പലതും  ഈ പഴച്ചാറുകളിൽ അടങ്ങിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP