Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിമീൻ കറി

കരിമീൻ കറി

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • കരിമീൻ- 6  കഷണം
  • കൊച്ചുള്ളി- 15(ചതച്ചത്)
  • ഇഞ്ചി- 2 ടേ.സ്പൂൺ( ചതച്ചത്)
  • മുളക്പൊടി- 4 ടേ.സ്പൂൺ
  • കുരുമുളക് പൊടി- 1 ടേ.സ്പൂൺ
  • ഉലുവപൊടി- 1 ടീ.സ്പൂൺ
  • മഞ്ഞപ്പൊടി- 1ടീസ്പൂൺ
  • ഉപ്പ്- പാകത്തിന്
  • കരിവേപ്പില- 4 കതിർപ്പ്
  • കുടമ്പുളി- 4 ചുള (1 കപ്പ്  വെള്ളത്തിൽ കുതിർത്ത് വെക്കുക)
  • വെളിച്ചെണ്ണ-  ½ കപ്പ്
  • കടുക്/ഉലുവ- ½  ടീ.സ്പൂൺ വീതം

പാകം ചെയ്യുന്ന വിധം

രിമീൻ വെട്ടിക്കഴുകി,  നടുവെ മുറിച്ച് വെക്കുക.  മൺചട്ടി അല്ലെങ്കിൽ നല്ല കുഴിയുള്ള  ചീനച്ചട്ടിയിൽ  വെളിച്ചെണ്ണ ഒഴിച്ച്  കടുകും ഉലുവയും ഇട്ട്  പൊട്ടിക്കുക. അതിലേക്ക്  ചതച്ചുവെച്ച കൊച്ചുള്ളി വഴറ്റി , ശേഷം ഇഞ്ചിയും ,കരിവേപ്പിലയും ചേർത്ത് വഴറ്റുക.   മുളക് പൊടി , മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉലുവ, ഉപ്പ് എന്നിവ അൽപ്പം  വെള്ളം ചേർത്ത്  കുഴച്ച് വഴറ്റി വെച്ചിരിക്കുന്ന ഉള്ളി ഇഞ്ചി കൂട്ടിലേക്ക്  ചേർത്ത്, തീ കുറച്ച് നന്നായി വഴറ്റുക. എണ്ണതെളിഞ്ഞ്  അരപ്പിന്റെ നിറം നല്ല കടും ചുവപ്പായിക്കഴിഞ്ഞാൽ  പുളിവെള്ളവും, പുളി രണ്ടായി കീറിയിട്ടതും ചേർത്ത് തിളക്കാൻ  അനുവദിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ  മീൻ കഷണങ്ങളും ചേർത്ത്, തീ കൂട്ടിവെച്ച്, ചട്ടി  അടച്ചുവെച്ച്  ഒരു  15  മിനിറ്റ്  വേവിക്കുക.  അതു കഴിഞ്ഞ്  അടപ്പ് തുറന്ന് വെച്ച്  ഒരു  10 മിനിറ്റ് കൂടി തീ കുറച്ചുവെച്ച്,ചാറ് കുറുകാൻ  അനുവദിക്കുക.   തീ അണച്ച് ,  2 സ്പൂൺ  പച്ച വെളിച്ചെണ്ണ ചുറ്റിച്ചൊഴിച്ച്  കറി ഒന്ന്  തണുക്കാൻ  അനുവദിക്കുക.

ഒരു കുറിപ്പടി:‌ കരിമീൻ കറി, കല്യാണത്തിനും മറ്റും സ്പേഷ്യൽ ആയി ഉണ്ടാക്കുന്നതാണ്. ഇവിടെ ഞാൻ എന്റെ കറിയിൽ  വെളുത്തുള്ളി ചേർത്തിട്ടില്ല, അതെയുള്ളു ഒരു പ്രത്യേകത.  പിന്നെ  അരപ്പ്  എത്രമാത്രം  ചെറുതീയിൽ വരട്ടി ചേർക്കുന്നോ കറിക്ക്  അത്രയും രുചിയും ഉണ്ടാവും. മീൻ കറി  തലേന്ന്  ഉണ്ടാക്കി പിറ്റേന്ന്  കഴിക്കുന്നതാണ്  രുചി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP