Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഴങ്ങളുടെ സൊർബെകൾ

പഴങ്ങളുടെ സൊർബെകൾ

തുതരം പഴങ്ങളും വെള്ളം ചേർക്കാതെ പഴച്ചാറുകൾ ആക്കിയെടുത്ത്, ഫ്രീസറിൽ ഐസ് പോലെ ഫ്രീസ് ചെയ്ത്, വീണ്ടും ഉപയോഗിക്കുന്ന രീതിയാണ് സൊർബെ. സോർബെ സാധാരണയായി ഒരു ഐസ് ക്രഷറിൽ ആണ് പൊടിയാക്കി എടുക്കുന്നത്, മിക്‌സിയിലോ, ഫ്രൂഡ്‌സ് പ്രൊസസ്സറിലോ പൊടിച്ചെടുക്കാം. ഒരു ഐസ്‌ക്രീം സ്‌ക്കൂപ്പറിന്റെ സഹയത്തോടെ ഉരുണ്ട് ഷേയ്‌പ്പിൽ ഒരു ബൗളിലേക്കു മാറ്റി, അതിനു മുകളിൽ ഐസ്‌കീം വെച്ചും, പഴങ്ങൾ ചെറുതായി അരിഞ്ഞതും വെച്ച് അലങ്കരിച്ച് വിളമ്പാം.

സോർബെകൾ ആരോഗ്യകരമായ പഴച്ചാറുകൾ ആണെന്ന് മാത്രമല്ല, ഉണ്ടാക്കാൻ എളുപ്പവുമാണ്, പഞ്ചസാരയില്ല, പാലില്ല എന്നതും ഒരു പ്രത്യേകതയാണ്. നമ്മുടെ ഇഷ്ടാനുസരണം പഞ്ചസാരചേർത്തും തയ്യാറാക്കാം. പിന്നെ മധുരമുള്ള എല്ലാത്തരം പഴച്ചാറുകളും നമുക്ക് ഇതുപോലെ ഫ്രീസ് ചെയ്ത് വെക്കാം. റാസ്‌ബെറി, പൈനാപ്പിൾ, ഹണി മെലൺ, പീച്ച്, സ്രോബെറി, ആപ്രിക്കോട്ട്, മാങ്ങ, പലതരം നാരങ്ങ, എന്നിങ്ങനെ വിലകുറച്ച് കിട്ടൂന്ന ആ സീസണിലെ പഴങ്ങൾ കൊണ്ട് ഇത്തരം സോർബെകൾ ഉണ്ടാക്കി വെക്കാം. അങ്ങനെ ആവശ്യാനുസരണം നമുക്ക് പലതരം പഴങ്ങളുടെ ഐസ്‌ക്രീമുകൾ, ജൂസുകൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാം. ഇന്ന് ഒരു ബേസിക് സോർബെ , സ്‌റ്റ്രോബറി കൊണ്ട് എങ്ങനെ തയ്യാറാക്കം എന്നു നോക്കം.

സ്‌റ്റ്രോബെറി സോർബെ

ആവശ്യമുള്ള സാധനങ്ങൾ

1. കപ്പ് സ്‌റ്റ്രോബറി
2. ടീ.സ്പൂൺ നാരങ്ങനീര്
3. ടേ.സ്പൂൺ പഞ്ചസാര

ഇതെല്ലാം കൂടെ ഒരുമിച്ച് ഒരു മിക്‌സിയിൽ അടിച്ച് ഒരു കുഴംബു പരുവത്തിൽ , ഒരു ഫ്രീസർ ബാഗിലൊ, ഐസ്‌ക്യൂബ് ട്രെയിലോ വെക്കുക. ഐസ് പരുവത്തിലായിക്കഴിഞ്ഞ് ആവശ്യാനുസരണം എടുത്ത് , ഐസ്‌ക്രഷറിൽ ഇട്ട് പൊടിച്ച്, അല്ലെങ്കിൽ മിക്‌സിയിൽ പൊടിച്ച്, ഐസ്‌ക്രീമിനൊപ്പമൊ, ഫ്രൂട് സാലഡിനു മുളലിൽ വെച്ചോ, അതുമാത്രമായോ കഴിക്കാം.
എളുപ്പത്തിൽ ഒരു ജൂസ് സോർബെ കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
ഇതേ സോർബെ, ഐസ്‌ക്യൂബ് ആക്കി വെച്ചിരിക്കുന്നത്, 2, 3 എണ്ണം രുചിഅനുസരിച്ച്,ഒരു ഗ്രാസിലിട്ട് അതിലേക്ക് സോഡയോ, ലൈം കൊർഡിയലോ ചേർത്താൽ എളുപ്പത്തിൽ ഒരു ജൂസ് തയ്യാർ. സോഡയ്ക്ക് തണുപ്പ് ഇല്ലാതിരുന്നാൽ അധികം തണുപ്പ് ആകുകയും ഇല്ല.
ഒരു ചെറിയ റ്റിപ്- നിങ്ങൾ തയ്യാറാക്കുന്ന ഈ സോർബെ ഐസ്‌ക്രീമിനൊപ്പമോ, ഫ്രൂട്‌സാലഡിനൊപ്പമോ തയ്യാറാക്കുംബോൽ അല്പം വനില എസ്സെൻസോ, രണ്ടു പുതിന ഇലയോ കൂടിചേർത്താൽ ഒരു നല്ല മണവും ഉണ്ടാകും.

ഇങ്ങനെ പലതരം പഴങ്ങളുടെ സോർബെകൾ ഉണ്ടാക്കി വച്ചാൽ, പെട്ടെന്നു കയറിവരുന്ന അതിഥികളെ, നമുക്കൊന്ന് അംബരപ്പിക്കുകതെന്നെ ചെയ്യാം. എഞ്ചോയ് സൊർബെയിങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP